തിരുവനന്തപുരം: 2018-ല്‍ കോവളത്ത് ലാത്വിയൻ വിനോദ സഞ്ചാരി ലിഗ സ്‌ക്രോമാനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജൂണ്‍ ഒന്നിന് ആരംഭിക്കും. കേസിൽ 2019 ജൂൺ 22ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിരുന്നില്ല. ഇതേ തുടർന്ന് ലിഗയുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. 2018-മാര്‍ച്ച് 14-നാണ് ചികിത്സയ്‌ക്കായി ലിഗ കേരളത്തിലെത്തിയത്. മെയ് ആദ്യവാരത്തിലാണ് ലിഗയെ കാണാതായത്. ഒരു മാസവും ഒരാഴ്‌ചയും കഴിഞ്ഞ് അവരുടെ അഴുകിയതും തലയില്ലാത്തതുമായ മൃതദേഹം തിരുവല്ലത്തെ കണ്ടൽക്കാടിൽ കണ്ടെത്തി. തുടക്കത്തിൽ, ആറ് പേരെ – അവരിൽ മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങൾ – കസ്റ്റഡിയിലെടുത്തിരുന്നു. ലിഗയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന് മയക്കുമരുന്ന് കടത്തുകാരനും ടൂറിസ്റ്റ് ഗൈഡുമായ ഉദയന്‍, ഉമേഷ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 2022 ജനുവരി 6 നാണ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചത്. ലിഗയുടെ സഹോദരി ഇല്‍സി സ്ക്രൊമനെ അടക്കം…
Month: March 2022
കെ-റെയിലിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് എസ് രാമചന്ദ്രന്‍ പിള്ള
കണ്ണൂര്‍: സംസ്ഥാനത്ത് കെ-റെയില്‍ അനിവാര്യമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. കെ-റെയിൽ പ്രകൃതി സംരക്ഷണ പദ്ധതിയാണ്. എന്നാൽ, ചെറിയൊരു വിഭാഗം ഇതിനെ എതിർക്കുകയാണെന്നും അവരുടെ തെറ്റിദ്ധാരണകള്‍ അകറ്റി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര ഘടകം മുതൽ താഴെത്തട്ടുവരെ ഏകാഭിപ്രായമാണ്. സിപിഎം പാർട്ടി കോൺഗ്രസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കേന്ദ്ര സർക്കാരിൽ വർഗീയ-കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ പ്രവണതയുണ്ടെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും ബിജെപിയുടെ അതേ നിലപാടാണ് കോൺഗ്രസും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി തുടർന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ നീക്കങ്ങൾക്കെതിരേ ആരെല്ലാം യോജിക്കുമോ അവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ ഐക്യനിര കെട്ടിപ്പടുക്കുക എന്നതാണ് പാർട്ടി കോൺഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന ആശയം. അതിനൊപ്പം സിപിഎമ്മിനെ ശക്തിപ്പെടുത്താൻ വേണ്ട സംഘടനാപരമായ കാര്യങ്ങൾ ചർച്ച ചെയ്യും. ത്രിപുരയിലും ബംഗാളിലും വലിയ…
‘നവകേരളം’ എന്ന് വിളിക്കരുത്; പാതയോരത്തെ കൊടിതോരണങ്ങള്‍ക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമർശനം
എറണാകുളം: പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ‘കോടതി വിധി മറികടക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. പക്ഷേ, കൊടിമരം സ്ഥാപിക്കാൻ അനുമതി ചോദിക്കുന്ന രാഷ്ട്രീയ പാർട്ടികൾ കോടതിയോട് ഇക്കാര്യം പറയാന്‍ ധൈര്യപ്പെടുന്നില്ല’- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കോടതി ഉത്തരവുകളോടുള്ള സമീപനം ഇതാണെങ്കിൽ നവകേരളം എന്ന് വിളിക്കേണ്ടതില്ലെന്നും കോടതി പരാമർശിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിയ്ക്കാൻ രണ്ട് ദിവസങ്ങൾക്ക് മുൻപ് സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തതിനെതിരെയാണ് കോടതി രംഗത്തുവന്നത്.നേരത്തെ സിപിഎം സമ്മേളനത്തിന്‍റെ ഭാഗമായി കൊച്ചിയിൽ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിയ്ക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്‌തിരുന്നു. പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനും കോടതി താൽക്കാലിക നിരോധനം ഏർപ്പെടുത്തി. കൊടിമരങ്ങൾ സ്ഥാപിച്ചവർ സ്വമേധയാ നീക്കം ചെയ്തില്ലെങ്കിൽ ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
കോവിഡ്-19: കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ നാല് മരണങ്ങള്‍
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 702 പേര്‍ക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനില്‍ പറയുന്നു. അതേസമയം 4 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്, ഏറ്റവും കുറവ് കാസര്‍ഗോഡും. കോവിഡ്-19 സ്ഥിരീകരിച്ച ജില്ലകള്‍: എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂര്‍ 38, മലപ്പുറം 27, കണ്ണൂര്‍ 26, ആലപ്പുഴ 24, വയനാട് 23, പാലക്കാട് 15, കാസര്‍കോട് 6. 24 മണിക്കൂറിനിടെ 24,313 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 17,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,944 പേര്‍ വീട്-ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 597 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കൊവിഡ് മരണം നിലവില്‍ 5353 കൊവിഡ് കേസുകളില്‍,…
ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കുള്ള വാർഷിക പരീക്ഷ നാളെ (മാര്‍ച്ച് 23 ബുധന്‍) മുതൽ
തിരുവനന്തപുരം: കോവിഡ്-19 വ്യാപനം മൂലം നേരിട്ട പ്രതിസന്ധിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ (ബുധനാഴ്ച) സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതും. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള വാർഷിക പരീക്ഷ നാളെ ആരംഭിക്കും. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ വർക്ക് ഷീറ്റ് രൂപത്തിലാണ് വാർഷിക ചോദ്യപേപ്പർ തയ്യാറാക്കിയിരിക്കുന്നത്. 5 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് ചോദ്യപേപ്പറുകൾ നൽകി വാർഷിക മൂല്യനിർണയം നടത്തും. കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ചോദ്യപേപ്പറാണ് തയാറാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുട്ടികളെ മാനസികമായി തയാറെടുക്കുന്നതിനുവേണ്ടിയാണ് പരീക്ഷ. അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളുകളുടെ പ്രവർത്തനത്തിന് മാർഗരേഖ തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. 5 മുതല്‍ 7 വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.…
ഉദ്ധവ് താക്കറെയുടെ ഭാര്യാസഹോദരന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യാ സഹോദരൻ ശ്രീധർ മാധവ് പടങ്കറിന്റെ ഉടമസ്ഥതയിലുള്ളതും നിയന്ത്രിക്കുന്നതുമായ കമ്പനിയുടെ 6.45 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച താൽകാലികമായി കണ്ടുകെട്ടി. പടങ്കറിന്റെ നിർമ്മാണ സ്ഥാപനമായ ശ്രീ സായിബാബ ഗൃഹനിർമിതി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചതായി ഏജൻസി പറഞ്ഞു. ഈ സ്ഥാപനത്തില്‍ നന്ദകിഷോർ ചതുർവേദി എന്ന വ്യക്തി കണക്കില്‍ പെടാത്ത ഒരു കോടിയിലധികം രൂപ നിക്ഷേപിച്ചിരുന്നു. താനെയിലെ നിലാംബ്രി അപ്പാർട്ട്‌മെന്റിന്റെ 11 ഫ്‌ളാറ്റുകൾ സീൽ ചെയ്തതായി ഇഡി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 6.45 കോടി രൂപയാണ് ഈ ഫ്ലാറ്റുകളുടെ വില. ശ്രീധർ മാധവ് പടങ്കറിന്റെ ഉടമസ്ഥതയിലുള്ളതും നിയന്ത്രിക്കുന്നതുമായ ശ്രീ സായിബാബ ഗൃഹനിർമിതി പ്രൈവറ്റ് ലിമിറ്റഡുമായി ഈ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നു. താക്കറെയുടെ ഭാര്യ രശ്മിയുടെ യഥാർത്ഥ സഹോദരനാണ് പടങ്കർ. പുഷ്പക് ഗ്രൂപ്പിന്റെ കമ്പനിയായ…
മന്ത്ര കുടുംബ സംഗമം നവ്യാനുഭവമായി
ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിഹിന്ദൂസ് (മന്ത്ര) ഹ്യൂസ്റ്റണിൽ നടത്തിയ കുടുംബ സംഗമം അടുത്ത വർഷം ജൂലൈയിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനത്തിന്റെ ഒരുക്കങ്ങളിലേക്കുള്ള കേളികൊട്ടായി മാറി. സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പ്രസിഡന്റ് ഹരി ശിവരാമൻ, ട്രസ്റ്റീ ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ എന്നിവർ വിശദീകരിച്ചു. പുതിയ സംഘടന, പുത്തൻ ദിശാബോധത്തോടു കൂടി മുന്നോട്ടു പോകുമ്പോൾ ഹ്യുസ്റ്റണിലെ പ്രബുദ്ധരായ മലയാളി ഹൈന്ദവ സമൂഹത്തിന്റെ അകൈതവമായ പിന്തുണ പ്രതീക്ഷിക്കുന്നതായി ഹരി അഭിപ്രായപ്പെട്ടു. ഒരു സംഘടന എന്ന നിലയിൽ വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങൾ കീഴടക്കാൻ കഴിഞ്ഞ മന്ത്രയുടെ അനേകം കർമ്മ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായി ശശിധരൻ നായർ അറിയിച്ചു. ഹ്യുസ്റ്റണിലെ സമ്മേളനം വിജയകരമായി നടത്താൻ വിവിധ കമ്മിറ്റികളുടെ ഏകോപനത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അജിത് നായർ വിശദീകരിച്ചു. കൺവന്‍ഷൻ രജിസ്ട്രേഷൻ മികച്ച രീതിയിൽ മുന്നേറുന്നതായി…
മേരി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതയായി
ഒർലാന്റോ: ലേക്ക്ലാന്റ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ശുശ്രുഷകൻ കുമ്പനാട് കരിയാലിൽ പരപ്പാട്ട് പരേതനായ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (86) നിര്യാതയായി. കുമ്പനാട് പൊടിമല കുടുംബാംഗമാണ്. 1982ൽ ഫ്‌ലോറിഡയിൽ എത്തിയ മേരിക്കുട്ടി ഫിലിപ്പോസ് ഭർത്താവ് പാസ്റ്റർ പി.എസ് ഫിലിപ്പോസിനോടൊപ്പം സഭയുടെ പരിപാലന ശുശ്രുഷകളിൽ സജീവ പങ്കാളിയായിരുന്നു. മക്കൾ: ഗ്രേസ് ജോൺ , മേഴ്‌സി തോംസൺ , സാം ഫിലിപ്പ് (മിഷൻ ഡയറക്ടർ, ഐ.പി.സി ഒർലാന്റോ) പാസ്റ്റർ റെജി ഫിലിപ്പ് (എല്ലാവരും യു.എസ്.എ). മരുമക്കൾ: പാസ്റ്റർ തോംസൺ ജോർജ്, റോയി ജോൺ , ലിജി ഫിലിപ്പ്, നിത ഫിലിപ്പ് (എല്ലാവരും യു.എസ്.എ) സഹോദരങ്ങൾ: അന്നമ്മ തോമസ്, പ്രൊഫ. മാത്യു പി. തോമസ്, ബെഞ്ചമിൻ തോമസ് (ഡാളസ്), ജോസഫ് തോമസ് സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദർശനം മാർച്ച് 25 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9…
കെ റെയില്‍: സിപിഎം കേന്ദ്ര നേതൃത്വത്തിന് പിണറായിയെ പേടി
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങൾ സി.പി.എമ്മിനെ കൈവിട്ടുവെന്നത് ദേശീയ നേതൃത്വത്തിന് ഒരു നെരിപ്പോടായി ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഇപ്പോൾ കെ റെയിൽ നടപ്പാക്കാൻ ഒരുങ്ങുന്ന പിണറായി സർക്കാരിനെതിരെ കേരളത്തിന്റെ മുക്കിലും മൂലയിലും പ്രതിഷേധം അലയടിക്കുകയാണ്. ത്രിപുരയിലും ബംഗാളിലും ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് സിപിഎമ്മിന് ബോധ്യമുണ്ട്. രണ്ടിടത്തും പാർട്ടി തകർന്നു. കേരള ഘടകമാണ് ആകെയുള്ള പ്രതീക്ഷ. എന്നാൽ, ഇവിടെ പാർട്ടിയിലും സർക്കാരിലും എല്ലാ തീരുമാനങ്ങളും എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പോലും കേരള ഘടകത്തെ ഭയമാണ്. ശബരിമല സമരത്തെ സിപിഎം ലാഘവത്തോടെയാണ് എടുത്തത്. തുടര്‍ന്ന് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ 19 ഇടത്ത് ഇടതുപക്ഷം കേരളത്തില്‍ തോറ്റു. ഇതിന് സമാനമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. സമരക്കാരെ ഭീകരരായി ചിത്രീകരിക്കുകയാണ് ചില മന്ത്രിമാര്‍. ഇതെല്ലാം ജനങ്ങളെ എതിരാക്കും. വീടുകളില്‍ കയറി കല്ലിടുന്നു.…
വധ ഗൂഢാലോചന കേസ്; സീരിയൽ നടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ദിലീപിന്റെ സുഹൃത്തുക്കളും നടിമാരും അന്വേഷണത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഒരു സീരിയൽ നടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൂടാതെ മലയാളത്തിലെ പ്രമുഖ നടിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയേക്കുമെന്ന് ക്രൈംബ്രാഞ്ച് സൂചന നൽകി. ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം സിനിമാമേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. ദിലീപുമായി ബന്ധമുള്ള സീരിയല്‍ നടി, സിനിമയില്‍ സഹിയായിയായി ജോലി നോക്കുന്ന യുവതി അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. നടിയെ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയം ദിലീപ് ഇവരുമായി ചര്‍ച്ച ചെയ്തു എന്നാണ് വിവരം. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും, അടുത്തിടെ തിരിച്ചുവരികയും ചെയ്ത നടിയുമായും ദിലീപ് ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തിബന്ധത്തിനപ്പുറം കേസുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൊഴി നല്‍കാന്‍ നടിക്ക് ഉടനെ നോട്ടീസ് നല്‍കിയേക്കും.…