തിരുവനന്തപുരം: ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചത്. അക്കാദമിയിലെ എല്ലാവരുമായി ആലോചിച്ചാണ് ക്ഷണിച്ചത്. സ്വകാര്യത മാനിച്ചാണ് വിവരം രഹസ്യമാക്കി വെച്ചത്. മാധ്യമങ്ങള്‍ നെഗറ്റിവിറ്റിയെ ഹൈലൈറ്റ് ചെയ്ത് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമില്ല. ഒരു യാത്രയ്ക്കിടെ യാദൃച്ഛികമായിട്ടാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടതെന്നും രഞ്ജിത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ജയിലില്‍ കാണാന്‍ വേണ്ടി താന്‍ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നില്‍ക്കുന്നത് കണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്.-…
Month: March 2022
ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുമെന്ന് ഭയന്ന് പുടിൻ 1000 പേഴ്‌സണൽ സ്റ്റാഫിനെ നീക്കം ചെയ്തു
മോസ്കോ: ഉക്രെയ്‌നുമായുള്ള യുദ്ധത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ പേഴ്സണൽ സ്റ്റാഫിലെ 1000 പേരെ പുറത്താക്കി. ഇവരുടെ സ്ഥാനത്ത് പുതിയ ആളുകളെ നിയമിക്കുകയും ചെയ്തു. പുടിനെ വിഷം കൊടുത്ത് കൊല്ലുമെന്ന് സംശയിക്കുന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമീപകാല ഇന്റലിജൻസ് റിപ്പോര്‍ട്ടുകളാണ് പുടിനെ ഭയപ്പെടുത്തുന്നത്. ഉക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ തനിക്കെതിരെ പ്രത്യേക ഓപ്പറേഷൻ നടത്തുമെന്ന് റഷ്യൻ ടിവിയിൽ സംസാരിക്കവെ വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. ദേശവിരുദ്ധരായ ചിലർ കൊലപാതകം ആസൂത്രണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പുടിന്‍ പറഞ്ഞു. ഭക്ഷണത്തിൽ വിഷം കലർത്തിയതായി സംശയിക്കുന്നുണ്ടെന്ന് പുടിന്‍ തന്നോട് പറഞ്ഞിരുന്നതായി ഒരു മാധ്യമത്തിന്റെ എഡിറ്റര്‍ പറയുന്നു. റഷ്യയിലെ ഏറ്റവും സാധാരണമായ കൊലപാതക രീതി വിഷം ഉപയോഗിച്ച് കൊല്ലുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുടിൻ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് പരിശോധിക്കുന്നു. എന്നാല്‍, പുടിൻ തന്റെ പേഴ്സണൽ സ്റ്റാഫിലെ 1000 പേരെ പൂർണ്ണമായും മാറ്റി.…
രാശിഫലം – മാർച്ച് 20
വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്. 2022 മാർച്ച് 20 ഞായറാഴ്ചയാണ്. ഞായറാഴ്ച സൂര്യഭഗവാനെ ആരാധിക്കുന്നതിനുള്ള സമർപ്പണമാണ്. ഈ ദിവസം സൂര്യദേവന് ജലം അർപ്പിക്കുന്നത് വളരെ ഫലപ്രദമാണ്. സൂര്യനെ ആരാധിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. കാരണം, ആത്മാവിന്റെ കാരണവും സൂര്യനാണ്. മേടം – മനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. കുടുംബത്തിന് പിന്തുണ ലഭിക്കും. സുഹൃത്തിന്റെ സഹായത്താൽ വരുമാനം വർദ്ധിക്കും. കുടുംബത്തിൽ പിരിമുറുക്കം ഉണ്ടാകാം. ക്ഷമ കുറവായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സ്ഥലം മാറ്റവും ഉണ്ടായേക്കാം. ഇടവം – മനസ്സ് സന്തോഷിക്കും. കുടുംബജീവിതം സന്തോഷകരമാകും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. ബിസിനസ്സ് സ്ഥിതി മെച്ചപ്പെടും. സംഭാഷണത്തിൽ ക്ഷമയോടെയിരിക്കുക. ദാമ്പത്യ സന്തോഷം വർദ്ധിക്കും. ജോലിയിൽ പുരോഗതിക്ക് സാധ്യതയുണ്ട്. സംസാരത്തിൽ…
ടെക്സാസിലെ കാട്ടുതീ 45,000 ഏക്കറിലധികം കത്തി നശിച്ചു; 50ഓളം വീടുകൾ പൂര്‍ണ്ണമായോ ഭാഗികമായോ കത്തി നശിച്ചു
ഹ്യൂസ്റ്റണ്‍: സെന്‍ട്രല്‍ ടെക്സസില്‍ മാരകമായി പടര്‍ന്ന കാട്ടുതീയില്‍ 45,000 ഏക്കറിലധികം (17,700 ഹെക്ടർ) വനം കത്തി നശിക്കുകയും, ഒരാളെങ്കിലും കൊല്ലപ്പെടുകയും 50ഓളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കത്തി നശിക്കുകയും, 500-ഓളം പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഈസ്റ്റ്‌ലാൻഡ് കോംപ്ലക്‌സ് ഫയർ എന്ന് വിളിക്കപ്പെടുന്ന ഡാളസ്-ഫോർട്ട് വർത്ത് ഏരിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കാട്ടുതീ വ്യാഴാഴ്ച വൈകുന്നേരമാണ് ആരംഭിച്ചത്. ഈസ്റ്റ്‌ലാൻഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഡപ്യൂട്ടി ബാർബറ ഫെൻലി ആളുകളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്ന് അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 15 ശതമാനം തീ നിയന്ത്രണവിധേയമായതായി ടെക്സസ് എ ആൻഡ് എം ഫോറസ്റ്റ് സർവീസ് ട്വിറ്ററിൽ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ വീടുകളും കെട്ടിടങ്ങളും സംരക്ഷിക്കാന്‍ അഗ്നി നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ചതു കൂടാതെ, വിമാനങ്ങൾ വെള്ളവും അഗ്നിശമന രാസവസ്തുക്കളും പ്രയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടുത്തം ബാധിച്ച…
ഒക്ലഹോമ വിമാനാപകടം; പൈലറ്റ് ഉള്‍പ്പടെ മൂന്നു മരണം
പോണ്ട്ക്രീക്ക് (ഒക്ലഹോമ): നോര്‍ത്ത് വെസ്റ്റേണ്‍ ഒക്ലഹോമയിലുണ്ടായ വിമാനാപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പൈലറ്റ് വില്യം ബില്‍ (58), ഭാര്യ ക്രിസ്റ്റി ബില്‍ (58), മകള്‍ റീഗന്‍ (21) എന്നിവരാണ് മരിച്ചതെന്ന് ഒക്ലഹോമ ഹൈവേ പെട്രോള്‍ സംഘം അറിയിച്ചു. ഇവര്‍ നെബ്രാസ്‌ക സ്വദേശികളാണ്. മാര്‍ച്ച് 17 നു വൈകുന്നേരം നാലോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം ഒക്ലഹോമ സിറ്റിയില്‍നിന്നും 129 കിലോമീറ്റര്‍ അകലെ പോണ്ട് ക്രിക്കില്‍ നിയന്ത്രണം വിട്ട് അതിവേഗം നിലത്തുപതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളാണ് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മില്‍ഫോര്‍ഡിലെ ലോന്പര്‍ ഫ്യൂണറല്‍ ആന്‍ഡ് ക്രിമേഷന്‍ സര്‍വീസ് ഉടമയാണ് വില്യം. ടെക്‌സസില്‍ താമസിക്കുന്ന മകളെ സന്ദര്‍ശിച്ച ശേഷം മടങ്ങുന്‌പോഴാണ് കുടുംബം അപകടത്തില്‍പെട്ടത്. അപടത്തെകുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ദേശിയ സുരക്ഷാ ബോര്‍ഡും സംയുക്തമായി അന്വേഷണം ആരംഭിച്ചു. എയര്‍ക്രാഫ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ലെന്നും…
നോർവേയിൽ സൈനിക വിമാനം തകർന്ന് നാല് യുഎസ് സൈനികർ കൊല്ലപ്പെട്ടു
നേറ്റോ അഭ്യാസത്തിൽ പങ്കെടുക്കുന്ന യുഎസ് സൈനിക വിമാനം നോർവേയിൽ തകർന്നു വീണ് നാല് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായി സ്കാൻഡിനേവിയൻ സൈന്യം ശനിയാഴ്ച പുറത്തുവിട്ട വാര്‍ത്താബുള്ളറ്റിനില്‍ അറിയിച്ചു. നേറ്റോയിൽ നിന്നും പങ്കാളി രാജ്യങ്ങളിൽ നിന്നുമുള്ള 30,000 സൈനികർ ഉൾപ്പെടുന്ന കോൾഡ് റെസ്‌പോൺസ് സൈനികാഭ്യാസത്തിൽ പങ്കെടുക്കുകയായിരുന്നു നാലു പേരും. ഇരുന്നൂറോളം വിമാനങ്ങളും അന്‍പതോളം കപ്പലുകളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ ഒന്നു വരെ ഈ അഭ്യാസം തുടരും. യുഎസ് മറൈൻ കോർപ്സിന്റെ V-22B ഓസ്പ്രേ വിമാനം വടക്കൻ നോർവേയിലെ ബോഡോയ്ക്ക് തെക്ക് വെള്ളിയാഴ്ച വൈകുന്നേരം കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച 01:30 (0030 GMT) ന്, “പോലീസ് സംഭവസ്ഥലത്തെത്തി. നോർഡ്‌ലാൻഡ് കൗണ്ടിയിലെ പോലീസ് നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസിന് അറിയാവുന്നിടത്തോളം, നാല് പേർ അമേരിക്കൻ പൗരന്മാരാണ്,” നോർവീജിയൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഭ്യാസത്തിനിടെ MV-22B Osprey ഉൾപ്പെട്ട ഒരു…
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംഗ്; പരാതിയുമായി ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംഗ്. ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റാംഗിംഗ് നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ചയും മെഡിക്കല്‍ കോളജില്‍ നിന്ന് റാഗിംഗ് പരാതി ഉയര്‍ന്നിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാംഗിംഗ് മൂലം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചിരുന്നു. ഫെബ്രുവരി നാലിനും 11നുമിടയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യിച്ചു പീഡിപ്പിച്ചുവെന്ന് കൊല്ലം സ്വദേശി ജിതിന്‍ ജോയി ആണ് പരാതിപ്പെട്ടിരുന്നത്. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തിരുന്നു. ജിതിന്‍ ജോയി നിലവില്‍ മറ്റൊരു മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠനം തുടരുകയാണ്.
കെ.റെയിലിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്തുകൂടി ട്രെയിന്‍ ഓടിക്കും: പ്രകോപനവുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി
ഇടുക്കി: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. കെ റെയിലിനെ എതിര്‍ത്താല്‍, സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്, പദ്ധതി നടപ്പിലാക്കുമെന്ന് വര്‍ഗീസ് പറഞ്ഞു. നെടുങ്കണ്ടത്ത് നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ല് പിഴുതെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ, ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുക്കുകയാണ്. കേരളത്തിന്റെ വികസനം തടയാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും വര്‍ഗീസ് ആരോപിച്ചു. നേരത്തെ, സുധാകരന്റെ ജീവന്‍ സി.പി.എമ്മിന്റെ ദാനമാണെന്നു സി.വി വര്‍ഗീസ് പറഞ്ഞത് വിവാദമായിരുന്നു.
വെന്തു തീരുന്ന ജൈവ സമ്പത്ത് (ലേഖനം): ഹണി സുധീര്‍
ചുട്ടുപൊള്ളുന്ന വെയിലിൽ കാട്ടിൽ പക്ഷികളുടെ ഒരു യോഗം കൂടികൊണ്ടിരിക്കുകയായിരുന്നു. വിഷയം ആഗോള താപനമായിരുന്നു. കൂട്ടത്തിൽ തലവൻ വേഴാമ്പലിനു ഒരു നിവേദനം കൊടുത്തിട്ടു കാലം മ്മിണി ആയി. ഒരു മഴ പോലും ഇല്ല. ആശാൻ ഒറ്റക്കാലിൽ നിന്ന് തപസ്സിരുന്നാൽ മഴ പെയ്യുമത്രേ! എന്നാണ് കാടിന്റെ വിശ്വാസം. മയിലുകൾ കൂട്ടമായി നാട്ടിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നെന്നുള്ള നാട്ടുവർത്തമാനം ഉണ്ട്. എന്ത് ചെയ്യാം മഴ ഇന്ന് പെയ്യും നാളെ പെയ്യും എന്നും പറഞ്ഞിരിക്യല്ലാതെ നിവൃത്തി ഇല്ല. ഒരു പുതുമഴയെങ്കിലും കിട്ടിട്ട് വേണം ഒന്ന് പറന്നുയരാൻ. മണ്ണിനടിയിൽ നിന്നും ഇയ്യാംപാറ്റകളുടെ നെടുവീർപ്പുകൾ അരണകൾക്കു കേൾക്കാമായിരുന്നു. പച്ചില കൊത്തിക്കും പച്ചതുള്ളനും മാത്രേ ലേശം പച്ചയുള്ളു ബാക്കി എല്ലാം സർവത്ര ഉണങ്ങിവരണ്ടു.പുല്ലുകൾക്ക് സ്വർണ്ണനിറമാണ്. ഉണങ്ങി വരണ്ടാലും തലയെടുപ്പോടെ നില്കുന്നുണ്ട്. കാട്ടുപുല്ലുകൾ.ഓന്ത്കൾ നിറം മാറി മരമേത് ഓന്ത് ഏതെന്നു മനസിലാക്കാൻ പറ്റാതായി. ചെറുകിളികൾ എല്ലാരും പറക്കാൻ പറ്റാത്ത…
‘ഹിന്ദി അറിയുന്നവര്‍ നേതൃത്വത്തിലേക്ക് വരണം’: കെ.സി ഉന്നമിട്ട് കെ. മുരളീധരന്‍
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ലക്ഷ്യമിട്ട് കെ. മുരളീധരന്‍ എംപി. ഹിന്ദി ഭാഷ അറിയുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരേണ്ടതെന്നാണ് മുരളീധരന്റെ പരാമര്‍ശം. തനിക്ക് ഹിന്ദി വഴങ്ങാത്തതിനാലാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധിക്കാത്തത്. ചെന്നിത്തലക്ക് ഹിന്ദി നന്നായി വഴങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു. ജെബി മേത്തറിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് എടുത്ത ഉചിതമായ തീരുമാനമെന്നും മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജി-23 നേതാക്കളും കെ.സി വേണുഗോപാലിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹിന്ദി അറിയാവുന്നവരോ ഉത്തരേന്ത്യയില്‍ നിന്നുള്ളവരോ നേതൃത്വത്തില്‍ വരണമെന്ന് ഭൂപീന്ദര്‍ ഹൂഡ അടക്കം പറഞ്ഞിരുന്നു.