ഗ്ലോബൽ വുമൺ ഓഫ് എക്സലൻസ് അവാർഡ് 2022 – മലയാളിയായ ഏലിയാമ്മ അപ്പുക്കുട്ടന്

ന്യൂയോർക്ക്: ഇന്റർനാഷണൽ വനിതാ ദിനത്തോടനുബന്ധിച്ചു ചിക്കാഗോ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടി എത്തിനിക് കോയാലിഷൻ, മൾട്ടി എത്തിനിക് അഡ്വൈസറി ടാസ്‌ക് ഫോഴ്സ് എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പത്താമത് വാർഷിക കോൺഗ്രെഷണൽ ഇന്റർനാഷണൽ വിമൻസ് ഡേ ഗാലായിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 വനിതകളിൽ ഗ്ലോബൽ വുമൺ ഓഫ് എക്സലൻസ് അവാർഡിന് മലയാളിയായ ഏലിയാമ്മ അപ്പുക്കുട്ടൻ അർഹയായി. ആരോഗ്യ രംഗത്ത് ന്യൂയോർക്കിൽ നാൽപ്പതിലധികം വർഷമായി നേഴ്സ് ആയി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഏലിയാമ്മ. ആരോഗ്യ രംഗത്തെ അൻപതിലധികം വർഷത്തെ പ്രശസ്ത സേവനം കണക്കിലെടുത്താണ് ഏലിയാമ്മ ഈ അവാർഡിന് അർഹയായത്‌. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി സമൂഹത്തിലെ നാനാ തലങ്ങളിൽ പ്രശസ്ത സേവനം കാഴ്ച വയ്ക്കുന്ന 20 വനിതാരത്നങ്ങളെ ആദരിച്ച ചടങ്ങു അമേരിക്കൻ പാർലമെൻറ് മന്ദിരമായ വാഷിങ്ടൺ ഡി. സി. യിലെ യു. എസ്. ക്യാപിടോൾ ഹിൽ…

അമേരിക്കയില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് ഡോ. ആന്റണി ഫൗചി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ്-19 കേസുകള്‍ വരും ആഴ്ചകളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ്ഹൗസ് മുഖ്യ മെഡിക്കൽ ഉപദേശകന്‍ ഡോ. ആന്റണി ഫൗചി. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം രാജ്യവ്യാപകമായി കുറഞ്ഞുവെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഫൗചിയുടെ ഈ മുന്നറിയിപ്പ്. അടുത്ത ആഴ്ചകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് മാര്‍ച്ച് 18 നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഗണ്യമായതോ, കുറഞ്ഞതോ, മിതമായതോ ഏതിനാണ് സാധ്യത എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. കഴിഞ്ഞ രണ്ടു മാസമായി രാജ്യത്തു കോവിഡ് കേസുകള്‍ കുറഞ്ഞുവന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒമിക്രോണിനുശേഷം ബിഎ2 എന്ന വേരിയന്റിന്റെ വ്യാപനം ഉണ്ടാകാനാണ് കൂടുതല്‍ സാധ്യത. ഇപ്പോള്‍ തന്നെ ഇത്തരം കേസുകള്‍ പല സ്ഥലങ്ങളിലും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടു വര്‍ഷമായി അമേരിക്കയില്‍ കര്‍ശനമായി നടപ്പാക്കിയിരുന്ന കോവിഡ്-19 മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും (മാസ്‌കും സാമൂഹ്യ അകലവും) സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദേശാനുസരണം…

അട്ടപ്പാടി മധു വധക്കേസ്: കോടതിയില്‍ പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 15 പ്രതികളുടെ കുറ്റപത്രം കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചതായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന്‍. ഒന്നു മുതല്‍ 11 വരെയും 13 മുതല്‍ 16 വരെയുമുള്ള പ്രതികളുടെ കുറ്റപത്രമാണു വായിച്ചത്. അസുഖത്തെ തുടര്‍ന്ന് 12ാം പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. 29നു കേസ് പരിഗണിക്കുന്‌പോള്‍ ഈ പ്രതിയുടെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിലെത്തിയിരുന്നു. കുറ്റപത്രം കേട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയില്‍ പൊട്ടിക്കരഞ്ഞു. മണ്ണാര്‍ക്കാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതിയിലാണു കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. മധുവിന്റെ പേരില്‍ മോഷണക്കുറ്റം ആരോപിക്കുകയും മാരകായുധങ്ങളും മറ്റും ഉപയോഗിച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മലയില്‍ നിന്ന് അര്‍ധനഗ്‌നനായി എത്തിച്ച് പ്രതികള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു, കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലുള്ള മധുവിനെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും കുറ്റപത്രത്തിലുണ്ട്.…

കെറെയിലിന്റെ പേരില്‍ നടക്കാന്‍ പോകുന്നത് രാജ്യം ഇതുവരെ കാണാത്ത അഴിമതിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍

കോട്ടയം: കെറെയിലിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത് രാജ്യം ഇതുവരെ കാണാത്ത അഴിമതിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ റെയിൽ പദ്ധതി ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരങ്ങൾക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യും. പ്രതിഷേധത്തിനിടെ സംഘർഷം നടന്ന കോട്ടയം മാടപ്പളളി സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സമരത്തെ അടിച്ചമർത്താനുള്ള ഒരു നീക്കവും നടക്കാന്‍ പോകുന്നില്ല. പോലീസിനെ കൊണ്ട് സമരത്തെ അടിച്ചമർത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. “ഇന്നലെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ പൊലീസ് മനപൂര്‍വം നടത്തിയതാണ്. സമരം സമാധാനപരമായിരുന്നു. കല്ലിടാന്‍ വന്നവരോട് സങ്കടം പറഞ്ഞ സ്‌ത്രീകളെ പൊലീസ് അടിച്ചമര്‍ത്തുകയായിരുന്നു. ബംഗാളിലെ നന്ദിഗ്രാമില്‍ സംഭവിച്ചതു തന്നെയാണ് ഇവിടെയും നടക്കുന്നത്. കേരളം മുഴുവന്‍ പാരിസ്ഥിതികമായി തകരാന്‍ പോകുകയാണ്,” സതീശന്‍ പറഞ്ഞു. ജപ്പാനില്‍ പദ്ധതിക്ക് മിച്ചം വന്ന ഉപകരണങ്ങളാണ് ഇവിടേക്ക്…

അഡ്വ. ജെബി മേത്തര്‍ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥനാര്‍ഥിക്കു വേണ്ടിയുള്ള കാത്തിരിപ്പിന് പരിസമാപ്തി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയാകും. ജെബി മേത്തറുടെ സ്ഥാനാര്‍ഥിത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. റോബര്‍ട്ട വദ്രയുടെ വിശ്വസ്തനായ ശ്രീനിവാസന്‍ കൃഷ്ണനെ പ്രിയങ്ക ഗാന്ധി നിര്‍ദേശിച്ചപ്പോള്‍ എം.ലിജുവിന്റെ പേരാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ മുന്നോട്ടുവച്ചത്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കുന്നതും കെ.പി.സി.സി അധ്യക്ഷന്‍ ഒരാള്‍ക്കു വേണ്ടി പക്ഷം പിടിച്ചതും ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ത്തിരുന്നു. ജെബി, ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ പേരാണ് അന്തിമ പട്ടികയില്‍ കെ.പി.സി.സി മുന്നോട്ടുവച്ചത്. ഇതില്‍ നിന്നാണ് ഹൈക്കമാന്‍ഡിന്റെ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തുനിന്ന് ഒഴിവുവരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടിടത്ത് മത്സരിക്കുന്ന സി.പി.എം, സി.പി.ഐ കക്ഷികള്‍…

കേരളത്തില്‍ വെള്ളിയാഴ്ച 847 പേര്‍ക്ക് കോവിഡ്; 3 മരണങ്ങള്‍

കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39, വയനാട് 37, പാലക്കാട് 35, മലപ്പുറം 28, ആലപ്പുഴ 16, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,683 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,756 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 20,016 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 100 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 6464 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

നാഗ്പൂരിൽ വാടക ഗർഭധാരണത്തിന്റെ പേരിൽ തട്ടിപ്പ് നടത്തി ഡോക്ടർ നവജാത ശിശുവിനെ 7 ലക്ഷം രൂപയ്ക്ക് വിറ്റു; ഡോക്ടറും സംഘവും അറസ്റ്റില്‍

നാഗ്പൂര്‍: വാടക ഗര്‍ഭധാരണത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത ഡോക്ടറും കൂട്ടാളികളും അറസ്റ്റില്‍. നഴ്‌സുമാർ, വനിതാ ഡോക്‌ടർമാർ, രോഗ വിദഗ്ധർ, എൻജിഒ ഉദ്യോഗസ്ഥർ, സ്‌ത്രീകളും പുരുഷന്മാരും തട്ടിപ്പിൽ ഉള്‍പ്പെട്ടവരില്‍ പെടുന്നു. തലസ്ഥാനത്ത് നവജാത ശിശുക്കളെ വിൽക്കുന്ന ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഈ റാക്കറ്റിൽ ഒരു പ്രശസ്ത ഡോക്ടറേയും കൂട്ടാളികളേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാനയിലെ പ്രൊഫസർ ദമ്പതികൾക്ക് 7 ലക്ഷം രൂപയ്ക്കാണ് ഇവര്‍ നവജാത ശിശുവിനെ വിറ്റത്. ഡോ. വിലാസ് ഭോയാർ, രാഹുൽ എന്ന മോരേശ്വർ ദാജിബ നിംജെ, നരേഷ് എന്ന ജ്ഞാനേശ്വർ റാവുത്ത് (ശാന്തിനഗർ) എന്നിവരാണ് അറസ്റ്റിലായത്. വത്തോഡ പോലീസ് സ്റ്റേഷൻ പരിധിയിൽ ദിഘോരിയിൽ ‘ക്യൂർ ഇറ്റ്’ എന്ന പേരിൽ ഒരു ആശുപത്രിയുണ്ട്. അവിടത്തെ ചില നഴ്‌സുമാർ, വനിതാ ഡോക്ടർമാർ, പാത്തോളജിസ്റ്റുകൾ, എൻജിഒ ഉദ്യോഗസ്ഥർ, സ്ത്രീകളും…

9 കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ പണിതുനല്‍കി നടന്‍ കൃഷ്ണകുമാറും മക്കളും

തിരുവനന്തപുരം: വിതുരയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കി നടന്‍ കൃഷണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ ‘അഹാദിഷിക ഫൗണ്ടേഷന്‍’ എന്ന ജീവകാരുണ്യ സംഘടനയുടെയും ‘അമ്മു കെയര്‍’ എന്ന സന്നദ്ധ സംഘടനയുടേയും നേതൃത്വത്തിലാണ് ശൗചാലയങ്ങള്‍ നിര്‍മിച്ചത്. വിതുരയിലെ വലിയകാലാ സെറ്റില്‍മെന്റിലെ ഒമ്പത് വീടുകള്‍ക്കാണ് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കിയത്. ഈ വിവരം അഹാനയും കൃഷ്ണകുമാറും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. മാര്‍ച്ച് 15ന് ശൗചാലയങ്ങള്‍ ഒമ്പത് കുടുംബങ്ങള്‍ക്കും കൈമാറി. കാട്ടുപന്നിയുടെയും മ്ലാവിന്റയും ആക്രമണം കൂടിവരുന്ന സാഹചര്യത്തില്‍ വീടിനോട് ചേര്‍ന്ന് ശൗചാലയം വേണമെന്നുള്ള ആവശ്യം പത്രവാര്‍ത്തകളില്‍ നിന്നും അറിഞ്ഞ് സേവാഭാരതി വനപാലകനായ വിനോദ് കുമാര്‍ അഹാദിഷികയുടെ അംഗങ്ങളെ സമീപിക്കുകയായിരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, ഒമ്പത് കുടുംബങ്ങളെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് അടിയന്തരമായി ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുകയായിരുന്നു.

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് സീഷെല്‍സില്‍ പിടിയിലായ മലയാളികളുടെ മോചനത്തിന് നോര്‍ക്ക ഇടപെടല്‍

തിരുവനന്തപുരം: സീ ഷെല്‍സില്‍ കുടുങ്ങിയ മലയാളികളുടെ മോചനത്തിന് ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സീഷെല്‍സ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചു. തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം സ്വദേശികളായ ജോണി (34), തോമസ് (48)എന്നിവരാണ് മത്സ്യബന്ധനത്തിനിടെ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് സീഷെല്‍സ് പോലീസിന്റെ പിടിയിലായത് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇവര്‍ അടങ്ങുന്ന 58 അംഗസംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്ന് സീഷെല്‍സ് തീരത്തെത്തിയത്. ഈ മാസം 12ന് ഇരുവരും സീ ഷെല്‍സില്‍ അറസ്റ്റിലായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഭാര്യമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി സീഷെല്‍സ് ഇന്ത്യന്‍ ഹൈക്കമ്മീഷണറു മായി ബന്ധപ്പെട്ടത്.

മലയാറ്റൂര്‍ തീര്‍ത്ഥാടന സമയം പുനഃ ക്രമീകരിച്ചു

മലയാറ്റൂര്‍: മലയാറ്റൂര്‍ തീര്‍ത്ഥാടന സമയം പുനഃക്രമീകരിച്ചു. ഇന്ന്, (18.03.2022, വെള്ളിയാഴ്ച )മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദിവസത്തിന്റെ 24 മണിക്കൂറും കുരിശുമുടി തീര്‍ത്ഥാടനം നടത്താവുന്നതാണ്. രാത്രിയിലും തീര്‍ത്ഥാടനം നടത്താന്‍ വേണ്ടുന്ന വെളിച്ചത്തിന്റെ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കുരിശ് മുടിയില്‍ കുര്‍ബാന സമയങ്ങള്‍ രാവിലെ5.30, 7.30 , 9.30 വൈകുന്നേരം 6.30 എന്നീ സമയങ്ങളില്‍ ആയിരിക്കുമെന്ന് മലയാറ്റൂര്‍ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. വര്‍ഗീസ് മണവാളന്‍ അറിയിച്ചു.