റവ.ഡോ. മോനി മാത്യു ആഗസ്റ്റ് 30 നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍: ആഗസ്റ്റ് 30 ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ (ഐപിഎൽ) മാർത്തോമാ സഭയിലെ സീനിയർ വൈദികനും മാർത്തോമാ സൺ‌ഡേസ്കൂൾ മുൻ ജനറൽ സെക്രട്ടറിയുമായ റവ ഡോ മോനി മാത്യു മുഖ്യ പ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ആഗസ്റ്റ് 30 നു ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന മോനി മാത്യു അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച്…

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഓണാഘോഷം സെപ്റ്റംബര്‍ 4 ഞായറാഴ്ച

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്‌ആർഎ) ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നു. ആഘോഷപരിപാടികൾ സെപ്തംബർ 4 ന് ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ വച്ച് നടത്തപ്പെടും (1415, Packer Ln, Stafford, TX 77477) മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു ഓണ സന്ദേശം നൽകും. ഹൂസ്റ്റണിൽ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖർ ആശംസകൾ അറിയിക്കും. എച്ച്ആർഎ പ്രസിഡണ്ട് ബാബു കൂടത്തിനാലിൽ അദ്ധ്യക്ഷത വഹിയ്ക്കും. ചെണ്ടമേളം,വള്ളംകളി, ഓണപ്പാട്ടുകൾ, മാവേലിയുടെ എഴുന്നള്ളത്ത്, അത്ത പൂക്കളം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ “റാന്നി മന്നനെയും” “റാന്നി മങ്ക” യെയും ആഘോഷ…

ഓ കുഴപ്പമില്ല !

കുഴപ്പം (kuzhappam) എന്ന വാക്കിൻറെ അർത്ഥം നോക്കിയപ്പോൾ ഇവയെല്ലാം ആണ് എനിക്ക് ലഭിച്ചത്: trouble, difficulty, imbroglio, defect, confusion, disorderliness. അപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞാൽ ഈ മേൽപ്പറഞ്ഞ സംഭവങ്ങൾ ഇല്ലാതിരിക്കാം എന്ന് നമുക്ക് കരുതാം. ഇനി കാര്യത്തിലേക്ക് കടക്കാം. അമേരിക്കൻ മണ്ണിൽ ഇന്ത്യൻ പാചകരീതി മാറ്റുരച്ചവരാണ് മുഗൾ പാലസ് ബി.കെ. ജോൺ, ബംഗാൾ ടൈഗർ സിംസൺ, മഹാറാണി ജോൺ, സിത്താര്‍ പാലസ് ഷാജു കെ പോൾ. സൺഡേ ലഞ്ചും ഔട്ട്ഡോർ കേറ്ററിംഗ് കൂടുതലായി മലയാളികളുമായി ഇടപെടേണ്ടി വരുന്നത്. കാശ്മീരി ഷെഫ്, ലാസിം ഭായി ഉണ്ടാക്കിയ റോഹൻ ജോഷ്, ഗഡുവാളി ഷെഫിൻറെ തന്തൂരി ഐറ്റംസ്, ബാലസുബ്രഹ്മണ്യ പോറ്റിയെ കൊണ്ട് മസാല ദോശയും സാമ്പാറും, ജിൻസൺ മേനാച്ചേരിയെ കൊണ്ട് മീൻ മാങ്ങ പാൽ കറി ഉണ്ടാക്കി കൊടുത്താലും ഫുഡ് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ കുഴപ്പമില്ല എന്നായിരുന്നു…

ആവേശ കടലായി 12 മത് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളം കളി (വീഡിയോ)

ബ്രാംപ്റ്റൺ: ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞു. കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് 12-ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരത്തിന്റെ ആദ്യപാദം സമാപിച്ചു. ഫൈനല്‍ മത്സരങ്ങള്‍ മഴ മൂലം മാറ്റിവെയ്ക്കേണ്ടി വന്നതായും നടക്കാതെ പോയ മത്സരങ്ങള്‍ ഉടനടി നടത്താന്‍ ശ്രമിക്കുമെന്നും റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായരും രെജിസ്ട്രേഷന്‍ കണ്‍വീവര്‍ ബിനു ജോഷ്വായും അറിയിച്ചു. . ആർപ്പുവിളികളും ആരവങ്ങളുമായി ഒരു ജലോത്സവ കാലം കടന്നു പോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം ലോകത്തുള്ള എല്ലാ ജലോത്സവ പ്രേമികള്‍ക്കും ഒന്നുപോലെ ആവേശം പകർന്നതായി സമാജം ജെനറല്‍ സെക്രട്ടറി ലത മേനോന്‍ പറഞ്ഞു. പുരുഷന്മാരുടെയും വനിതകളുടെയുമായി ഇരുപത്തി അഞ്ചിലധികം ടീമുകൾ മത്സരത്തില്‍ പങ്കെടുത്തതായി ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ യോഗേഷ് ഗോപകുമാര്‍ സാജു തോമസ് തുടങ്ങിയവര്‍ അറിയിയിച്ചു. ഈ വര്ഷം മുഖ്യാതിഥിയായി പങ്കെടുക്കേണ്ടായിരുന്ന പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസഫലി അദ്ദേഹം ദുബായില്‍…

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരദാനം ജനുവരി 6 ന് കൊച്ചിയിൽ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) മലയാളി മാധ്യമപ്രവർത്തകർക്കുള്ള മാധ്യമശ്രീ – മാധ്യമരത്ന പുരസ്കാരദാന ചടങ്ങ് 2023 ജനുവരി 6 വെള്ളിയാഴ്ച കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെൻറ്ററിൽ നടത്തുമെന്ന് പ്രസിഡണ്ട് സുനിൽ തൈമറ്റം , സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെയും, മാധ്യമരംഗത്തെയും വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന വർണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ പുരസ്കാരം സമ്മാനിക്കുക . ഒരു ലക്ഷം രൂപയും, പ്രശസ്‌തി പത്രവുമാണ് മാധ്യമശ്രീ പുരസ്കാരജേതാവിന് ലഭിക്കുക. 50000 രൂപയും പ്രശസ്‌തി പത്രവുമാണ് മാധ്യമരത്ന പുരസ്കാരജേതാവിന് നൽകുക. ഈ പുരസ്‌കാരങ്ങൾക്ക് പുറമെ വിവിധ വിഭാഗങ്ങളിൽ അച്ചടി-ദൃശ്യ-ഓൺലൈൻ മാധ്യമപ്രവർത്തകർക്കും ചടങ്ങിൽ അവാർഡുകൾ നൽകി ആദരിക്കും. കൂടാതെ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും ഇന്ത്യ പ്രസ്ക്ലബ് ചടങ്ങിൽ അനുമോദിക്കും. ഇന്ത്യ പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ബിജു…

ആകാശത്തു നിന്നും ഹെലിക്കോപ്റ്ററിൽ മാവേലി മന്നൻ പറന്നിറങ്ങി; ട്രൈസ്റ്റേറ്റ് ഓണാഘോഷവേദി അക്ഷരാർത്ഥത്തിൽ കേരളീയമായി മാറി

ഫിലഡൽഫിയയിലുള്ള ക്യാൻസ്റ്റാറ്റർ വോക്‌സ് ഫെസ്റ്റ് വെറീൻ എന്ന ജർമ്മൻകാരുടെ വിനോദകേന്ദ്രത്തിലെ മൈതാനിയിൽ ആകാശത്തു നിന്നും പുഷ്പവൃഷ്ട്ടി വിതറി വീണപ്പോൾ വിശാലമായ ആ ഗ്രൗണ്ടിൽ കേരളീയതയുടെ എല്ലാ രൂപവും ഭാവവും സാമന്യയിപ്പിക്കുന്ന ആഘോഷത്തിനു കോപ്പുകൂട്ടുകയായിരുന്നു. കൊത്തുവിളക്കിനു ചുറ്റും സെറ്റുമുണ്ടുടുത്ത ഒരുകൂട്ടം മലയാളി മങ്കമാർ തിരുവാതിര നൃത്തത്തിനുള്ള ചുവടുകൾക്കായി തയാറായി നിൽക്കുന്നു. ആഘോഷ പരിപാടികൾക്കായി അണിഞ്ഞൊരുങ്ങിയ ഓപ്പൺ സ്റ്റേജിനു മുൻപിലെ അത്തപ്പൂക്കളത്തിനു സമീപത്തായി മുണ്ടും സിൽക്ക് ഷർട്ടുകളുമണിഞ്ഞ ചെണ്ട വാദ്യക്കാർ. പൂരപ്പറമ്പിലെന്നപോലെ വേദിക്കുചുറ്റും വഴിവാണിഭക്കാരുടെ ടെന്റുകളും വിൽപ്പനകളും പൊടിപൊടിക്കുന്നു. സെറ്റുസാരിയും അവയ്ക്കു ചേരുന്ന ആഭരങ്ങളുമണിഞ്ഞു ഫിലാഡൽഫിയയിലെ മിക്കവാറുമുള്ള മലയാളി മങ്കമാർ പലയിടത്തായി വെയിലേറ്റു വാടാതെ നിലയുറപ്പിച്ചിരുന്നു. സിൽക്ക് ജൂബയുടെ നെഞ്ചത്തുതന്നെ ഔദ്യോഗിക ബാഡ്ജുകൾ ധരിച്ച സംഘാടകർ ഒരു കല്യാണ വീട്ടിലെ കാര്യസ്ഥർ എന്ന പോലെ തലങ്ങും വിലങ്ങും നടക്കുന്നു. വേദിയിലെ ഉച്ചഭാഷണിയിക്കൽ നിന്ന് ഉത്സവപ്പറമ്പിലെ എന്ന പോലെ അനൗസ്‌മെന്റുകൾ ഉയരുന്നുണ്ട്.…

ആദ്യഫല പെരുന്നാളില്‍ പുതു ചരിത്രം രചിച്ച്‌ ഹൂസ്റ്റൺ ട്രിനിറ്റി മാര്‍ത്തോമ ഇടവക

ഹൂസ്റ്റൺ: ദൈവ സന്നിധിയില്‍ വിളവെടുപ്പിന്റെ ഫലങ്ങളും കാഴ്ച്ചകളുമായി ആണ്ടുതോറും എത്തിയിരുന്ന പഴയ നിയമ കാല വേദപുസ്തക പാരമ്പര്യത്തെ മാതൃകയാക്കി ഈ വര്‍ഷവും ട്രിനിറ്റി മാര്‍ത്തോമാ ഇടവക അമേരിക്കന്‍ മണ്ണില്‍ തങ്ങളുടെ ആദ്യ ഫല പെരുന്നാള്‍ കൊണ്ടാടി. ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെ ഈ വര്‍ഷം ഇടവകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുക ഏകദേശം 149,000 ഡോളർ (ഏകദേശം 1 കോടി 18 ലക്ഷം രൂപ) സമാഹരിക്കാന്‍ സാധിച്ചു. 400 നടുത്തു കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയിലെ എല്ലാ കുടുംബങ്ങളും ആവേശത്തിന്റെ പാരമ്യത്തിലാണ് ലേലം വിളിയിൽ പങ്കെടുത്തത്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ വർഷവും ഹാർവെസ്ററ് ഫെസ്റ്റിവൽ നടത്തിയത്. ‘സൂം’ പ്ലാറ്റഫോമിൽ ഏകദേശം 100 കുടുംബങ്ങൾ ആദിയോടന്തം പങ്കാളികളായി. ജൂലൈ 24 ഞായറാഴ്ച ഇടവക ദിനത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ഇടവക ട്രസ്റ്റിമാർ ചേർന്ന് സമര്‍പ്പിച്ച ആദ്യ…

ഇറാൻ, റഷ്യ, ചൈന എന്നിവയ്‌ക്കെതിരെ അമേരിക്ക തെറ്റായ പ്രചാരണം നടത്തിയതായി ഗവേഷണ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇറാൻ, റഷ്യ, ചൈന എന്നിവയെ ലക്ഷ്യം വെച്ച് ദീര്‍ഘകാലമായി യുഎസ് തെറ്റായ വിവര പ്രചാരണങ്ങളുടെയും അതുപോലെ തന്നെ പാശ്ചാത്യ അനുകൂല വിവരണങ്ങൾ പ്രചരിപ്പിക്കുന്നതിന് ഡസൻ കണക്കിന് വ്യാജ അക്കൗണ്ടുകളുടെ ഉപയോഗത്തിന്റെയും വിശദാംശങ്ങൾ സമീപകാല ഗവേഷണങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സ്റ്റാൻഫോർഡ് ഇന്റർനെറ്റ് ഒബ്സർവേറ്ററിയിലെയും ഗവേഷണ കമ്പനിയായ ഗ്രാഫിക്കയിലെയും ഗവേഷകർ നടത്തിയ പഠനമനുസരിച്ച്, അഞ്ച് വർഷത്തോളം യുഎസ് അനുകൂല രഹസ്യ സ്വാധീന പ്രവർത്തനങ്ങൾ നടത്തി, പശ്ചിമേഷ്യയിലും മധ്യേഷ്യയിലും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് “വഞ്ചനാപരമായ തന്ത്രങ്ങൾ” ഉപയോഗിച്ചു എന്ന് പറയുന്നു. പ്രവർത്തനങ്ങൾക്ക് പിന്നിലെ അക്കൗണ്ടുകൾ പലപ്പോഴും വാർത്താ ഔട്ട്‌ലെറ്റുകളായി അവതരിപ്പിക്കുകയോ നിലവിലില്ലാത്ത വ്യക്തിത്വങ്ങളുടെ പേരിലോ ആയിരുന്നു. ഫാർസി, റഷ്യൻ, അറബിക്, ഉർദു എന്നിവയുൾപ്പെടെ ഏഴ് ഭാഷകളിലെങ്കിലും ഉള്ളടക്കം പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു. ചില സന്ദർഭങ്ങളിൽ, വോയ്‌സ് ഓഫ് അമേരിക്ക, റേഡിയോ ഫ്രീ യൂറോപ്പ് എന്നിവയുൾപ്പെടെ വാഷിംഗ്ടൺ ധനസഹായമുള്ള…

സപ്പോരിജിയ ആണവനിലയത്തിന് ഷെല്ലിടാൻ ഉപയോഗിച്ച യുഎസ് നിർമിത ഹോവിറ്റ്സർ റഷ്യ തകർത്തു

തെക്കുകിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന റഷ്യൻ നിയന്ത്രണത്തിലുള്ള സപ്പോരിജിയ ആണവനിലയത്തിന് നേരെ ഷെല്ലാക്രമണം നടത്താൻ കിയെവ് സേന ദിവസേന ഉപയോഗിച്ചിരുന്ന യുഎസ് നിർമ്മിത എം777 ഹോവിറ്റ്സർ പീരങ്കി റഷ്യന്‍ സൈന്യം നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. “കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, സപ്പോരിജിയ ആണവ നിലയത്തിന് നേരെ ഉക്രേനിയൻ സൈന്യം വലിയ തോതിലുള്ള പീരങ്കികൾ ഉപയോഗിച്ച് രണ്ട് തവണ ഷെല്ലാക്രമണം നടത്തി. ഷെല്ലാക്രമണത്തിന്റെ ഫലമായി, ഓക്സിജൻ, നൈട്രജൻ സ്റ്റേഷന്റെ പ്രദേശത്ത് നാല് യുദ്ധോപകരണങ്ങൾ പൊട്ടിത്തെറിച്ചു. കൂടാതെ, പ്രത്യേക കെട്ടിട നമ്പർ 1 ന്റെ പ്രദേശത്ത് ഒന്ന് കൂടി, ”പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി ഇഗോർ കൊനാഷെങ്കോവ് വെള്ളിയാഴ്ച പ്രതിദിന സമ്മേളനത്തിൽ പറഞ്ഞു. ഉക്രേനിയൻ സേന ഉപയോഗിച്ച യുഎസ് നിർമ്മിത ഹോവിറ്റ്‌സറിന്റെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാനും നശിപ്പിക്കാനും റഷ്യൻ യൂണിറ്റുകൾക്ക് കഴിഞ്ഞുവെന്ന് കൊനാഷെങ്കോവ് അഭിപ്രായപ്പെട്ടു. അവിടെ നിന്നാണ്…

പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച

ഹൂസ്റ്റൺ: ലോക മലയാളി പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ന്റെ ആഭിമുഖ്യത്തിൽ കേരളത്തിന് വെളിയിലുള്ള പ്രവാസികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന നോൺ റസിഡന്റ് കേരളൈറ്റ്സ് (എൻആർകെ) പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് 27 നു ശനിയാഴ്ച ഡൽഹിയ്ക്കടുത്ത് രാജസ്ഥാനിലെ ഭിവാഡിയിലുള്ള ‘ദി ട്രീ ഹൗസ് ഹോട്ടൽ ക്ലബ്’ ൽ വച്ചാണ് സംഗമം നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പിഎംഎഫ് ഗ്ലോബൽ നേതാക്കളും സംബന്ധിച്ച് നേതൃത്വം നൽകും. പിഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ജനറൽ സെക്രട്ടറി വർഗീസ് ജോൺ എന്നിവരോടൊപ്പം അമേരിക്കയിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകനും പിഎംഎഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്ററുമായ പി.പി. ചെറിയാനും സംബന്ധിക്കും. പിഎംഎഫിന്റെ കേരള കോർഡിനേറ്റർ ബിജു. കെ. തോമസ്, ഇന്ത്യൻ…