ഡാളസ്: ഡാളസിൽനിന്നും ഹൂസ്റ്റണിലേക്കുള്ള ദൂരം (240 മൈൽ) 90 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തടസമായിരിക്കുന്ന ഭൂമി പിടിച്ചെടുക്കൽ തീരുമാനത്തിന് ടെക്സസ് സുപ്രീം കോടതിയുടെ അനുകൂല വിധി. ടെക്സസ് സെൻട്രൽ റെയിൽ റോഡ് ഇൻഫ്രാസ്ട്രെക്ചർ ഇൻ കോർപ്പറേഷന് ഉടമകളിൽനിന്നും നിർബന്ധപൂർവം ഭൂമി വാങ്ങുന്നതിനുള്ള അവകാശം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. രണ്ടു ജഡ്ജിമാർ വിയോജിപ്പു പ്രകടിപ്പിച്ചപ്പോൾ അഞ്ചു പേർ അനുകൂലിച്ചു. ടെക്സസിൽനിന്നുള്ള ജെയിംസ് ഫ്രെഡറിക് എന്ന ആൾ ഭൂമി പിടിച്ചെടുക്കുന്നതിനു കന്പനിക്കുള്ള അധികാരം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം. ടെക്സസ് സുപ്രീം കോടതി വിധിയെ ടെക്സസ് സെൻട്രൽ സിഇഒ സ്വാഗതം ചെയ്തു. പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനുള്ള തടസം ഇതോടെ ഇല്ലാതായതിനാൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. റോഡ് മാർഗം ഡാളസിൽനിന്നും ഹൂസ്റ്റണിലേക്ക് ഏകദേശം 240 മൈൽ സഞ്ചരിക്കണമെങ്കിൽ നാലു മണിക്കൂറിലധികം…
Month: June 2022
ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പൗരോഹിത്യ ശുശ്രൂഷയുടെ 50 വർഷങ്ങൾ പൂർത്തീകരിച്ചു
ഡാളസ്: പൗരോഹിത്യ ശുശ്രുഷയിൽ 50 വർഷങ്ങൾ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ പൂർത്തീകരിച്ചു. 1972 ജൂൺ 24-ന് മലങ്കര മാർത്തോമ്മാ സഭയുടെ ശെമ്മാശനായി തുടക്കം കുറിച്ച ബിഷപ് ഡോ.മാർ തിയോഡോഷ്യസ് 2020 ജൂലൈ 12 ന് സഫ്രഗൻ മെത്രാപ്പോലീത്തയായും, 2020 നവംബർ 14 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഇരുപത്തിരണ്ടാമത് മെത്രാപ്പോലീത്തയായും ചുമതലയേറ്റു. 1949 ഫെബ്രുവരി 19 ന് ജോർജ്ജ് ജേക്കബ് എന്ന പേരുകാരനായ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ കേരളത്തിലെ കൊല്ലം ജില്ലയിലെ അഷ്ടമുടിയിൽ കിഴക്കേചക്കാലയിൽ കുടുംബത്തിലെ ഡോ. കെ.ജെ. ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകനായി ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ അഷ്ടമുടിയിലും പെരുമണ്ണിലുമുള്ള പാവപ്പെട്ടവരുടെ ദുരവസ്ഥയെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നു. മാതാപിതാക്കളോടൊപ്പം അന്നത്തെ അഷ്ടമുടി പള്ളി വികാരി റവ.ഇ.ജെ. ജോർജ്ജ്, കൗമാരക്കാരനായ ജോർജ്ജ് ജേക്കബിനെ ക്രിസ്തിയ ശുശ്രൂഷയുടെ ഭാഗമാക്കാൻ പ്രധാനമായും സ്വാധീനിച്ചു. എം.ടി സെമിനാരി…
പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം വിജയകരമായി
സിസിലി :പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം ജൂൺ 19ന് ഞായറാഴ്ച ഇറ്റലി സിസിലിയ പാത്തിയിൽ വെച്ച് വിജയകരമായി സംഘടിപ്പിച്ചു . പി എം എഫ് ഇറ്റാലിയൻ കോഡിനേറ്റർ ബെന്നി തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു സിസിലിയ റീജിയൺ സെക്രട്ടറി ജിനോ ഫിലിപ്പ് സ്വാഗതം ആശംസിച്ചു .പ് എം എഫ് യൂറോപ്പ് കുടുംബസംഗമത്തിനു നാനാ ഭാഗങ്ങളിൽ നിന്നും ലഭിച്ച നിറഞ്ഞ പങ്കാളിത്തം പ്രശംസനീയമാണെന്നും കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകുമെന്നും അധ്യക്ഷൻ പ്രസംഗത്തിൽ വ്യക്തമാക്കി. .പി എം എഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘടനയുടെ നേതൃത്വത്തിൽ നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി കർമ്മപരിപാടികളെ കുറിച്ചും വിശദമായി ഒരു രൂപരേഖ അംഗങ്ങളുമായി സെക്രട്ടറി പങ്കുവച്ചു. ഗ്ലോബൽ വൈസ് പ്രസിഡൻറ് സാജൻ പട്ടേരി മുഖ്യപ്രഭാഷണം നടത്തി. ഒരുമയോടുള്ള കൂട്ടായ്മ പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച്…
ഗർഭച്ഛിദ്രം നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകി യുഎസ് സുപ്രീം കോടതി
വാഷിംഗ്ടൺ : റോയ് വി വെയ്ഡിനെ അസാധുവാക്കാനുള്ള യാഥാസ്ഥിതിക ഭൂരിപക്ഷത്തിന്റെ തീരുമാനത്തിൽ 50 വർഷത്തോളമായി നിലനിന്നിരുന്ന ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ സംരക്ഷണം സുപ്രീം കോടതി അവസാനിപ്പിച്ചു. വെള്ളിയാഴ്ചത്തെ ഫലം ഏകദേശം പകുതി സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്ര നിരോധനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗർഭച്ഛിദ്രം വനിതകളുടെ ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയ അരനൂറ്റാണ്ടു മുന്പത്തെ ‘റോ വേഴ്സസ് വേഡ്’ കേസിലെ വിധിയാണ് സുപ്രീം കോടതി അസാധുവാക്കിയത്. ഇതോടെ, ഗർഭച്ഛിദ്രം അനുവദിച്ചോ വിലക്കിക്കൊണ്ടോ നിയമം പാസാക്കാനുള്ള അനുമതി ഫെഡറൽ ഗവണ്മെന്റില്‍ നിന്ന് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമായി മാറി. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ പകുതിയും ഗർഭച്ഛിദ്രം വിലക്കുന്ന നിയമങ്ങൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. പതിമൂന്ന് സംസ്ഥാനങ്ങളിൽ, പ്രധാനമായും തെക്ക്, മിഡ്‌വെസ്റ്റ് എന്നിവിടങ്ങളിൽ, റോയെ അട്ടിമറിച്ച സാഹചര്യത്തിൽ ഗർഭഛിദ്രം നിരോധിക്കുന്ന പുസ്തകങ്ങളിൽ ഇതിനകം തന്നെ നിയമങ്ങളുണ്ട്. സുപ്രീംകോടതി വിധിയോടെ ഇവയെല്ലാം പ്രാബല്യത്തിലായി. ഗർഭം ധരിച്ച് 15 ആഴ്ചയ്ക്കുശേഷം അബോർഷൻ വിലക്കിക്കൊണ്ട്…
Foundation Continues Legacy of New Milford Terrorist Victim Darren Drake With Scholarship Award in His Memory
The Northern NJ Community Foundation’s Darren Drake Memorial Fund provides high school seniors with scholarships to receive training in the trade professions and work in positions that frequently struggle to be filled. Bergen County, New Jersey: — The Northern New Jersey Community Foundation’s (NNJCF) Darren Drake Memorial Fund named New Milford High School 2022 graduate Anthony Scrivanich the fifth recipient of its scholarship award. The NNJCF, a not-for-profit organization based in Hackensack, New Jersey, focuses its work on the arts, civic engagement, education, the environment, philanthropy, and public health. The…
The Community Chest of Eastern Bergen County Honors Exceptional Young Women With Leadership Awards
Bergen County, NJ: — The Community Chest of Eastern Bergen County announces the recipients of its fifth annual High School Young Women’s Leadership Awards Program. The recipients were announced and presented with their honors at the 2022 Young Women’s Leadership Award Ceremony on Thursday, June 2 at the Elizabeth Cady Stanton House in Tenafly, New Jersey. The 2022 award recipients demonstrated leadership, compassion, innovation and the courage of their convictions in the community. Sreeja Satish and Andrea Olavarrieta, both seniors at Academies @ Englewood of Dwight Morrow High School, were presented the Young Women’s Senior Leadership…
എൻഡിഎയുടെ രാഷ്ട്രപതി നാമനിർദ്ദേശത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു
രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി ദ്രൗപതി മുർമുവിനെ എൻഡിഎ നാമനിർദേശം ചെയ്തതിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും പങ്കാളിത്തത്തോടെയുള്ള ഭരണം സാധ്യമാണ്. ഇതുതന്നെയാണ് പ്രധാനമന്ത്രി ഏറെക്കാലമായി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കളെ കൂടാതെ ബിജെഡി, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളും പത്രികാ സമര്‍പ്പണത്തിനെത്തി. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക നല്കിയത്. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബി.ജെ.പി യുടെ ദേശീയ നേത്യനിര ഒന്നടങ്ങം ചടങ്ങിന്റെ ഭാഗമായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ ദ്രൗപുദി മുർമു പാർലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബിആർ അംബേദ്കറുടെ പ്രതിമയിലും പുഷ്പാർച്ചന നടത്തി. ദ്രൗപതി മുർമു ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമാണ്.
പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പ്രകാരം ഇതുവരെ 122.69 ലക്ഷം വീടുകൾ അനുവദിച്ചു: സർക്കാർ
ന്യൂഡൽഹി: പ്രധാൻ മന്ത്രി ആവാസ് യോജന (അർബൻ) പദ്ധതിയുടെ ഏഴാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇതുവരെ 122.69 ലക്ഷം വീടുകൾ അനുവദിച്ചതായി സർക്കാർ അറിയിച്ചു. ഒരു കോടിയിലധികം വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചതായും, 61 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് എത്തിച്ചതായും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒരു വെർച്വൽ ഇവന്റിൽ, HUA സെക്രട്ടറി മനോജ് ജോഷി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അവരവരുടെ പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി ആവാസ് യോജന-അർബൻ (പിഎംഎവൈ-യു) 2015 ജൂൺ 25-നാണ് ആരംഭിച്ചത്. ഏഴാം വാർഷികാഘോഷങ്ങൾ പിഎംഎവൈ-യു മിഷന്റെ കീഴിൽ നടപ്പിലാക്കിയ സുപ്രധാന സംരംഭങ്ങളെ എടുത്തുകാണിച്ചതായി മന്ത്രാലയം അറിയിച്ചു. വർഷങ്ങളായി, ഇന്ത്യയുടെ നഗര ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യുന്നതിനായി വിവിധ സാങ്കേതികവും നവീകരണ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ഗ്ലോബൽ ഹൗസിംഗ് ടെക്നോളജി ചലഞ്ച് ഇന്ത്യ (GHTC-ഇന്ത്യ) യുടെ…
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ഒരു മാതൃകയാണ്: ജയ് റാം താക്കൂർ
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ പ്രധാനമന്ത്രി മോദിയും ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ഉൾപ്പെടെ ബിജെപിയുടെ മുഴുവൻ മുതിർന്ന നേതൃത്വവും പത്രിക സമർപ്പിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറും നോമിനേഷനിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്ത ശേഷം, ദ്രൗപതി മുർമുവിനെ പരമോന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ചരിത്രപരമായ തീരുമാനമാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ഗോത്രവർഗ വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നു, ഈ തീരുമാനത്തെ നമ്മളെല്ലാവരും പൊതുജനങ്ങളും സ്വാഗതം ചെയ്യുന്നു. രാജ്യം മുഴുവൻ ഇന്ന് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,” താക്കൂർ പറഞ്ഞു. യശ്വന്ത് സിൻഹയെ എതിർ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തപ്പോൾ, അതില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും എന്നാൽ എൻഡിഎ സ്വീകരിച്ച നടപടി കുറ്റമറ്റതാണെന്നും താക്കൂർ പറഞ്ഞു.…
രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് തകര്‍ത്ത സംഭവം; ബഫര്‍ സോണ്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചതായി രാഹുല്‍ ഗാന്ധി. ഫെയ്സ്ബുക്കില്‍ അദ്ദേഹം കത്തുകള്‍ പോസ്റ്റ് ചെയ്തു. ബഫർ സോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിന് പിന്നാലെയാണ് കത്തിന്റെ ഉള്ളടക്കം രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ദേശീയ പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുരിതം ശ്രദ്ധയിൽപ്പെടുത്താനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥ മന്ത്രാലയത്തോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാൻ അഭ്യർഥിക്കാൻ സർക്കാരുകൾക്ക് സാധിക്കും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എസ്‌എഫ്ഐ നടത്തിയ മാർച്ചിനിടെയാണ്…