ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ 37-മത് പുതുവര്‍ഷ പ്രവര്‍ത്തനോദ്ഘാടനം അഭി.മാര്‍ ജോയി ആലപ്പാട്ട് നിര്‍വ്വഹിച്ചു

ചിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ 2022-ലെ പുതുവര്‍ഷ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 23, ബുധനാഴ്ച 7.00PM ന് ഓക്ക്‌ലോണിലുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച്, പ്രസിഡന്റ് റവ.മോണ്‍ തോമസ് മുളവനാലിന്റെ അദ്ധ്യക്ഷതയില്‍, ചിക്കാഗോയിലുള്ള ഇതര ക്രിസ്തീയ സഭകളിലെ വൈദീകന്‍, തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ സാക്ഷിയാക്കി, കൗണ്‍സിലിന്റെ രക്ഷാധികാരിയും, സീറോ മലബാര്‍ സഭയുടെ ബിഷപ്പുമായ അഭി.മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു. ശ്രീമതി മന്‍ജു അജിത്ത്, റവ.ഫാ.എബി ചാക്കോ എന്നിവര്‍ പഠനവായന, പ്രാര്‍ത്ഥന എന്നിവയ്ക്ക് നേതൃത്വം നല്‍കി. വ്യത്യസ്തകളുടെ ഇടയില്‍ ക്രിസ്തുവില്‍ നാം ഒന്നായി തീരേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട്, റവ.ഫാ.തോമസ് മാത്യു  വന്നുകൂടിയവര്‍ക്ക് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റവ.ഫാ.തോമസ് മുളവനാലിന്റെ അധ്യക്ഷ പ്രസംഗത്തില്‍ പല ക്രിസ്തീയ വിശ്വാസവും, പാരമ്പര്യവും മുറുകെ പിടിക്കുന്ന നാം, ത്രിഏക ദൈവം ഒന്നായതുപോലെ, ക്രിസ്തുവിന്റെ ദൗത്യം സ്വീകരിച്ചുകൊണ്ട്, സഭയുടെ കൂട്ടായ്മയും,…

റഷ്യൻ വിരുദ്ധ ഉപരോധം ചരിത്രപരമായ ആഗോള പ്രതിസന്ധിയിലേക്ക് നയിക്കും: റഷ്യൻ നയതന്ത്രജ്ഞൻ

ന്യൂയോര്‍ക്ക്: പാശ്ചാത്യ രാജ്യങ്ങളുടെ ഏകപക്ഷീയമായ റഷ്യൻ വിരുദ്ധ ഉപരോധം ലോകത്തെ ചരിത്രപരമായ ഒരു ഭക്ഷ്യ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ സ്ഥിരം പ്രതിനിധി വാസിലി നെബെൻസിയ പറഞ്ഞു. “ആഗോള ഭക്ഷ്യവിപണിയെ ഗുരുതരമായ പ്രക്ഷുബ്ധതയാൽ ഭീഷണിപ്പെടുത്തുന്ന യഥാർത്ഥ കാരണങ്ങൾ റഷ്യയുടെ നടപടികളിലല്ല, മറിച്ച് പടിഞ്ഞാറ് റഷ്യക്കെതിരെ അഴിച്ചുവിട്ട അനിയന്ത്രിതമായ ഉപരോധ ഹിസ്റ്റീരിയയാണ്,” യുഎന്നിലെ റഷ്യയുടെ പ്രതിനിധി പറഞ്ഞു. ആഗോള തെക്ക് എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിലെ ജനസംഖ്യയെയും അവരുടെ സ്വന്തം പൗരന്മാരെയും പടിഞ്ഞാറ് അവഗണിക്കുകയാണെന്ന് നെബെൻസിയ മുന്നറിയിപ്പ് നൽകി. വർഷങ്ങൾ നീണ്ട സഹകരണ ചാനലുകളിൽ നിന്ന് റഷ്യയെ സാമ്പത്തികമായും ലോജിസ്റ്റിക്പരമായും ഒറ്റപ്പെടുത്താനുള്ള ശ്രമം ഇതിനകം തന്നെ ചരിത്രപരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി എന്ന് അദ്ദേഹം പറഞ്ഞു. “ഏകപക്ഷീയമായ നിയമവിരുദ്ധ നിയന്ത്രണ നടപടികളിൽ നിന്ന് പിന്മാറുന്നത് ഗതാഗതത്തിലും ലോജിസ്റ്റിക്സിലും സാമ്പത്തിക ബന്ധങ്ങളിലുമുള്ള പിരിമുറുക്കങ്ങൾ ലഘൂകരിക്കാനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനും അന്താരാഷ്ട്ര കാർഷിക,…

ഫെഡെക്സിന്റെ തലപ്പത്തേക്ക് മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു

മെംഫിസ് (ടെന്നസി): ലോകത്തെ ഒന്നാം കിട പാഴ്സല്‍ സര്‍‌വീസ് കമ്പനിയായ ഫെഡെക്സിന്റെ പുതിയ പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു. നിലവിലുള്ള പ്രസിഡന്റും സിഇഒയുമായ ഫ്രെഡറിക് ഡബ്യു സ്മിത്ത് അധികാരമൊഴിയുന്ന സ്ഥാനത്തേക്കാണ് രാജിന്റെ നിയമനം. ജൂൺ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. ഇതോടെ സ്മിത്ത് എക്സിക്യൂട്ടീവ് ചെയർമാനാകും. തിരുവനന്തപുരം ലയോള സ്കൂളിലെ പഠനത്തിനു ശേഷം ബോംബെ ഐഐടിയിൽ നിന്നുമാണ് രാജ് ബിരുദം നേടിയത്. ഫുൾ സ്കോളർഷിപ്പോടെ അമേരിക്കയിൽ ബിരുദാനന്തര പഠനം നടത്തി. കെമിക്കൽ എൻജിനീയറിംഗിൽ സൈറാക്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഓസ്റ്റിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നും എംബിഎയും നേടിയിട്ടുണ്ട്. കേരള മുൻ ഡിജിപി സി. സുബ്രഹ്മണ്യത്തിന്റെ മൂത്ത മകനാണ്. കുടുംബത്തിലെ മൂന്നു പേർ ഫെഡെക്സിൽ സഹപ്രവർത്തകരായി ജോലി ചെയ്തുവെന്ന പ്രത്യേകതയും ഉണ്ട്. ഭാര്യ ഉമ മൂന്നു വർഷം മുൻപാണു രാജിവച്ചത്. രാജിന്റെ…

ട്രംപിന്റെ ജനുവരി 6ലെ ഫോണ്‍ കോൾ റെക്കോർഡിൽ വിശദീകരിക്കാനാകാത്ത വിടവ് കാണിക്കുന്നതായി വൈറ്റ് ഹൗസ് രേഖകൾ

വാഷിംഗ്ടണ്‍: 2021 ജനുവരി 6 മുതലുള്ള വൈറ്റ് ഹൗസ് രേഖകൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശയവിനിമയത്തിന്റെ റെക്കോർഡിൽ ഏഴ് മണിക്കൂറിലധികം വിശദീകരിക്കാനാകാത്ത വിടവ് കാണിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റും സിബിഎസും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജനപ്രതിനിധി സമിതിക്ക് ലഭിച്ച രേഖകൾ, പ്രാദേശിക സമയം രാവിലെ 11:17 നും വൈകുന്നേരം 6:54 നും ഇടയിൽ ട്രംപോ ട്രം‌പിനെയോ ആരും വിളിച്ചിട്ടില്ലെന്ന് കാണിക്കുന്നു. ഈ കാലയളവിലാണ് അദ്ദേഹത്തിന്റെ അനുയായികൾ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതും. 11 പേജുള്ള രേഖകൾ കാണിക്കുന്നത് ഇടവേളയ്ക്ക് മുമ്പും 11 പേരുമായി ട്രംപ് ഫോണിൽ സംസാരിച്ചിരുന്നുവെന്ന് 11 പേജുള്ള രേഖകള്‍ കാണിക്കുന്നതായി സിബി‌എസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 6-ന് സഖ്യകക്ഷികളുമായും നിയമനിർമ്മാതാക്കളുമായും ട്രംപ് നടത്തിയ നിരവധി സംഭാഷണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു. ഈ ഫോണ്‍ കോളുകള്‍ അനൗദ്യോഗിക ബാക്ക് ചാനലുകളിലൂടെയാണോ അതോ “ബേണർ…

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് 49 കോളജുകളില്‍ നിന്ന് പ്രവേശന വാഗ്ദാനം; ഒരു മില്യന്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പ്

അറ്റ്ലാന്റാ: മെക്കൻസി തോംപ്സൺ എന്ന വിദ്യാർഥിനി ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കി കോളേജ് വിദ്യാഭ്യാസത്തിന് അപേക്ഷകൾ സമർപ്പിച്ചത് 51 കോളേജുകളിൽ. ഇതിൽ 49 കോളേജുകളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കത്തു ലഭിച്ചു. മാത്രമല്ല ഒരു ദശലക്ഷം ഡോളർ പഠനത്തിനായി സ്കോളർഷിപ്പ് വാഗ്ദാനവും ലഭിച്ചു. 18 വയസ്സുള്ള ഇവർ ഇതുവരെ ഏതു കോളേജിൽ ചേരണം എന്ന് തീരുമാനിച്ചിട്ടില്ല. അറ്റ്ലാന്റാ വെസ്റ്റ് ലേക്ക് ഹൈസ്ക്കൂൾ വിദ്യാർഥിനിയാണ് മെക്കൻസി. സീനിയർ ക്ലാസ് പ്രസിഡന്റ്, കമ്മ്യൂണിറ്റി സർവീസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്, ബീറ്റാ ക്ലബ് മെമ്പർ, ബേസ് ബോൾ മാനേജർ, നാഷനൽ ഹണർ സൊസൈറ്റി മെമ്പർ, ഡാൻസ് ആന്റ് ആർട്ട്സ് ഹണ്ടർ സൊസൈറ്റി മെമ്പർ തുടങ്ങിയ നിരവധി സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ ഇവർ ഹൈസ്ക്കൂൾ വിദ്യാർഥികളിൽ സ്റ്റാർ സ്റ്റുഡന്റ് എന്ന സ്ഥാനത്തിനും അർഹയായിരുന്നു. മൃഗങ്ങളെ വളരെ സ്നേഹിച്ചിരുന്ന ഇവർ അനിമൽ സയൻസിൽ മേജർ ചെയ്യാനാണ്…

അമേരിക്കയില്‍ ഫെബ്രുവരി മാസം ജോലി രാജിവെച്ചവരുടെ എണ്ണം 44 മില്യണ്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോലി വേണ്ടെന്ന് വെയ്ക്കുന്നവരുടെ എണ്ണം ഓരോ മാസവും വര്‍ദ്ധിച്ചുവരുന്നു. യു.എസ്. ബിസിനസ് ബ്യൂറോ ഓഫ്  ലാബര്‍ സ്റ്റാറ്റിക്‌സ് മാര്‍ച്ച് 29 ചൊവ്വാഴ്ച പുറത്തുവിട്ട സര്‍വേയില്‍ ഫെബ്രുവരിയില്‍ മാത്രം ജോലി രാജിവെച്ചവരുടെ എണ്ണം 4.4 മില്യനാണെന്ന് ചൂണ്ടികാണിക്കുന്നു. മുന്‍ മാസത്തേക്കാള്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഏറ്റവും കൂടുതല്‍ പേരാണ് ജോലി രാജിവെച്ചത്(4.5 മില്യണ്‍) റീട്ടെയ്ല്‍, ഉല്പാദനം, സ്റ്റേറ്റ് ആന്റ് ലോക്കല്‍ ഗവണ്‍മെന്റ്, എഡുക്കേഷന്‍, ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് തുടങ്ങി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് രാജിവെച്ചവരില്‍ ഭൂരിഭാഗവും. അമേരിക്കയില്‍ പാന്‍ഡമിക്ക് ആരംഭിച്ചതോടെ 20 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പാന്‍ഡമിക്കിന്റെ ഭീതിയില്‍ നിന്നും മോചനം പ്രാപിച്ചതോടെ തൊഴില്‍ മേഖലിയില്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ പാടുപെടുകയാണ്. കഴിഞ്ഞ ഡിസംബറില്‍ 11.4 മില്യണ്‍ ജോലി  ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്കയില്‍ തൊഴില്‍ അന്വേഷകരില്‍ ഓരോരുത്തര്‍ക്കും 1.8 തസ്തികകളാണ് ഒഴിവായി കിടക്കുന്നത്. എന്നാല്‍…

ബസ് ചാര്‍ജ് വര്‍ധനയില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന ഇടതുമുന്നണി യോഗമാണ് നിരക്ക് വർധന സംബന്ധിച്ച് തീരുമാനമെടുക്കുക. മിനിമം നിരക്ക് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇക്കാര്യം സംബന്ധിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി ബസുടമകള്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് വര്‍ധനവ് സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും മുന്നണിയില്‍ നയ തീരുമാനമുണ്ടാകാത്തതിനാല്‍ നടപ്പാക്കുന്നത് നീണ്ടു. ഇതോടെ ബസുടമകള്‍ സമരത്തിലേക്ക് പോയി. സമരത്തിന്റെ നാലാം ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ബസുടമകളുമായി ചർച്ച നടത്തുകയും നിരക്ക് വർധനവ് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതോടെ ബസുടമകൾ സർവീസ് പുനരാരംഭിച്ചു. ഇന്നത്തെ മുന്നണി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങും. ബസ് നിരക്ക് കൂടാതെ ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയിലും ഇന്ന് തീരുമാനമുണ്ടാകും.

ഒഐസിസി യുഎസ്‌എ നോർത്തേൺ റീജിയൺ ഭാരവാഹികളെ പ്രഖ്യാപിച്ചു

ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രെസ് (ഒഐസിസി) യുഎസ്എ നോർത്തേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഔദ്യോഗീക അംഗീകാരത്തിനു വിധേയമായി ഒഐസിസി ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് പ്രഖ്യാപിച്ചു. പ്രസിഡണ്ട് : അലൻ ജോൺ ചെന്നിത്തല (ഡിട്രോയിറ്റ്), ജനറൽ സെക്രട്ടറി: സജി കുര്യൻ (ചിക്കാഗോ), ട്രഷറർ; ജീ മുണ്ടക്കൽ (കണക്ടിക്കട്ട്), വൈസ് പ്രസിഡന്റുമാർ; :ജിൻസ്മോൻ സഖറിയ (ന്യൂയോർക്ക്), ജിജോമോൻ ജോസഫ് (ഫിലാഡൽഫിയ), സൈജൻ കണിയോടിക്കൽ, ഡിട്രോയിറ്റ്, ജോൺ ശാമുവേൽ (ഫിലാഡൽഫിയ). സെക്രട്ടറിമാർ : സതീഷ് നായർ (ഫിലാഡൽഫിയ), ജോബി ജോൺ (ഫിലാഡൽഫിയ) സജി ഫിലിപ്പ് (ന്യൂജേഴ്‌സി) ജോയിന്റ് ട്രഷറർമാർ : ജോജി മാത്യു (ന്യൂയോർക്ക്), ജെയിംസ് പീറ്റർ (ഫിലാഡൽഫിയ) ചെയർ പേഴ്സൺസ്: ക്രിസ്റ്റി മാത്യു, ഫിലാഡൽഫിയ (സൈബർ വിങ് ആൻഡ് സോഷ്യൽ മീഡിയ) രാജൂ ശങ്കരത്തിൽ (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്) എക്സിക്യൂട്ടീവ്…

ഒമാനിൽ പൊതുസ്ഥലങ്ങളിൽ നോമ്പ് തുറ അനുവദനീയമല്ല

മസ്‌കത്ത്: ഈ വർഷവും പൊതുസ്ഥലങ്ങളില്‍ നോമ്പു തുറ അനുവദനീയമല്ലെന്ന് ഒമാൻ കൊവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. പള്ളികളിലും മറ്റ് പൊതുസ്ഥലങ്ങളിലും സമൂഹ നോമ്പ് തുറ നിരോധിച്ചു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് നോമ്പുകാലത്ത് തറാവീഹ് നിസ്‌കാരം അനുവദനീയമാണ്. 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. കോവിഡ് രോഗ വ്യാപ്തി കുറഞ്ഞെങ്കിലും അടച്ചിട്ട ഹാളുകളിലും മറ്റും മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ തുടരണം. പള്ളിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. പനി ഉള്‍പ്പടെയുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സമൂഹ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കരുത്. റമദാനോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക വ്യാപാരമേളകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണം. മറ്റ് പരിപാടികളും സമ്മേളനങ്ങളും 70 ശതമാനം ശേഷിയിൽ നടത്താമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

ലോകത്തെ ഒന്നാം നമ്പർ സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ ആകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്: പിയൂഷ് ഗോയൽ

അബുദാബി: ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ ഉയർന്നുവെന്നും ഒന്നാം സ്ഥാനം നേടുകയാണ് ലക്ഷ്യമെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഉന്നത തല പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി യുഎഇ സന്ദര്‍ശിക്കവെ അബുദാബിയിലെ യുഎഇ-ഇന്ത്യ സ്റ്റാർട്ട്-അപ്പ് ഫോറം 2022-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഞങ്ങൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ്, എന്നാൽ ലോകത്തിലെ ഒന്നാം നമ്പർ സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ ആകുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം,” ഗോയൽ പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. യുഎഇ സംരംഭക ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ഡോ അഹമദ് ബെല്‍ഹൊള്‍ അല്‍ ഫലാസിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലും യുഎഇയിലും…