1989-90 കാലഘട്ടങ്ങളില്‍ 70 ഭീകരരെ പോലീസ് പിടികൂടിയതായി ജമ്മു കശ്മീര്‍ മുന്‍ ഡിജിപി

ജമ്മു: ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ രാജ്യവ്യാപകമായ തിരക്കിനിടയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ പോലീസ് മുൻ ഡിജിപി എസ്പി വൈദ്. ഇന്നും കാശ്മീരിനെ കുറിച്ച് ഇതുവരെ സത്യമറിയാത്ത നിരവധി പേർ ഈ രാജ്യത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഭീകരവാദത്തിനായി പാക്കിസ്താന്റെ ഐഎസ്‌ഐ പരിശീലിപ്പിച്ച 70 ഭീകരരുടെ ആദ്യ സംഘത്തെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തതായി വൈദ് പറയുന്നു. അതൊന്നും അവിടെ ആർക്കും അറിയില്ലായിരുന്നു. അന്ന് രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഈ ഭീകരരെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. പിന്നീട് ഈ ഭീകരരിൽ പലരും കശ്മീരിലെ തീവ്രവാദ സംഘടനകളുടെ തലവന്മാരായി. തന്റെ ട്വിറ്റർ ഹാൻഡിൽ ഈ അവകാശവാദവുമായി വൈദ് ചില തീവ്രവാദികളുടെ പേരുകളും പരസ്യമാക്കിയിട്ടുണ്ട്. ട്വീറ്റിൽ മുഹമ്മദ് അഫ്സൽ ഷെയ്ഖ്, റഫീഖ് അഹമ്മദ് അഹാംഗർ, മുഹമ്മദ് അയൂബ് നജർ, ഫാറൂഖ് അഹമ്മദ് ഗനേയ്, ഗുലാം മുഹമ്മദ് ഗുജ്രി, ഫാറൂഖ്…

ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസ്സോസിയേഷന്‍

കൊച്ചി: സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ അടിയന്തരമായുണ്ടാകണമെന്നും സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് എല്ലാവിധ സഹകരണവുമേകുമെന്നും കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും നൂതന അറിവുകളും വിവിധങ്ങളായ പദ്ധതികളും സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവകാശപ്പെട്ടതാണെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥികള്‍ എന്ന വേര്‍തിരിവ് നീതീകരണമില്ലാത്തതാണ്. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കണം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളായി വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്വാശ്രയ മാനേജുമെന്റുകളുമായി വിവിധ വിദ്യാഭ്യാസപദ്ധതി രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കുമെന്നും, സാങ്കേതിക സര്‍വ്വകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പും കേന്ദ്ര സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഏജന്‍സികളുമായി സഹകരിച്ച് സെമിനാറുകളും ദേശീയതല കോണ്‍ഫ്രന്‍സുകളും സംഘടിപ്പിക്കുവാനും അസോസിയേഷന്‍ തീരുമാനിച്ചു. പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍…

കുട്ടികൾ വായിച്ചു വളരുക: ജോർജി വർഗീസ്

തിരുവല്ല: വായനയിലൂടെ മാത്രമേ പുതിയലോകം സൃഷ്ടിക്കാനാവു എന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും എന്നാണ് കവി കുഞ്ഞുണ്ണി മാഷ് പറഞ്ഞത്. വായിച്ചു വളർന്നവരാണ് ജീവിതത്തിൽ വിജയം കൊയ്തമഹാന്മാരെല്ലാമെന്നും ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വൈ എം സി എ തിരുവല്ല സബ് റീജിയന്റെ ആഭിമുഖ്യത്തിൽ മലയാള മനോരമയുമായി ചേർന്നുകൊണ്ട് വിവിധ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച വായനാക്കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഫൊക്കാന പ്രസിഡന്റ്. കവിയൂർ എൻ എസ് എസ് ഹയർസെക്കന്ററി സ്‌കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് എച്ച് എസ് എസ്, തിരുമൂലപുരം ബാലികാ മഠം എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് വായനാക്കളരി. കവിയൂർ ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനാധ്യാപിക മായാദേവി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിൽ നിന്നും മലയാള മനോരമ പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി. ഗീതാകുമാരി, വൈ എം സി…

റോ ഖന്ന 2024 ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകണമെന്ന് ബെര്‍ണി സാന്റേഴ്സ്

ഫിലഡല്‍ഫിയ: അമേരിക്കയില്‍ 2024-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗം റോ ഖന്നയെ പിന്തുണച്ച് ബെര്‍ണി സാന്റേഴ്സ് . 79 വയസുള്ള ജോ ബൈഡന്‍ വീണ്ടും മത്സരിക്കുന്നില്ലെങ്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി റോ ഖന്ന മത്സരിക്കണമെന്നാണ് ബെര്‍ണി സാന്റേഴ്സ് കാമ്പയിന്‍ തീരുമാനം . ബൈഡന്റെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയിക്കാന്‍ സാധ്യതയില്ല എന്നാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സീനിയര്‍ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ അഭിപ്രായം. പാര്‍ട്ടിക്കകത്ത് തന്നെ കമലാ ഹാരിസിന് നിരവധി അംഗംങ്ങളുടെ എതിര്‍പ്പാണ് നേരിടേണ്ടി വരുന്നത്. വെര്‍മോണില്‍ നിന്നുള്ള സീനിയര്‍ യുഎസ് സെനറ്റര്‍മാരായ ബെര്‍ണി സാന്റേഴ്‌സിന്റെ പ്രസിഡന്‍ഷ്യല്‍ കാമ്പയില്‍ മാനേജര്‍ ജെഫ് വീവര്‍, സീനിയര്‍ അഡൈ്വസര്‍ മാര്‍ക്ക് ലോംഗ്‌ബെ എന്നിവര്‍ ഇതിനകം തന്നെ റോ ഖന്നയെ സമീപിച്ചു 2024 സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഖന്ന ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണെന്നും ഇപ്പോള്‍…

റഷ്യൻ യുറേനിയത്തിന്റെ ഇറക്കുമതി നിരോധിക്കുന്നതിനുള്ള ബിൽ റിപ്പബ്ലിക്കന്‍ സെനറ്റർമാർ അവതരിപ്പിച്ചു

വാഷിംഗ്ടണ്‍: യുക്രെയിനിലെ സൈനിക നടപടിയുടെ പേരിൽ യുഎസ് റിപ്പബ്ലിക്കൻ സെനറ്റർമാർ റഷ്യൻ യുറേനിയം ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചു. റഷ്യൻ എണ്ണ, വാതകം, കൽക്കരി എന്നിവയുടെ ഇറക്കുമതി നിരോധിക്കുന്നത് ഒരു സുപ്രധാന നടപടിയാണെങ്കിലും, ഇത് അവസാനത്തേതായിരിക്കില്ലെന്ന് ബില്‍ അവതരിപ്പിച്ച സെനറ്റർ ജോൺ ബരാസോ പറഞ്ഞു ആണവോർജ്ജത്തെയും യുറേനിയം ഖനന വ്യവസായത്തെയും സാരമായി ബാധിച്ചേക്കാവുന്ന റഷ്യൻ ആണവ വിതരണക്കാരായ റോസാറ്റോമിന്മേൽ ഉപരോധം ഏർപ്പെടുത്താൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ആലോചിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ നടപടി. 2007-ൽ സ്ഥാപിതമായ, റോസാറ്റം സ്റ്റേറ്റ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ എന്നും അറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള റോസാറ്റം കോർപ്പറേഷൻ, ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള പവർ പ്ലാന്റുകൾക്ക് ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രധാന വിതരണക്കാരനുമാണ്. മാർച്ച് 8 ന്, ബൈഡൻ റഷ്യൻ എണ്ണയ്ക്കും മറ്റ് ഊർജ്ജ ഇറക്കുമതിക്കും നിരോധനം…

ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാകും നേരിടേണ്ടി വരുന്നതെന്നും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഭൂനികുതി നിര്‍ദ്ദേശത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ ചിത്രം പഠനവിഷയമാക്കുവാന്‍ കര്‍ഷകസംഘടനകളും ജനപ്രതിനിധികളും കര്‍ഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ഭൂനികുതിയുടെ ശതമാനം അടിസ്ഥാനത്തിലുള്ള വര്‍ദ്ധനവ് ഒഴിവാക്കി സ്ലാബ് സംവിധാനത്തിലൂടെയുള്ള വന്‍ വര്‍ദ്ധനവിന്റെ പ്രത്യാഘാതം കര്‍ഷകന് താങ്ങാവുന്നതിലധികമായിരിക്കും. ഓരോ സ്ലാബിലും വ്യത്യസ്ഥമായ നികുതി നിരക്കാണ് നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഇപ്പോഴുള്ള ഭൂനികുതിയുടെ നാലിരട്ടിയോ അതിലേറെയോ തുകയായി പുത്തന്‍നികുതി കുത്തനെ വര്‍ദ്ധിക്കും. ബജറ്റ് പാസ്സാക്കിയതിനുശേഷം 2022-23 മുതലായിരിക്കും ഇതിന്റെ ദുരന്തഫലം കര്‍ഷകര്‍ നേരിടുന്നത്. നികുതിവര്‍ദ്ധനവിന് ആനുപാതികമായി തൊഴിലാളി ക്ഷേമനിധിയിലേയ്ക്കും വന്‍തുക ഭൂവുടമകള്‍ അടയ്‌ക്കേണ്ടിവരും. നികുതിയടയ്ക്കാന്‍ കാലതാമസം വന്നാല്‍ മാസംതോറും രണ്ടുശതമാനം പിഴയും അടയ്‌ക്കേണ്ട…

പെസഹാ ഒരുക്ക ധ്യാനം കാനഡയിൽ

കാല്‍ഗറി (കാനഡ): വലിയ നോമ്പിനൊരുക്കമായി ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കാല്‍ഗറിയിൽ മാർച്ച് 18, 19, 20 തീയതികളിൽ പെസഹാ നോമ്പുകാല ധ്യാനം നടക്കും. മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ചിൽ നടക്കുന്ന ധ്യാനശുശ്രൂഷയിൽ അനുഗ്രഹീത വചനപ്രഘോഷകരായ ബ്രദർ. റജി കൊട്ടാരം, ബ്രദർ. സുനിൽ കൈതാരം എന്നിവർ നേതൃത്വം നൽകും. കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്‍കിയാണ് ധ്യാനം. സമയക്രമം: മാർച്ച് 18 വെള്ളി വൈകുന്നേരം 5:30 മുതൽ 9:30 വരെ. മാർച്ച് 18,19 ( ശനി – ഞായർ) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ. കൂടുതൽ വിവരങ്ങൾക്ക് : ജോസ് ചാഴികാടൻ 734 516 0641.

ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുകാരന്‍

ടെക്സസ് : ആറു വിദ്യാര്‍ത്ഥികളും, ഗോള്‍ഫര്‍ കോച്ചും , പിക്കപ്പ് ട്രക്ക് ഡ്രൈവറും , യാത്രക്കാരനും ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെടുകയും രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അപകടത്തിന് കാരണമായ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുള്ള ആണ്‍കുട്ടിയായിരുന്നുവെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അധികൃതര്‍ മാര്‍ച്ച് 17 വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . രണ്ടു ലൈന്‍ മാത്രമുള്ള റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ട്രക്ക് എതിരെ വന്നിരുന്ന സൗത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഗോള്‍ഫ് കളിക്കാര്‍ സഞ്ചരിച്ചിരുന്ന വാനില്‍ നേര്‍ക്ക് നേര്‍ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചതിനെ തുടര്‍ന്നാണ് 9 പേര്‍ കൊല്ലപ്പെട്ടത് , ആളി പടര്‍ന്ന തീയില്‍ നിന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം വിഫലമാകുകയായിരുന്നു . ഒടുവില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി ലമ്പക്ക് യൂണിവേഴ്‌സിറ്റി…

മിസ്സ് വേള്‍ഡ് റണ്ണര്‍ അപ്പായി ഇന്ത്യന്‍ അമേരിക്കന്‍ ശ്രീസെയ്‌നി

ന്യൂയോര്‍ക്ക്: പ്യൂര്‍ട്ടറിക്കോയില്‍ മാര്‍ച്ച് 16ന് നടന്ന മിസ്സ് വേള്‍ഡ് 2021 സൗന്ദര്യറാണി മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത ശ്രീസെയ്‌നി (26) ആദ്യ റണ്ണര്‍ അപ്പ് കിരീടത്തിനര്‍ഹയായി. ഹൃദയ തകരാര്‍ മൂലം 12 വയസ്സു മുതല്‍ പേസ്‌മേക്കര്‍ ഉപയോഗിച്ചു തുടങ്ങിയ പഞ്ചാബില്‍ ജനിച്ചു വാഷിംഗ്ടണില്‍ വളര്‍ന്ന സെയ്‌നി 2019 ഒക്ടോബറില്‍ നടന്ന മിസ്സ് വേള്‍ഡ് അമേരിക്കാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ബോധരഹിതയായെങ്കിലും, പിന്നീട് ബോധം വീണ്ടെടുത്ത് മത്സരത്തില്‍ വിജയിയാകുകയും 1997 ലെ മിസ് വേള്‍ഡ് സൗന്ദര്യറാണി ഡയാന ഹെയ്ഡനില്‍ നിന്നും കിരീടം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. മിസ്സ് ഇന്ത്യ യു.എസ്.എ.യായി (2017-2018), മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡായി(2018-2019) ലും വിജയകിരീടം ചൂടിയിരുന്നു. മോസസ് ലേക്കില്‍വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഇവരുടെ മുഖത്തിന് കാര്യമായ പൊള്ളല്‍ ഏറ്റിരുന്നു. ഇതില്‍ നിന്നും സുഖം പ്രാപിക്കുവാന്‍ ഒരു വര്‍ഷമാണ് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിരുന്നതെങ്കിലും, രണ്ടാഴ്ചക്കുശേഷം ഇവര്‍…

Employability platform SkillActz among Silicon India’s ‘10 Best Skill Assessment Startups 2022’

SkillActz is part of Trinity Skillworks, a Thiruvananthapuram-based firm engaged in enhancing employability and transforming careers Thiruvananthapuram: SkillActz, a Thiruvananthapuram-based employability platform that helps freshers to find the right jobs and companies to find the right talent, has been honoured by Silicon India Startup City as one among the ‘10 Best Skill Assessment Startups, 2022’. SkillActz is part of Trinity Skillworks, which strives towards enhancing employability and transforming careers of the youth of India. The new honour comes as a major boost to SkillActz as it highlights the prowess of…