ഇന്നും ഇന്ധനവില ഉയര്‍ന്നു; വര്‍ധിപ്പിച്ചത് പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നു. 95.17 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് 106.35 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 93.45 രൂപയും. കഴിഞ്ഞ രണ്ടുദിവസംകൊണ്ട് ഒരുലിറ്റര്‍ പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയുമാണ് വര്‍ധിച്ചത്. നവംബറില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് വരുത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കഴിഞ്ഞ നാലു മാസമായി വില വര്‍ധനവ് ഉണ്ടായിരുന്നില്ല. എന്നാല്‍ റഷ്യ-ഉക്രൈന്‍ പ്രതിസന്ധിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയിലും വില വര്‍ധനവ് ഉണ്ടാകുമെന്ന് വ്യക്തമായിരുന്നു.    

കെ റെയില്‍ ‘ബഫര്‍ സോണ്‍ ഉണ്ടാകും’: മന്ത്രി സജി ചെറിയാനെ തിരുത്തി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാകും. മന്ത്രി പറഞ്ഞതല്ല കെ റെയില്‍ എംഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. പോലീസ് നടപടിയിലേക്ക് പോകാത്തത് സംയമനം പാലിക്കുന്നതിനാലാണ്. നഷ്ടപരിഹാരം നല്‍കിയ ശേഷമേ സ്ഥലം ഏറ്റെടുക്കുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി. കെ റെയില്‍ പദ്ധതിക്കെതിരേ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് സമരം ചെയ്യുകയാണ്. കോഴിക്കോട്ട് സമരം ചെയ്തത് ഇരുകൂട്ടരും ഒന്നിച്ചാണ്. യുഡിഎഫ് കാലത്ത് ഹൈ സ്പീഡ് ട്രെയിനിനുവേണ്ടി കല്ലിട്ടിരുന്നു. അന്ന് എല്‍ഡിഎഫ് യാതോരു എതിര്‍പ്പും ഉയര്‍ത്തിയില്ലെന്നും കോടിയേരി പറഞ്ഞു.

കോവിഡ്: നോവവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി; മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വാക്‌സിനായ നോവവാക്‌സിന് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ഇനി മുതല്‍ കേസെടുക്കേണ്ടെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 12നും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവയ്ക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന നോവവാക്‌സിന് അനുമതി നല്‍കിയത്. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാണിത്. അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ നോവവാക്‌സ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നേരത്തേ ധാരണയിലെത്തിയിരുന്നു. വരും ദിവസങ്ങളില്‍ പുതിയതായി അനുമതി ലഭിച്ച വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങും. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കേണ്ടെന്നാണ് കേന്ദ്ര നിര്‍ദേശം. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസുണ്ടാകില്ല. കഴിഞ്ഞ ഏഴാഴ്ചയായി രാജ്യത്ത്…

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി ഉയര്‍ത്തി അജ്ഞാത ഇമെയില്‍ സന്ദേശം: സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. അജ്ഞാത ഇമെയില്‍ സന്ദേശം വഴി ഉത്തര്‍പ്രദേശ് പോലീസിനാണ് ഭീകരാക്രമണ ഭീഷണിയെത്തിയത്. ഇവര്‍ ഡല്‍ഹി പോലീസിന് വിവരം കൈമാറുകയായിരുന്നു. തീവ്രവാദ സംഘടനയായ തെഹ്രിക്-ഇ-താലിബാനാണ് ഇമെയിലിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഡല്‍ഹിയിലെ സരോജ്‌നി മാര്‍ക്കറ്റ് പോലുള്ള പ്രദേശങ്ങളില്‍ സുരക്ഷാനിര്‍ദ്ദേശങ്ങളെ മുന്‍നിര്‍ത്തി പരിശോധന ശക്തമാക്കിയതായും പോലീസ് അറിയിച്ചു  

തെലുങ്കാനയില്‍ തടി ഗോഡൗണില്‍ അഗ്നിബാധ; 11 തൊഴിലാളികള്‍ മരിച്ചു

സെക്കന്തരാബാദ്: തെലുങ്കാനയിലെ സെക്കന്തരാബാദില്‍ തടി ഗോഡൗണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ മരിച്ചു. ബിഹാറില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. സക്കന്തരാബാദിലെ ബോയ്ഗുഡിയിലെ തടി ഗോഡൗണിലാണ് സംഭവമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടര്‍ന്നു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ടവരെല്ലാം ഉറങ്ങുകയായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് സ്ഥലത്തെത്തിയ അഞ്ച് ഫയർ എഞ്ചിനുകളുടെ സഹായത്തോടെയാണ് തീ അണച്ചത്. മൃതദേഹങ്ങൾ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. 10 മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. തടി ഡിപ്പോ ഉടമയുടെ അനാസ്ഥയും സുരക്ഷാ ചട്ടങ്ങളുടെ ലംഘനവുമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി. ആനന്ദ് സംഭവസ്ഥലത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തീപിടിത്തത്തിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു നടുക്കം രേഖപ്പെടുത്തുകയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ…

കൊണ്ടോട്ടിയില്‍ അമിത വേഗതയില്‍ എത്തിയ ടോറസ് ഇടിച്ച് ബസ് മറിഞ്ഞ് യുവതി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫാണ് മരിച്ച വിജി. മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്. ബുധനാഴ്ച രാവിലെ 6.15 ഓടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ വന്ന ടോറസ് ലോറി ഇടിച്ച് ബസ് മറിയുകയായിരുന്നു.  

Grassroots Group in Englewood Proposes a Public High School for the Arts at Russell C. Major Liberty School

–Website launched highlighting the vision and featured interviews with prominent performers and artists– Englewood (New Jersey): Imagine a public high school for the arts serving all of Bergen County. The Advisors & Supporters, a community based, grassroots group in Englewood, New Jersey, is exploring the possibility of developing a public high school for the arts in the 115-year-old Russell C. Major Liberty School, an architecturally distinguished building located on the historic Five Corners site in the city’s downtown district. The group launched a website, LibertySchoolfortheArts.org, to imagine this vision featuring…

റഷ്യയുടെ ഏത് ‘വിട്ടുവീഴ്ചയും’ ഹിതപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സെലെൻസ്‌കി

ഉക്രെയ്ന്‍: സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള റഷ്യയുമായുള്ള സമാധാന ചർച്ചകളിൽ നിന്ന് വഴങ്ങുന്ന ഏതൊരു കരാറും ഉക്രെയ്നിൽ ഹിതപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. “ഞാനത് എല്ലാ ചർച്ചാ ഗ്രൂപ്പുകളോടും വിശദീകരിച്ചിട്ടുണ്ട്. നിങ്ങൾ ഈ മാറ്റങ്ങളെല്ലാം (ഭാവിയിൽ കരാറിൽ) പറയുമ്പോൾ അവ ചരിത്രപരമാകാം… ഞങ്ങൾ വീണ്ടും ഒരു റഫറണ്ടത്തിലേക്ക് വരും,” സെലെൻസ്‌കി ഒരു ഉക്രേനിയൻ ഇന്റർനെറ്റ് വാർത്താ സൈറ്റിനോട് പറഞ്ഞു. കിയെവ് നാറ്റോയിൽ ചേരില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഇത് സംഘട്ടനത്തിന്റെ ഒരു പ്രധാന പോയിന്റാണ്, കാരണം അതിന്റെ അംഗരാജ്യങ്ങൾ “റഷ്യയെ ഭയപ്പെടുന്നു.” ഉപരോധിച്ച പട്ടണങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ മരിയുപോളിൽ കേന്ദ്രീകരിച്ചതായി ചൊവ്വാഴ്ച ഉക്രെയ്ൻ പറഞ്ഞു. “ഞങ്ങൾ മരിയുപോളിൽ നിന്നുള്ള ഒഴിപ്പിക്കലിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് പറഞ്ഞു. മാരിപോൾ നഗരം കീഴടക്കാൻ മോസ്കോ കിയെവിന് സമയപരിധി നിശ്ചയിച്ചു. ഉപരോധിച്ച…

സംഘർഷം അവസാനിപ്പിക്കാൻ ഉക്രൈനുമായി ‘കൂടുതൽ കാര്യമായ’ ചർച്ചകൾ നടത്താൻ റഷ്യ ശ്രമിക്കുന്നു

മോസ്കോ: ഇതുവരെ 3.5 ദശലക്ഷത്തിലധികം ആളുകളെ ഉക്രെയ്നിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ഒരു മാസത്തെ സംഘർഷം അവസാനിപ്പിക്കാൻ കിയെവുമായി കൂടുതൽ “സാരമായ” ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് റഷ്യ പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, കിയെവുമായുള്ള ചർച്ചയിൽ “ചില തരത്തിലുള്ള പ്രക്രിയകൾ നടക്കുന്നു”, എന്നാൽ മോസ്കോ കൂടുതൽ സജീവവും കാര്യമായ ചര്‍ച്ചയും ആഗ്രഹിക്കുന്നു എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൊവ്വാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. റഷ്യയുടെ നിലപാട് “ഉക്രേനിയൻ ഭാഗത്തിന് നന്നായി അറിയാമായിരുന്നു”, കാരണം മോസ്കോ അതിന്റെ ആവശ്യങ്ങൾ രേഖാമൂലം വളരെ ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു എന്ന് പെസ്കോവ് പറഞ്ഞു. ബെലാറസിനും ഉക്രെയ്‌നിനും ഇടയിലുള്ള അതിർത്തിയിൽ നടന്ന അവരുടെ പ്രതിനിധികൾ തമ്മിലുള്ള നിരവധി റൗണ്ട് ചർച്ചകൾ കാര്യമായ പുരോഗതി കൈവരിക്കാത്തതിനെത്തുടർന്ന് മോസ്കോയും കിയെവും നിലവിൽ വിദൂരമായി ചർച്ചകൾ നടത്തുന്നു. തിങ്കളാഴ്ച വൈകി, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി…

സ്നേഹം അമൂല്യം – പരസ്‌പരം തിരിച്ചറിയാനാകാതെ ഇരുട്ടിൽ

ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹവും സമ്പത്തുമാണ് മക്കളെന്നു ചിന്തിക്കുന്ന എത്ര മാതാപിതാക്കളുണ്ട്? അങ്ങനെയുള്ളവരെയാണ് സമ്പന്നമായ മാതാപിതാക്കളുടെ പട്ടികയിൽ ആദ്യമായി ഉൾപ്പെടുത്തേണ്ടത് . കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിക്കുകയും അവർക്ക് വേണ്ടി എത്രമാത്രം ത്യാഗങ്ങൾ സഹിക്കാമോ അത്രയും സഹിച്ചിട്ടും പരിഭവമില്ലാതെ അതിൽ നിന്നും ആനന്ദവും സംതൃപ്‌തിയും കണ്ടെത്തുന്ന ധാരാളം മാതാപിതാക്കന്മാരും ഈ കാലഘട്ടത്തിൽ ഉണ്ടെന്നുള്ളതും വിസ്മരിക്കാനാവില്ല. മക്കളെ വളർത്തുന്നത് വലിയ ബുദ്ധിമുട്ടും ചിലവുമാണെന്ന് മാത്രമല്ല തങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതും, ഹനിക്കുന്നതും, ലക്ഷ്യപ്രാപ്തിക്കു തടസ്സമുണ്ടാക്കുന്നുവെന്നും ചിന്തിക്കുന്ന ചില ദമ്പതിമാരും ഇല്ലാതില്ല. ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചിന്താഗതികൾ വച്ചു പുലർത്തുന്ന, അമൂല്യ സ്നേഹത്തിന്റെ ആഴം പരസ്‌പരം തിരിച്ചറിയാനാകാതെ ഇരുട്ടിൽ തപ്പിത്തടയുന്ന മാതാപിതാക്കന്മാരോ , ദമ്പതിമാരോ കുട്ടികളോ ഉൾകൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് അധിവസിക്കുന്നത്. ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും ഇപ്രകാരം പറയുന്നത് കേൾക്കാനിടയായി ഞങ്ങൾ വിവാഹിതരായിട്ടു പതീറ്റാണ്ടുകൾ പിന്നിട്ടു. ഞങ്ങൾക്ക് ദൈവം…