വാഷിംഗ്ടണ്‍: അമേരിക്ക യുക്രെയിന് അനുവദിച്ച 450 മില്യന്‍ ഡോളര്‍ മിലിറ്ററി പാക്കേജിന്റെ ഭാഗമായി നാലു ദീര്‍ഘദൂര റോക്കറ്റ് വാഹിനികള്‍ അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. റഷ്യ ആക്രമണം ശക്തിപ്പെടുത്തിയതിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം അയയ്ക്കുന്നതിന് തീരുമാനിച്ചത്. അമേരിക്ക സഖ്യകക്ഷികളുമായി സഹകരിച്ചു കൂടുതല്‍ ആയുധങ്ങള്‍ അയക്കുന്നതിന് തീരുമാനിച്ചതായി ആക്ടിങ് പെന്റഗണ്‍ പ്രസ് സെക്രട്ടറി ടോഡ് ബ്രാസ്സില്ലാ പറഞ്ഞു. ഇത്തരത്തിലുള്ള സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോഓര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി അറിയിച്ചു. ഫെബ്രുവരി 24ന് ആരംഭിച്ച യുക്രെയിന്‍ അധിനിവേശം റഷ്യ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ആയിരകണക്കിനു നിരപരാധികള്‍ മരിക്കുകയും ലക്ഷകണക്കിന് യുക്രെയിന്‍ സ്വദേശികള്‍ അഭയാര്‍ഥികളായി രാജ്യം വിടുകയും ചെയ്തു.
Month: June 2022
മാവോയിസ്റ്റ് റിക്രൂട്ട്‌മെന്റ് കേസ്: നഗരത്തിൽ നിന്ന് വനിതാ അഭിഭാഷക ഉൾപ്പെടെ മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തു
ഹൈദരാബാദ് : ഹൈക്കോടതിയിലെ അഭിഭാഷകയും സിപിഐ (മാവോയിസ്റ്റ്) മുന്നണി സംഘടനയായ ചൈതന്യ മഹിളാ സംഘം (സിഎംഎസ്) അംഗവുമായ ചുക്ക ശിൽപയെ വ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് കൂട്ടാളികളെയും ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ രംഗ റെഡ്ഡി, മേഡക്, സെക്കന്തരാബാദ് ജില്ലകളിലെ മൂന്നു സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തുകയും ഡോംഗരി ദേവേന്ദ്ര, ദുബാസി സ്വപ്ന, ചുക്ക ശിൽപ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സിപിഐ (മാവോയിസ്റ്റ്) മുന്നണി സംഘടനയായ ചൈതന്യ മഹിളാ സംഘം (സിഎംഎസ്) അംഗങ്ങൾ നിരോധിത തീവ്രവാദ സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ലേക്ക് ഗൂഢാലോചന നടത്തി ഒരു കോളജ് വിദ്യാർഥിയെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ പെദ്ദബയലു പിഎസിൽ എഫ്‌ഐആർ നമ്പർ 01/2022 ജനുവരിയിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ മൂന്നിന്…
എം.എ. യൂസഫലിയുടെ കാരുണ്യ ഹസ്തം; സൗദി അറേബ്യയില്‍ മരണപ്പെട്ട ബാബുവിന് ജന്മനാട്ടില്‍ അന്ത്യ വിശ്രമം
തിരുവനന്തപുരം: സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ അപകടത്തില്‍ പെട്ട് മരിച്ച നെടുമങ്ങാട് സ്വദേശി ബാബുവിന്റെ മൃതദേഹം എം എ യൂസഫലിയുടെ ഇടപെടലിനെത്തുടര്‍ന്ന് ജന്മനാട്ടിലെ വീട്ടിലെത്തിച്ചു. സൗദി അറേബ്യയിലെ കമീസ് മുഷൈത്തില്‍ വെച്ചാണ് ബാബു കെട്ടിടത്തില്‍ നിന്നു വീണ് മരണപ്പെട്ടത്. പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ്സബാബുവിന്റെ മകന്‍ എബിന്‍ ലോക കേരള സഭയിലെത്തി ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ നേരിട്ടു കണ്ട് സഹായംഭര്‍ത്ഥിച്ചത്. അതനുസരിച്ച് യൂസഫലിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ഇന്ന് (ജൂണ്‍ 23 വ്യാഴാഴ്ച) മൃതദേഹം ബാബുവിന്റെ വീട്ടിലെത്തിച്ച ശേഷം രാത്രി എട്ടുമണിയോടെ ചെക്കക്കോണം സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടത്തി. സൗദിയിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ഥിച്ച് ബാബുവിന്‍റെ മകൻ എബിന്‍ ലോക കേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ സമീപിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള…
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം: വ്യാജ ആരോപണങ്ങൾ ഉന്നയിച്ച സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കള്ളക്കേസ് ചുമത്തി ജയിലിലടച്ച രണ്ടുപേർക്ക് ജാമ്യവും ഒരാൾക്ക് മുൻകൂർ ജാമ്യവും അനുവദിച്ചത് തങ്ങളുടെ നിരപരാധിത്വം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനുള്ള സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്. പ്രതിഷേധം മുഖ്യമന്ത്രിയോടുള്ള വ്യക്തിവൈരാഗ്യമല്ലെന്ന് നിരീക്ഷിച്ച കോടതി എയർപോർട്ട് മാനേജരുടെ റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ രഹസ്യമൊഴിയോടെ കറന്‍സി കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വികൃതമായ മുഖം രക്ഷിക്കാനാണ് ഇത്തരത്തില്‍ ഒരു കള്ളക്കേസ് കെട്ടിച്ചമച്ചത്. ഗുരുതര ആരോപണ വിധേയനായ മുഖ്യമന്ത്രി എല്ലാ പ്രതിഷേധങ്ങള്‍ക്കും അതീതനാണെന്ന സിപിഎമ്മിന്റെ കാഴ്ചപ്പാട് മൗഢ്യമാണ്. കന്റോണ്‍മെന്റ് ഹൗസ് ആക്രമിച്ച് പ്രതിപക്ഷ നേതാവിനെയും കെപിസിസി ഓഫിസ് ആക്രമിച്ച് എകെ ആന്റണിയെയും വകവരുത്താന്‍ ശ്രമിച്ചവരാണ് സിപിഎം…
PM Narendra Modi’s brother visited Mata Amritanandamayi Devi
Kollam: Prime Minister Mr.Narendra Modi’s brother Mr. Prahalad Modi visited Mata Amritanandamayi Devi at the Mata Amritanandamayi Math, Amritapuri in Kollam on Thursday. Mr. Modi arrived at the Math at 4.30 pm and sought the blessings of Amma. After spending an hour with Amma in the Math, Mr. Modi left at 5:30 pm.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു
കൊല്ലം: പ്രധാനമന്ത്രി ‘നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് പ്രഹ്ളാദ് മോദി കൊല്ലം അമ്യതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മാതാ അമൃതാനന്ദമയി ദേവിയെ ദർശിച്ച് അനുഗ്രഹം വാങ്ങിയ ശേഷം അഞ്ചരയോടെ അദ്ദേഹം മടങ്ങി.
തെലങ്കാനയിൽ ഹിന്ദു സ്ഥലങ്ങളിൽ പുരാതന പള്ളികളൊന്നും നിർമ്മിച്ചിട്ടില്ല: എഎസ്ഐ
ഹൈദരാബാദ്: തെലങ്കാനയിലെ തങ്ങളുടെ അധികാരപരിധിയിലുള്ള പുരാതന മസ്ജിദുകൾ ഹൈന്ദവ ആരാധനാലയങ്ങളിൽ നിർമ്മിച്ചതിന് തെളിവുകളില്ലെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഹൈദരാബാദ് സര്‍ക്കിളിന്റെ പ്രസ്താവന ഹിന്ദുത്വ ഗ്രൂപ്പുകളുടെ മുഖത്ത് അടിയേറ്റ പോലെയായി. ബിജെപി നേതാവ് ബന്ദി സഞ്ജയ് അടുത്തിടെ തന്റെ അനുയായികളോട് “പള്ളികൾ കുഴിച്ച്” ശിവലിംഗങ്ങൾ തിരയാൻ ആഹ്വാനം ചെയ്തിരുന്നു. വിവരാവകാശ പ്രവർത്തകനായ റോബിൻ സാച്ചൂസാണ് (Robin Zaccheus) ഈ വിഷയത്തിൽ വിവരാവകാശ നിയമപ്രകാരം എഎസ്‌ഐയോട് അന്വേഷണം ആവശ്യപ്പെട്ടത്. ഹിന്ദു മതപരമായ സ്ഥലങ്ങളിലോ ക്ഷേത്രങ്ങളിലോ നിർമ്മിച്ചതായി കരുതപ്പെടുന്ന “പുരാതന മസ്ജിദുകളുമായി ബന്ധപ്പെട്ട” തെളിവുകൾ അദ്ദേഹം ആവശ്യപ്പെട്ടു. തെലങ്കാനയുടെ കീഴിൽ വരുന്ന എഎസ്‌ഐയുടെ ഹൈദരാബാദ് സർക്കിളിൽ നിന്നാണ് പ്രതികരണം വന്നത്. തെലങ്കാനയിൽ, ചാർമിനാർ, ഗോൽക്കൊണ്ട കോട്ട എന്നിവയുൾപ്പെടെ എട്ടോളം സ്മാരകങ്ങൾ ASI യുടെ കീഴിൽ ഉണ്ട്. തെലങ്കാനയിലെ ഹൈദരാബാദ് സർക്കിളിലെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അധികാരപരിധിയിലുള്ള സ്മാരകങ്ങളിലോ…
മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ശ്രമം അധാർമ്മികവും ഭരണഘടനാ വിരുദ്ധവും: മമത
കൊൽക്കത്ത : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യാഴാഴ്ച ആ സംസ്ഥാനത്തെ എംവിഎ സർക്കാരിനെ അധാർമ്മികവും ഭരണഘടനാ വിരുദ്ധവുമായ രീതിയിൽ താഴെയിറക്കാൻ ശ്രമിച്ചതിന് ബിജെപിയെ പരിഹസിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം നോക്കി മഹാരാഷ്ട്ര സർക്കാരിനെ അസ്വസ്ഥമാക്കാൻ കാവി പാർട്ടി മനഃപൂർവം ശ്രമിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ഫെഡറൽ ഘടനയെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പൂർണ്ണമായും തകർത്തുവെന്നത് നിർഭാഗ്യകരമായ വസ്തുതയാണ്. അധാർമ്മികവും ഭരണഘടനാ വിരുദ്ധവുമായ രീതിയിൽ മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മഹാരാഷ്ട്രയിലെ സാഹചര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ച ബാനർജി പറഞ്ഞു, “തിരഞ്ഞെടുപ്പ് ജനവിധിയ്ക്കും ഉദ്ധവ് താക്കറെയ്ക്കും ജനങ്ങൾക്കും നീതി വേണം.” മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിനെ (എംവിഎ) താഴെയിറക്കാനുള്ള പ്രകടമായ ശ്രമത്തിൽ, ഭരണസഖ്യത്തിന് നേതൃത്വം നൽകുന്ന ശിവസേനയുടെ വിമത നിയമസഭാംഗങ്ങൾ…
കോവിഡ്-19: സംസ്ഥാനം ഇപ്പോഴും രോഗ വ്യാപനത്തിന്റെ പിടിയില്‍; ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ 3981 പേര്‍; എറണാകുളം ജില്ല ഒന്നാം സ്ഥാനത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിച്ച കൊവിഡിന് ശമനമില്ലാതെ തുടരുന്നു. ഇന്ന് 3981 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇപ്പോഴും ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ജില്ലയിൽ ഇന്ന് 970 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം (880), കോട്ടയം (438) ജില്ലകളിലും രോഗബാധിതര്‍ കൂടുതലാണ്. ഏഴ് മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം, കൊല്ലം ജില്ലകളിൽ രണ്ടുപേരും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് മരിച്ചത്. ജൂണ്‍ മാസത്തിന്‍റെ ആരംഭം മുതല്‍ തന്നെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചിരുന്നു. ഇന്നലെ 3890 പേര്‍ക്കും ചൊവ്വാഴ്‌ച 4224 പേര്‍ക്കുമാണ് സംസ്ഥാനത്ത് കൊവിഡ് തിരിച്ചറിഞ്ഞത്.
ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കോഴിക്കോട്: ഉപയോഗശൂന്യമായ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞ് റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇലക്ട്രിസിറ്റി ജീവനക്കാര്‍ പോസ്റ്റ് പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആ സമയത്ത് ബൈക്കിന് പിന്നിൽ ഇരുന്ന് അതുവഴി പോയ അർജുന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അതേസമയം കെഎസ്ഇബി കരാർ ജീവനക്കാർ ഒരു സുരക്ഷയുമില്ലാതെയാണ് പോസ്റ്റ് മാറ്റാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റ അർജുനെ ആശുപത്രിയിൽ എത്തിക്കാൻ കെഎസ്ഇബി ജീപ്പ് വിട്ടുകൊടുത്തില്ലെന്നും ആരോപണമുണ്ട്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് കടുത്ത അനാസ്ഥ ഉണ്ടായിരിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട് – ബേപ്പൂർ പാത ഉപരോധിച്ചു.