2022 ലെ കീന്‍ പ്രവര്‍ത്തക സമിതി ചുമതലയേറ്റു; ഷാജി കുര്യാക്കോസ് പ്രസിഡന്റ്, ഷിജിമോൻ മാത്യു സെക്രട്ടറി

ന്യൂയോർക്ക്: കേരളാ എഞ്ചിനീയറിംഗ്‌ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ്‌ അമേരിക്കയുടെ (കീന്‍) 2022 ലെ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. കീന്‍ പ്രസിഡന്റായി ഷാജി കുര്യാക്കോസിനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഷിജിമോൻ മാത്യു ആണ് സെക്രട്ടറി. കീനിന്റെ 2022 ലെ മറ്റ് ഭാരവാഹികളായി ഡാനിയേൽ മോഹൻ – വൈസ് പ്രസിഡന്റ്, ഷെയിൻ ജേക്കബ് -ജോ.സെക്രട്ടറി, സോജി മോന്‍ ജെയിംസ് – ട്രഷറര്‍, പ്രേമാ ആന്ദ്രപ്പള്ളിൽ – ജോ. ട്രഷറര്‍, ബിജു ജോൺ കൊട്ടാരക്കര – ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ്, ജേക്കബ് ജോസഫ് -സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ്, കോശി പ്രകാശ്-സ്കോളര്‍ഷിപ്പ് ആന്‍ഡ് ചാരിറ്റി പ്രോഗ്രാംസ്, ഫിലിപ്പോസ് ഫിലിപ്പ്-പബ്ലിക് റിലേഷന്‍, ലിന്റോ മാത്യു -സ്റ്റുഡന്റ് ഔട്ട്‌റിച്ച്, ആനി തോമസ് – ജനറല്‍ അഫയേഴ്സ്, സാജൻ ഇട്ടി – പ്രൊഫഷണൽ അഫയേഴ്സ്, ജേക്കബ്‌ ഫിലിപ്പ്-റോക്ക്‌ലാന്‍ഡ് / വെസ്റ്റ്‌ ചെസ്റ്റര്‍ റീജിയണ്‍…

ജിജി മോള്‍ (47) സൗദി അറേബ്യയില്‍ നിര്യാതയായി

കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) മാര്‍ച്ച് 17-ന് സൗദി അറേബ്യയില്‍ നിര്യാതയായി. 17 വര്‍ഷത്തോളമായി മദീനയ്ക്കടുത്ത് ഹനാക്കിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മദീനയിലെ കാര്‍ഡിയാക് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായതിനെത്തുടര്‍ന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം. ഭർത്താവ്: ജിന്റോ ജോർജ്, മകൻ: ജിനോ ജിന്റോ (13വയസ്സ്). മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി മദീന നവോദയയുടെ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

സില്‍വര്‍ ലൈന്‍ സമരക്കാര്‍ക്കു നേരെ പോലീസ് നടപടി, ലോ കോളജ് അക്രമം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; യു.ഡി.എഫ് പ്രതിനിധി സംഘം മാടപ്പള്ളിയിലേക്ക്

തിരുവനന്തപുരം: നിയമസഭ പ്രക്ഷുബ്ദമാക്കി പ്രതിപക്ഷം. ബജറ്റ് സമ്മേളനത്തിന്റെ അവസാനം ദിനം സഭാ നടപടികള്‍ സ്തംഭിപ്പിച്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ സമരം ചെയ്ത നാട്ടുകാര്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് നടപടിയിലും തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു വിദ്യാര്‍ത്ഥികള്‍ക്കു നേര്‍ക്കുണ്ടായ എസ്.എഫ്.ഐ അതിക്രമത്തില്‍ പോലീസ് നടപടി വൈകുന്നതിലും പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതാദ്യമായാണ് പ്രതിപക്ഷം ഇത്രയും ശക്തമായ പ്രതിഷേധം അഴിച്ചുവിടുന്നത്. ചോദ്യോത്തര വേള ആരംഭിച്ചതോടെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലെത്തി. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. ബാനറുകളൂം പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം്ബി രാജേഷ് അറിയിച്ചു. ചോദ്യോത്തര വേള സ്തംഭിപ്പിച്ച് ബഹളം വയ്ക്കുന്നത് ഉചിതമല്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എന്നാല്‍ മന്ത്രി പ്രതിപക്ഷത്തെ ചട്ടം പഠിപ്പിക്കേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മറുപടി. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍…

കെ റെയില്‍ മോശം പദ്ധതി; കേരളത്തെ പിളര്‍ക്കും: ഇ.ശ്രീധരന്‍

തൃശൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെയും കുട്ടികളെയും വീട്ടുകാരെയും ഉപദ്രവിക്കുന്നതും പോലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിക്കുന്നതും തെറ്റായ കാര്യമാണെന്ന് ഇ.ശ്രീധരന്‍. കെ റെയിലിനെതിരെ തൃശൂര്‍ കുന്ദംകുളത്ത് ബിജെപി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മര്‍ക്കട മുഷ്ടി കാണിക്കുന്നു. ആ സീറ്റില്‍ ഇരിക്കുന്ന ആര്‍ക്കും മര്‍ക്കട മുഷ്ടി പാടില്ല. സില്‍വര്‍ലൈന്‍ ഏറ്റവും മോശമായ പദ്ധതിയാണ്. അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. അര്‍ത്തി മതിലുകള്‍ കേരളത്തെ പിളര്‍ക്കും. കെ റെയില്‍ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പ് സാമൂഹികാഘാത പഠനം നടത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സാമൂഹികാഘാത പഠനം നടത്തുന്നതിന് കല്ലിടലിന്റെ ആവശ്യമില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

വയനാട് ജനകീയ ഹോട്ടലിലെ കിണറ്റില്‍ സോപ്പ്‌പൊടി കലര്‍ത്തിയ സമീപത്തെ ഹോട്ടലുടമ അറസ്റ്റില്‍

വയനാട്: ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയയാള്‍ പിടിയില്‍ വയനാട് പനമരം വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടി(58) ആണ് അറസ്റ്റിലായത്.<വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിന് സമീപത്തെ ഹോട്ടലിന്റെ ഉടമയാണ് മമ്മൂട്ടി. ജനകീയ ഹോട്ടലില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ മമ്മൂട്ടിയുടെ ഹോട്ടലില്‍ കച്ചവടം കുറഞ്ഞിരുന്നു. ഇതിന് പ്രതികാരമായാണ് പ്രതി ജനകീയ ഹോട്ടലുകാര്‍ വെള്ളം എടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയത്. ബുധനാഴ്ച രാവിലെ പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞു പൊങ്ങുകയും സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയുമായിരുന്നു. വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലര്‍ത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് വെള്ളം പരിശോധിച്ചപ്പോഴാണ് സോപ്പുപൊടി കലര്‍ത്തിയതാണെന്ന് തിരിച്ചറിഞ്ഞത്.

അനുമതി കൂടാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ കടന്നു; റിട്ട. പോലീസുകാര്‍ അടക്കം നാലു പേര്‍ക്കെതിരെ കേസ്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാവീഴചയുണ്ടായ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. വനംവകുപ്പിന്റേതാണ് നടപടി. അനുമതിയില്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. ഇവരെ കടത്തിവിട്ട വനപാലകര്‍ക്കെതിരെയും നടപടിയുണ്ടാകും. ഞായറാഴ്ചയാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നാല് പേര്‍ ഡാമിലെത്തിയത്. കേരള പോലീസില്‍ നിന്നും വിരമിച്ച എസ്‌ഐമാരായ റഹീം, അബ്ദുള്‍ സലാം, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ ജോണ്‍ വര്‍ഗീസ്, മകന്‍ വര്‍ഗീസ് ജോണ്‍ എന്നിവരാണ് ഇവിടെയെത്തിയത്. തമിഴ്‌നാടിന്റെ ബോട്ടിലായിരുന്നു യാത്ര. ഇവര്‍ എത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ജിഡിയില്‍ എഴുതിയിരുന്നില്ല. വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എത്തിയത് പോലീസുകാര്‍ ഡിവൈഎസ്പിയെയും അറിയിച്ചിരുന്നില്ല.<br> <br> ഡിവൈഎസ്പി അറിഞ്ഞതിന് ശേഷമാണ് കേസെടുത്തത്. സംഭവത്തെ കുറിച്ച് ഡിവൈഎസ്പി, എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡാമില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കണം എന്നാണ് നിയമം.

രാത്രി കടയടച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെട്ടേറ്റ വനിത വസ്ത്രശാലയുടമ മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരശാല നടത്തുന്ന യുവവനിത വെട്ടേറ്റു മരിച്ചു. ഏറിയാട് സ്വദേശിനി റിന്‍സി (30) ആണ് മരിച്ചത്. ഇന്നലെ രാത്രി കടയടച്ച ശേഷം മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് വെട്ടേറ്റത്. കടയിലെ മുന്‍ ജീവനക്കാരനായ റിയാസ് ആണ് ആക്രമിച്ചത്. റിന്‍സിയ്ക്ക് 30 തവണ വെട്ടേറ്റിരുന്നു. കടയില്‍ ജീവനക്കാരനായിരിക്കേ റിയാസ് റിന്‍സിയെ പല തവണ ശല്യപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ പിരിച്ചുവിട്ടു. റിയാസിന്റെ ശല്യത്തെ കുറിച്ച് റിന്‍സി ഭര്‍ത്താവിനോടും കുടുംബത്തോടും പറഞ്ഞിരുന്നു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് റിന്‍സിക്ക് വെട്ടേറ്റത്. ഉടനെ കൊടുങ്ങല്ലൂരുള്ള ആശുപത്രിയിലും തുടര്‍ന്ന വിദഗ്ധ ചികിത്സയ്ക്ക് തൃശൂരുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. രാവിലെ 8.30 ഓടെ മരണമടയുകയായിരുന്നു. റിന്‍സിക്ക് പത്തും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

ചൈനയിൽ കൊറോണ വൈറസ് വീണ്ടും വ്യാപിക്കുന്നു; സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

ചൈനയിൽ പുതിയ കൊറോണ കേസുകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. കൊറോണയുമായി ബന്ധപ്പെട്ട് പഞ്ചമുഖ തന്ത്രം, അതായത് ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേഷൻ, കോവിഡ് -19 ഉചിതമായ രീതികൾ എന്നിവ പിന്തുടരാൻ എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ എന്നിവർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു. ചൈനയിൽ 2,388 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ദേശീയ ആരോഗ്യ കമ്മീഷൻ വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ കമ്മീഷന്റെ കണക്കനുസരിച്ച്, ജിലിൻ പ്രവിശ്യയിൽ 1,834, ഫുജിയാനിൽ 113, ഗ്വാങ്‌ഡോങ്ങിൽ 74, ടിയാൻജിൻ, ഷാൻഡോംഗ് എന്നിവിടങ്ങളിൽ 61-61 പുതിയ അണുബാധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാങ്ഹായ്, ലിയോണിംഗ് എന്നിവയുൾപ്പെടെ 16 പ്രവിശ്യകളിലെ പ്രദേശങ്ങളിൽ ശേഷിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു.…

അഞ്ചേരി ബേബി വധക്കേസ്: എം.എം മണിയടക്കം മൂന്നു പ്രതികള്‍ക്കും വിടുതല്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം മണി അടക്കം മൂന്നു പ്രതികളും കുറ്റവിമുക്തര്‍. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. 1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു അഞ്ചേരി ബേബി. തൊഴില്‍ തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന വിധം വിളിച്ചുവരുത്തി മണത്തോട്ടിലെ ഏലക്കാട്ടില്‍ ഒളിച്ചിരുന്നാണ് എതിരാളികള്‍ ബേബിലെ വെടിവച്ചത്. 2012 മേയ് 25ന് തൊടുപുഴ മണക്കാട് എം.എം മണി നടത്തിയ പ്രസ്താവനയാണ് കേസ് പുനരന്വേഷിക്കാന്‍ ഇടയാക്കിയത്. അഞ്ചേരി ബേബിക്കൊപ്പം മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരെയും കൊലപ്പെടുത്തിയെന്നായിരുന്നു മണിയുടെ വണ്‍, ടു, ത്രീ.. പ്രസംഗം. ഇതിന്‍ പ്രകാരം എം.എം. മണി, ജില്ലാ കമ്മിറ്റി അംഗം എ.കെ. ദാമോദരന്‍,…

കോവിഡ്-19: ഇന്ത്യയിൽ 2,528 പുതിയ കേസുകളും 149 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ24 മണിക്കൂറിനിടെ 2,528 പുതിയ കൊവിഡ്-19 കേസുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഇന്ത്യയുടെ ആകെ അണുബാധ നിലവിൽ 4,30,04,005 ആണ്. അതേസമയം 685 ദിവസങ്ങൾക്ക് ശേഷം സജീവ കേസുകളുടെ എണ്ണം 30,000 ൽ താഴെയായി. പകർച്ചവ്യാധിയിൽ നിന്നുള്ള മരണസംഖ്യ 5,16,281 ആയി ഉയർന്നു. പ്രതിദിനം 149 പേർ മരിക്കുന്നു. മന്ത്രാലയം രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ അനുസരിച്ച്, സജീവ കേസുകളുടെ എണ്ണം 29,181 ആയി കുറഞ്ഞു. ഇത് എല്ലാ അണുബാധകളുടെയും 0.07 ശതമാനമാണ്. ദേശീയ കൊവിഡ്-19 രോഗവിമുക്തി നിരക്ക് 98.73 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡാറ്റ അനുസരിച്ച്, രാജ്യത്തെ സജീവമായ കോവിഡ്-19 കേസുകള്‍ 24 മണിക്കൂറിനുള്ളിൽ 1,618 കുറഞ്ഞു. പ്രതിവാര, പ്രതിദിന പോസിറ്റീവ് നിരക്കുകളിലും സ്ഥിരമായ ഇടിവുണ്ടായിട്ടുണ്ട്. രണ്ടും 0.40 ശതമാനമായി കണക്കാക്കിയതായി…