ഷാർജയിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിച്ച് മാർഗനിർദേശങ്ങൾ നൽകി ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ചെയർപേഴ്സൺ ബുദൂർ അൽ ഖാസിമി. സുസ്ഥിരവികസന കാഴ്ചപാടുകൾ അടിസ്ഥാനമാക്കി ഷാർജ റഹ്മാനിയയിലൊരുങ്ങുന്ന സസ്റ്റൈനബിൾ സിറ്റി, നഗരത്തിനടുത്തുള്ള അൽ ഹിറ ബീച്ച് എന്നീ പദ്ധതികളാണ് ബുദൂർ അൽ ഖാസിമി സന്ദർശിച്ചത്. ഷുറൂഖ് ആക്റ്റിങ് സിഇഓ അഹ്മദ് ഒബൈദ് അൽ ഖസീർ, സസ്റ്റൈനബിൾ സിറ്റി സിഇഓ മുഹമ്മദ് യൂസഫ് അൽ മുത്തവ എന്നിവരും വിവിധ വിഭാഗങ്ങളുടെ തലവന്മാരും പരിശോധനാ സന്ദർശനത്തിൽ കൂടെയുണ്ടായിരുന്നു. നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനോടൊപ്പം ഓരോ കേന്ദ്രത്തിലും ആസൂത്രണം ചെയ്തിട്ടുള്ള സൗകര്യങ്ങളും പ്രവർത്തന സംവിധാനങ്ങളും സന്ദർശനത്തിൽ വിശദീകരിക്കപ്പെട്ടു. വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനും ഷാർജയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും, സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാൻ പിന്തുടരുന്ന കർശനമായ മാനദണ്ഡങ്ങളെക്കുറിച്ചും മേധാവികൾ വിശദീകരിച്ചു.…
Month: March 2022
വധഗൂഢാലോചന കേസ്: സായ് ശങ്കര്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; തോക്കുചൂണ്ടി വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി
കൊച്ചി: നടന്‍ ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ദിലീപിന്റെ ഫോണിലെ രേഖകള്‍ നീക്കിയത് സായ് ശങ്കറാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സായിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ നീക്കിയതിന് പ്രതിഫലമായി പണം അക്കൗണ്ടില്‍ എത്തിയിട്ടുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസില്‍ സായ് ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും എത്തിയിരുന്നില്ല. പത്ത ദിവസത്തെ സമയം തേടുകയാണുണ്ടായത്. അതിനിടെ, സായ് ശങ്കറിനെതിരെ പരാതിയുമായി കോഴിക്കോട്ടെ വ്യവസായി. ഇലക്‌ട്രോണിക് സാധനങ്ങള്‍ നല്‍കാമെന്ന കരാറില്‍ നല്‍കിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിന് സായ് ശങ്കര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വീഡിയോ കോളില്‍ തോക്ക് എടുത്ത് ഭീഷണിപ്പെടുത്തുന്ന ദൃശ്യവും വ്യവസായി പുറത്തുവിട്ടു. ഈ കേസിലും…
പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വാര്‍ഷികം ആഘോഷിച്ചു
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വാര്‍ഷികം കമലാ സുരയ്യ സമുച്ചയത്തില്‍ മാര്‍ച്ച് 20-ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അബ്ദുല്‍ പുന്നയൂര്‍ക്കുളം അദ്ധ്യക്ഷത വഹിച്ചു. നാലപ്പാട്ടെ കാവും, കുളവും, നീര്‍മാതളത്തണലും, വിശാലമായ സമുച്ചയവും ഉള്‍ക്കൊള്ളുന്ന കമലാ സുരയ്യ സ്മാരകം സഗാത്മക പ്രവര്‍ത്തനങ്ങളുടെ നിരന്തര വേദിയാക്കാന്‍ പ്രാദേശിക സംവിധാനമൊരുക്കുമെന്ന് സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷന്‍ അശോകന്‍ ചരുവില്‍ പറഞ്ഞു. വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുന്നയൂര്‍ക്കുളത്തിന്റെ പ്രകൃതിയും മണ്ണും മനുഷ്യരുമാണ് മാധവിക്കുട്ടിയെ വ്യവസ്ഥിതിയെ വെല്ലുവിളിച്ച എഴുത്തുകാരിയാക്കിയതെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഡോ. ഖദീജ മുംതാസ്, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, സ്മരണ ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ സി.പി. സുന്ദരേശന്‍, കുന്നത്തൂര്‍ റസിഡന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി. ഗോപാലന്‍, പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അശ്കര്‍ അറയ്ക്കല്‍, നാലപ്പാടന്‍ സാംസ്ക്കാരിക…
നേറ്റോ പരിശീലനത്തിനിടെ നോർവേയില്‍ തകര്‍ന്നുവീണ സൈനിക വിമാനത്തിലുണ്ടായിരുന്ന നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്തി
നോർവേയിൽ നേറ്റോ പരിശീലനത്തിനിടെ വിമാനം തകർന്ന് മരിച്ച നാല് യുഎസ് നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി നോർവേയുടെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. യുഎസ് മറൈൻ കോർപ്സിന്റെ V-22B ഓസ്പ്രേ വിമാനം വെള്ളിയാഴ്ച വൈകുന്നേരമാണ് കാണാതായതായത്. നോർവീജിയൻ സീ കിംഗ് റെസ്ക്യൂ ഹെലികോപ്റ്ററാണ് വടക്കൻ നോർവേയിലെ ബോഡോയ്ക്ക് തെക്ക് അപകടസ്ഥലത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് മൃതദേഹങ്ങൾ ബോഡോയിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രാലയം അറിയിച്ചു. നേറ്റോയിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമുള്ള 30,000 സൈനികർ ഉൾപ്പെടുന്ന കോൾഡ് റെസ്‌പോൺസ് സൈനികാഭ്യാസത്തിന്റെ ഭാഗമായുള്ള പരിശീലന ദൗത്യത്തിനിടെയാണ് വിമാനം ബോഡിന് തെക്ക് ഭാഗത്തായി തകർന്നു വീണത്. വിമാനം പർവതത്തിൽ ഇടിച്ചെന്ന ആദ്യ സൂചനകൾക്കിടയിലാണ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. മോശം കാലാവസ്ഥ കാരണം തെരച്ചിലും രക്ഷാപ്രവർത്തനവും സൂക്ഷ്മമായിരുന്നുവെന്ന് പോലീസ് ലീഡ് ഇൻവെസ്റ്റിഗേറ്റർ ക്രിസ്റ്റ്യൻ വിക്രൻ കാൾസെൻ പറഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായി…
ന്യൂയോർക്ക് എക്യൂമെനിക്കൽ ഫെഡറേഷന് പുതിയ നേതൃത്വം
ന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം സി എസ് ഐ ജൂബിലി മെമ്മോറിയൽ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. ഷാലു ടി. മാത്യു (പ്രസിഡന്റ്). ഫാ.ജോൺ തോമസ് (വൈസ് പ്രസിഡന്റ് ), ശ്രീ. കളത്തിൽ വർഗീസ് (വൈസ് പ്രസിഡന്റ്), ശ്രീ. തോമസ് ജേക്കബ് (ഷാജി) (സെക്രട്ടറി), ശ്രീ ഗീവർഗീസ് മാത്യൂസ് , ശ്രീ. ജിൻസൺ പത്രോസ് (ജോയിന്റ് സെക്രട്ടറിമാർ ) ശ്രീ. ജോൺ താമരവേലിൽ (ട്രഷറർ) ശ്രീ. ജോൺ തോമസ് (ജോയിന്റ് ട്രഷറർ) തോമസ് തടത്തിൽ (ഓഡിറ്റർ), എന്നിവരെയും ശ്രീ. വർഗീസ് കുര്യൻ, ശ്രീ. തോമസ് വർഗീസ് , ശ്രീമതി. അച്ചാമ്മ മാത്യു, ശ്രീ. ബോബിൻ വർഗീസ്, ശ്രീ.…
കൊല്ലത്തും കണ്ണൂരിലും കലക്ടറേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കല്ലിടല്‍
കൊല്ലം, കണ്ണൂര്‍: സില്‍വര്‍ ലൈനു വേണ്ടി സംസ്ഥാനമൊട്ടാകെ കെ.റെയില്‍ അധികൃതര്‍ കല്ലിടുമ്പോള്‍ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊല്ലത്തും കണ്ണൂരിലും കലക്ടറേറ്റിുകള്‍ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കല്ലിട്ടു. പോലീസിന്റെ എതിര്‍പ്പ് മറികടന്നാണ് കല്ലിടല്‍ നടന്നത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ രണ്ടിടത്തും ഉന്തും തള്ളുമുണ്ടായി. കണ്ണൂരില്‍ കലക്ടറേറ്റിലെ മെയിന്‍ കവാടത്തില്‍ കുഴിയെടുത്ത് കല്ല് സ്ഥാപിച്ചു. ഇവിടെ നിന്നും കല്ല് നീക്കാന്‍ പോലീസ് ശ്രമിച്ചത് ഉന്തിലും തള്ളിലുമെത്തി. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം പോലീസ കല്ല് എടുത്ത് നീക്കി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ഡാളസ് കേരളാ ലിറ്റററി സൊസൈറ്റി മുപ്പതാം വയസ്സിലേക്ക്; സമ്മേളനവും മനയിൽ ജേക്കബ് കവിതാ പുരസ്കാര വിജയ പ്രഖ്യാപനവും മാർച്ച് 26-ന്
ഡാളസ്: മുപ്പതാം വർഷത്തിലേക്കു കടക്കുന്ന കേരള ലിറ്റററി സൊസൈറ്റി ഡാളസ് (കെഎൽഎസ്) ന്റെ വിപുലമായ വാർഷികാഘോഷ പരിപാടികൾ മാർച്ച് 26 ശനിയാഴ്ച വൈകീട്ട് 5:00 മണിക്ക് കേരളാ അസ്സോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland TX 75043) വെച്ച് സംഘടിപ്പിക്കുന്നു. തദവസരത്തില്‍, കെ എൽ എസ്സിന്റെ നാലാമത്തെ പുസ്തകമായ “ഇതളുകൾ ” പ്രകാശനകർമ്മവും നടത്തും. അതോടൊപ്പം, യശശ്ശരീരനായ കവി ശ്രീ മനയിൽ ജേക്കബിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ പുരസ്കാരവും, വിജയ പ്രഖ്യാപനവും, അവാർഡ് ദാനവും പരിപാടിയുടെ മുഖ്യാതിഥിയായ സാഹിത്യകാരനും സിനിമാതാരവുമായ തമ്പി ആന്റണി നിർവ്വഹിക്കും. കവിതാ പുരസ്കാര വിജയിക്കുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് മനയിൽ ജേക്കബിന്റെ കുടുംബാംഗമായ രാജൻ ചിറ്റാറാണ്. അനൂപ സാം പ്രസിഡന്റായും മീനു എലിസബത്ത് സെക്രട്ടറിയായും നേതൃത്വം നൽകുന്ന പുതിയ ഭരണസമിതി ഭാരവാഹിത്വം ഏറ്റെടുക്കുന്ന ചടങ്ങും നടത്തപ്പെടുന്നു. കൂടാതെ, ഡാളസിലെ പ്രശസ്ത…
അർക്കൻസാസ് കാർ ഷോയിൽ ആൾക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു; 24 പേർക്ക് പരിക്കേറ്റു
അര്‍ക്കന്‍സാസ്: അർക്കൻസാസിൽ ഒരു കാർ ഷോയിൽ പങ്കെടുത്തവർക്ക് നേരെ തോക്കുധാരികൾ നടത്തിയ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് ഡുമാസ് പട്ടണത്തിൽ പ്രാദേശിക കാർ ഷോയിൽ പങ്കെടുത്ത ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവയ്പ്പിലാണ് ഒരാള്‍ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. അക്രമിയെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ അക്രമികളുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഔട്ട്ഡോർ ഇവന്റിൽ നടന്ന ദുരന്തത്തിൽ ഞങ്ങള്‍ ഞെട്ടിപ്പോയെന്ന് ഇവന്റിന്റെ സംഘാടകരായ ഹൂഡ്-നിക് ഫൗണ്ടേഷന്റെ വാലസ് മക്ഗീ പ്രാദേശിക ടെലിവിഷൻ സ്റ്റേഷനായ KARK-നോട് പറഞ്ഞു. 16 വർഷമായി ഒരു അനിഷ്ട സംഭവവും കൂടാതെ ഇവന്റ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരിൽ കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക സിബിഎസ് അഫിലിയേറ്റ് റിപ്പോർട്ട് ചെയ്തു. ഗൺ വയലൻസ് ആർക്കൈവ്…
പരാതി പരിഹാരിക്കാനെത്തി പരിചയമായി; വിവാഹ വാഗ്ദാനം നല്‍കി പീഡനം; എസ്.ഐയ്‌ക്കെതിരെ പരാതിയുമായി വനിതാ ഡോക്ടര്‍; സ്ഥലംമാറ്റത്തില്‍ ശിക്ഷയൊതുക്കി സര്‍ക്കാര്‍
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മലയിന്‍കീഴ് പോലീസ് എസ്എച്ച്ഒ എ.വി. സൈജുവിനെതിരെ നടപടി. സൈജുവിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ഇയാള്‍ നിലവില്‍ അവധിയിലാണ്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. സൈജു വിവാഹിതനാണ്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു. ഭര്‍ത്താവിനൊപ്പം വിദേശത്തു കഴിയുകയായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിയപ്പെട്ടത്. പരാതിക്കാരിയുടെ പേരിലുള്ള കടകള്‍ മറ്റൊരാള്‍ക്ക് വാടകയ്ക്കു നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായിരുന്ന സൈജുവിനെ പരിചയപ്പെട്ടത്. 2019ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പണം കടം വാങ്ങുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തുവെന്നും യുവതി പറയുന്നു. പിന്നീട് സൈജുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുമായുള്ള ബന്ധം ഭര്‍ത്താവ് വേര്‍പെടുത്തി. ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും…
വിമോചന സമരകാലമല്ല ഇതെന്ന് ഓര്‍ക്കുന്നത് നല്ലത്. സില്‍വര്‍ ലൈനെതിരായ സമരം ചങ്ങനാശേരി കേന്ദ്രീകരിച്ചെന്ന് കോടിയേരി
കണ്ണുര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്നത് ആസൂത്രിത സമരമെന്ന് സി.പി.എം സംസ്ഥാന സെ്രകട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് ആസൂത്രണം. മാടപ്പള്ളിയില്‍ സമരത്തിന് കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും എത്തിയിരുന്നു. വിമോചന സമരകാലമല്ല ഇതെന്ന് ഓര്‍ക്കുന്നത് നല്ലതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണ്. സര്‍വേ കല്ലുകള്‍ എടുത്തുമാറ്റിയാല്‍ പദ്ധതി വരില്ലെന്നാണ് ഇവരുടെ വിചാരം. കോണ്‍ഗ്രസിന് കല്ലുകള്‍ വേണമെങ്കില്‍ സി.പി.എം എത്തിച്ചുനല്‍കാം. നൂറുവര്‍ഷം പഴയ സമരമുറ സ്വീകരിച്ചിട്ട് കാര്യമില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുക തന്നെ ചെയ്യും. സര്‍വേ നടത്തിയ സ്ഥലങ്ങളെല്ലാം റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കല്ലുകള്‍ എടുത്തുമാറ്റിയാല്‍ പദ്ധതികള്‍ ഇല്ലാതാകില്ല. അങ്ങനെയാണെങ്കില്‍ എല്ലാ പദ്ധതികളുടെയും തറക്കല്ല് മാറ്റിയാല്‍ മതിയല്ലോ. കോണ്‍ഗ്രസിന്റെ കാലത്ത് ഇട്ട കല്ലുകള്‍ അതുപോലെ തന്നെ കിടക്കുകയാണെന്നും കോടിയേരി പരിഹസിച്ചു.