തിരുവനന്തപുരം: പൂന്തുറയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് വീണ് മരിച്ചു. പോലീസ് ജീപ്പില്‍നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യുവാവിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത സനോബര്‍ (32) ആണ് മരിച്ചത്. ഇയാള്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കൊണ്ടുപോകുമ്പോഴാണ് വീണത്. ജീപ്പില്‍നിന്ന് ചാടിയതാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മര്‍ദനത്തെ തുടര്‍ന്ന് വീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
Month: March 2022
ഇടുക്കി പാർലമെന്റ് സീറ്റിൽ മന്ത്രി റോഷി അഗസ്റ്റിൻ ഡീൻ കുര്യാക്കോസിന് വെല്ലുവിളിയാകുമോ? (ലേഖനം)
ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഡീൻ കുര്യാക്കോസിന് വെല്ലുവിളിയാകുമോ ? ഈ ചോദ്യം നിലവിലെ രാഷ്ട്രിയ സാഹചര്യത്തിൽ വളരെ ഏറെ പ്രസക്തമാണ്. കാരണം, ആ രിതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ദേശീയ രാഷ്ട്രിയത്തിൽ ചലനം സൃഷ്ടിക്കുക എന്നത് ഇടതുമുന്നണിയെയും പ്രത്യേകിച്ച് മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എം നെയും സംബന്ധിച്ച് തങ്ങളുടെ പ്രസ്റ്റീജ് വിഷയം ആണ്. തുടർഭരണത്തിന്റെ ആഹ്ലാദത്തിൽ അവർ മുന്നോട്ടു നീങ്ങുമ്പോൾ കേരളത്തിൽ നിന്ന് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ എം.പി മാരെ സൃഷ്ടിച്ച് ഡൽഹിയ്ക്ക് വിടുക എന്നത് അവരുടെ ആവശ്യമായിരിക്കുന്നു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും അവർ സാധ്യമായ ആരുമായും തയാറായെന്നും വരാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി നേതൃത്വം നൽകുന്ന കെ.എം. മാണിയുടെ കേരള കോൺഗ്രസിനെ പി.ജെ. ജോസഫിൽ നിന്നും പിളർത്തി ഇടതു മുന്നണിയുടെ…
എംഎസിഎഫ് റ്റാമ്പാ ഹോളി ആഘോഷിച്ചു
ഹോളി ആയീരേ ! റ്റാമ്പയിൽ ഹോളി ആഘോഷം എത്തി, ആർപ്പു വിളികളോടെയും നിറഞ്ഞ മനസ്സോടെ പരസ്പരം വർണപൊടികൾ കൂട്ടുകാരെ അണിയിച്ചു കൊണ്ടും എം എ സി എഫിന്റെ നേതൃത്വത്തിൽ ഹോളി റ്റാമ്പായിൽ ആഘോഷിച്ചു . മിക്കവാറും കുട്ടികൾക്കും പ്രായമായവർക്കും ഇതൊരു ആദ്യാനുഭവമായിരുന്നു. എല്ലാവര്ക്കും ഇത് കുട്ടിക്കാലത്തെ മധുരാനുഭവങ്ങളുടെയും ഓർമ്മ പുതുക്കലും ആയി മാറി . കുട്ടികളും മുതിർന്നവരും വർണങ്ങളും പിച്ച്കാരിയും ഉപയോഗിച്ച് ഹോളി ആഘോഷിച്ചപ്പോൾ ഈ ഭാരതീയ പാരമ്പര്യം സിനിമകൾക്കപ്പുറത്തു നേരിട്ട് പങ്കെടുക്കാൻ നല്ലൊരു അവസരമൊരുക്കി. സെക്രട്ടറി ലക്ഷ്‌മി രാജേശ്വരി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ ട്രെഷറർ സാജൻ കോരത്, പ്രസിഡന്റ് ബാബു തോമസ് എന്നിവർ പരിപാടികൾ ഓർഗനൈസ് ചെയ്തു. എം എ സി എഫ് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി ഉണ്ണികൃഷ്ണൻ, BOD സാജ് കാവിന്റരികത്തു, മുൻ എം എ സി എഫ് ലീഡർ ജെയിംസ് ഇല്ലിക്കൽ…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ സജീവമാക്കുന്നു
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കുന്നതിന് മാർച്ച് 20 ഞായറാഴ്ച വൈകിട്ട് 5:00 മണിക്ക് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ഗാർലൻഡ് ഇന്ത്യ ഗാർഡൻസിൽ ചേർന്ന പ്രവർത്തക യോഗം തീരുമാനിച്ചു. സാമൂഹിക അകലത്തെക്കുറിച്ചോ, മഹാമാരിയെക്കുറിച്ചോ ആശങ്കപ്പെടാതെയാണ് നേരത്തെ അറിയിച്ചതനുസരിച്ചു ഐ പി സി നോർത്ത് ടെക്സസ് ചാപ്റ്റർ അംഗങ്ങൾ ദീർഘ നാളുകൾക്കുശേഷം ഒത്തുകൂടുന്നതെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ അദ്ധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിയുക്ത പ്രസിഡന്റ് സിജു വി ജോർജ് രണ്ടു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു. നാഷണൽ കമ്മിറ്റിയുമായി സഹകരിച്ച് സംഘടനയെ ശക്തിപ്പെടുത്തുന്നതിനും, ചാപ്റ്റർ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ബിജിലി ജോർജിനെ യോഗം ചുമതലപ്പെടുത്തി. ബെന്നി ജോൺ, സാം മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ്) എന്നിവർ…
‘കൈ നനയാതെ മീന്‍ പിടിക്കുന്നവര്‍’ (ലേഖനം)
ഉത്തർപ്രദേശിൽ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസിന്റെ പ്രിയങ്കാഗാന്ധിയുമൊക്കെ വന്‍ പ്രചാരണം നടത്തിയെങ്കിലും അവരെയൊക്കെ ഞെട്ടിച്ചുകൊണ്ടാണ് ബിജെപി ചരിത്ര വിജയം നേടിയത്. 37 വർഷത്തിന് ശേഷം ഭരിക്കുന്ന പാർട്ടി ഭരണം ആവർത്തിക്കുന്നു. ബിജെപി 255 സീറ്റുകൾ നേടിയപ്പോൾ സമാജ്‌വാദി പാർട്ടി 111 സീറ്റുകൾ മാത്രമാണ് നേടിയത്. മാര്‍ച്ച് 23-ന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കാനിരിക്കുകയാണ്. എന്തുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിക്കുന്നതെന്നതിന് വിവിധ കാരണങ്ങളാണ് ഇതര പാര്‍ട്ടികള്‍ നിരത്തുന്നത്. അതില്‍ ആദ്യത്തേത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) അട്ടിമറിയാണ്. മാർച്ച് 8 ന് (യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന്), ഇവിഎമ്മുകളെച്ചൊല്ലി ഒരു കോലാഹലം നടക്കുകയും ചെയ്തു. വാരാണസിയിലെ വോട്ടെണ്ണലിന് 48 മണിക്കൂർ മുമ്പ് ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചെന്നും, ഇവിഎമ്മുകൾ…
ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് എംഎല്‍എമാരെ വശീകരിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് വലിയ തിരിച്ചടി നൽകാൻ ഭാരതീയ ജനതാ പാർട്ടിക്ക് കഴിയുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്. ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെ വശീകരിക്കാൻ ബിജെപി ശ്രമിക്കുന്നതായാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഉപദേഷ്ടാവ് അവകാശപ്പെടുന്നത്. ഈ വിവരം കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും. ഇതിൽ കോൺഗ്രസ് ജാഗ്രത പാലിക്കണമെന്ന് സിരോഹി സീറ്റിൽ നിന്നുള്ള എംഎൽഎ സന്യം ലോധ ട്വീറ്റ് ചെയ്തു. 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് കോൺഗ്രസ് എംഎൽഎമാരെയെങ്കിലും ബിജെപി ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം എഴുതിയിരുന്നു. ആരോഗ്യവാനായിരിക്കുക, ജാഗ്രത പാലിക്കുക…. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അദ്ദേഹം ട്വീറ്റിൽ ടാഗ് ചെയ്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, “ഞാൻ കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20 ദിവസം മുമ്പ് ഞാൻ…
ഫൊക്കാന – 2022 ലെ സാഹിത്യ പുരസ്‌കാരം; രചനകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18വരെ നീട്ടി
ന്യൂജേഴ്‌സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിനുള്ള രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ഏപ്രിൽ 18ലേക്ക് നീട്ടി.കോവിഡ് മഹാമാരിമൂലം പ്രിന്റിംഗ്, ഗതാഗതം തുടങ്ങിയവയിൽ നേരിടേണ്ടി വരുന്ന കാലതാമസം മൂലം പലർക്കും രചനകളുടെ പുസ്തകങ്ങൾ ലഭ്യമായിട്ടില്ല. ഇതേ തുടർന്ന് പുസ്തകങ്ങൾ എത്തിക്കുവാൻ കുറച്ചുകൂടി സമയം നീട്ടിത്തരണമെന്ന എഴുത്തുകാരുടെ അഭ്യർത്ഥന മാനിച്ചാണ് 2022 ഏപ്രിൽ 18ലേക്ക് നീട്ടുന്നത് എന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു. 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ചാണ് മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികൾക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നത്. നോവൽ, ചെറുകഥാ, കവിത, നിരൂപണം, ലേഖനം, യാത്രാവിവരണം, തർജ്ജമ, ആത്മകഥ,…
ഹൈപ്പർസോണിക് മിസൈലുകൾ, ജാവലിൻ, സ്റ്റിംഗേഴ്സ് എന്നിവ ഉക്രെയ്ൻ യുദ്ധത്തിൽ
നേറ്റോ അംഗമായ റൊമാനിയയുമായുള്ള അതിർത്തിയോട് ചേർന്ന് റഷ്യ അതിന്റെ ഏറ്റവും പുതിയ കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിക്കുന്നതിനാൽ ഉക്രെയ്നിലെ സംഘർഷം ഒരു പുതിയ വഴിത്തിരിവായി. ജാവലിൻ, സ്റ്റിംഗർ മിസൈലുകൾ ഉൾപ്പെടെയുള്ള നൂതന യുഎസ് ആയുധങ്ങളുടെ പുതിയ കയറ്റുമതി ഉടൻ തങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉക്രെയ്ന്‍ സൈന്യം പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, ഉക്രെയ്‌നിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു ഭൂഗർഭ ആയുധ സംഭരണ കേന്ദ്രം നശിപ്പിക്കുന്നതിനായി റഷ്യ അവരുടെ “കിൻസാൽ” സംവിധാനത്തിൽ നിന്ന് ഹൈപ്പർസോണിക് മിസൈലുകൾ ശനിയാഴ്ച തൊടുത്തുവിട്ടതായി പറഞ്ഞു. ഫെബ്രുവരി 24 ന് മുൻ സോവിയറ്റ് രാഷ്ട്രത്തിലേക്ക് സൈന്യത്തെ അയച്ചതിന് ശേഷം ആദ്യമായാണ് റഷ്യ ഹൈപ്പർസോണിക് മിസൈലുകൾ വിന്യസിക്കുന്നത് എന്ന് റഷ്യയുടെ ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്നിന്റെ പാശ്ചാത്യ സഖ്യകക്ഷികൾ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തേക്ക് ആയുധങ്ങൾ എത്തിക്കുന്നത് ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ നടപടി. ജാവലിൻ, സ്റ്റിംഗർ…
ഫോമാ കൻകൂൺ കൺവൻഷൻ രജിസ്ട്രേഷൻ ചിക്കാഗോയിൽ ആരംഭിച്ചു
ചിക്കാഗോ: 2022 സെപ്റ്റബംർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കൻകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ചു നടക്കുന്ന ഫോമാ ഇന്റർ നാഷണൽ കൺവൻഷൻ വിജയമാക്കി തീർക്കുന്നതിന് ഫോമാ സെട്രൽ റീജിയൺ പ്രസിഡൻറ് ജോൺ പാട്ടപതിയുടെ അദ്ധ്യക്ഷതയിൽ കൂടി വിവിധ കമ്മറ്റികൾ രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചു. കൺവൻഷൻ പ്രോഗ്രാമുകളെപ്പറ്റിയും റെജിസ്ട്രേഷൻ സംബന്ധിച്ചും ഫോമാ ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട് വിശദമായി സംസാരിച്ചു. നാഷണൽ കമ്മറ്റിയംഗം ജോൺസൺ കണ്ണൂക്കാടനും, കൾച്ചറൽ കമ്മറ്റി സെക്രട്ടറി അച്ചൻകുഞ്ഞു മാത്യുവും കൺവൻഷനു മുന്നോടിയായിട്ടുള്ള റീജിയണൽ യൂത്ത് ഫെസ്റ്റുകളെ സംബന്ധിച്ച് വിശദീകരിച്ചു. റീജിയണൽ കൾച്ചറൽ കമ്മറ്റി ചെയർമാനായി രജ്ഞൻ എബ്രഹാമിന്റെ നേതൃത്വത്തിൽ സന്തോഷ് കാട്ടൂക്കാരൻ കോ ചെയർ ആയും ബാബു മാത്യു, ജിതേഷ് ചുങ്കത്ത്, ജോസി കുരിശുങ്കൽ, ആൽവിൻ ഷുക്കൂർ എന്നിവർ കമ്മിറ്റി അംഗങ്ങളായും വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി പ്രവർത്തനം ആരംഭിച്ചു. കൺവൻഷനോടനുബന്ധിച്ചുള്ള…
സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച കൗണ്ടി ക്ലാര്‍ക്ക് ഭരണഘടനാലംഘനം നടത്തിയെന്ന്
കെന്റക്കി: സ്വവര്‍ഗ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച കെന്റാക്കി കൗണ്ടി മുന്‍ ക്ലാര്‍ക്ക് കിം ഡേവിസ് ഭരണഘടനാ ലംഘനം നടത്തിയതായി ഫെഡറല്‍ ജഡ്ജി ഡേവിഡ് ബണ്ണിങ് വെള്ളിയാഴ്ച വിധിച്ചു. സ്വവര്‍ഗ വിവാഹിതരായ മൂന്നു ദമ്പതിമാര്‍ കൗണ്ടി ക്ലാര്‍ക്കിനെതിരെ സമര്‍പ്പിച്ച സിവില്‍ സ്യൂട്ട് പിന്‍വലിക്കണമെന്ന കിം ഡേവിസിന്റെ ആവശ്യവും ജഡ്ജി നിരാകരിച്ചു. അതിനു ശേഷമാണ് പുതിയ ഉത്തരവിട്ടത്. ദമ്പതികള്‍ക്കുണ്ടായ പ്രശ്‌നത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം ജൂറി തീരുമാനിക്കണമെന്നും ജഡ്ജി പറഞ്ഞു. കെന്റാക്കി ഈസ്റ്റേന്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. 2015 മുതല്‍ കോടതിയിലുള്ള കേസിലാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. 2015ല്‍ ഈ കേസില്‍ അഞ്ചു ദിവസം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതാണ് വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതെന്നുമാണ് കിം ഡേവിസ് നേരത്തെ കോടതിയില്‍ പറഞ്ഞത്. സുപ്രീം കോടതി വിവാഹം…