സില്‍വര്‍ ലൈന്‍: വെടിവയ്പുണ്ടാക്കി നന്ദിഗ്രാം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍വെടിവയ്പുണ്ടാക്കി കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് േകാടിയേരി കുറ്റപ്പെടുത്തി.. പോലീസിനെ അങ്ങോട്ട് ആക്രമിച്ചില്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല. വഴങ്ങാതിരിക്കുമ്പോള്‍ പോലീസ് എന്ത് ചെയ്യും. വെടിവയ്പുണ്ടാക്കി നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങള്‍ തടയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. തടസം പറഞ്ഞ് മാറിനില്‍ക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് പുതിയ സംഭവമല്ലെന്നും കോടിയേരി പറഞ്ഞു.  

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഗോരഖ്പൂരിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

ഗോരഖ്പൂരിലെത്തിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സർസംഘചാലക് മോഹൻ ഭഗവതുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധവ്ധാമിൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി യോഗിയുമായുള്ള കൂടിക്കാഴ്ച ഏകദേശം 30 മിനിറ്റ് നീണ്ടു. മാർച്ച് 25 ന്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയുടെ രണ്ടാം ഭരണത്തിനായി സത്യപ്രതിജ്ഞ ചെയ്യും. സംഘ് മേധാവിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ആര്‍‌എസ്‌എസ് തലവൻ മാധവ ഭവനിലെത്തിയത്. 30 മിനിറ്റോളം അദ്ദേഹം സംഘത്തലവനുമായി സംസാരിച്ചു. ഹോളിയുടെ ശുഭകരമായ ഉത്സവത്തിൽ അദ്ദേഹം സംഘ മേധാവിക്ക് ആശംസകൾ നേർന്നു. സംസ്ഥാനത്ത് ബിജെപി നേടിയ വൻ വിജയത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. യോഗി ആദിത്യനാഥ് 7.40ന് മാധവ് ഭവനിൽ നിന്ന് ഗോരഖ്നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സംഘ് മേധാവി ചൊവ്വാഴ്ച ഗോരഖ്പൂരിൽ നിന്ന് പുറപ്പെടും. മാർച്ച് 20, 21 തീയതികളിൽ മോഹൻ ഭാഗവത്…

കൊല്ലം പ്രവാസി അസോസിയേഷൻ – ഗുദേബിയ ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദേബിയ ഏരിയ സമ്മേളനം ജുഫൈർ അൽ സഫിർ ടവട്ടിൽവച്ച് നടന്നു. ഏരിയാ പ്രസിഡന്റ് ചാൾസ് ഇട്ടി അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ നാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബോജി രാജൻ ഏരിയാ റിപ്പോർട്ടും ഏരിയാ ട്രഷറർ ഷിനു താജുദ്ധീൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ നാരായണൻ നേതൃത്വം നൽകി. ഏരിയാ കോർഡിനേറ്റർ നാരായണൻ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി തോമസ് ബേബികുട്ടി , വൈസ് പ്രസിഡന്റായി വിനീത് അലക്സാണ്ടർ, സെക്രട്ടറിയായി ബോജി രാജൻ, ജോയിൻ സെക്രട്ടറിയായി ഫയാസ് ഫസലുദ്ധീൻ, ട്രഷററായി മൊഹമ്മദ് ഷഹനാസ് ഷാജഹാൻ എന്നിവരെ തെരഞ്ഞെടുത്തു. ഷിനു…

സിപിഐ രാജ്യസഭാ സീറ്റ് നേടിയത് വിലപേശലിലൂടെ: ശ്രേയാംസ്‌കുമാര്‍; മറുപടി പറയാനില്ലെന്ന് കാനം

കോഴിക്കോട്: വിലപേശലിന്റെ ഭാഗമായാണ് സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാര്‍. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം, ലോകായുക്ത നിയമഭേദഗതി എന്നിവയിലും സിപിഐയുടെ നിലപാട് അറിയാന്‍ കാത്തിരിക്കുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. അതേസമയം ശ്രേയാംസ് കുമാറിന്റെ പരാമര്‍ശങ്ങളോടു പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും കാനം പറഞ്ഞു.  

ലിജുവിനുവേണ്ടി കത്തെഴുതിയിട്ടില്ല; ജെബി മേത്തര്‍ അര്‍ഹതപ്പെട്ടയാള്‍, തിരഞ്ഞെടുപ്പ് കെ.പി.സി.സി പട്ടികയില്‍ നിന്ന്: കെ. സുധാകരന്‍

കണ്ണുര്‍: കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയായി ജെബി മേത്തറിന്റെ പേര് അപ്രതീക്ഷിതമായി വന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. താന്‍ ഒപ്പിട്ട് കൊടുത്ത നാല് പേരുടെ ലിസ്റ്റില്‍ ജെബിയുടെ പേരുണ്ടായിരുന്നു. അതില്‍ ഒരാളെ തിരഞ്ഞെടുക്കാനുളള അധികാരം ഹൈക്കമാന്‍ഡിനുണ്ട്. ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്ത് എഴുതാന്‍ താന്‍ മണ്ടനല്ലെന്നും സുധാകരന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണുമാണ് ജെബി. വനിതാ യുവ ന്യൂനപക്ഷ മുഖം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിയായി ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം, തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല തുടങ്ങിയ ഘടകങ്ങളും കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍ അച്ചുതണ്ടിന്റെ പിന്തുണയുമാണ് ജെബി മേത്തറിന് രാജ്യസഭയിലേക്കുളള വാതില്‍ തുറന്നത്. മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയിലേക്ക് മൂന്നുതവണ പരാജയപ്പെട്ടത് ലിജുവിനും 2011 ലെ തോല്‍വി ജെയ്സണും തിരിച്ചടിയായി.  

ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ കൊമ്പ് തട്ടി വീണ പാപ്പാന്‍ മരിച്ചു

ഷൊര്‍ണൂര്‍: ആനയുടെ കൊമ്പ് തട്ടി ലോറിയില്‍നിന്ന് റോഡില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം പാപ്പാന്‍ മരിച്ചു. കുഴല്‍മന്ദം ചെറുകുന്ന് കുഞ്ഞിരംവീട്ടില്‍ മണികണ്ഠനാണ് (42) മരിച്ചത്. മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ കുളപ്പുള്ളിയിലായിരുന്നു അപകടം. പുലര്‍ച്ചെ ചായ കുടിക്കാനായി ലോറി നിര്‍ത്തിയ സമയത്ത് പട്ടനല്‍കാനായി കയറിയ മണികണ്ഠന്‍ ആനയുടെ കൊമ്പ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഹൈവേ പോലീസടക്കമുള്ളവരാണ് പരിക്കേറ്റ മണികണ്ഠനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. കാവശ്ശേരി പൂരത്തിന് എഴുന്നള്ളിക്കാനായി ആനയെ കൊണ്ടുപോകുകയായിരുന്നു മണികണ്ഠനെന്ന് ബന്ധുക്കള്‍ പറഞ്ഞു

കെ.സി.വേണുഗോപാലിനെ നോട്ടീസ്; കോഴിക്കോട് രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സി.വേണുഗോപാലിനെതിരേ പരസ്യ വിമര്‍ശനം ഉന്നയിച്ച പ്രദേശിക നേതാക്കള്‍ക്കെതിരേ നടപടിയുമായി കോഴിക്കോട് ഡിസിസി. വിമര്‍ശനം നടത്തിയ രണ്ടു പ്രാദേശിക നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ അറിയിച്ചു. സലീം കുന്ദമംഗലം, അബ്ദുള്‍ റസാഖ് എന്നിവര്‍ക്കെതിരേയാണ് ജില്ലാ നേതൃത്വം നടപടിയെടുത്തത്. കോഴിക്കോട് വെള്ളലി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളാണ് ഇരുവരും.

ലോ കോളജിലെ അക്രമം: തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ലോ കോളജിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തില്‍ എത്തിയ പ്രതിഷേധക്കാരെ ആല്‍ത്തറ ജംഗ്ഷനില്‍ ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞു.   തുടര്‍ന്ന് പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് ബലമായി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിനിടയാക്കിയത്. ലോ കോളജില്‍ കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്‌ഐക്കാരെ പോലീസ് സഹായിക്കുകയാണെന്നും അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം.

പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ. റെയില്‍ അടക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങില്ല. എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ.റെയില്‍ കല്ലിടലിനെതിരെ കഴിഞ്ഞ ദിവസം കണ്ട പ്രതിഷേധങ്ങള്‍ വികസനത്തിന് എതിരാണ്. നാടിന്റെ പുരോഗതിക്ക് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുന്നു. ബി.ജെ.പിയും സമാന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വീണ്ടും രംഗത്തെത്തി. പദ്ധതിയുടെ അതിരടയാളക്കല്ലുകള്‍ ഇനിയും പിഴുതെറിയും. സ്ത്രീകളും കുട്ടികളുമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. അവരുടെ പോരാട്ടം അത്ഭുതപ്പെടുത്തുന്നുവെന്നും സതീശന്‍ പറഞ്ഞു.

നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുമാഷ് അന്തരിച്ചു

കോഴിക്കോട്: പ്രമുഖ നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുമാഷ് (73) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട ‘അമ്മ’ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. അമ്മ, ഇന്ത്യ 1947, പടയണി, കലിഗുല തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. ഷട്ടര്‍, ലീല തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തുഞ്ചന്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്.