കുര്‍ബാനക്രമം: കര്‍ദിനാള്‍ ആലഞ്ചേരിയുടെയും സാന്ദ്രിയുടെയും കോലം കത്തിച്ച് എറണാകുളത്ത് വിശ്വാസികളുടെ പ്രതിഷേധം

കോച്ചി: ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്ന് ആവാശ്യപ്പെട്ട് എറണാകുളത്ത് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. അല്മായ മുന്നേറ്റം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററിനു മുന്നിലായിരുന്നു പ്രതിഷേധം. എറണാകുളം അതിരൂപതയെ സാംസ്‌കാരികമായും സാമ്പത്തികമായും തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും ഓറിയന്റല്‍ കോണ്‍ഗ്രിയേഷന്‍ പ്രീഫക്റ്റ് കര്‍ദിനാള്‍ സാന്ദ്രിയുടെയും കോലം കത്തിച്ചു. കുര്‍ബാന വിഷയത്തില്‍ അതിരൂപത വൈദീക സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ തുടരുകയാണ്. വൈദികര്‍ക്കും മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനും പിന്തുണയും അഭിവാദ്യങ്ങളും നേര്‍ന്നുകൊണ്ട് വിവിധ ഇടവക പ്രതിനിധികള്‍ എത്തിച്ചേര്‍ന്നു. കര്‍ദിനാള്‍ ആലഞ്ചേരിയെ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കുക എന്ന ആവശ്യവുമായിട്ടാണ് വിശ്വാസികള്‍ എത്തിയതെന്ന് അല്മായ മുന്നേറ്റം വ്യക്തമാക്കി. എറണാകുളം അതിരൂപതയില്‍ ജനഭിമുഖ കുര്‍ബാനയല്ലാതെ മറ്റൊരു രീതിയും അടിച്ചേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്നും, എറണാകുളം അതിരൂപതയുടെ സാംസ്‌കാരിക പൈതൃകത്തിന് എതിരെ നിലപാട് എടുക്കുന്ന…

വേശ്യയെന്നു വിളിച്ചു, ആശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു; മലപ്പുറത്ത് ലീഗ് നേതാവിനെതിരെ യുവതിയുടെ പരാതി

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവര്‍ത്തക. പാര്‍ട്ടി യോഗത്തിനിടെ വേശ്യയെന്ന് വിളിച്ചുവെന്നും അശ്ലീലചുവയുള്ള ആംഗ്യം കാണിച്ചുവെന്നും യുവതി പോലീസില്‍ പരാതി നല്‍കി. മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞുമരക്കാര്‍ക്ക് എതിരെയാണ് പ്രവര്‍ത്തക പരാതി നല്‍കിയത്. പല പ്രാവശ്യം ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തകയും നടപടി സ്വീകരിക്കാന്‍ യുവതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.  

‘പോടാ’ എന്നുവിളിച്ചതിന് മൂന്നര വയസ്സുകാരനെ അംഗനവാടി ആയ കെട്ടിയിട്ട് അടിച്ചതായി പരാതി

  കണ്ണുര്‍: അംഗനവാടി ആയയോട് ‘പോടാ’ എന്നു പറഞ്ഞതിന് മൂന്നര വയസ്സുകാരനെ കെട്ടിയിട്ട് അടിച്ചതായി പരാതി. കണ്ണുര്‍ കിഴുന്നപാറയിലാണ് സംഭവം. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. പോടാ എന്ന് പറഞ്ഞതിനാണ് ആയ കുട്ടിയെ അടിച്ചതെന്ന് പിതാവ് അന്‍ഷാദ് പറഞ്ഞു. ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ് പരിഗണിക്കുന്ന ജഡ്ജി പിന്മാറി; തീരുമാനം മേയില്‍ വിരമിക്കുന്നതിനാല്‍

കൊച്ചി: വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി കെ.ഹരിപാല്‍ പിന്മാറി. മേയ് ആദ്യവാരം വിരമിക്കുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. കേസ് വൈകാതെ പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴാണ് പിന്മാറ്റത്തിന്റെ കാര്യം ജഡ്ജി അറിയിച്ചത്. കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ച് ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. കേസ് പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് മാറ്റും. കേസ് രാവിലെ പരിഗണിച്ച ബെഞ്ച് കേസ് റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു. കേസില്‍ അന്വേഷണം തുടരാമെന്ന് പറഞ്ഞ കോടതി അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. വിശദമായ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി അറിയിച്ചു. ഇതിനായി കേസ് ഈ മാസം 28ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചിരുന്നു. എന്നാല്‍ കാലതാമസം പാടില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതോടെയാണ് പിന്മാറ്റ കാര്യം ജഡ്ജി അറിയിച്ചത്.

തോറ്റവര്‍ വേണ്ടെന്ന് ഗ്രൂപ്പുകള്‍, രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയെന്ന് സുധാകരന്‍

തിരുവനന്തപുരം/ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രാവിലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങളൊന്നുമില്ലെന്നും വനിതകളെ അടക്കം എല്ലാവരേയും പരിഗണിക്കുന്നുണ്ടെന്നും പ്രഖ്യാപനം മിക്കവാറും നാളെയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണായത്തില്‍ കെ.മുരളീധരന്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും എതിരഭിപ്രായങ്ങള്‍ ഉയരാറുണ്ടെന്നും േകാണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുധാകരന്‍. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെയാണ് തുടങ്ങിയത്. നാളെ പ്രഖ്യാപനമുണ്ടാകാന്‍ 90% സാധ്യതയുണ്ട്. മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ചര്‍ച്ചയില്‍ പല കാര്യങ്ങളും പരിഗണിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അതിനിടെ, തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുത് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആവശ്യമുയര്‍ന്നു. എ ഗ്രൂപ്പും കെ.സി വേണുഗോപാല്‍ പക്ഷവും കെ.മുരളീധരനും ആവശ്യപ്പെടുന്നത്. തോറ്റവര്‍ മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കണമെന്നാണ് കെ.മുരളീധരന്‍…

സിനിമയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ നേരിടാന്‍ നിയമനിര്‍മ്മാണമുണ്ടാകുമെന്ന് സിനിമ മന്ത്രി സജി ചെറിയാന്‍. ഏറെ ആലോചനകള്‍ ഇതിനാവശ്യമാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സിനിമാ മന്ത്രി നിയമസഭയില്‍ അറിയിച്ചു. കെ.കെ രമ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സിനിമ മേഖലയിലെ പല സ്ത്രീകളും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അവരുടെ വ്യക്തിവിവരങ്ങളുള്ളതിനാല്‍ പുറത്തുവിടാനാവില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ 2017ലാണ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. 2019ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്യൂ.സി.സി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ പല പ്രമുഖരില്‍ നിന്നുമേറ്റ ദുരനുഭവങ്ങള്‍ പേരുകള്‍ അടക്കം മൊഴിയായി വനിതാ സിനിമ പ്രവര്‍ത്തകര്‍ േഹമ കമ്മീഷനു നല്‍കിയിരുന്നു.…

ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ അന്വേഷണത്തിന് സ്‌റ്റേയില്ല; സൈബര്‍ വിദഗ്ധന്റെ ഫ്‌ളാറ്റുകളില്‍ റെയ്ഡ്

കൊച്ചി/കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘെത്ത വധിക്കാന്‍ ഗൂഢാലോചന നടത്തിയെ കേസ് റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം താത്ക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് വേണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. കേസില്‍ അന്വേഷണം തുടരാം. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. കേസില്‍ വിശദമായ വാദം കേള്‍ക്കക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. ഇതിനായി കേസ് ഈ മാസം 28ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ഹര്‍ജി മാറ്റിയ സാഹചര്യത്തില്‍ അന്വേഷണത്തിന് സ്‌റ്റേ നല്‍കി ഇടക്കാല ഉത്തരവ് ഇറക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം, ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ പരിശോധന ഉച്ചവരെ തുടര്‍ന്നു. കാരപ്പറമ്പിലെ ഫ്‌ളാറ്റിലാണ് പരിശോധന. 16 എ, 16…

അഗതികൾക്കും അശരണർക്കും ഫൊക്കാനയുടെ സഹായ ഹസ്തം

ഫ്ലോറിഡ: കോവിഡ് പ്രെതിസന്ധിയിൽ ദുരിതത്തിലായ കേരളത്തിലെ അഗതികൾക്കും അശരണർക്കും സഹായ ഹസ്തവുമായി ഫൊക്കാന പ്രെതിനിധികൾ വീണ്ടും കേരളത്തിൽ എത്തിയതായി ഫൊക്കാന ട്രെഷറർ എബ്രഹാം കളത്തിൽ അറിയിച്ചു. അവശ കലാകാരന്മാർക്കുള്ള ഒന്നാം ഘട്ട ഫണ്ട് വിതരണത്തിന് ശേഷം അശരണർക്കുള്ള സഹായവുമായി ഫൊക്കാന വൈസ് പ്രെസിഡെ൯റ്റ് എബ്രഹാം വർഗീസി൯റ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫണ്ട് വിതരണത്തിനായി എത്തിയത്. സഹകരണ വകുപ്പ് മന്ത്രി വി വാസവൻ, പത്തനാപുരം ഗാന്ധി ഭവൻ പ്രെതിനിധി സജി തോമസിന് ഫണ്ട് നൽകിക്കൊണ്ട് വിതരണോൽഘാടനം നിർവഹിച്ചു. ആലംബഹീനർക്കെന്നും അഭയം നൽകിയിട്ടുള്ള ഫൊക്കാന ഈ വർഷം പദ്ധതി ഇട്ടിട്ടുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കാര്യപരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നു ഫൊക്കാന പ്രെസിഡെ൯റ്റ് ജേക്കബ് പടവത്തിൽ അറിയിച്ചു. ചെയ്യുന്ന പ്രേവർത്തികൾ ആത്മാർത്ഥമായും നന്മയുള്ളതും സത്യമായും ചെയ്താൽ അതിലും വലിയ ഒന്നും ഒരു പ്രസ്ഥാനത്തിനും സമൂഹത്തിനു നൽകാൻ കഴിയില്ല എന്ന് സെക്രട്ടറി വറുഗീസ്…

ഇന്ത്യ – യുഎഇ കരാര്‍: അഭിവൃദ്ധിയുടെ നാഴികക്കല്ല് (മാധവന്‍ ബി നായർ)

ഇന്ത്യയും യുഎഇയുമായി 2022 ഫെബ്രുവരി 18 ന് ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) ഇന്നോളമുള്ള ഇന്ത്യ- യുഎഇ ബന്ധത്തിലെ ഏറ്റവും വലിയ നാഴികകല്ലാണ്. ഇന്ത്യയും യു എ ഇയും ഇതുവരെ ഒപ്പുവെച്ചതില്‍ ഏറ്റവും വലിയ കരാറാണിത്. “പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല് ” എന്ന തലക്കെട്ടോടു കൂടിയായിരുന്നു അറബ് മാധ്യമങ്ങള്‍ കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കരാറിന്റെ വ്യാപ്തിയും പ്രാധാന്യവും വേണ്ടത്ര ഉള്‍ക്കൊള്ളാതെ പോവുകയായിരുന്നു. യുഎഇ ഇന്നോളം അന്യരാജ്യങ്ങളുമായി ഒപ്പിട്ടതില്‍ ഏറ്റവും വലിയ വ്യാപാര വ്യവസായ തൊഴില്‍ കരാര്‍ മാറിയ കാലത്തെ ഇന്ത്യയുടെ വ്യാപാര താല്‍പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. വാണിജ്യ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വന്‍ മുന്നേറ്റത്തിന് കരാര്‍ വഴിതുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അഞ്ച് വര്‍ഷം കൊണ്ട് 100 ബില്ല്യന്‍ ഡോളറിന്റെ വ്യാപാരം കരാറിലൂടെ വര്‍ധിപ്പിക്കാന്‍ ആകുമെന്നാണ് കണക്കുകൂട്ടല്‍.…

കരോലിന ബിലാവാസ്‌ക 2021 ലോക സുന്ദരി

പോളണ്ടിന്റെ കരോലിന ബിലാവാസ്‌ക 2021 ലെ ലോകസുന്ദരി പട്ടം നേടി. ജമൈക്കയുടെ ടോണി-ആൻ സിംഗ് അവരെ കിരീടമണിയിച്ചു. പ്യൂർട്ടോറിക്കോയിലെ സെന്റ് ജുവാനിൽ നടന്ന ഈ മത്സരത്തിൽ അമേരിക്കയുടെ മിസ് സൈനിയാണ് ഫസ്റ്റ് റണ്ണറപ്പ്. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിന്റെ ഒലിവിയ യെസ് മൂന്നാം സ്ഥാനത്തെത്തി. ഈ മത്സരത്തിൽ വാരണാസിയിൽ നിന്നുള്ള മാൻസ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നുവെങ്കിലും അവർക്ക് ഫൈനലിൽ കടക്കാനായില്ല. എന്നാല്‍, സെമി ഫൈനലിലെത്താൻ അവൾക്ക് കഴിഞ്ഞിരുന്നു. 2021 ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം കോവിഡ്-19 കാരണം മാറ്റി വെയ്ക്കേണ്ടി വന്നു. പരിപാടിക്കിടെ, കരോലിന ബിലാവാസ്‌കയോട് ചോദിച്ച ഒരു ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയാണ് മത്സരത്തിൽ കിരീടം നേടിയത്. “ഇതുവരെ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ എന്താണ്?” എന്നായിരുന്നു ചോദ്യം. “നമുക്കെല്ലാവർക്കും നമ്മെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന ധാരാളം അനുഭവങ്ങള്‍ നമ്മില്‍ തന്നെയുണ്ട്. മറ്റുള്ളവരുടെ ജീവിതം സമ്പന്നമാക്കുന്നതിന്…