തിരുവനന്തപുരം: രാജ്ഭവനിലേക്ക് പേഴ്‌സണൽ സ്റ്റാഫിനെ അയക്കുന്ന എൽഡിഎഫ് മന്ത്രിമാരുടെ നടപടിയിൽ പ്രകോപിതനായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയന്റെ മുതിർന്ന പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ അഭ്യർത്ഥന നിഷേധിച്ചു. “രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു വിളി വന്നിരുന്നു. മുഖ്യമന്ത്രിക്കോ മന്ത്രിക്കോ വേണ്ടി എന്നെ കാണാൻ ഒരു പേഴ്‌സണൽ സ്റ്റാഫിനെയും അനുവദിക്കില്ലെന്ന് ഞാൻ പറഞ്ഞു. കാത്തിരിപ്പ് മുറിക്കപ്പുറത്തേക്ക് അവരെ അനുവദിക്കില്ല. മന്ത്രിമാർ ഇവിടെ വരണം. എന്നോട് കാര്യങ്ങൾ വിശദീകരിക്കാൻ അവർക്ക് കഴിവില്ലെന്ന് തോന്നുന്നുവെങ്കിൽ, അവർക്ക് ചീഫ് സെക്രട്ടറിയെ അയക്കാം,” ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അവരുടെ സ്വന്തം കാര്യത്തിന് എന്നെ കാണാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് സ്വാഗതം. ഞാൻ അവർക്ക് ചായ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പാർട്ടി നിയമിക്കുന്ന പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ് മന്ത്രിമാരുടെ ഓഫീസുകളില്‍ കാര്യങ്ങള്‍ നീക്കുന്നത്. എന്റെ ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിട്ടും…
Month: August 2022
സര്‍വ്വീസ് പുനഃസംഘടിപ്പിച്ചതിന് സമരം: നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാൻ കെഎസ്ആർടിസി ഉത്തരവിറക്കി
തിരുവനന്തപുരം: കെഎസ്ആർടിസി സർവീസ് പുനഃസംഘടിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത് നഷ്ടം വരുത്തിയ ജീവനക്കാരിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി കെഎസ്ആർടിസി. ഡ്യൂട്ടി ബഹിഷ്കരിച്ച് കോര്‍പ്പറേഷന് നഷ്ടം വരുത്തിവെച്ച ജീവനക്കാരിൽ നിന്ന് പണം ഈടാക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. അതനുസരിച്ച് 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവിൽ പറയുന്നത്. ജൂണ്‍ 26ന് സര്‍വ്വീസ് മുടക്കിയ തിരുവനന്തപുരത്തെ മൂന്ന് കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ജീവനക്കാരില്‍ നിന്നാണ് നഷ്ടം തിരികെ പിടിക്കുക. പാപ്പനംകോട്, വികാസ് ഭവന്‍, സിറ്റി, പേരൂര്‍ക്കട ഡിപ്പോകളിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി എടുത്തിച്ചുള്ളത്. 49 ഡ്രൈവര്‍മാരില്‍ നിന്നും 62 കണ്ടക്ടര്‍മാരില്‍ നിന്നുമാണ് പണം ഈടാക്കുക. ഇതിന് പുറമെ പാറശ്ശാല ഡിപ്പോയിലെ എട്ട് ജീവനക്കാർ 2021 ജൂലൈ 12ന് സ്പ്രെഡ് ഓവര്‍ ഡ്യൂട്ടി നടത്തിപ്പില്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവീസ് റദ്ദാക്കേണ്ടി വന്നിരുന്നു. അതിനാല്‍ പാറശ്ശാല ഡിപ്പോയിലെ…
സൊണാലിയുടെ കൊലപാതകത്തിന് കാരണം സ്വത്താകാം: സഹോദരൻ
ചണ്ഡീഗഡ് : ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹരിയാനയിലെ ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം സ്വത്തും പണവുമാണെന്ന് ഇരയുടെ സഹോദരൻ റിങ്കു ധാക്ക ശനിയാഴ്ച പറഞ്ഞു. എന്നാൽ, ഗോവയിലെ അവരുടെ മരണത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തിൽ തന്റെ കുടുംബം സംതൃപ്തരാണെന്ന് അദ്ദേഹം പറഞ്ഞു. “ഓഗസ്റ്റ് 23ന് ഗോവയിൽ എത്തിയ ശേഷം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ഞാൻ സുധീറിനെ വിളിച്ചു. താൻ ഹോട്ടൽ മുറിയിലാണെന്നും മൃതദേഹം ഗോവ മെഡിക്കൽ കോളേജിലാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു,” ധാക്ക മാധ്യമങ്ങളോട് പറഞ്ഞു. “നിങ്ങൾക്ക് മൃതദേഹം കാണണമെങ്കിൽ മെഡിക്കല്‍ കോളേജിലേക്ക് പോകാനാണ് എന്നോട് പറഞ്ഞത്. അതനുസരിച്ച് ഞാന്‍ മൃതദേഹം കണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോയി, തുടർന്ന് ഇൻസ്പെക്ടർ ദേശായി സുധീർ താമസിക്കുന്ന ഹോട്ടലിലേക്ക് എന്നെ അനുഗമിച്ചു. ഇൻസ്പെക്ടർ അയാളുമായി സംസാരിച്ചു,” ധാക്ക പറഞ്ഞു. സിനിമാ ഷൂട്ടിംഗിന്റെ പേരിലാണ് അവളെ ഗോവയിലേക്ക്…
ജമ്മു കശ്മീരിലെ സോപോറിൽ നിന്ന് മൂന്ന് ലഷ്‌കർ ഭീകരരെ അറസ്റ്റ് ചെയ്തു; പുറത്തുനിന്നുള്ള തൊഴിലാളികളെ ആക്രമിക്കാനുള്ള ഗൂഢാലോചന പരാജയപ്പെട്ടു
ശ്രീനഗർ: സോപാറിൽ നിന്ന് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ മൂന്ന് ഭീകരരെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. 22 രാഷ്ട്രീയ റൈഫിൾസ് (ആർആർ), 179 ബിഎൻ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരും സോപോർ പോലീസും ഉൾപ്പെടുന്ന സംയുക്ത ഓപ്പറേഷനിലാണ് വെള്ളിയാഴ്ച വൈകുന്നേരം ബൊമൈ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ബോമൈ ചൗക്കിൽ ഈ അറസ്റ്റുകൾ നടന്നത്. ഷാരിഖ് അഷ്‌റഫ്, സഖ്‌ലൈൻ മുഷ്താഖ്, തൗഫീഖ് ഹസൻ ഷെയ്ഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗോരിപുരയിൽ നിന്ന് ബൊമൈയിലേക്ക് വരികയായിരുന്ന മൂന്ന് പേരുടെ നീക്കം സംശയാസ്പദമായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ശ്രമം പരാജയപ്പെട്ടതോടെ സുരക്ഷാസേനയുടെ പിടിയിലാകുകയായിരുന്നു. സൈന്യം ഉൾപ്പെടെ പുറത്തുനിന്നുള്ള തൊഴിലാളികളെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു മൂന്ന് ഹാൻഡ് ഗ്രനേഡുകളും 9 പോസ്റ്ററുകളും 12 പാക്കിസ്താന്‍ പതാകകളും…
പൊമ്പിളൈ ഒരുമൈക്കെതിരെ വിവാദ പരാമര്‍ശം: എംഎം മണിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി
ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് മുൻ മന്ത്രി എംഎം മണി നടത്തിയ വിവാദ പരാമർശത്തിനെതിരെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ ഹർജി. എംഎം മണിയുടെ പ്രസംഗത്തിനെതിരായ ഹർജി ജനപ്രതിനിധികളുടെ അധിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭരണഘടനാ ബെഞ്ച് പരിഗണിക്കും. പൊമ്പിളൈ ഒരുമൈ സമരകാലത്ത് കാട്ടിൽ കുടിയും മറ്റു പരിപാടികളും നടന്നുവെന്ന മണിയുടെ വിവാദ പരാമർശത്തിനെതിരെയാണ് ഹർജി. കൗശൽ കിഷോർ കേസിനൊപ്പം എംഎം മണിയുടെ പ്രസംഗവും പരിഗണിക്കുന്നുണ്ട്. യുപി സർക്കാരിനെതിരെ കൗശൽ കിഷോർ നൽകിയ പ്രധാന കേസിനൊപ്പം എംഎം മണിക്കെതിരെ ജോർജ് വട്ടുകുളം നൽകിയ ഹർജിയും ഭരണഘടനാ ബെഞ്ചിൽ പരിഗണിക്കും.
മനുഷ്യൻ ജീവിതയാത്രയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു: സ്വാമി ചിദാനന്ദപുരി
ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിൽ രാമായണ മാസം ആചരിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള വളരെയധികം ഹൈന്ദവ കുടുംബങ്ങൾ വളരെ സജീവമായി രാമായണ പാരായണത്തിലും തുടർന്നു നടന്ന പ്രഭാഷണ പരമ്പരയിലും പങ്കെടുത്തു. കേരളത്തിലൊട്ടാകെ കർക്കിടക മാസത്തിൽ ദിവസവും സ്വഭവനങ്ങളിൽ ഉയർന്നു കേട്ട രാമായണ ശീലുകൾ സൂം മീറ്റിംഗുകളിലൂടെ പ്രവാസ ഹൈന്ദവ ഭവനങ്ങളിലും മുഴങ്ങി. മിക്കവാറും എല്ലാ ദിവസങ്ങളിലും പാരായണം കഴിയുമ്പോൾ പ്രസിദ്ധരും വാഗ്മികളുമായ പണ്ഡിതന്മാർ അതാത് ദിവസത്തെ വായിച്ച ഭാഗം വിശദമാക്കി സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുത്തിരുന്നു. കാനഡയിൽ നിന്നുമുള്ള ഡോ. എ.പി. സുകുമാർ ഇംഗ്ലീഷിൽ വിവരിച്ചിരുന്നതിനാൽ പ്രവാസികളായ പുതിയ തലമുറയ്ക്ക് താല്പര്യം വർദ്ധിച്ചു. അടുത്ത വർഷം കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഇംഗ്ലീഷിൽ ഗദ്യരൂപത്തിലുള്ള രാമായണം കൂടി വായിക്കുവാൻ നിർദ്ദേശം വരികയുണ്ടായി. സംസ്കൃത പണ്ഡിതനും അറിയപ്പെടുന്ന പ്രഭാഷകനുമായ ഡോ…
മത തമ്പ്രാക്കന്മാരേ…. പെൺകുട്ടികൾ ശബ്ദിക്കട്ടെ (ലേഖനം) : കാരൂർ സോമൻ
കേരള ചരിത്രം കടന്നുവന്നിട്ടുള്ളത് ധാരാളം അവിസ്മരണീയങ്ങളായ നാൾ വഴികളിലൂടെയാണ്. ഏതൊരു വ്യക്തിയുടേയും സാംസ്‌ക്കാരിക സാക്ഷാത്ക്കാരമാണ് പുരോഗതി നേടുക. പുരോഗമനാശയങ്ങൾ മാറ്റത്തിന്റെ മാതൃകയാണ്. അങ്ങനെ പുരോഗതി നേടുന്ന ദേശങ്ങൾ, രാജ്യങ്ങൾ പുത്തൻ പറുദീസയായി പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ പുതിയ തൊഴിലുകൾ, പുതിയ റോഡുകൾ, പുതിയ ബ്രിഡ്ജുകൾ, പുതിയ തീവണ്ടികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, ഹോട്ടലുകൾ, പാർക്കുകൾ, വ്യവസായം തുടങ്ങി ആധുനിക ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ വാതായനങ്ങൾ മിഴി തുറക്കുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കണം, ക്ലാസ് മുറികളിൽ ആൺകുട്ടികൾക്കൊപ്പമിരിക്കാൻ പാടില്ല എന്നൊക്കെ കേട്ടാൽ സമൂഹത്തിൽ വഷളന് വളരാൻ വളം വേണ്ട എന്ന് തോന്നും. ഞാൻ പഠിച്ച കാലങ്ങളിൽ ഒന്നിച്ചിരുന്നാണ് പഠിച്ചത്. തീവണ്ടി, വിമാനം, കപ്പൽ, ബസ്സ് ഇതിലെല്ലാം ഒരേ സീറ്റിലിരുന്നാണ് സ്ത്രീ പുരുഷന്മാർ സഞ്ചരിക്കുന്നത്. ചില മത മൗലികവാദികൾ പച്ചപ്പുല്ലു കണ്ട പശുവിനെപോലെയാണ് ഇതിൽ പുല്ലു തിന്നാൻ വരുന്നത്. നമ്മുടെ…
ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വരണം: എൽദോസ് കുന്നപ്പിള്ളി MLA
ഫിലാഡൽഫിയ: ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും, പെരുമ്പാവൂരിന്റെ ജനപ്രിയ എംഎൽഎ യും, കേരളനിയമസഭയിലെ മിന്നും താരവുമായ ശ്രീ എൽദോസ് കുന്നപ്പിള്ളി പ്രസ്ഥാപിച്ചു. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനവും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് പെൻസിൽവാനിയാ ചാപ്റ്ററിന്റെ ഉത്‌ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗാന്ധിജിയും സുബാഷ് ചന്ദ്രബോസും ജവഹർലാൽ നെഹ്റുവും, വല്ലഭായി പട്ടേലും ആസാദും ഒക്കെ കൊളുത്തി തന്ന ദീപശിഖയുമായിട്ടാണ് ഈ രാജ്യത്തെ സ്നേഹിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അണികളായ നാം ഓരോരുത്തരും മുന്നോട്ടു പോകുന്നത്. ആ ഐക്യവും ഒത്തൊരുമയും സമാധാനവും ഇല്ലാതാക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അധികാരത്തിൽ കടിച്ചുതൂങ്ങി അസമാധാനവും, അരാജകത്വവും, വർഗ്ഗീയ വിദ്വേഷങ്ങളും വളർത്തി രാജ്യത്തെ രണ്ടാക്കാൻവേണ്ടിയുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന…
സിപിഎം നേതാവ് പികെ ശശി സഹകരണ സ്ഥാപനങ്ങളില്‍ സ്വജന പക്ഷപാതം കാണിക്കുന്നതായി പരാതി
പാലക്കാട്: കെടിഡിസി ചെയർമാനും സിപിഎം നേതാവുമായ പികെ ശശിക്കെതിരെ വീണ്ടും പരാതി. മണ്ണാർക്കാട്ടെ സഹകരണ സംഘങ്ങളിൽ അനധികൃത നിയമനം നടക്കുന്നതായി പരാതി. മണ്ണാർക്കാട് നഗരസഭാ അംഗവും ലോക്കൽ കമ്മിറ്റി അംഗവുമായ മൻസൂർ നൽകിയ പരാതിയിലാണ് നടപടി. മണ്ണാർക്കാട് നഗരത്തിലും പരിസര പ്രദേശത്തുമുള്ള സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ പികെ ശശിയുടെ നേതൃത്വത്തിൽ അനധികൃത നിയമനങ്ങൾ നടത്തുന്നു എന്നാണ് സംസ്ഥാന കമ്മിറ്റിക്ക് മൻസൂർ നൽകിയിരിക്കുന്ന പരാതി. നേരത്തെ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് സംസ്ഥാന കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്. ശശിയുമായി അടുത്ത ബന്ധമുള്ളവരുടെ മക്കളും മരുമക്കളും ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾക്ക് പാർട്ടി അറിയാതെ നിയമനം നടത്തുന്നുണ്ടെന്നും മൻസൂറിന്റെ പരാതിയിൽ പറയുന്നു. പരാതി പരിശോധിച്ച് സംസ്ഥാന കമ്മിറ്റി നടപടിയെടുക്കുമെന്ന് പറയുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; ബിജെപിയാണെന്ന് സിപിഎം
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. ഇന്ന് പുലർച്ചെയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ രണ്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയതെന്നും, ഇതിനു പിന്നിൽ ബിജെപിയാണെന്നും സിപിഎം ആരോപിച്ചു. മൂന്ന് ബൈക്കുകളിലെത്തിയ ഒമ്പതംഗ സംഘമാണ് ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. സംഭവത്തിൽ ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.