ദുബായ് എക്സ്പോ: കർട്ടൻ വീഴുംമുമ്പ് ജനത്തിരക്കേറുന്നു

ദുബായ് എക്‌സ്‌പോ 2020 ന്റെ സമാപന ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോള്‍ 192 രാജ്യങ്ങളിൽ നിന്നുള്ള പവലിയനുകൾ സന്ദർശിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ പവലിയനിൽ തിരക്കേറിയിരുന്നു. മണിക്കൂറുകളോളം ക്യൂ നിന്നാലാണ് ഇന്ത്യൻ പവലിയനിലേക്ക് കടക്കാന്‍ സാധിക്കുക. എങ്കിലും സന്ദർശകരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ ദിവസങ്ങളിൽ നാല് മണിക്കൂർ ക്യൂവിൽ നിന്ന ശേഷമാണ് ഇന്ത്യൻ പവലിയനിലേക്ക് കടക്കാൻ സാധിച്ചത്. പലരും ഓൺലൈനിൽ ബുക്ക് ചെയ്യുകയും ടൈം സ്ലോട്ട് വാങ്ങുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ എക്‌സ്‌പോ വേദികളിലെത്താൻ മെട്രോ, ബസ് സർവീസുകൾ നീട്ടും. സമാപന ദിവസം രാത്രിയും പകലും മുഴുവൻ സമയ മെട്രോ സർവീസുകൾ നടത്തുമെന്ന് ദുബായ് മെട്രോ അറിയിച്ചു.

റഷ്യന്‍ ടെക് ഡവലപ്പര്‍മാര്‍ ഗൂഗിള്‍ പ്ലേയ്ക്ക് ബദല്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു

റഷ്യൻ ടെക് ഡെവലപ്പർമാർ ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിൾ പ്ലേ സ്റ്റോറിന് ബദൽ നിർമ്മിക്കുകയും രണ്ടാം ലോക മഹായുദ്ധത്തിലെ വിജയം ആഘോഷിക്കുന്ന റഷ്യയിലെ ദേശീയ അവധി ദിനമായ മെയ് 9 ന് ഇത് സമാരംഭിക്കാൻ പദ്ധതിയിടുകയാണെന്ന് ഈ സംരംഭത്തിന് പിന്നിലെ സംഘടന ചൊവ്വാഴ്ച പറഞ്ഞു. ഉക്രെയ്‌നിലെ റഷ്യയുടെ നടപടികളെക്കുറിച്ചുള്ള പാശ്ചാത്യ ഉപരോധം രാജ്യത്ത് ബാങ്കിംഗ് വെല്ലുവിളികൾ ഉയർത്താൻ തുടങ്ങിയതിനാൽ, സബ്‌സ്‌ക്രിപ്‌ഷനുകൾ ഉൾപ്പെടെ റഷ്യയിലെ എല്ലാ പേയ്‌മെന്റ് അധിഷ്‌ഠിത സേവനങ്ങളും YouTube, Google Play എന്നിവ ഈ മാസം നിർത്തിവച്ചു. “നിർഭാഗ്യവശാൽ, ആപ്പുകൾ വാങ്ങാൻ റഷ്യക്കാർക്ക് ഇനി ഗൂഗിൾ പ്ലേ ഉപയോഗിക്കാനാവില്ല, ഡെവലപ്പർമാർക്ക് അവരുടെ വരുമാന സ്രോതസ്സ് നഷ്‌ടപ്പെട്ടു,” ഡിജിറ്റൽ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്ഥാപനമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ പ്രോജക്ട് ഡയറക്ടർ വ്‌ളാഡിമിർ സൈക്കോവ് പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങൾ ഒരു റഷ്യൻ ആപ്പ് ഷോപ്പ് “നാഷ്‌സ്റ്റോർ” സൃഷ്ടിച്ചതെന്ന് സൈക്കോവ്…

The Mystery of Bali Combines With Baroque Music and Dance in BALAM Dance Theatre’s Debut of ‘Garden of Love in Miniature’ at Gotham Early Music Scene’s Midtown Concerts

(New York, New York — The vitality of Bali combines with Baroque music, dance, and song in BALAM Dance Theatre’s (BALAM) premiere of Garden of Love in Miniature.  The original and imaginative program will be presented both live and virtually by Midtown Concerts, a project of Gotham Early Music Scene, at Church of the Transfiguration, located at 1 East 29th Street, New York, New York 10016, on Thursday, April 21 from 1:15 to 1:55 p.m. EST. The program is open to the public and admission is FREE.  The live performance…

ഇന്ത്യയില്‍ ഇന്ധനവില നാളെയും കൂടും; പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ബുധനാഴ്ച രാവിലെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് ആറ് രൂപ 11 പൈസയും ഡീസലിന് അഞ്ച് രൂപ 90 പൈസയുമാണ് കൂടിയത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ കൊച്ചിയില്‍ പെട്രോളിന് 110 രൂപ 41 പൈസയും ഡീസലിന് 97 രൂപ 45 പൈസയുമാകും.        

രണ്ടാം ദിനം ദിലീപിനെ ചോദ്യം ചെയ്തത് ഒമ്പതര മണിക്കൂര്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കി. ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഒമ്പതര മണിക്കൂറോളമാണ് നീണ്ടു നിന്നത്. ഇതില്‍ നാലു മണിക്കൂര്‍ നടനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പമായിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ദിലീപ് ആലുവ പോലീസ് ക്ലബില്‍നിന്നും മടങ്ങുകയും ചെയ്തു. ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ശരതിനെ ചോദ്യം ചെയ്തത്. ദിലീപുമായി സൗഹൃദമുണ്ടെന്നും എന്നാല്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ദിലീപിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്…

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഡിവൈഎസ്പിയെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ച സിപിഎം നേതാവ് അറസ്റ്റില്‍

പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ഹംസയുമായി ചേര്‍ന്ന് റാഫി വ്യാജരേഖ ചമച്ച് ഭൂമി ഇടപാടിന് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ 2019 ല്‍ ഹംസയുടെ പാലക്കാട്ടെ വീട് വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു. റെയ്ഡില്‍ 9,65,000 രൂപയും സ്വര്‍ണവും ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തു. പിന്നാലെ ഹംസയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതില്‍ നിന്നും രക്ഷപ്പെടാനും പണത്തിന്റെ സ്രോതസ് കാണിക്കാനും വേണ്ടി റാഫിയും ഹംസയും മരണപ്പെട്ടയാളുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.    

കെ റെയില്‍: ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് കെസിബിസി

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെസിബിസി. ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണമായും അവഗണിക്കാനാവുന്നവയല്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാകണം. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ മൂലം നിരവധി കുടുംബങ്ങള്‍ പാതയോരങ്ങളിലേയ്ക്ക് തള്ളപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. പതിറ്റാണ്ടുകള്‍ക്കു ശേഷവും നീതിലഭിക്കാത്ത സാഹചര്യങ്ങള്‍ ഇന്നും തുടരുന്നുണ്ട്. മൂലമ്പള്ളി കുടിയിറക്ക്, ശബരി പാതയ്ക്കുള്ള സര്‍വേ, ഏഴിമല നാവിക അക്കാദമിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുഴപ്പിലങ്ങാട്-മാഹി വഴിയുള്ള തലശേരി സമാന്തരപാത നിര്‍മാണത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥലമെടുപ്പ് കഴിഞ്ഞെങ്കിലും അടുത്തകാലത്ത് മാത്രമാണ് പണി ആരംഭിച്ചത്. ഇത്തരം മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ലക്ഷക്കണക്കിന് പേര്‍ മുന്നോട്ടുവയ്ക്കുന്ന ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും…

പണിമുടക്കില്‍ സ്‌കൂളിലെത്തിയ അധ്യാപകരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൂട്ടിയിട്ടു; അസഭ്യവര്‍ഷം

കൊല്ലം: ദേശീയ പണിമുടക്കിനിടെ കൊല്ലത്ത് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. ചിതറ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിബു ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 15ഓളം അധ്യാപകരെ സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു സര്‍ക്കാര്‍, ജീവനക്കാരുടെ സമരത്തിനു ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് അധ്യാപകര്‍ ഇന്നു ജോലിക്കു ഹാജരായത്. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് 12ഓളം സമരക്കാരെത്തിയത്. ഇവര്‍ അസഭ്യം പറഞ്ഞുവെന്ന് അധ്യാപകര്‍ പറഞ്ഞു. തുടര്‍ന്നു മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ ശ്രമിക്കവേയാണ് അധ്യാപകരെ സമരക്കാര്‍ മുറിയില്‍ പൂട്ടിയിട്ടത്.  

കെ.റെയില്‍ പ്രചാരണത്തിന് ചെങ്ങന്നൂരില്‍ വീടുകള്‍ കയറിയിറങ്ങി സജി ചെറിയാന്‍; ചെന്നിത്തല പിഴുത കല്ല് വീണ്ടും നാട്ടി

ആലപ്പുഴ: ചെങ്ങന്നൂരില്‍ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടു ജനങ്ങളെ ബോധവത്കരിക്കാന്‍ വീടുകള്‍ കയറിയിറങ്ങി മന്ത്രി സജി ചെറിയാന്‍. സ്വന്തം നാടായ കൊഴുവല്ലൂരിലാണ് ജനങ്ങളെ കാണാന്‍ മന്ത്രി ഇരുചക്രവാഹനത്തില്‍ നേരിട്ടെത്തിയത്. മാധ്യമങ്ങളെ കൂട്ടാതെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ജനങ്ങളുടെ ഭാഗത്തുനിന്നു കടുത്ത പ്രതികരണങ്ങള്‍ ഉണ്ടായാല്‍ അതു മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകാതിരിക്കാനാണ് മാധ്യമങ്ങളെ സന്ദര്‍ശന വിവരം അറിയിക്കാതിരുന്നതെന്നാണ് സൂചന. സമരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇവിടെനിന്നു പിഴുതെറിഞ്ഞ ചില അതിരടയാള കല്ലുകള്‍ മന്ത്രി ഇടപെട്ടു പുനഃസ്ഥാപിച്ചു. താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിങ്ങള്‍ ഈ നാട്ടില്‍ തന്നെ താമസിക്കുമെന്നു തങ്കമ്മ എന്ന വയോധികയ്ക്ക് മന്ത്രി ഉറപ്പ് നല്‍കി. ഇവിടെയല്ലെങ്കില്‍ മറ്റൊരിടത്ത് ഇതിനേക്കാള്‍ നല്ലൊരു വീടുവച്ചു നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. 20 വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു. കെ റെയിലിനെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിനു വിഴുങ്ങേണ്ടി വരും.…

കേരളത്തില്‍ ചൊവ്വാഴ്ച 424 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,844

കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട് 16, മലപ്പുറം 8, വയനാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,259 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 55 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3555 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…