ഫാ. ഡോ. സി.ഒ. വറുഗ്ഗീസിൻറെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 7 – 8 തീയതികളിൽ ഹൂസ്റ്റണിൽ

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻറെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 7 – 8 (വ്യാഴം, വെള്ളി) തീയതികളിൽ ഹൂസ്റ്റണിൽ നടക്കും. നോർത്ത് -ഈസ്ററ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കോളാവോസ് മെത്രാപോലീത്ത ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ജൂലൈ -7 ന് (വ്യാഴം) വൈകിട്ട് നാല് മണിമുതൽ ഒൻപത് മണിവരെ ഹൂസ്റ്റൺ സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ദേവാലയത്തിൽ (2411 5th St, Stafford, TX 77477) വിശ്വാസികൾക്കും പൊതുജനങ്ങൾക്കുമായി പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 8 – ന് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഹൂസ്റ്റൺ സെൻറ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ദേവാലയത്തിൽ (13133…

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ടിന് ചിക്കാഗോ റീജിയന്റെ പൂര്‍ണ പിന്തുണ

ചിക്കാഗോ: 2022-24 കാലയളവിലേക്കുള്ള ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന ലീലാ മാരേട്ടിന് ചിക്കാഗോയിലെ എല്ലാ മലയാളി സംഘടനകളുടേയും പ്രസിഡന്റുമാര്‍ പീന്തുണ പ്രഖ്യാപിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി വ്യാജ പ്രചാരണങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ ശക്തമായി അപലപിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം, മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഇല്ലിനോയി അസോസിയേഷന്‍ പ്രസിഡന്റ് സിബു മാത്യു, ഉമ പ്രസിഡന്റ് സൈമണ്‍ പള്ളിക്കുന്നേല്‍, കേരള അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കേരളൈറ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബിജി എടാട്ട് എന്നിവര്‍ ലീല മാരേട്ടിന്റെ ഇതുവരെ ഫൊക്കനയ്ക്ക് നല്‍കിയ സംഭാവനകളെ പുകഴ്ത്തി സംസാരിക്കുകയും, സംഘടനയ്ക്ക് മികച്ച സംഭാവന നല്‍കിയ ലീല മാരേട്ടിന് ഇതുവരെ പ്രസിഡന്റ് പദം നല്കാത്തതിനെ അപലപിക്കുകയും ചെയ്തു. ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റും, മുന്‍ ഫൊക്കാന റീജണല്‍ പ്രസിഡന്റുമായ സിറിയക് കൂവക്കാട്ടില്‍ ലീല…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 2‌)

മൈക്കെലാഞ്ജലോ ചാരുതയോടെ ആ വെണ്ണക്കല്ലില്‍ കൊത്താന്‍ ആരംഭിച്ചു. കരിങ്കല്‍ച്ചീളുകള്‍ ശീല്‍ക്കാരത്തോടെ അടര്‍ന്നുവീണു. കരിങ്കല്‍പ്പൊടി ശില്പിയുടെ മുഖത്തും കൈത്തണ്ടകളിലും വീണുപടര്‍ന്ന്‌ സൂര്യ വെളിച്ചത്തില്‍ തിളങ്ങി. രാത്രിയുടെ ഏകാന്തതയില്‍ ഭാവന കരുപ്പെടുത്തി. നിലാവും, നിഴലും ഇണചേര്‍ന്ന്‌ ശില്‍പിയുടെ മനസ്സില്‍ ഡേവിഡിന്റെ ഭ്രൂണം ഗര്‍ഭം ധരിച്ചു. ആ ഭ്രൂണം വളര്‍ന്നുകൊണ്ടേയിരുന്നു. പാറക്കഷണങ്ങള്‍ ഉടഞ്ഞു വീണപ്പോള്‍ അവ്യക്തതയില്‍നിന്ന്‌ തെളിഞ്ഞ്‌ വിഗ്രഹത്തിന്റെ സൃഷ്ടി ആരംഭിച്ചു. മൈക്കെലാഞ്ജലോ ഓര്‍ത്തു… ഡേവിഡ്‌ എങ്ങനെ ആയിരിക്കണം! സുമുഖന്‍, സുന്ദരന്‍, ബലിഷ്ഠന്‍, ആകാരവടിവില്‍ അഗ്രേസരനായിരിക്കണം. ഈ വെള്ള മാര്‍ബിളില്‍ അവന്റെ തേജസ്സ്‌ പ്രകാശിക്കണം. സമകാലികരായ മുതിര്‍ന്ന പ്രതിഭ ലിയനാഡോ ഡാവിന്‍ചി, വെറോച്ചിയോ, റാഫേല്‍ ഇവരൊക്കെ ജിജഞാസാഭരിതരായി എനിക്കു ചുറ്റുമുണ്ട്‌. ഡാവിന്‍ചിയാണ്‌ ഇന്ന്‌ ജീവിച്ചിരിക്കുന്ന മഹാശിലല്‍പി. ശില്‍പികളുടെ ശില്പി! അദ്ദേഹത്തിന്റെ അവസാനത്തെ അത്താഴവും ഈ അടുത്ത കാലത്ത്‌ പൂര്‍ത്തിയാക്കിയ മോണോലിസയും ചിത്രകലയില്‍ ആര്‍ക്കും കൈയെത്താനാകാത്ത ഉയരത്തില്‍ വിരാജിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍…

കാൽഗറി സെൻറ് മേരിസ് ഓർത്തഡോക്സ്‌ ചർച്ച്‌ സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാർണിവൽ ജൂലൈ 30 ശനിയാഴ്ച

കാൽഗറി: കാൽഗറി സെൻറ് മേരിസ് ഓർത്തഡോക്സ്‌ ചർച്ച്‌ സമ്മര്‍ ഫണ്‍ ഫെയര്‍ 2022 എന്ന കാർണിവൽ 2022 ജൂലൈ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറുവരെ, കാൽഗറി നോർത്ത് വെസ്റ്റിലെ നോർത്തുമൗണ്ട് ഡ്രൈവിലുള്ള കേണൽ ഇർവിൻ സ്കൂൾ പ്ലേയ് ഗ്രൗണ്ടിൽ ഒരുക്കുന്നു. നൂറിലധികം കുടുംബങ്ങൾ അംഗങ്ങളായുള്ള ഈ ഇടവക 2002 ൽ ഒരു കോണ്‍ഗ്രിഗേഷന്‍ ആയി തുടങ്ങിയതാണ് കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു. ഫാ. ബിന്നി എം. കുരുവിള ഇടവക വികാരിയായിരിക്കുമ്പോൾ ദേവാലയ നിര്മാണത്തിനുവേണ്ടി വാങ്ങിയ സ്ഥലത്തു സ്വന്തമായി ഒരു പ്രാർത്ഥനാലയ നിർമ്മിതിക്ക് വേണ്ടി ഒരു ഫണ്ട് സ്വരൂപിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കാർണിവൽ ഒരുക്കുന്നത്. ഈ സംരംഭത്തിൽ എല്ലാസുമനസ്സുകളുടെയും ആത്മാർത്ഥമായ സഹകരണം സാദരം സ്വാഗതം ചെയ്യുന്നു. സമ്മര്‍ ഫണ്‍ ഫെയര്‍ 20222 ന്റെ പോസ്റ്ററിന്റെ…

ചൈനയെ നേരിടാൻ യുഎസ് 200 ബില്യൺ ഡോളറിന്റെ അടിസ്ഥാന സൗകര്യ പദ്ധതി പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: ചൈനയുടെ ബൃഹത്തായ ആഗോള പദ്ധതികൾ ഏറ്റെടുക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന ഒരു വലിയ G7 പദ്ധതിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 200 ബില്യൺ ഡോളർ സ്വകാര്യ, പൊതു ഫണ്ടുകളിൽ ചെലവഴിക്കാനുള്ള പദ്ധതികളാണ് ബൈഡന്‍ ഞായറാഴ്ച പ്രഖ്യാപിച്ചത്. ചൈനയുടെ മൾട്ടിട്രില്യൺ ഡോളർ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെ (ബിആർഐ) നേരിടാൻ ലക്ഷ്യമിട്ടുള്ള ജി 7 സംരംഭത്തിന് കീഴിൽ വികസ്വര രാജ്യങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കായി ഫണ്ടിംഗ് ഉപയോഗിക്കുമെന്ന് വൈറ്റ് ഹൗസ് ഞായറാഴ്ച അറിയിച്ചു. ജർമ്മനിയിൽ നടന്ന ജി 7 ഉച്ചകോടിയിലാണ് ബൈഡൻ പദ്ധതികൾ പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വികസ്വര രാജ്യങ്ങൾക്ക് ഒരു പകർച്ചവ്യാധി പോലെയുള്ള ആഗോള ആഘാതങ്ങൾ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നതിനുള്ള കേന്ദ്ര…

‘ഏഷ്യൻ നാറ്റോ’ സ്ഥാപിക്കുന്നത് അമേരിക്കയാണെന്ന് ഉത്തരകൊറിയ; പ്രതിരോധം ശക്തമാക്കുന്നു

പ്യോങ്‌യാങ്ങിന്റെ മുന്നറിയിപ്പുകൾ വകവയ്ക്കാതെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി വാഷിംഗ്ടൺ സൈനിക നീക്കങ്ങൾ തുടരുകയാണെന്നും, ഏഷ്യയിൽ നേറ്റോ മാതൃകയിലുള്ള സൈനിക സഖ്യം അമേരിക്ക രൂപീകരിക്കുകയാണെന്നും ഉത്തരകൊറിയ ആരോപിച്ചു. ജപ്പാനും ദക്ഷിണ കൊറിയയുമായി സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടയിൽ ഏഷ്യാ മാതൃകയിലുള്ള നേറ്റോ സ്ഥാപിക്കാനുള്ള സമ്പൂർണ നീക്കമാണ് വാഷിംഗ്ടൺ നടത്തുന്നതെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. യുഎസ്, ദക്ഷിണ കൊറിയൻ, ജാപ്പനീസ് സേനകളുടെ സമീപകാല സംയുക്ത അഭ്യാസങ്ങളുടെ ചുവടുപിടിച്ചാണ് ഈ പരാമർശങ്ങൾ വന്നത്. നാല് വർഷത്തിലേറെയായി ആദ്യമായി യുഎസ് വിമാനവാഹിനിക്കപ്പൽ ഈ അഭ്യാസങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭ്യാസത്തിനു ശേഷമുള്ള ഒരു മീറ്റിംഗിൽ, ഉത്തര കൊറിയൻ ഉദ്യോഗസ്ഥർ വാഷിംഗ്ടണിന്റെയും സിയോളിന്റെയും “ആക്രമണാത്മക നീക്കങ്ങളെ” അപലപിച്ചു. കൊറിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ 72-ാം വാർഷികം ആഘോഷിക്കുന്ന വേളയില്‍ “യുഎസ് സാമ്രാജ്യത്വത്തോട് പ്രതികാരം ചെയ്യുമെന്ന്” പ്രതിജ്ഞയെടുത്തു. പ്യോങ്‌യാങ് യുഎസിനെ…

നേറ്റോ ഉച്ചകോടിക്കെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാർ മാഡ്രിഡിൽ ഒത്തുകൂടി

മാഡ്രിഡ്: ഈ ആഴ്ച അവസാനം സ്പാനിഷ് തലസ്ഥാനത്ത് നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിക്ക് എതിരെ ശബ്ദമുയർത്തി സമാധാനം ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ മാഡ്രിഡിൽ റാലി നടത്തി. ഇവിടെ സമാപിച്ച കോൺഗ്രസിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലോകമെമ്പാടുമുള്ള ആഗോള സാമൂഹിക, സൈനിക വിരുദ്ധ, സമാധാനവാദി, നേറ്റോ വിരുദ്ധ സംഘം ഒത്തുകൂടി ലോക സമാധാനത്തിന് ആഹ്വാനം ചെയ്തു. “സമാധാനത്തിനും ബഹുമുഖ ലോകത്തിനും വേണ്ടി ആയിരക്കണക്കിന് ആളുകൾ ഇന്ന് മാഡ്രിഡിൽ പ്രകടനം നടത്തുന്നു, അങ്ങനെ സ്പെയിനിന് ഐക്യത്തോടെ ജീവിക്കാൻ കഴിയും,” കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സ്പെയിനിന്റെ പ്രസിഡന്റ് ജോസ് ലൂയിസ് സെന്റല്ല പറഞ്ഞു. സ്‌പെയിനിന്റെ സൈനിക ബജറ്റിലെ കുത്തനെ വർദ്ധനവിന് പുറമേ, “അടിയന്തര സേവനങ്ങൾ അടച്ചുപൂട്ടൽ, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവ ഓരോ ദിവസവും കൂടുതൽ തിങ്ങിനിറഞ്ഞിരിക്കുന്നു, എന്നിട്ടും അതിനുള്ള പണമില്ല” എന്നിങ്ങനെയുള്ള മറ്റ് ആശങ്കകളിലേക്ക് പ്രകടനക്കാര്‍ ശ്രദ്ധ ക്ഷണിച്ചു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക…

ഓര്‍മ്മകളുറങ്ങും കളിവീട്: ഹണി സുധീര്‍

വിസ്‌മൃതിയിൽ ആണ്ടുപോയെന്നു നമ്മൾ കരുതുന്ന പലതും അത് ചിലപ്പോൾ ഇഷ്ടപെട്ട ആളുകളോ സാധനങ്ങളോ വീടോ വാഹനമോ ഭക്ഷണമോ അങ്ങനെ എന്തും ആകാം, ചില കാലങ്ങളിൽ സ്വപ്നങ്ങളായി വന്നു നമ്മെ ഓർമ്മപെടുത്തിയേക്കും. ചില സ്വപ്നങ്ങൾ മുന്നറിയിപ്പുകളായി വരാം. ഭൂതകാലത്തിലെ സന്തോഷമോ സങ്കടമോ എന്തോ ഈ വർത്തമാന കാലത്തും നടന്നേക്കുമെന്ന സൂചന പോലെ. ചിലപ്പോൾ കടങ്കഥകൾ പോലെ തോന്നിയേക്കും. എന്നാലും ചില സത്യങ്ങൾ അതിലുണ്ട് താനും. വർഷങ്ങൾക്കു മുന്നേ എന്റെ കുട്ടിക്കാലത്തു ഞാൻ വളർന്നു വന്നൊരു വീടാണ് പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ സ്ഥിരം ലൊക്കേഷൻ ആയി പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ന് ആ വീടില്ല. പത്തു പതിനാറു കൊല്ലം മുന്നേ തന്നെ ഇടിഞ്ഞു പൊളിഞ്ഞു വീണു പോയ നീളൻ വരാന്തയും വലിയ മുറ്റമുള്ള വീട്. ആ വീടിനെ ചുറ്റിപറ്റിയായിരുന്നു എന്റെ ഓർമ്മകൾ എല്ലാം. ഞാൻ മുട്ടുകുത്തിയതും പിച്ച വെച്ചതും ഓടി തുടങ്ങിയതും എല്ലാം…

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് നോമിനേഷന്‍ സ്വീകരിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രൂരമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സജ്ജീവമായി പങ്കെടുക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം തയ്യാറാക്കിയ അപേക്ഷകള്‍ പൂരിപ്പിച്ചു ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടെ മാത്യു കോശി, കണ്‍വീനര്‍ മാര്‍ത്താമാ മെറിറ്റ് അവാര്‍ഡ്, 2320 മെറിക് അവന്യു, മെറിക്, ന്യൂയോര്‍ക്ക് 11566 എന്ന വിലാസത്തില്‍ അയച്ചു കൊടുക്കേണ്ടതാണ്. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 15 ആണെന്നും കണ്‍വീനര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഇടവക വികാരിമാരേയോ, ഭദ്രാസന ഓഫീസിലോ ബന്ധപ്പെടേണ്ടതാണെന്നും മാത്യു കോശിയുടെ അറിയിപ്പില്‍ പറയുന്നു.

വീണ ആശിഷ് (42) ഡിട്രോയിറ്റിൽ നിര്യാതയായി

ഡിട്രോയിറ്റ്: വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷ് 42 ഡിട്രോയിറ്റിൽ നിര്യാതയായി. ഹൃദ്രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഐ ടി ഉദ്യോഗസ്ഥയായിരുന്നു. വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ് .ഒരു മാസം മുൻപ് ഡാളസ്സ് മ സ്‌ക്‌റ്റിൽ ഹൃദ്‌രോഗത്തെ തുടർന്നു അന്തരിച്ച സാമുവേൽ ജോസഫ് 51 (വിനു) ആണ് ഏക സഹോദരൻ . മകൾ: അബീഗയിൽ ഡിട്രോയിറ്റ് മാർത്തോമാ ചർച് അംഗമാണ്. സംസ്കാരം പിന്നീട്.