നാട്ടിടവഴികളുടെ മാധുര്യമെങ്ങോ കളഞ്ഞു പോയ്, എങ്കിലുമെന്നോർമകളിൽ പച്ചച്ചുനിൽക്കുമൊരു ഗ്രാമീണഛായയുടെ ലാസ്യഭംഗി, കാലം മറയ്ക്കുന്ന പാടുകളിൽ, അപ്പോഴും മായാതെ പോകുന്ന മൺവീഥികൾ! അന്ന് ഞാൻ മണ്ണിൽ പതിപ്പിച്ച പാടുകൾ ഇന്നു ഞാൻ വെറുതെ തിരഞ്ഞു പോയി. തിരികെ നാം എത്തുമ്പോൾ ഓമനിക്കാനൊരു മൺതരിയെങ്കിലും ശേഷിച്ചു വേണം. കാണാനിനിയാകുമോ ആ കാഴ്ചകൾ, മനസിന്റെ തേങ്ങലിൽ അലയടിക്കുന്നൊരു ആർത്തനാദം. ഓർമകളുടെ നിശ്വാസമുയർത്തുന്ന, ചുടുനെടുവീർപ്പുകൾ ആരു കാണാൻ!. തിരികെ നാം എത്തുമ്പോൾ,ഓർമിക്കുവാനൊരു, മൺപാതയെങ്കിലും വേണമീ ഭൂമിയിൽ.
Month: June 2022
ഷിബു മുളയാനിക്കുന്നേല്‍ കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ അക്കമഡേഷന്‍ കമ്മിറ്റി ചെയര്‍മാന്‍
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനാലാമത് കണ്‍വന്‍ഷന്റെ അക്കമഡേഷന്‍ കമ്മിറ്റി ചെയര്‍മാനായി ഷിബു മുളയാനിക്കുന്നേലിനെ തെരഞ്ഞെടുത്തു. ഇന്‍ഡ്യനാപോളിസിലെ ക്‌നായി തോമാ നഗറില്‍വെച്ച് 2022 ജൂലൈ 21 മുതല്‍ 24 വരെയാണ് കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ താമസ സൗകര്യങ്ങള്‍ കുറ്റമറ്റതാക്കുക എന്ന ഉത്തരവാദിത്വമാണ് ഈ കമ്മിറ്റിയുടേത്. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ അവരുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അക്കമഡേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഷിബു മുളയാനിക്കുന്നേലുമായോ മറ്റ് കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സൗകര്യപ്രദമായ രീതിയില്‍ താമസസൗകര്യങ്ങള്‍ ഒരുക്കുവാന്‍ അക്കമഡേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പരമാവധി ശ്രമിക്കുമെന്ന് ചെയര്‍മാന്‍ ഷിബു മുളയാനിക്കുന്നേല്‍ അറിയിച്ചു. അക്കമഡേഷന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഷിബു മുളയാനിക്കുന്നേല്‍ (630 849…
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോയുടെ പ്രവര്‍ത്തന ഉത്ഘാടനം രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോ കേരള ഘടകത്തിന്റെ പ്രവര്‍ത്തന ഉത്ഘാടനം ബഹു രമേഷ് ചെന്നിത്തല എം.എല്‍.എ. ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. സന്തോഷ് നായരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റെടുത്തു. ജെസ്സി റിന്‍സിയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് സന്തോഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാനും, അതുപോലെ തന്നെ ഏവരേയും ഏകോപിപ്പിച്ചു കൊണ്ടുപോകുവാനും എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് പ്രസിഡന്റ് അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്നു വരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള തെറ്റായ നടപടികളും, ഇടപെടലുകളും നടത്തിയിട്ടുള്ള വ്യക്തിയല്ല. സാധാരണ ജീവിതം നയിക്കുന്ന ആഢംബര ഭ്രമതയോ, അധികാര മോഹമോ ഇല്ലാത്ത ഒരു നേതാവ് ആണ് രാഹുല്‍ ഗാന്ധി. അങ്ങനെയുള്ള ഒരു നേതാവിനെയാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇ.ഡി. ചെയ്തു…
എ.വി. എബ്രഹാമിന്റെ (എബി) സംസ്കാരം 27ന് തിങ്കളാഴ്ച
ഹ്യൂസ്റ്റൺ : ഹൂസ്റ്റൺ സെൻറ് മേരിസ് മലങ്കര യാക്കോബായ സുറിയാനി പള്ളി സീനിയർ അംഗമായിരുന്ന എ.വി എബ്രഹാം എടപ്പാ ട്ടിൻറെ (എബി) ഭൗതികശരീരം സെൻറ് മേരീസ് പള്ളിയിൽ (4637 W Orem dr, Houston, TX 77045) 26ന് ഞായറാഴ്ച വൈകുന്നേരം 5 മുതൽ 8:30 വരെ പൊതുദർശനത്തിന് വെക്കുന്നതാണ്. 27 തിങ്കളാഴ്ച രാവിലെ 9 ന് ദേവാലയത്തിൽ വെച്ച് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഫോറസ്റ്റ് പാർക്ക് (12800 westheimer Rd, Houston, TX 77077) സെമിത്തേരിയിൽ സംസ്കാരവും നടത്തും. കോതമംഗലം പോത്താനിക്കാട് എടപ്പാട്ട് പരേതരായ മാത്യുവിൻറെയും സൂസൻറെയും മകനാണ്. ഭാര്യ ലൗലി എബ്രഹാം കടക്കനാട് പുതുശ്ശേരിൽ കുളങ്ങാട്ടിൽ കുടുംബാംഗം. മക്കൾ: ജയ്സൺ എബ്രഹാം, ജാനിസ് ജോസഫ്. മരുമകൻ: റെജി ജോസഫ്. കൊച്ചുമക്കൾ: നിക്കോളസ്,…
ഗണ്‍ കണ്‍ട്രോള്‍ ബില്‍ ആദ്യ കടമ്പ പിന്നിട്ടു; സെനറ്റിന്റെ അംഗീകാരം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മാസ് ഷൂട്ടിംഗ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തോക്ക് വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിനു യുഎസ് സെനറ്റില്‍ അംഗീകാരം. ചൊവ്വാഴ്ച അവതരിപ്പിച്ച ഗണ്‍ കണ്‍ട്രോള്‍ ബില്‍ ഇരുപാര്‍ട്ടികളുടേയും സഹകരണത്തോടെയാണു പാസ്സാക്കിയത്. ഇരുപാര്‍ട്ടികള്‍ക്കും 5050 കക്ഷി നിലയില്‍ നിന്നും വ്യത്യസ്തമായി ഡമോക്രറ്റിക് പാര്‍ട്ടിയുടെ 50 അംഗങ്ങള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 14 അംഗങ്ങള്‍ അനുകൂലിച്ചു വോട്ടു ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ജോണ്‍ കോന്നന്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചത്. ബൈഡന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നതുപോലെ ഗണ്‍ വാങ്ങുന്നതിനുള്ള പ്രായ പരിധി 21 ആക്കമമെന്നതും, മാരക പ്രഹരശേഷിയുടെ തോക്കുകളുടെ വില്പന ഒഴിവാക്കണമെന്നതും ബില്ലിലില്ല. മറിച്ചു 21 വയസ്സിനു താഴെ തോക്കുവാങ്ങുന്നവരുടെ ബാക്ക് ഗ്രൗണ്ട് ചെക്ക് നടത്തണമെന്ന നിര്‍ദേശവും മാനസിക അസ്വാസ്ഥ്യമുള്ളവരില്‍ നിന്നും സമൂഹത്തിനു ഭീഷിണിയുതിര്‍ത്തുന്നവരില്‍ നിന്നും തോക്കുകള്‍ പിടിച്ചുവാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ മാത്രമാണ് ബില്ലിലുള്ളത്. വീണ്ടും ഈ…
വിജയന്‍ നെടുംചേരില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ സെക്യൂരിറ്റി ചെയര്‍മാന്‍
ഹൂസ്റ്റണ്‍: ഇന്‍ഡ്യനാപോളിസിലെ ജെ.ഡബ്ലിയു.മാരിയറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് 2022 ജൂലൈ 21 മുതല്‍ 24 വരെ നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ സെക്യൂരിറ്റി കമ്മറ്റിയുടെ ചെയര്‍മാനായി നാഷണല്‍ കമ്മറ്റി അംഗം വിജയന്‍ നെടുംചേരിയിലിനെ തെരഞ്ഞെടുത്തു. ഇത്തവണത്തെ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ എല്ലാവരുടെയും പൂര്‍ണ്ണസുരക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ എല്ലാവിധ ക്രമീകരണങ്ങളും സെക്യൂരിറ്റി ചെയര്‍മാന്‍ വിജയന്‍ നെടുംചേരിയിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ആസൂത്രണം ചെയ്യുന്നതും, അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ സിറ്റികളിലൊന്നായ ഇന്‍ഡ്യാനപോളിസിലെ കണ്‍വന്‍ഷന്‍ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ കണ്‍വന്‍ഷനായി നടത്തുവാനുള്ള എല്ലാ സംവിധാനങ്ങളും ഈ കമ്മറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവമായി നാലുദിവസം ആഘോഷിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും സെക്യൂരിറ്റി കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതായി സെക്യൂരിറ്റി കമ്മറ്റി ചെയര്‍മാന്‍ വിജയന്‍ നെടുംചേരില്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ സുഗമമായ ക്രമീകരണങ്ങള്‍ക്കായി നേതൃത്വം നല്‍കുന്ന സെക്യൂരിറ്റി കമ്മറ്റി ചെയര്‍മാന്‍ വിജയന്‍…
എന്‍എഫ്എല്‍ താരം ജെയ്ലന്‍ ഫെര്‍ഗുസണ്‍ അന്തരിച്ചു
ബാള്‍ട്ടിമോര്‍: റാവന്‍സ് ഒട്ട് സൈഡ് ലയ്ന്‍ ബാക്കര്‍ ജെയ്ലന്‍ ഫെര്‍ഗുസന്‍(26) അന്തരിച്ചു. ജൂണ്‍ 23 ബുധനാഴ്ചയാണു ജയ്ലന്റെ മരണം റാവന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ഹാര്‍വുഡ് ഇല്‍ ചെസ്റ്റര്‍ അവന്യുവിലുള്ള വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ജെയ്‌ലന്റെ മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്നും ഓവര്‍ ഡോസായിരിക്കാം മരണ കാരണമെന്നും ബാള്‍ട്ടിമോര്‍ പൊലീസ് അറിയിച്ചു. മെഡിക്കല്‍ എക്‌സാമിനര്‍ മരണ കാരണം ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ ഫുട്‌ബോളിലെ ഉദിച്ചുയര്‍ന്നുകൊണ്ടിരുന്ന താരമായിരുന്നു. മൂന്നു മക്കളുടെ പിതാവായിരുന്നു ജയ്‌ലന്‍. ബുധനാഴ്ച ഉച്ചയോടെ തന്നെ റാവന്‍സിലെ കളിക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യമാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 1995 ഡിസംബര്‍ 14 ന് ലൂസിയാനയിലായിരുന്നു ജനനം. വെസ്റ്റ് ഫെലിസിയാന ഹൈസ്‌കൂള്‍, ലൂസിയാന ടെക് എന്നിവിടങ്ങളില്‍ നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബാള്‍റ്റിമോര്‍ റാവന്‍സില്‍ 2019 മുതല്‍ 2021 വരെ അംഗമായിരുന്നു.ഒരു മകനും രണ്ടു പെണ്‍മക്കളും ഭാര്യ ഡോണി സ്മിത്തും ഉള്‍പ്പെടുന്നതാണു…
നയതന്ത്രജ്ഞരെ കൊണ്ടുവരുന്നതിന് റഷ്യൻ വിമാനത്തെ യുഎസ് വിലക്കിയതിന് പിന്നാലെ പ്രതികരണവുമായി മോസ്കോ
ന്യൂയോര്‍ക്ക്: റഷ്യൻ നയതന്ത്രജ്ഞരെയും അവരുടെ കുടുംബങ്ങളെയും അമേരിക്കയിൽ നിന്ന് കൊണ്ടുവരാൻ റഷ്യൻ വിമാനത്തെ അനുവദിക്കില്ലെന്ന വാഷിംഗ്ടണിന്റെ തീരുമാനത്തിന് മറുപടിയായി പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് മോസ്കോ. അമേരിക്കൻ ഭാഗം ആസൂത്രിതമായി ഉഭയകക്ഷി ബന്ധങ്ങൾ നശിപ്പിക്കുന്നത് തുടരുകയാണ്, അത് ഇതിനകം തന്നെ ശോചനീയാവസ്ഥയിലായിക്കഴിഞ്ഞു എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരിയിൽ, റഷ്യയുടെ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഐക്യരാഷ്ട്ര സഭയില്‍ നിന്ന് 12 നയതന്ത്ര ഉദ്യോഗസ്ഥരെ ചാരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് അമേരിക്ക പുറത്താക്കിയിരുന്നു. ഈ നീക്കത്തെ ശത്രുതാപരമായും വാഷിംഗ്ടണിന്റെ പ്രതിബദ്ധതകളുടെ കടുത്ത ലംഘനമാണെന്നും മോസ്കോ അപലപിച്ചു. ഫെബ്രുവരി 24 ന് ഉക്രെയ്നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാ റഷ്യൻ വിമാനങ്ങൾക്കും അമേരിക്ക തങ്ങളുടെ വ്യോമാതിർത്തി അടച്ചു. ഉക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചതിനുശേഷം 300 ലധികം റഷ്യക്കാരെ പുറത്താക്കിയ പാശ്ചാത്യ രാജ്യങ്ങളിൽ ഫ്രാൻസും ഇറ്റലിയും സ്പെയിനും ഉൾപ്പെടുന്നു. മിൻസ്‌ക്…
ഗ്യാസ് വില കുതിച്ചുയരുന്നു; മൂന്നു മാസത്തേക്ക് ഫെഡറല്‍ ടാക്‌സിന് അവധി നല്‍കണമെന്നു ബൈഡന്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം ഗ്യാസ് വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് അടുത്ത മൂന്നു മാസത്തേക്കു ഫെഡറല്‍ ടാക്‌സിനു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് ബൈഡന്‍ കോണ്‍ഗ്രസിനെ സമീപിച്ചു. ബുധനാഴ്ചയാണ് ബൈഡന്‍ സെപ്റ്റംബര്‍ വരെ ഫെഡറല്‍ ടാക്‌സ് ഒഴിവാക്കണമെന്നു കോണ്‍ഗ്രസിനോടു ആവശ്യപ്പെട്ടത്. ഗ്യാസൊലിനു ഗ്യാലന് 18 സെന്റും ഡീസലിന് 24 സെന്റുമാണു ഫെഡറല്‍ ടാക്‌സ് ഈടാക്കുന്നത്.സംസ്ഥാന ടാക്‌സും, ഓയില്‍ കമ്പനികളുടെ ടാക്‌സും ഇതോടൊപ്പം ഒഴിവാക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഗ്യാസ് വില കൂടിയതിനു റഷ്യന്‍ ഉക്രെയ്ന്‍ യുദ്ധത്തെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഓയില്‍ കമ്പനികള്‍ക്കും ഇതില്‍ പങ്കുണ്ടെന്നു ബൈഡന്‍ പറഞ്ഞു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുറവു അനുഭവപ്പെട്ടിട്ടും ഗ്യാസിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിനേയും ബൈഡന്‍ വിമര്‍ശിച്ചു. ഒരു ഗ്യാലന്‍ ഗ്യാസിനു നാഷനല്‍ ആവറേജ് 5 ഡോളറാണ്. ഈ വര്‍ഷാരംഭത്തിനു മുമ്പു അമേരിക്കയിലെ ഏറ്റവും…
2024 ജിഒപി പ്രൈമറി സര്‍വ്വേ; ട്രംപിനേക്കാള്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ക്കു മുന്‍തൂക്കം
ന്യൂഹാംപ്‌ഷെയര്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ട്രംപിനേക്കാള്‍ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെയാണ് ഇഷ്ടപ്പെടുന്നതെന്ന് ബുധനാഴ്ച പുറത്തുവിട്ട യൂണിവേഴ്‌സിറ്റി ഓഫ് ന്യൂഹാംപ്‌ഷെയര്‍ സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 39 ശതമാനം പേര്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെ പിന്തുണച്ചപ്പോള്‍ 37 ശതമാനമാണ് ട്രംപിനെ പിന്തുണച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറികള്‍ക്കു നൂറ്റാണ്ടുകളായി ആദ്യം നടക്കുന്ന ഗ്രേനൈറ്റ് സംസ്ഥാനമെന്നറിയപ്പെടുന്ന ന്യൂഹാംഷെയറിലാണ് ആദ്യ പൊതു ജനസര്‍വ്വെ സംഘടിപ്പിച്ചതെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മുന്‍ വൈസ് പ്രസിഡന്റിനെ പിന്തുണച്ചത് 9% പേര്‍ മാത്രമാണ്. മുന്‍ സൗത്ത് കരോലിന ഗവര്‍ണറും യുഎന്‍ അംബാസഡറുമായിരുന്ന നിക്കി ഹേലിക്ക് 6% മാത്രമാണു ലഭിച്ചത്. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ ഡിസാന്റിസിനുള്ള പിന്തുണ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് ഈയ്യിടെ നടന്ന അഭിപ്രായ സര്‍വ്വേകള്‍ നല്‍കുന്ന സൂചന. 2024 ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഫ്ലോറിഡ ഗവര്‍ണര്‍ വരുമെന്നതു ഇപ്പോള്‍ പ്രവചിക്കാനാവില്ല.