തിരുവനന്തപുരത്തെ ഫ്ളാറ്റില്‍നിന്ന് MDMAയും ഹാഷിഷ്ഓയിലും പിടിച്ചു; കഴക്കൂട്ടം സ്വദേശി കസ്റ്റഡിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഫ്‌ളാറ്റില്‍ നിന്ന് ഹാഷിഷ് ഓയിലും എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി. 17 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കഴക്കൂട്ടം സ്വദേശിയായ എച്ച്. അരുണ്‍ ദാസ് എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് പിടിയിലായ പ്രതിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി വരുത്തിയ മാരക ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. നെതര്‍ലാന്‍ഡില്‍ നിന്നെത്തിച്ച പാഴ്സലിലാണ് ലഹരി കടത്തിയത്. സംഘം ഒരു മാസം ഒന്നിലേറെ തവണയാണ് പാര്‍സല്‍ എത്തിച്ചിരുന്നത്. എട്ടുമാസമായി ഇവര്‍ പാര്‍സല്‍ വരുത്തുകയായിരുന്നു. ടെക്നോപാര്‍ക്കിലും വിവിധ ഫ്ലാറ്റുകളിലുമാണ് ചില്ലറ വില്പന നടത്തിയിരുന്നത്. സംഘത്തിലെ മറ്റൊരാളായ അന്‍സില്‍ എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ലഹരി കടത്തും വില്‍പനയും നടത്തുന്ന മറ്റുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ മുഹമ്മദ് റാഫി പറഞ്ഞു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, ഐ ബി…

രാജ്യാന്തര ചലച്ചിത്രോത്സവത്തിനു വര്‍ണാഭമായ തുടക്കം

തിരുവനന്തപുരം: 26-ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിനു വര്‍ണാഭമായ തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ടനം ചെയ്തു. മന്ത്രി സജി ചെറിയാനായിരുന്നു അധ്യക്ഷന്‍. തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായകന്‍ അനുരാഗ് കശ്യപായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. അപ്രതീക്ഷിത അതിഥിയായെത്തി നടി ഭാവന ഉദ്ഘാടന ചടങ്ങിനെത്തി. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. മന്ത്രിമാരായ വി ശിവന്‍ കുട്ടി, ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, വി കെ പ്രശാന്ത് എം എല്‍ എ, അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി സെക്രട്ടറി സി അജോയ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കളമശ്ശേരിയില്‍ നാല് കുടിയേറ്റ തൊഴിലാളികൾ മണ്ണിടിച്ചിലിൽ മരിച്ചു; അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

എറണാകുളം: വെള്ളിയാഴ്ച കളമശ്ശേരിയിൽ നിർമ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് കുടിയേറ്റ തൊഴിലാളികൾ മരിച്ചു, കാണാതായ മറ്റൊരു തൊഴിലാളിക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. നെസ്റ്റ് ഗ്രൂപ്പിന്റെ പുതിയ ഇലക്‌ട്രോണിക് സിറ്റിയുടെ നിർമാണത്തിനായി തൂണുകൾ ഇടുന്നതിനായി തൊഴിലാളികൾ നിലം കുഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഏഴ് തൊഴിലാളികൾ കുഴിയെടുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നതായും, രണ്ട് പേരെ ഫയർഫോഴ്‌സ് ജീവനക്കാർ രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പതിനെട്ടടിയോളം താഴ്ചയുള്ള കുഴിയിൽ ജോലി ചെയ്യുന്നതിനിടെയാണ് മുകളിൽ നിന്ന് മണ്ണിടിഞ്ഞത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമായിരുന്നു അപകടം. നിർമ്മാണ സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉത്തരവാദികളായ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ഉറപ്പാക്കാൻ എല്ലാ നിർമാണ സ്ഥലങ്ങളും ജില്ലാ ഭരണകൂടം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച്…

ഡീസല്‍ വില വര്‍ധിപ്പിച്ചതിനെതിരേ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

തിരുവനന്തപുര: പൊതുമേഖലാ എണ്ണക്കമ്പനികളില്‍നിന്ന് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഇന്ധനം വാങ്ങുന്ന കെഎസ്ആര്‍ടിസിക്കും വില കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരേ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. 2022 ഫെബ്രുവരി 18-ന് മാര്‍ക്കറ്റ് വിലയേക്കാള്‍ 4.41 രൂപ അധിക നിരക്കിലും മാര്‍ച്ച് 16 ന് നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ 27.88 രൂപയുടെ വ്യത്യാസത്തിലുമാണ് എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത്. ഇത് നീതി കേടാണെന്നും ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കേരളത്തിലെ ഏതെങ്കിലും ഒരു ഇന്ധന പമ്പില്‍ നിന്നും ഒരു ബസില്‍ റീട്ടെയില്‍ ഔട്ട് ലൈറ്റില്‍ നിന്നും 93.47 രൂപയ്ക്ക് ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങുമ്പോള്‍ കെഎസ്ആര്‍ടിസി 121.36 രൂപ നല്‍കി വേണം ഒരു ലിറ്റര്‍…

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥ സാധ്യതാപട്ടികയില്‍ ജെബി മേത്തര്‍, ലിജു, ജെയ്സണ്‍; പ്രഖ്യാപനം ശനിയാഴ്ച

ന്യൂഡല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. അന്തിമ സാധ്യതാ പട്ടിക കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വെള്ളിയാഴ്ച ഹൈക്കമാന്‍ഡിന് കൈമാറി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ. ജെബി മേത്തര്‍, എം ലിജു, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേരാണ് പട്ടികയിലുള്ളതെന്നാണ് വിവരം. അതേസമയം അഭ്യൂഹങ്ങളിലുണ്ടായ ശ്രീനിവാസന്‍ കൃഷ്ണനെ കെപിസിസി പരിഗണിച്ചിട്ടില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെ കേരളത്തിലെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കെസിപിസി നേതൃത്വം പട്ടിക കൈമാറിയത്. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തുടര്‍ച്ചയായ മൂന്നാംവട്ടമാണ് ജെബി മേത്തര്‍, നഗരസഭ കൗണ്‍സിലറാകുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു. എം. ലിജുവിനായി കെ. സുധാകരന്‍ കടുംപിടിത്തം തുടരുമ്പോഴും വി.ഡി. സതീശനും കെ.സി. വേണുഗോപാലും കടുത്ത എതിര്‍പ്പിലാണ്. ഐ ഗ്രൂപ്പിന്റെ പിന്തുണ ലിജുവിനുണ്ട്. എ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനാണ് മുന്‍ കെപിസിസി ജനറല്‍…

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാർച്ച് 21-നു ശേഷം നടന്നേക്കും

ലഖ്‌നൗ: യുപിയിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ ക്യാബിനറ്റ് അംഗങ്ങളുടെയും നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥികളുടെയും പേരുകൾ ബിജെപിയുടെ ഉന്നതതല യോഗത്തിൽ അന്തിമമായി. ആക്ടിംഗ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ക്യാബിനറ്റിൽ തുടരും. അതേസമയം, ഡോ. ദിനേശ് ശർമ്മയുടെ റോൾ മാറ്റുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, ഉപമുഖ്യമന്ത്രി കേശവ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ 36 സ്ഥാനാർഥികളുടെ പട്ടികയും തയ്യാറായി. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന അംഗങ്ങളുടെ പേരുകളും തത്വത്തിൽ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. പൊതു, പിന്നാക്ക, ഏറ്റവും പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങളിലെ എല്ലാ പ്രമുഖ ജാതിക്കാർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകും. കാബിനറ്റിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ്‌കാ സാത്ത്,…

Union Coop Receives Thailand Delegation

Dubai, UAE: Union Coop, the largest Consumer Cooperative in the UAE received a delegation from Thailand specialized in the retail trade sector as well as a group of research academics, which includedmore than 50 people from various Thai commercial and academic bodies, and several university researchers in the field of retail trade in Thailand. The visiting delegation included Mr. Vasu Sensom, President of Thai Muslim Trade Association (TMTA), Mr. DavudhNaveewongpanich, International Director of Thai Muslim Trade Association (TMTA) and Dr. Alhuda Chanitphattana, Deputy Director of International Marketing Communication Center (IMCC)…

അന്വേഷണവുമായി സഹകരിക്കുന്നില്ല; അഞ്ജലി റിമ ദേവിനെ റിമാൻഡ് ചെയ്യുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ

കൊച്ചി: പോക്‌സോ കേസിലെ പ്രതി അഞ്ജലി റിമ ദേവ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ റിമാൻഡ് ചെയ്യേണ്ടി വരുമെന്നും കൊച്ചി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അഞ്ജലിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അതുകൊണ്ടാണ് അഞ്ജലിയെ റിമാൻഡ് ചെയ്യണമെന്ന നിലപാട് അന്വേഷണസംഘം സ്വീകരിച്ചത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും കമ്മീഷണർ പറഞ്ഞു. നമ്പര്‍ 18 പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവിന് ഹൈക്കോടതി മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യാപേക്ഷ പൂർത്തീകരിക്കാൻ ഇവർ ഇന്നലെ പോക്സോ കോടതിയിൽ എത്തിയിരുന്നു. നമ്പര്‍ 18 പോക്സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍. നേരത്തെ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത്…

ദിലീപിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് 2015ലെ ഹണി ട്രാപ്പ് കേസിലെ പ്രതി

കൊച്ചി: ദിലീപിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത സായ് ശങ്കര്‍ 2015-ലെ ഹണി ട്രാപ്പ് കേസില്‍ പ്രതിയായ അതേ വ്യക്തി തന്നെയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. നാർക്കോട്ടിക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഹണി ട്രാപ്പിലൂടെ പണം തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പോളാണ് അന്ന് സായ് ശങ്കര്‍ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. അന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലെ സിഐ ആയിരുന്നു ബൈജു പോള്‍. സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം ഉപയോഗിച്ചാണ് പ്രതികൾ അന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്. അഞ്ച് പ്രതികളുണ്ടായിരുന്ന തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായിരുന്നു സായ് ശങ്കര്‍. ആ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഇയാള്‍ക്കെതിരെ പുതിയ കേസ്. എന്നാല്‍ തനിക്ക്…

തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ നില്‍ക്കരുത്; പോലീസ് സ്ത്രീകളോട് മാന്യമായി പെരുമാറണം: ഗവര്‍ണര്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളോട് പോലീസ് മാന്യമായി പെരുമാറണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകളോട് ബലപ്രയോഗം പാടില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ തള്ളിക്കളയാന്‍ പാടില്ല. കെ റെയിലില്‍ തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കും. പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം, കല്ലിടലിനെ എതിര്‍ത്ത് കോഴിക്കോട് കല്ലായി, എറണാകുളം തിരുവാങ്കുളം, കോട്ടയം ചങ്ങനാശേരി എന്നിവിടങ്ങളില്‍ ജനകീയ പ്രതിരോധം തുടരുകയാണ്.