ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ മന്ത്രിസഭാ തീരുമാനം; പുതിയ മദ്യനയം വരുന്നു

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പോടെയാണ് മന്ത്രിസഭ തീരുമാനമെടുത്തത്. എന്നാല്‍, ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി. രാജീവും യോഗത്തെ അറിയിച്ചു. ഇതേ തുടര്‍ന്ന് എതിര്‍പ്പ് അവസാനിപ്പിച്ച് വഴങ്ങിയ സിപിഐ മന്ത്രി കെ. രാജന്‍, ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നു പറഞ്ഞു. പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും നിലവില്‍ വരും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ തുടരും. കൂടുതല്‍ വിദേശമദ്യ ശാലകള്‍ക്ക് അനുമതി നല്‍കും. രണ്ടു മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള ,…

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിനവിന് എല്‍ഡിഎഫ് അംഗീകാരം; അപര്യാപ്തമെന്ന് സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്ര നിരക്കുകള്‍ ഉയരുന്നു. നിരക്ക് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി. ബസ് ചാര്‍ജ് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്നും 10 രൂപയാക്കി. എന്നാല്‍ ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്ന വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധന അംഗീകരിച്ചില്ല. വിദ്യാര്‍ഥികള്‍ക്ക് പഴയ നിരക്ക് തന്നെ തുടരും. ബസ് ചാര്‍ജിന് പുറമേ ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കും. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയില്‍ നിന്നു 30 രൂപയാക്കി വര്‍ധിപ്പിച്ചു. അധിക കിലോ മീറ്ററിന് 12 രൂപയില്‍നിന്നും 15 രൂപയാക്കിയെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എന്നാല്‍ ചാര്‍ജ് വര്‍ധന അപര്യാപ്തമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രതിനിധി ടി ഗോപിനാഥ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മിനിമം…

റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു

പുലാപ്പറ്റ: റമദാൻ വ്രതാരംഭത്തോടനുബന്ധിച്ച് ഉമ്മനഴി മസ്ജിദ് ഹുദ മഹല്ല് കമ്മിറ്റി എ.എൽ.പി സ്ക്കൂളിൽ വെച്ച് പ്രഭാഷണം സംഘടിപ്പിച്ചു. ‘ഖുർആൻ വഴി കാണിക്കുന്നു’ എന്ന വിഷയത്തിൽ സമീർ കാളികാവും ‘റമദാൻ,ആത്മീയ നിർവൃതിയുടെ നാളുകൾ’ എന്ന വിഷയത്തിൽ ബുശൈറുദ്ദീൻ ശർഖിയും പ്രഭാഷണം നടത്തി.യൂസുഫ് പുലാപ്പറ്റ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മാസ്റ്റർ,കെ.എം ഇബ്രാഹീം മാസ്റ്റർ എന്നിവർ സംസാരിച്ചു. ‘ഒരുമയാണ് നന്മ’ എന്ന വിഷയത്തിൽ റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തിയ പ്രബന്ധ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മഹല്ല് അംഗവും ഉമ്മനഴി എ.എൽ.പി സ്ക്കൂൾ അറബിക് അധ്യാപികയുമായ റൈഹാന ടീച്ചറെ പരിപാടിയിൽ ആദരിച്ചു.

പ്രവാസിശ്രീ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ വനിതാ വേദിയായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ ബഹ്‌റൈന്‍ മാതൃദിനാഘോഷത്തിന്റെ ഭാഗമായി സൽമാബാദ് അൽഹിലാൽ ആശുപത്രിയുമായി ചേർന്ന് ഏപ്രിൽ 1 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ സല്‍മാബാദ് അല്‍ഹിലാല്‍ ആശുപത്രിയില്‍ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സാധാരണ പരിശോധനകള്‍ക്കു പുറമേ കിഡ്നി, കരള്‍ പരിശോധനകള്‍ ഉള്‍പ്പടെ ഡോക്ടറുടെ വിദഗ്ധോപദേശവും സൗജന്യമായി നടത്തുന്നു. വനിതകൾക്ക് വേണ്ടി അല്‍ഹിലാല്‍ ആശുപത്രിയിലെ സീനിയര്‍ ലേഡി ഡോക്ടര്‍ ഡോ. പ്രിത്വി രാജ് പങ്കെടുക്കുന്ന ‘പ്രീ ആന്‍ഡ്‌ പോസ്റ്റ്നാറ്റല്‍’ എന്ന വിഷയത്തില്‍ ഹെൽത്ത് സെമിനാറും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39043910, 33738091 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പ്രവാസിശ്രീ ഭാരവാഹികള്‍ അറിയിച്ചു.

യാഗശാലയായി അമൃതപുരി; ലോകശാന്തിയ്ക്കായി വിശ്വകല്യാണ യജ്ഞം നടന്നു

അമൃതപുരി: ലോകശാന്തിയ്ക്കായി മാതാ അമൃതാന്ദമയീ മഠത്തിൽ സന്യാസിനി,ബ്രഹ്‌മചാരിണിമാരുടെ കാർമ്മികത്വത്തിൽ വിശ്വകല്യാണ യജ്ഞം നടന്നു. 108 പേരാണ് യജ്ഞത്തിന് കാർമ്മികത്വം വഹിച്ചത്. മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ യജ്ഞവേദി ബുധനാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ തന്നെ വേദമന്ത്രങ്ങളാലും ഭജനകളാലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു. ആറ് മണിയോടെ സ്വാമി തുരീയാമൃതാനന്ദ പുരിയും സ്വാമിനി കൃഷ്ണാമൃത പ്രാണയും ചേർന്ന് നിലവിളക്ക് തെളിയിച്ച് യജ്ഞത്തിന് ആരംഭം കുറിച്ചു. തുടർന്ന് വേദമന്ത്രങ്ങളുടെയും അഗ്‌നിയുടെയും പ്രഭാവത്തിൽ അന്തരീക്ഷം ആത്മീയതയുടെ ഭാവത്തിൽ ലയിക്കുന്ന അപൂർവമായ നിമിഷങ്ങൾക്കാണ് അമൃതപുരി സാക്ഷ്യം വഹിച്ചത്. ആശ്രമത്തിന്റെ പ്രധാന ഹാളിൽ ഭക്തരെ സാക്ഷിയാക്കി I08 ഗണപതി,നവഗ്രഹ,മൃത്യുഞ്ജയ ഹോമങ്ങൾ സന്യാസിനിമാരും ബ്രഹ്‌മചാരിണിമാരും ചേർന്ന് നിർവഹിച്ചു. ‘മുന്നിൽ നിന്ന് നയിക്കാൻ സ്ത്രീയെ പ്രാപ്തയാക്കണം’ എന്ന സന്ദേശം കൂടിയാണ് 108 സന്യാസിനിമാരും ബ്രഹ്‌മചാരികളും ചേർന്ന് വിശ്വകല്യാണ യജ്ഞത്തിലൂടെ ലോകത്തിനായി സമർപ്പിച്ചത്. കടലിലും പുഴകളിലും മലകളിലും…

ഹലാൽ മാംസം “സാമ്പത്തിക ജിഹാദാണ്”; അത് നിരോധിക്കണമെന്ന് ബിജെപി നേതാവ്

ബംഗളൂരു: മുസ്ലീം സമുദായം നടത്തുന്ന സാമ്പത്തിക ജിഹാദിന് സമാനമാണ് ഹലാൽ മാംസമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി. “ഹലാൽ ഒരു സാമ്പത്തിക ജിഹാദാണ്. മുസ്ലീങ്ങൾ മറ്റാരുമായും കച്ചവടം ചെയ്യാതിരിക്കാനാണ് അത് ആരംഭിച്ചത്. അതുകൊണ്ട് അത് നിരോധിക്കണം,” ചിക്കമംഗളൂരു സീറ്റിൽ നിന്നുള്ള ബിജെപി എം.എൽ.എ. ആവശ്യപ്പെട്ടു. “അവർ ഹലാൽ എന്ന് വേര്‍തിരിച്ചിരിക്കുന്ന മാംസം ഏതെങ്കിലും ഹിന്ദുവിന് ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, ഞാന്‍ പറഞ്ഞത് ശരിയാണ്,” അദ്ദേഹം പറഞ്ഞു. മുസ്‌ലിംകൾ ആദ്യം ‘അല്ലാഹുവിന്’ അർപ്പിക്കുന്നതിനാൽ ഹിന്ദുക്കൾ ഹലാൽ മാംസം വാങ്ങരുതെന്ന് ഹിന്ദു ജനജാഗ്രിതി സമിതി ഒരു മതപരമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനാൽ, ഒരു ഹിന്ദു ഇത് ആരാധനയിൽ ഉപയോഗിച്ചാൽ, അത് ഹലാൽ മാംസമായി കണക്കാക്കും. കർണാടകയിൽ നിന്ന് ആരംഭിച്ച ഹിജാബ് വിവാദത്തിന് പിന്നാലെ ഹലാൽ മാംസം നിരോധിക്കണമെന്ന ആവശ്യവും അതിവേഗം പ്രചരിക്കുകയാണ്. ഹിന്ദുക്കളുടെ മേളയിൽ മുസ്ലീങ്ങൾ പങ്കെടുക്കുന്നതിനും,…

പരീക്ഷാ പേപ്പർ ചോർച്ച: ഉത്തര്‍പ്രദേശില്‍ റദ്ദാക്കിയ ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 13ന് നടക്കും

ലഖ്‌നൗ: ഉത്തർപ്രദേശ് ബോർഡ് ഇന്റർമീഡിയറ്റിന്റെ റദ്ദാക്കിയ ഇംഗ്ലീഷ് പരീക്ഷ ഇനി ഏപ്രിൽ 13-ന് നടക്കും. 24 ജില്ലകളിലായി രാവിലെ 8:00 മുതൽ 11:00 വരെ ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക. ഇതിനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഏപ്രിൽ 13 ബുധനാഴ്ച നടക്കുന്ന പുനഃപരീക്ഷയ്ക്ക് വിദ്യാർത്ഥികൾ ഹാജരാകണം. ഇന്ന് മാർച്ച് 30 ന് ഉച്ചയ്ക്ക് 2 മണി മുതൽ രണ്ടാം ഷിഫ്റ്റിൽ പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, അതിനുമുമ്പ് ചോദ്യ പേപ്പര്‍ ചോർന്നതിനെ തുടർന്ന് 24 ജില്ലകളിലെ പരീക്ഷ റദ്ദാക്കി. പരീക്ഷയുടെ പുതിയ തീയതിയും ബോർഡ് ഇന്ന് പുറത്തുവിട്ടു. പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബല്ലിയയുടെ ഡിഐഒഎസും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വിഷയം അന്വേഷിക്കുമെന്ന് എസിഎസ് സെക്കൻഡറി എജ്യുക്കേഷൻ ആരാധന ശുക്ല പറഞ്ഞു. പേപ്പറുകൾ ചോർത്തിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. എൻഎസ്എയെ…

ഗുരുഗ്രാമിൽ 90 കാരനായ വൈദികനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ഗുരുഗ്രാം: ദേശീയ തലസ്ഥാനത്തോട് ചേർന്നുള്ള ഗുരുഗ്രാമിലെ കാദർപൂർ പ്രദേശത്തെ ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി വൈകി 90 കാരനായ പുരോഹിതനെ അജ്ഞാതർ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. രാവിലെ ക്ഷേത്രത്തിലെത്തിയ നാട്ടുകാരാണ് പൂജാരിയെ കഴുത്തറുത്ത് രക്തത്തിൽ കുളിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മരിച്ച പൂജാരി ഗോവിന്ദ് ദാസ് കഴിഞ്ഞ 30-35 വർഷമായി ക്ഷേത്രത്തിൽ താമസിച്ചുവരികയാണെന്നും, അനാരോഗ്യം മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിടപ്പിലായിരുന്നുവെന്നും ഗ്രാമവാസികൾ പറയുന്നു. സംഭവം നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ദിവസം ചെല്ലുന്തോറും പ്രദേശം സുരക്ഷിതമല്ലാതാകുകയാണെന്നും, ക്രിമിനലുകൾക്ക് പോലീസിനെ പേടിയില്ലെന്നും ഗ്രാമവാസിയായ നീരജ് കുമാർ പറഞ്ഞു. “ക്ഷേത്രത്തിൽ പൂജാരി…

സമരഭൂമിയില്‍ പുതുവിത്തുകള്‍ മുളപ്പിച്ചെടുക്കണം: കാരൂര്‍ സോമന്‍, ലണ്ടന്‍

സിംഹം വിശന്നാല്‍ തവളയെ പിടിക്കാറില്ല അലറിവിളിക്കും. ഇന്ത്യന്‍ ജനത കൊയ്ത്തു കഴിഞ്ഞ പാടത്തെ ധാന്യമണികള്‍ക്കായി ജീവന്‍റെ തുടിപ്പിനായ് അലറി വിളിച്ചു് പോരാടുന്നു. അതില്‍ നിന്ന് പൊട്ടിമുളച്ച ഉള്ളില്‍ പിടഞ്ഞ വികാര വിലാപ കാഴ്ചകളാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ദേശീയ പണിമുടക്കില്‍ കണ്ടത്. വീര്യമേറിയ വീഞ്ഞുപോലെ ഈ ബന്ദിലേക്ക് സമൂഹത്തെ നയിച്ചത് ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലും അനിശ്ചിതത്വം അടക്കി ഭരിക്കുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്നു എന്നതല്ല മനുഷ്യര്‍ നേരിടുന്ന വിഷയം.മരുന്നിന്‍റെ വിലക്കയറ്റം,അടുക്കളയിലെ പാചകവാതക-പച്ചക്കറി-തൊഴി ലില്ലായ്മ, കൃഷിക്കാരുടെ ആത്മഹത്യ തുടങ്ങി റോഡിലോടുന്ന പെട്രോള്‍, ഡീസല്‍ വരെ വിലവര്‍ദ്ധനവ് പലതാണ്. സമര സംഘടനകള്‍ മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തിട്ടുള്ള ഒരു ബന്ദിനെ സമരാഭാസമെന്ന് വിളിച്ചിട്ട് കാര്യമില്ല. സമരസമിതിക്കാരെ വിളിച്ചൊന്ന് സംസാരിച്ചിരുന്നെങ്കില്‍ സമരങ്ങളെ റോഡില്‍ വലിച്ചിഴച്ചു് മലിനപ്പെടുത്തില്ലായിരുന്നു. ഏത് നീറുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയാണ് നല്ലൊരു ഭരണാധിപന്‍റെ…

ഫോമാ വനിതാ ഫോറം സഞ്ജയിനി സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അർഹരായ വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു; അവസാനതീയതി ഏപ്രിൽ 25

സാമ്പത്തിക പ്രതിസന്ധികള്‍ മൂലം പഠിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സമർത്ഥരായ വിദ്യാർത്ഥിനികളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി ഫോമാ വനിതാ ഫോറം ആരംഭിച്ച സഞ്ജയിനിയുടെ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അർഹരായ വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അൻപത് നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും, മറ്റു സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലെ അൻപത് പഠനാർത്ഥികൾക്കുമാണ് സ്‌കോളർഷിപ്പ് നൽകുക. സ്‌കോളർഷിപ്പ് തുക മെയ് ആദ്യവാരം തിരുവനന്തപുരത്തു വെച്ചു നടക്കുന്ന ഫോമയുടെ കേരള കൺവൻഷൻ വേദിയിൽ വെച്ച് വിതരണം ചെയ്യും. സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയാണ് ഒരു സമൂഹത്തിന്റെ വികാസത്തിന്റെ അളവുകോൽ. സ്ത്രീശാക്തീകരണത്തിന് വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സമർത്ഥരായ വിദ്യാർഥിനികൾക്ക് പ്രോത്സാഹനം നൽകേണ്ടത് അനിവാര്യമാണെന്ന ഉത്തമബോധ്യമാണ് എന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതിക്ക് ഫോമാ വനിതാ ഫോറം രൂപം നൽകിയത്. ഫോമയുടെ പ്രവർത്തകരും അംഗസംഘടനകളും നൽകിയ സംഭാവനകളിലൂടെയും, മയൂഖം വേഷവിധാന മത്സരത്തിലൂടെയുമാണ് സ്കോളർഷിപ്പിനായി തുക സമാഹരിച്ചത്. സ്കോളർഷിപ്പിനായുള്ള…