അബുദാബി :ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചു നല്‍കിയാല്‍ സൗജന്യ ബസ് യാത്ര നടത്താം .അബുദാബിയിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നതു. പോയിന്റ്‌സ് ഫോര്‍ പ്ലാസ്റ്റിക് എന്ന പദ്ധതി അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ തിരികെ നല്‍കുന്നത് അനുസരിച്ചു ലഭിക്കുന്ന പോയിന്റ്‌സുകള്‍ അബുദാബിയിലെ പൊതുഗതാഗത ബസുകളില്‍ യാത്രക്കായി ഉപയോഗിക്കാം. പ്രകൃതിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്ലിങ് നു വിധേയമാക്കാനാണ് പദ്ധതി. ഇന്‍ട്രാഗേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ , അബുദാബി പരിസ്ഥിതി വകുപ്പ് ,വെയിസ്റ്റ് മാനേജ്മെന്റ് സെന്റര്‍ , ഡി ഗ്രേഡ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡി ഗ്രേഡിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന മെഷീനില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കുന്‌പോള്‍ പോയിന്റുകള്‍ നല്‍കും. 600 മില്ലി ലിറ്ററില്‍ കുറഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു പോയിന്റും, 600 നു മുകളിലുള്ള കുപ്പികള്‍ക്ക് രണ്ടു പോയിന്റും പകരം നല്‍കും. ഓരോ പോയിന്റിനും 10 ഫില്‍സ് ആണ് മൂല്യം…
Month: March 2022
റംസാന്‍ സൂഖ് സംഘടിപ്പിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്
കുവൈറ്റ് സിറ്റി: റംസാനെ വരവേല്‍ക്കാന്‍ വിപുലമായ ഷോപ്പിങ് അനുഭവം ഒരുക്കി ലുലു ഹൈപര്‍മാര്‍ക്കറ്റ് . അല്‍ റായ് ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ‘റംസാന്‍ സൂഖ്’ നാമ ചാരിറ്റി ഓര്‍ഗനൈസേഷന്‍ സിഇഒ സാദ് അല്‍ ഒതൈ്വബി ഉദ്ഘാടനം ചെയ്തു. നാമ ചാരിറ്റി ഓര്‍ഗനൈസേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് റീജിണല്‍ ഡയറക്ടര്‍ ഹാരിസ് ഉള്‍പ്പെടെ പ്രമുഖരും ലുലു ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. പരമ്പരാഗത ശൈലിയിലാണ് വിവിധ റമദാന്‍ സ്‌പെഷല്‍ ഉല്‍പന്നങ്ങളുടെ ശേഖരവുമായി ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനമാരംഭിച്ചത്. ഈത്തപ്പഴങ്ങള്‍, തേന്‍, വിവിധ ഇനം നട്‌സുകള്‍, വീട്ടുപകരണങ്ങള്‍, ഗൃഹോപകരണ വിഭാഗങ്ങള്‍, ഡെക്കറേഷന്‍ വസ്തുക്കള്‍, കര്‍ട്ടന്‍, കാര്‍പറ്റ്,ഇലക്ട്രോണിക്സ്, ഗിഫ്റ്റ് ഇനങ്ങള്‍ തുടങ്ങിയ വിവിധ ഉല്‍പന്നങ്ങളാണ് റമദാന്‍ സൂഖില്‍ തയാറാക്കിയിരിക്കുന്നത്. കുവൈറ്റിലെ വിവിധ ലുലു ഔട്ട്ലെറ്റുകളില്‍ പ്രമോഷന്‍ ലഭ്യമാണ്. റമദാന്‍ മാസത്തോട് അനുബന്ധിച്ച് നമാ ചാരിറ്റിയുമായി സഹകരിച്ച് ‘ചാരിറ്റി കാര്‍ഡുകളും’ പുറത്തിറക്കി. റമദാന്‍…
പ്രധാനമന്ത്രി മോദിയുടെ ചിത്രം നീക്കിയില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് വീട്ടുടമസ്ഥന്റെ ഭീഷണി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വീടിനുള്ളിൽ നിന്ന് മാറ്റണമെന്നും, ഇല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്നും വീട്ടുടമസ്ഥൻ ഭീഷണിപ്പെടുത്തിയതായി പരാതി. ചൊവ്വാഴ്ച മധ്യപ്രദേശ് പോലീസ് കമ്മീഷണറുടെ ഓഫീസിൽ വെച്ച് നടന്ന പൊതു ചർച്ചയിലാണ് പിർഗലി സ്വദേശിയായ യൂസഫ് പരാതിയുമായി എത്തിയത്. പ്രധാനമന്ത്രി മോദിയുടെ ആരാധകനായ യൂസഫ് തന്റെ വാടക വീട്ടിൽ മോദിയുടെ ചിത്രം വെച്ചിരുന്നു. എന്നാൽ വീട്ടുടമ യാക്കൂബ് മൻസൂരിയും സുൽത്താൻ മൻസൂരിയും ഈ ചിത്രം വീടിനകത്തെ പ്രദര്‍ശിപ്പിക്കുന്നതിനെ എതിർക്കുകയാണെന്നാണ് പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യാൻ വീട്ടുടമ സമ്മർദം ചെലുത്തുന്നുവെന്നാണ് യൂസഫിന്റെ ആരോപണം. ഇതിന് വിസമ്മതിച്ചപ്പോൾ വീട്ടുടമസ്ഥൻ ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷമാണ് പൊതു ഹിയറിംഗിൽ വിഷയം അവതരിപ്പിക്കാൻ യൂസഫ് തീരുമാനിച്ചത്. യൂസഫിന്റെ പരാതി കണക്കിലെടുത്ത് സദർ ബസാർ ടിഐയോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണൽ ഡിസിപി മനീഷ പതക് സോണി…
കർണാടകയിലെ വിദ്വേഷ-വർഗീയ രാഷ്ട്രീയവും തടയുക; മുഖ്യമന്ത്രി ബൊമ്മൈക്ക് കത്തയച്ചു
ബംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദവും മുസ്ലീം കടയുടമകളെ മേളയിൽ നിന്ന് വിലക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ, സംസ്ഥാനത്തെ 60 പ്രബുദ്ധരായ പൗരന്മാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വിദ്വേഷത്തിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് ഈ പൗരന്മാർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് പ്രബുദ്ധരായ പൗരന്മാർ പറഞ്ഞു. കർണാടകയിലെ ഹിജാബ് കേസിൽ ഹൈക്കോടതി വിധി പറഞ്ഞിട്ടുണ്ട്. ഹിജാബ് ഒരു മതപരമായ ആചാരമല്ലെന്നും എല്ലാവരും സ്കൂൾ യൂണിഫോമിന്റെ നിയമങ്ങൾ പാലിക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു. കോടതി വിധി പാലിക്കാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് വിധിക്ക് ശേഷം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ആരംഭിച്ച ബോർഡ് പരീക്ഷയ്ക്ക് ഹിജാബ് ധരിച്ച് സംസ്ഥാനത്തെത്തിയ ചില വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചു. മറുവശത്ത്, ഹിന്ദു ഉത്സവങ്ങളിലും ക്ഷേത്ര മേളകളിലും സംസ്ഥാനത്തെ മുസ്ലീം വ്യാപാരികളെയും കടയുടമകളെയും പങ്കെടുപ്പിക്കുന്നതിനെതിരെ നിരവധി…
Articles and stories from Epics and Mythologies – CHITHRAKETHU CHARITHAM
INTRODUCTION: From the readings and sapthahams and Navahams I attended in Mumbai, I could gather some knowledge which I would like to share with my readers who have always evinced and expressed great interest and inquisitiveness to acquire the knowledge potential. I too strongly believe that the knowledge we gather from books and discourses and even discussions with knowledgeable souls should be shared with others from time to time. Otherwise, it remains futile like the wealth with a miser which is of no use. I am sure these stories and…
റഷ്യക്ക് കനത്ത തിരിച്ചടി; ബെൽജിയം ഉൾപ്പെടെ നാല് രാജ്യങ്ങൾ 40 ലധികം നയതന്ത്രജ്ഞരെ പുറത്താക്കുന്നു
ഉക്രെയ്നിനെതിരായ റഷ്യൻ ആക്രമണത്തിനിടയിൽ, ബെൽജിയം മോസ്കോയ്ക്ക് കനത്ത തിരിച്ചടി നൽകി. ചാരവൃത്തി അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് 21 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ ബെൽജിയം തീരുമാനിച്ചു. ബെൽജിയം വിദേശകാര്യ മന്ത്രി സോഫി വിൽംസ് ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, 17 റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിനെക്കുറിച്ച് നെതർലൻഡ്‌സ് സർക്കാരും തീരുമാനമെടുത്തു. നാല് റഷ്യൻ നയതന്ത്രജ്ഞരോട് രാജ്യം വിടാൻ അയർലൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഗിലെ റഷ്യൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥനെ ചെക്ക് റിപ്പബ്ലിക് പുറത്താക്കി. റഷ്യൻ നയതന്ത്രജ്ഞരെ അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളും പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം. ഫെബ്രുവരി 28 ന്, ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള റഷ്യൻ പെർമനന്റ് മിഷൻ, 12 സ്റ്റാഫ് അംഗങ്ങളും യുഎൻ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ഏഴുപേരും അടങ്ങുന്ന സംഘത്തെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. ബ്രസൽസിലെ റഷ്യൻ എംബസിയിൽ നിന്നും ആന്റ്‌വെർപ്പിലെ കോൺസുലേറ്റിൽ നിന്നും 21…
റഷ്യ ഉക്രൈൻ യുദ്ധവും നൊമ്പരങ്ങളും (മാധവൻ ബി നായർ)
ഒരു യുദ്ധത്തിലും തത്വത്തിൽ ആരും ജയിക്കുന്നില്ല എന്ന പ്രസ്താവത്തിന് ഈ ആഗോളവൽക്കരണകാലത്ത് പ്രസക്തിയേറെയാണ്. ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ ഏതൊരു കോണിലും സംഭവിക്കുന്ന കാര്യങ്ങൾക്ക് ഇന്ന് അന്തർദ്ദേശീയമായ ചലനങ്ങളും പ്രത്യാഘാതവും സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കോവിഡ്-19. ചൈനയുടെ ഒരു പ്രവിശ്യയായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി എത്ര പെട്ടെന്നാണ് ലോകത്തെ മുഴുവൻ സ്തംഭനാവസ്ഥയിലാക്കി കളഞ്ഞത്? ഇതേ പശ്ചാത്തലത്തിൽ തന്നെയാണ് റഷ്യ ഉക്രൈൻ യുദ്ധത്തെയും നോക്കി കാണേണ്ടത്. 2022 ഫെബ്രുവരി 24 ന് ഇന്ത്യൻ സമയം രാവിലെ 8.30നാണ് ഉക്രൈനെതിരെ സൈനികനീക്കം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചതും തുടർന്ന് അധിനിവേശം ആരംഭിച്ചതും. റഷ്യ രൂക്ഷമായ ആക്രമണം തുടങ്ങിയതോടെ ഉക്രൈനും അവരുടേതായ രീതിയിൽ ചെറുത്തുനില്പ് ആരംഭിച്ചു. മാർച്ച് 24 ആയപ്പോൾ യുദ്ധം തുടങ്ങിയിട്ട് ഒരു മാസമായി. റഷ്യ – ഉക്രൈൻ…
റഷ്യയുമായുള്ള എണ്ണ സഖ്യം വീണ്ടും സ്ഥിരീകരിക്കാൻ യുഎസിനെയും യൂറോപ്പിനെയും വെല്ലുവിളിച്ച് യുഎഇ
ഉക്രെയ്‌നിലെ ദീർഘകാല സൈനിക നടപടിക്കെതിരെ റഷ്യയ്‌ക്ക് ആഗോള നിരോധനം ഏര്‍പ്പെടുത്താനുള്ള പാശ്ചാത്യ സമ്മർദ്ദത്തെ ധിക്കരിച്ചുകൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) റഷ്യയുമായുള്ള എണ്ണ സഖ്യത്തിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചു. പ്രതിദിനം ഏകദേശം 10 ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യുന്ന റഷ്യ ആഗോള ഒപെക് + ഊർജ സഖ്യത്തിലെ ഒരു പ്രധാന അംഗമാണെന്നും, ആര്‍ക്കും അവരെ പകരം വയ്ക്കാൻ കഴിയില്ലെന്നും യുഎഇയുടെ ഊർജ മന്ത്രിയും മുൻ എണ്ണ സഖ്യത്തിന്റെ പ്രസിഡന്റുമായ സുഹൈൽ അൽ മസ്‌റൂയി പറഞ്ഞു. “ആരെങ്കിലും 10 ദശലക്ഷം ബാരലുകൾ കൊണ്ടുവരാൻ തയ്യാറായില്ലെങ്കിൽ, റഷ്യയെ പകരം വയ്ക്കാൻ ആർക്കെങ്കിലും കഴിയുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല,” ദുബായിൽ അറ്റ്ലാന്റിക് കൗൺസിലിന്റെ ആഗോള ഊർജ്ജ ഫോറത്തിൽ മസ്റൂയി പറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക് ലോക്ക്ഡൗണുകളുടെ ഉയർച്ചയിൽ, ഇന്ധനത്തിന്റെ ആവശ്യകതയിലെ നഷ്ടം നികത്താൻ ഉല്പാദകര്‍ ഉൽപ്പാദനം വെട്ടിക്കുറച്ചപ്പോൾ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ക്രമാനുഗതമായ…
ജനം ആഗ്രഹിക്കുന്നത് പുട്ടിന്‍ രാജ്യം ഭരിക്കരുതെന്നാണ്; ഭരണമാറ്റം അമേരിക്കന്‍ നയമല്ലെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍ ഡിസി: ദൈവത്തെ ഓര്‍ത്ത് ആ മനുഷ്യന്‍ അധികാരത്തില്‍ തുടരരുതെന്ന് (For God’s Sake, this man cannot remain in power) ബൈഡന്‍റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പുതിയ വ്യാഖ്യാനവുമായ അദ്ദേഹം രംഗത്തെത്തി. മാര്‍ച്ച് 28ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ബൈഡന്‍ തന്‍റെ പ്രഖ്യാപനത്തില്‍ നിന്നു പുറകോട്ടു പോകാന്‍ തയാറായില്ല. ജനം ആഗ്രഹിക്കുന്നതു പുട്ടിന്‍ രാജ്യം ഭരിക്കരുതെന്നാണെന്നും, ഭരണമാറ്റമെന്നത് അമേരിക്കന്‍ നയമല്ലെന്നും ആവര്‍ത്തിച്ചു. പുട്ടിന്‍റെ പെരുമാറ്റം അതിരുകവിഞ്ഞതാണെന്നും, പുട്ടിനെ കുറിച്ചുള്ള തന്‍റെ അഭിപ്രായത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും ബൈഡന്‍ പറഞ്ഞു. താന്‍ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുന്നത് പുട്ടിന്‍റെ ഭീകരവും, അധാര്‍മികവുമായ പ്രവര്‍ത്തനങ്ങളോടുമാണെന്നും ബൈഡന്‍ പറഞ്ഞു. യൂറോപ്യന്‍ പര്യടനത്തില്‍ ബൈഡന്‍ നടത്തിയ പല പ്രസ്താവനകളോടും വൈറ്റ് ഹൈസ് വിമുഖത പ്രകടിപ്പിക്കുകയും പല സന്ദര്‍ഭങ്ങളിലും അതിനെ തിരുത്തുകയോ, മറ്റു വിധത്തില്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ടി വന്നതെന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് -എന്‍റെ പ്രസ്താവനകളില്‍…
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാൻജ് ) മദേഴ്‌സ് ഡേ ആഘോഷങ്ങൾ മെയ് 14 ന്
ന്യൂജേഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി മെയ് 14 നു മാതൃ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഓരോ മനുഷ്യന്റെയും വഴികാട്ടിയും, ആശ്രയവുമാണ് മാതാവ്. അമ്മയെ സ്നേഹിക്കുകയും പരിചരിക്കുകയും, ആദരിക്കുകയും, അവരുടെ ജീവിതകാലം കൂടെ ചേർത്ത് നിർത്തുകയും ഓരോ മനുഷ്യന്റെയും കടമയും ദൗത്യവുമാണ്. അളവുകളില്ലാത്ത, അതിരുകളില്ലാത്ത സ്നേഹത്തിന്റെ,കരുതലിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് അമ്മ. അമ്മമാരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്കായി 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് തുടക്കമിട്ട മാതൃദിനം മുൻപെന്നത്തെക്കാളും പ്രത്യേകതയും പ്രാധാന്യവും അർഹിക്കുന്നു. കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയും അമ്മമാർക്കായി പ്രത്യേക കലാവിരുന്നും, സംഗീത മേളയും, ഫാഷൻ പ്രദര്ശനവുമൊക്കെയായി മെയ് പതിനാലിന് ഒത്തുകൂടുന്നു. ന്യൂ ജേഴ്‌സി റോസെൽ പാർക്കിലുള്ള കാസ ഡെൽ റെ എന്ന പ്രശസ്‌തമായ ബാങ്ക്വറ്റ് ഹാളിൽ…