പുത്തന്‍‌ചിറയില്‍ ലഹരി ബോധവൽകരണ ക്ലാസ്സ് – ജൂണ്‍ 25 ശനിയാഴ്ച

പുത്തന്‍‌ചിറ: കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷം അന്തരിച്ച പരിഷത്ത് പുത്തൻചിറ യൂണിറ്റ് പ്രവർത്തകൻ ബിജു അഞ്ചേരിയുടെ സ്മരണാർത്ഥം ലഹരി വിരുദ്ധ പ്രഭാഷണം സംഘടിപ്പിക്കുന്നു. രാഷ്ട്രീയ, പരിഷത്ത് പ്രവർത്തനത്തോടൊപ്പം ബിജുവിൻ്റെ പ്രധാന കർമ്മ മേഖലയായിരുന്നു ലഹരിവിരുദ്ധ പ്രചാരണം. ബിജുവിൻ്റെ ചരമ ദിനമായ ജൂൺ 25 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് പുത്തൻചിറ ഗ്രാമീണ വായനശാലയിൽ ശാസ്ത്ര സാഹിത്യപരിഷത്ത് പുത്തൻചിറ മേഖല ആരോഗ്യ വിഷയ സമിതിയുടെയും, വായനശാലയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിൽ ചാലക്കുടി ഗവണ്മെന്റ് ആശുപത്രിയിലെ വിമുക്തി പ്രോഗ്രാമിൻ്റെ ചുമതലക്കാരനും മാനസികാരോഗ്യ വിദഗ്ദനുമായ ഡോ. പീറ്റർ ജോസഫ് “ലഹരി വിമുക്ത ജീവിതത്തിന് മാറേണ്ട ധാരണകളൂം മനോഭാവവും” എന്ന വിഷയത്തിൽ അവതരണം നടത്തും. ഈ ക്ലാസ്സിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.

Prathistha Dina Maholsavam – Guruvayurappan Temple of Brampton (GTOB)

Guruvayurappan Temple of Brampton will be celebrating the third anniversary of the Pratishta Dinam from the 4th of July to the 10th of July 2022. It is a Maholsavam celebrated with much pomp and joy and inspiring devotion and surrender to the supreme lord Krishna. Even though the GTOB has been functioning as a temple for over 15 years the consecration puja was conducted in the year 2019 during which all the rituals were conducted as per the Tantric traditions. The temple continues to maintain the sanctity and ritualistic traditions…

10 Virginia school districts closing on Diwali in 2022: Hindus want Diwali holiday in all northern-central VA

Welcoming 10 public school districts in Virginia reportedly closing schools for students on Diwali this year, Hindus are urging the rest of the 24 public school districts and all private-charter-independent-parochial schools in Northern and Central Virginia to close on their most popular festival Diwali. Diwali falls on October 24 this year; and 2022-2023 calendars of Alexandria City, Arlington, Fairfax County, Falls Church City, Goochland County, Henrico County, Loudoun County, Powhatan County, Prince William County, Richmond Public Schools in Virginia show holiday for students on October 24. Distinguished Hindu statesman Rajan…

ക്രൈസ്തവര്‍ക്കെതിരെ അക്രമം തുടരുന്നവര്‍ക്ക് മതസൗഹാര്‍ദ്ദം പ്രസംഗിക്കാന്‍ അവകാശമില്ല: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെ ലോകത്തുടനീളം ആക്ഷേപവും അക്രമവും കൊലപാതകവും തുടരുന്നവര്‍ക്ക് മതസൗഹാര്‍ദ്ദം പ്രസംഗിക്കുവാന്‍ അവകാശമില്ലെന്നും മനുഷ്യമനസ്സുകളിലാണ് സ്‌നേഹവും ഐക്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കേണ്ടതെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഇറാക്കും സിറിയയും ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നൈജീരിയ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളും ആക്രമിച്ച് നിഷ്ഠൂരമായി വിശ്വാസികളെ കൊന്നൊടുക്കുമ്പോള്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ശ്രമിക്കാത്തവരുടെ സൗഹാര്‍ദ്ദ പ്രഹസന പ്രസംഗങ്ങള്‍ പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കില്ല. വിശുദ്ധ മദര്‍ തെരേസയും വിശുദ്ധ ദേവസഹായം പിള്ളയും ക്രൈസ്തവസമൂഹം വണങ്ങുന്ന വിശുദ്ധരാണെന്നിരിക്കെ അവരെ അവഹേളിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നവരാണ് രാജ്യത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന മറ്റൊരുകൂട്ടര്‍. ജനങ്ങളെ ഭിന്നിപ്പിച്ച് ഒരു മതത്തെയും അവരുടെ വിശ്വാസസത്യങ്ങളെയും ആക്ഷേപിക്കുന്നവരല്ല ക്രൈസ്തവര്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള ആക്ഷേപങ്ങള്‍ അതിരുകടക്കുമ്പോള്‍ ചില ഗ്രന്ഥങ്ങളിലെ ചരിത്രസത്യങ്ങള്‍ തുറന്നുപറയേണ്ടിവരും. മയക്കുമരുന്നിലൂടെയും മനുഷ്യക്കടത്തിലൂടെയും ആക്രമിച്ചും…

നദിയിൽ കുളിക്കാനിറങ്ങിയ ഭാര്യയെ ചുംബിച്ചതിന് യുവാവിനെ മർദ്ദിച്ചു

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ സരയൂ നദിയിൽ കുളിക്കാനിറങ്ങിയ ഭാര്യയെ ചുംബിച്ചതിന് രോഷാകുലരായ ജനക്കൂട്ടം ഭർത്താവിനെ മർദ്ദിച്ചു. അയോദ്ധ്യയിൽ ഇത്തരം അശ്ലീലത വച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദനം. ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ശ്രമിച്ചിട്ടും സാധിച്ചില്ല. സംഭവത്തിൽ അയോദ്ധ്യ പോലീസ് കേസെടുത്തു. “അന്വേഷിക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും കോട്വാലി പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” പോലീസ് ട്വീറ്റിൽ പറഞ്ഞു. ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ. സരയൂ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അവിടത്തെ ജനങ്ങൾ അതിനെ പവിത്രമായി കണക്കാക്കുന്നു. अयोध्या: सरयू में स्नान के दौरान एक आदमी ने अपनी पत्नी को किस कर लिया. फिर आज के रामभक्तों ने क्या किया, देखें: pic.twitter.com/hG0Y4X3wvO — Suneet Singh (@Suneet30singh) June 22, 2022

പത്തനംതിട്ടയിൽ പഞ്ചായത്ത് പ്രസിഡന്റിനെ ജനക്കൂട്ടം മർദ്ദിച്ചു; വസ്ത്രങ്ങൾ കീറി

പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സംഘം ആക്രമിച്ചു. പ്രസിഡന്റ് സൗമ്യ ജോബിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്യേറ്റത്തിനിടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. ഓഫീസിലേക്ക് പോവുകയായിരുന്ന ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന ബാഗ് പിടിച്ചു വാങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സൗമ്യ മത്സരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ധാരണ പ്രകാരം ഒരു വർഷമായിരുന്നു പ്രസിഡന്റ് പദവിയില്‍ സൗമ്യയുടെ കാലാവധിയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, രാജിവെക്കാത്തതിനാൽ ഇന്നലെ എൽഡിഎഫ് അംഗങ്ങൾ തന്നെ ഇവർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ക്വാറം തികയാത്തതിനാൽ പ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. സൗമ്യയെ ആക്രമിക്കാൻ സാധ്യതയുണ്ടാകാമെന്ന സാഹചര്യത്തിൽ ഇവർക്ക് പോലീസ് സംരക്ഷണം നൽകിയിരുന്നു. പഞ്ചായത്തിലെ ജീപ്പ് ഒരുസംഘം കഴിഞ്ഞദിവസം തല്ലിത്തകര്‍ത്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പഞ്ചായത്തിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. അവിശ്വാസത്തിന് പിന്നാലെ ഇവര്‍ കോണ്‍ഗ്രസിന്…

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തു; ഗുണ്ടകളുടെ ക്രൂരമായ ആക്രമണമെന്ന് കോൺഗ്രസ്

കോഴിക്കോട്: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌എഫ്‌ഐ) പ്രവർത്തകർ നടത്തിയ മാർച്ച് വെള്ളിയാഴ്ച ഉച്ചയോടെ അക്രമാസക്തമായി. ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറിയ അവര്‍ കെട്ടിടത്തിന്റെ വാതിലും ജനലുകളും തകർത്തു. മലയോര ജില്ലയായ വയനാട്ടിൽ ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കോ സെൻസിറ്റീവ് സോൺ (ഇഎസ്ഇസെഡ്) വിഷയത്തിൽ എംപി ഇടപെടാത്തതിനെതിരെയായിരുന്നു മാർച്ച്. പോലീസിനെ മറികടന്ന് എംപി ഓഫീസിനുള്ളിലെത്തി ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്‌തു. സംഘർഷത്തിൽ എംപിയുടെ ഓഫീസിലെ ജീവനക്കാരന് അഗസ്റ്റിന് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്ഥലത്തെത്തിയ പോലീസുകാരുമായും എസ്എഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടി. സമരക്കാരെ പോലീസ് ലാത്തി വീശി ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കൽപ്പറ്റ ഡിവൈഎസ്പി സുനിൽ എംഡിയുടെ നേതൃത്വത്തിലാണ് ക്രമസമാധാനനില നിയന്ത്രിച്ചത്. മാര്‍ച്ചില്‍ പെണ്‍കുട്ടികളടക്കം 150 ഓളം പ്രവര്‍ത്തകരുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയപ്പോള്‍ 30 ഓളം പൊലീസുകാര്‍ മാത്രമാണ്…

നടൻ വിപി ഖാലിദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കൊച്ചി: മറിമായം എന്ന ടിവി സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ നാടക-സിനിമ-ടിവി സീരിയൽ നടൻ വിപി ഖാലിദ് വെള്ളിയാഴ്ച രാവിലെ വൈക്കത്ത് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ടൊവിനോ തോമസിനെ നായകനാക്കി വൈക്കത്ത് നടക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഖാലിദ് കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ അബോധാവസ്ഥയിൽ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകൻ ഖാലിദ് റഹ്മാൻ മലയാള ചലച്ചിത്ര സംവിധായകനാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദും ജിംഷി ഖാലിദുമാണ് മറ്റ് രണ്ട് ആൺമക്കൾ. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. 16-ാം വയസ്സിൽ നാടക കലാകാരനായാണ് 71 കാരനായ നടൻ തന്റെ കരിയർ ആരംഭിച്ചത്. ‘മറിമായം’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ജനപ്രിയനായത്. 1973 ൽ പി ജെ ആന്റണി സംവിധാനം…

Rescue workers rush to Afghan earthquake survivors as foreign aid arrives

BERMAL  – Desperate rescuers battled against the clock and heavy rain Thursday to reach cut-off areas in eastern Afghanistan after a powerful earthquake killed at least 1,000 people and left thousands more homeless. Wednesday s 5.9-magnitude quake struck hardest in the rugged east, downing mobile phone towers and power lines while triggering rock and mudslides which blocked mountain roads, further hampering rescue operations. Entire villages have been levelled in some of the worst affected districts, where survivors said they were struggling to find equipment to bury their dead. “When I came…

ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ച് കള്‍ച്ചറല്‍ ഫോറം കാമ്പയിന്‍

‘പ്രവാസി ക്ഷേമ പദ്ധതികൾ – അറിയാം’ എന്ന തലക്കെട്ടിൽ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ജില്ലാ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരിപാടികളില്‍ നൂറൂകണക്കിനാളുകള്‍ വിവിധ പദ്ധതികളില്‍ അംഗങ്ങളായി. നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ്‌ കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്. എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങള്‍ സംഘടിപ്പിച്ച ക്ഷേമനിധി ബൂത്തുകള്‍ ജില്ലാ പ്രസിഡണ്ട് അഫ്സല്‍ എടവനക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ അജ്മല്‍ സാദിഖ്, ശുഐബ് മുഹമ്മദ്, ശഫീഖ് ടി.കെ, ജാസിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാമ്പയിന്‍ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം മിസയീദില്‍ വച്ച് നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നിഹാസ്, സംസ്ഥാന കമ്മറ്റിയംഗം…