ജില്ലയിൽ പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സൗകര്യമില്ല; ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭത്തിലേക്ക്

പാലക്കാട്: ജില്ലയിൽ എസ്.എസ്.എൽ.സി,പ്ലസ് ടു എന്നവയിൽ മികച്ച വിജയം ഉണ്ടായിട്ടും പതിനായിരങ്ങൾ ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കിട്ടി. എസ്.എസ്.എൽ.സി വിജയിച്ച 38,972 വിദ്യാർത്ഥികൾക്കു വേണ്ടി 24,150 പ്ലസ് വൺ സീറ്റുകൾ,1725 വി.എച്ച്.എസ്.ഇ,2468 ഐ ടി.ഐ,480 പോളിടെക്നിക്ക് സീറ്റുകൾ എന്നിവയാണ് ജില്ലയിലുള്ളത്. ഇതെല്ലാം കൂട്ടിയാൽ തന്നെ ആകെ 28,823 സീറ്റുകളാണുള്ളത്. അതായത് 10,149 വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് അവസരമില്ലെന്നർത്ഥം. ഇതിൽ തന്നെ പോളിടെക്നിക്കിന് പ്ലസ് ടു കഴിഞ്ഞ കുട്ടികൾ കൂടി അപേക്ഷിക്കും. പ്ലസ് വണ്ണിന് സേ പരീക്ഷ വിജയി കൾ,സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ പത്താം തരം വിജയിച്ച വിദ്യാർത്ഥികൾ എന്നിവർ കൂടി അപേക്ഷിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. കാലാകാലങ്ങളായുള്ള സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പ്രതിഷേധങ്ങളുയരുമ്പോൾ കേവലമായ ആനുപാതിക സീറ്റു വർധനവെന്ന ചെപ്പടി വിദ്യയാണ് സർക്കാർ ചെയ്യുന്നത്. അധ്യാപക-വിദ്യാർത്ഥി അനുപാതത്തെ ഇല്ലാതാക്കി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ വരെ…

ഫാ. ഡോ. സി.ഒ. വറുഗ്ഗീസ് കാലം ചെയ്തു

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻ ഇന്ന് രാവിലെ 11.30 ന് സഹോദരൻ വെർജീനിയയിലുള്ള സഹോദരൻ ബേബികുട്ടിയുടെ വസതിയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1936 ഏപ്രിൽ 23ന് തുമ്പമണ്ണിൽ ചക്കിട്ടടത്ത് കുടുംബത്തിൽ വറുഗ്ഗീസ് ഉമ്മൻറെയും ശ്രീമതി തങ്കമ്മയുടെയും മകനായാണ് വറുഗ്ഗീസ് ജനിച്ചത്. യോഹന്നാൻ, ഏലിയാമ്മ, മാത്യു, മേരിക്കുട്ടി, തോമസ്, ആനി എന്നിവരാണ് സഹോദരങ്ങൾ. കോട്ടയം കാതോലിക്കേറ്റ് കോളേജ് (ബി.എസ്.സി.), ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, കോട്ടയം (ജി.എസ്.ടി.), യൂണിയൻ സെമിനാരി, ന്യൂയോർക്ക് (എസ്.ടി.എം.), സെൻറ് വ്ളാഡിമിർ സെമിനാരി, ഡ്യൂക്ക് യൂണിവേഴ്സിറ്റി (എം.ആർ.ഇ), കോർപ്പസ് ക്രിസ്റ്റി സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എം.എസ്), ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ( Ed.D) എന്നീവ നേടി. 1957-ൽ ഭാഗ്യ സ്മരണാർഹനായ ഡാനിയേൽ മാർ…

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം; ജൂലൈ 4 മുതൽ 10 വരെ

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 2022, ജൂലൈ 4 മുതൽ 10 വരെ നടക്കും. സാക്ഷാൽ ഗുരുവായൂർ ക്ഷേത്രത്തിലേതുപോലെ തന്നെ താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകളാണ് നടക്കുന്നത്. ഇത് ക്ഷേത്രത്തിന്റെ ഐശ്വര്യത്തിനും അതുവഴി അവിടെ ദർശനത്തിനെത്തുന്ന ഭക്തരുടെ അഭിവൃദ്ധിക്കും കാരണമാകും. പുതിയ അമ്പലത്തിന്റെ പ്രതിഷ്ഠ നടക്കുന്നതിന് മുമ്പുതന്നെ ഗുരുവായൂരപ്പനുമായി ഒരാത്മബന്ധം നമ്മുടെ മനസ്സിൽ ജനിച്ചു എന്നു വേണം പറയാൻ. ഒരല്പം പുറകിലേക്ക് പോകാം. കൈയ്യും മനസ്സും ശുദ്ധമാക്കി നമ്മൾ നാരായണനാമം തൊട്ടു ജപിച്ച നെന്മണികൾ, നിധിയായി ഭഗവാന്റെ കാൽച്ചുവട്ടിലുണ്ട്. നാരായണീയകവചം തൊട്ടു ജപിച്ചു സമർപ്പിച്ച ഇഷ്ടികകൾ കൊണ്ട് തീർത്ത ശ്രീകോവിലിലാണ് ഭഗവാൻ ഇരുന്നരുളുന്നത്. ഒരുപക്ഷേ കേരളത്തിലായിരുന്നെങ്കിൽ പോലും നമുക്ക് ഈ ഭാഗ്യം ഇത്ര സുലഭമായി നമുക്ക് ലഭിക്കുമോ? സന്ധ്യാസമയത്ത് അമ്പലത്തിൽ ചെല്ലുമ്പോൾ നാട്ടിലെത്തിയ പ്രതീതിയാണ്. പല സ്ഥലങ്ങളിലായി ഇരുന്നു ജപിക്കുന്ന തിരുമേനിമാർ, നാമജപത്തോടെ വലം വെച്ചു പ്രാർത്ഥിക്കുന്ന…

ബൈഡന്റെ അംഗീകാര റേറ്റിംഗ് തുടർച്ചയായ നാലാമത്തെ ആഴ്‌ചയിലും താഴേക്ക്

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ അംഗീകാര റേറ്റിംഗ് 36 ശതമാനമായി കുറഞ്ഞു. പുതിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, ഉയർന്ന പണപ്പെരുപ്പവും രാജ്യത്ത് ഗ്യാസ് വിലക്കയറ്റവും കാരണം കൂടുതൽ കൂടുതൽ അമേരിക്കക്കാർ അദ്ദേഹത്തോട് അതൃപ്തി പ്രകടിപ്പിക്കുന്നതായി കാണപ്പെട്ടു. ബുധനാഴ്ച പ്രസിദ്ധീകരിച്ച റോയിട്ടേഴ്‌സ്-ഇപ്‌സോസ് സർവേയിൽ, പ്രതികരിച്ചവരിൽ 36 ശതമാനം പേരും അദ്ദേഹം പ്രസിഡന്റ് എന്ന നിലയിൽ ചെയ്യുന്ന ജോലിയെ അംഗീകരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. അവസാനമായി മെയ് മാസത്തിലെ നില ഇപ്പോഴും തുടരുന്നു. ഓഗസ്റ്റ് മുതൽ ബൈഡന്റെ അംഗീകാര റേറ്റിംഗ് 50 ശതമാനത്തിൽ താഴെയാണെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നവംബർ എട്ടിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്ക് യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം നഷ്‌ടപ്പെടുമെന്നതിന്റെ മുന്നറിയിപ്പാണ് കുറഞ്ഞ അംഗീകാര റേറ്റിംഗ് എന്ന് റിപ്പോർട്ടില്‍ പറയുന്നു. ഉയർന്ന വിലയും പണപ്പെരുപ്പവും “കുറച്ചുകാലത്തേക്ക്” നിലനിൽക്കുമെന്ന് അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകിയ ബൈഡൻ, ജോലി…

അഫ്ഗാൻ ഭൂകമ്പം: അതിജീവിച്ചവർക്ക് അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് കാബൂൾ

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിനാശകരമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചതോടെ, പ്രതിസന്ധിയിലായ രാജ്യത്തിന് പരിക്കേറ്റവരെ ചികിത്സിക്കാൻ മതിയായ മരുന്നുകളും ഉപകരണങ്ങളും ഇല്ലെന്ന് പറഞ്ഞ് താലിബാൻ അന്താരാഷ്ട്ര സമൂഹത്തോട് സഹായം അഭ്യർത്ഥിച്ചു. 1,150 പേരെങ്കിലും മരിച്ചതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. മലകളാല്‍ ചുറ്റപ്പെട്ട രാജ്യത്തിന്റെ പർവതപ്രദേശമായ തെക്കുകിഴക്കൻ മേഖലയിൽ തിരച്ചിലുകള്‍ക്കും രക്ഷാപ്രവർത്തനങ്ങൾക്കും തടസ്സങ്ങൾ നേരിടുന്നതിനാൽ മരിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഖോസ്റ്റ് പ്രവിശ്യയിലെ ഒരു ജില്ലയിൽ മാത്രം, ഭൂകമ്പത്തിൽ 25 പേർ കൊല്ലപ്പെടുകയും 95 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ചത്തെ ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേർക്ക് പരിക്കേറ്റതായും പതിനായിരത്തിലധികം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നതായും ഇടക്കാല സർക്കാരിന്റെ ദുരന്തനിവാരണ മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് നാസിം ഹഖാനി മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തില്‍ ആവശ്യത്തിന് മരുന്നുകളില്ല, ഞങ്ങൾക്ക് വൈദ്യസഹായവും മറ്റും ആവശ്യമാണ്. ഇതൊരു ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.…

ലോക-കേരള ആവലാതി സഭ (കാർട്ടൂൺ) കോരസൺ

ലോകത്തിലെ മലയാളികളുടെ ഏറ്റവും ഒടുവിലത്തെ അഭയമായി മാറിയ ലോക-കേരള ആവലാതി സഭക്ക് തിരശീല വീണു. പങ്കെടുത്തവർ അവരുടെ ആവലാതികൾ നിറമിഴികളോടെ പങ്കുവച്ചപ്പോൾ ലോകത്തിന്റെ മൂക്കിനും മൂലയിലും ഇരുന്നു മലയാളികൾ കണ്ണുനീർ തുടച്ചു. അതിൽ കയറിക്കൂടാൻ പറ്റാഞ്ഞ ചില അലവലാതി പ്രാഞ്ചികൾ ഈ സഭയെ അപകീർത്തിപ്പെടുത്താൻ ചില ശ്രമങ്ങൾ നടത്തി. ഇതൊന്നും ഞങ്ങൾക്ക് പുത്തരിയല്ല എന്ന് അവർക്കു അറിയില്ലല്ലോ. മൂന്നു സഭകൾ കൂടിയിട്ടും ഒന്നും സംഭവിച്ചില്ല എന്ന് സംഘാടകർ തന്നെ പറയുമ്പോൾ അൽപ്പം ഉളുപ്പില്ലേ എന്ന് ചോദിക്കുന്നവരോട്, വെറും മൂന്നു പ്രാവശ്യം അല്ലേ കൂടിയത്, ഇനി ഒരു ഒൻപതു തവണ കൂടി ഞങ്ങൾ കൂടും അപ്പോൾ എല്ലാം ഓരോന്നായി നടപ്പാക്കും എന്നാണ് പറയാനുള്ളത്. കേരള രാഷ്ട്രീയ പ്രമുഖർ ലോകം കറങ്ങുമ്പോൾ രാവും പകലും സുരക്ഷിത കവചവുമായി രഹസ്യ ഇടങ്ങളിൽ സുരക്ഷിതമായും, പരസ്യ ഇടങ്ങളിൽ ചെണ്ടയടിച്ചും കാത്തു പരിപാലിക്കുന്ന ഈ…

ചരിത്രമെഴുതി കെസി‌എസിന്റെ “ദി ക്‌നാ എസ്‌കേപ്പ് “

ചിക്കാഗോ: സാമൂഹിക പ്രതിബദ്ധതയുള്ള പുതു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്കായി 2021 ല്‍ ചിക്കാഗോ കെ.സി.എസ്. ആരംഭിച്ച ത്രിദിന പരിശീലന പരിപാടി ‘ദി ക്‌നാ എസ്‌കേപ്പ്’ രണ്ടാം വര്‍ഷത്തിലും വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍ പലവിധ കാരണങ്ങളാല്‍ ചരിത്രമായി മാറുകയാണ്. ജൂണ്‍ 16 മുതല്‍ 18 വരെ തീയതികളിലായി നടന്ന പരിശീലന പരിപാടിയില്‍ ഒന്ന് മുതല്‍ എട്ടാം ഗ്രേഡില്‍ വരെ പഠിക്കുന്ന 200 ല്‍ അധികം കുട്ടികള്‍ പങ്കെടുത്തു. കളിയും കഥയും സംവാദങ്ങളും എല്ലാം കുട്ടികളുടെ കൗതുകം വളര്‍ത്തുന്ന രീതിയില്‍ സമര്‍ഥമായി കൂട്ടിയിണക്കി നടത്തിയ ഈ പരിപാടി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേഷന് ഒരു റെഫറന്‍സ് ബുക്ക് പോലെയാണെന്ന് ഇല്ലിനോയിസ് സ്‌റ്റേറ്റ് സെനറ്റര്‍ ലോറ മര്‍ഫി പറഞ്ഞു. കുട്ടികളുമായി ഒരു മണിക്കൂര്‍ നീണ്ട സംവാദങ്ങള്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തില്‍ കുട്ടികള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ പരിശീലന…

വിദ്യാഭ്യാസ രംഗത്ത് മലയാളി സമൂഹം മാതൃകയാണെന്ന് കോൺഗ്രസ്മാൻ രാജാ കൃഷണമൂര്‍ത്തി

ചിക്കാഗോ: ഉന്നത വിദ്യാഭ്യാസം നേടുന്നതിലും, അത് കുട്ടികള്‍ക്ക് ഉറപ്പു വരുത്തുന്നതിലും നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹം കാണിക്കുന്ന ജാഗ്രത ഓരോ അമേരിക്കക്കാരനും മാതൃകയാക്കേണ്ടതാണെന്ന് ഇല്ലിനോയിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷണമൂര്‍ത്തി. ചിക്കാഗോ കെ.സി.എസ് 2022 ബിരുദധാരികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താരതമ്യേന ഒരു ചെറിയ കുടിയേറ്റ സമൂഹമായ ചിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റിയില്‍ നിന്നും മുപ്പതിലധികം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദം നേടിയപ്പോള്‍ 50-ലധികം കുട്ടികള്‍ വിവിധ ഹൈസ്‌കൂളുകളില്‍ നിന്നും ബിരുദം നേടി ഉന്നത പഠനത്തിനായി പോകുന്നു എന്നത് അഭിമാനകരമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു. അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകയായ ഷിജി അലക്‌സ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.സി.എസ്. പ്രസിഡന്റ് തോമസ് പൂതക്കരി അദ്ധ്യക്ഷനായിരുന്നു. ലിന്‍സണ്‍ കൈതമല, ജോസ്…

പ്രമേഹ രോഗി ഇന്‍സുലിന്‍ ലഭിക്കാതെ ജയിലില്‍ മരിച്ചു; കുടുംബത്തിന് 2.7 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം

മിസിസിപ്പി: 2014 സെപ്റ്റംബര്‍ 24ന് ജോര്‍ജ് കൗണ്ടി റീജിയണല്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ മരിച്ച വില്യം ജോയല്‍ ഡിക്‌സന്റെ കുടുംബത്തിന് 2.7 മില്യന്‍ ഡോളര്‍ നല്‍കുന്നതിന് ധാരണയായി. മരിക്കുന്നതിന് മുന്‍പുള്ള ഏഴു ദിവസങ്ങളില്‍, പ്രമേഹ രോഗിയായിരുന്ന വില്യമിനു ഇന്‍സുലിന്‍ നിഷേധിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വില്യമിന് ആവശ്യമായ ഇന്‍സുലിന്‍ മാതാവ് ജയിലധികൃതരെ ഏല്‍പിച്ചിരുന്നുവെങ്കിലും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജയിലിലെ മുന്‍ നഴ്‌സിന് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. ഇന്‍സുലിനുവേണ്ടി വില്യം ജയിലധികൃതരുടെ മുന്നില്‍ യാചിച്ചെങ്കിലും അധികൃതര്‍ അത് തള്ളികളയുകയും മയക്കുമരുന്നു ലഭിക്കാത്തതാണ് വില്യംമിന്റെ ക്ഷീണത്തിനു കാരണമെന്ന് ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. മകന്റെ മരണത്തിന് ഉത്തരവാദികള്‍ ജയിലധികൃതരാണെന്ന് ചൂണ്ടികാട്ടി അമ്മ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് ജോര്‍ജ് കൗണ്ടി അധികൃതര്‍ ഒത്തുതീര്‍പ്പിന് തയാറായത്. ജോര്‍ജ് കൗണ്ടി സൂപ്പര്‍ വൈസറാണ് തുക നല്‍കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. ജോര്‍ജ് കൗണ്ടി അധികൃതര്‍ വില്യമിന്റെ കുടുംബത്തോടു…

ഇറാനുമായുള്ള ആണവ ചർച്ചകളിൽ പൊട്ടിത്തെറിച്ച് മൈക്ക് പെന്‍സ്

വാഷിംഗ്ടണ്‍: ആണവ കരാറുമായി ബന്ധപ്പെട്ട് ബൈഡൻ ഭരണകൂടം ഇറാനുമായി നടത്തിയ ചർച്ചകളെ വിമർശിച്ച് മുൻ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ പെൻസിന്റെ കാലത്ത്, വൈറ്റ് ഹൗസ് ഇറാനോട് പ്രത്യേകിച്ച് ആക്രമണാത്മക നിലപാട് സ്വീകരിച്ചിരുന്നു. ടെഹ്‌റാനുമായുള്ള 2015 ആണവ കരാറിൽ നിന്ന് പിന്മാറുകയും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ഉപരോധം വർദ്ധിപ്പിക്കുകയും ചെയ്തു. “ഇപ്പോൾ പ്രസിഡന്റ് ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും ടെഹ്‌റാനിലെ സ്വേച്ഛാധിപത്യ ഭരണത്തെ പാർശ്വവത്കരിക്കുന്നതിൽ ഞങ്ങൾ കൈവരിച്ച എല്ലാ പുരോഗതിയും അനാവരണം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു,” അൽബേനിയയിൽ നാടുകടത്തപ്പെട്ട ഇറാനിയൻ പ്രതിപക്ഷ ഗ്രൂപ്പായ പീപ്പിൾസ് മുജാഹിദീൻ ഓഫ് ഇറാൻ (MEK) യിലെ ആയിരക്കണക്കിന് അംഗങ്ങളെ അഭിസംബോധന ചെയ്യവേ പെൻസ് പറഞ്ഞു. ടെഹ്‌റാനുമായുള്ള എല്ലാ ആണവ ചർച്ചകളിൽ നിന്നും ഉടൻ പിന്മാറാൻ ഞങ്ങൾ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു എന്നും പെൻസ് കൂട്ടിച്ചേർത്തു. ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ…