അംറോഹ (ഉത്തർപ്രദേശ്): തന്ത്രികാചാരത്തിന്റെ ഭാഗമായി യുവതി 18 മാസം പ്രായമുള്ള മരുമകനെ ബലികൊടുത്തു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ മലക്പൂർ ഗ്രാമത്തിലാണ് സംഭവം. യുവതി സരോജ് ദേവിയെയും (32) ഭർത്താവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. “എന്റെ ജ്യേഷ്ഠനും ജ്യേഷ്ടത്തിക്കും നേരത്തെ മൂന്ന് കുട്ടികളെ ജനിച്ചയുടനെ നഷ്ടപ്പെട്ടിരുന്നു. നാലാം തവണ ഗർഭിണിയായപ്പോൾ, അവര്‍ ഒരു തന്ത്രിയുടെ ഉപദേശം തേടി. അവരുടെ നാലാമത്തെ കുട്ടി രക്ഷപ്പെടണമെങ്കില്‍ ഒരു കുഞ്ഞിനെ ബലികൊടുക്കണമെന്ന തന്ത്രിയുടെ ഉപദേശപ്രകാരം അവർ എന്റെ കുഞ്ഞിനെ കൊന്നു,” കുട്ടിയുടെ പിതാവ് രമേഷ് കുമാർ (28) പറഞ്ഞു. വീട്ടിൽ നിന്ന് കാണാതായി രണ്ട് ദിവസത്തിന് ശേഷം കുട്ടിയുടെ ശരീരഭാഗങ്ങൾ കരിമ്പ് തോട്ടത്തിൽ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അമ്മായി സരോജിന്റെയും മുത്തശ്ശി ഗംഗാദേവിയുടെയും സംരക്ഷണയിലാണ് കുട്ടിയെ വിട്ടത്. കാണാതായ കുട്ടിയെ കണ്ടെത്താൻ വീട്ടുകാർക്ക് സാധിക്കാത്തതിനെ തുടർന്ന് രമേഷ് കുമാർ പോലീസിൽ…
Month: August 2022
സന്തോഷം വിലാപമായി മാറി; മൂന്നു നില കെട്ടിടത്തിന് തീ പിടിച്ച് 5 കുടുംബാംഗങ്ങൾ മരിച്ചു
മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മൂന്നു നിലക്കെട്ടിടത്തിൽ പെട്ടെന്നുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തു മരിച്ചു. ഗൽഷഹീദ് പോലീസ് സ്റ്റേഷൻ പരിധിയിലെ അസലത്പുരയിലെ മൂന്ന് നിലകളുള്ള വീടിന്റെ ഗോഡൗണിൽ വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ നാഫിയ (7), ഇബാദ് (3), ഉമേമ (12), ഷാമ പർവീണ്‍ (35), ഖമർ ആര (65) എന്നിവരാണ് മരിച്ചത്. നിരവധി പേരെ രക്ഷപ്പെടുത്തിയതായും പറയപ്പെടുന്നു. അതേസമയം വീടിനടിയിൽ പഴയ ടയറുകളുടെ ഗോഡൗണുണ്ടായിരുന്നതിനാൽ തീപിടിത്തം രൂക്ഷമായതായും പറയപ്പെടുന്നു. വീട്ടിൽ ആകെ 12 പേരായിരുന്നു താമസിച്ചിരുന്നത്. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. നിയന്ത്രണവിധേയമാക്കുമ്പോഴേക്കും തീ അതിന്റെ ഭീകരരൂപം പൂണ്ടിരുന്നതായി പറയുന്നു. ഈ വീട്ടിലെ രണ്ട് പെൺകുട്ടികളുടെ വിവാഹം വെള്ളിയാഴ്ച നടക്കാനിരിക്കുകയായിരുന്നു. വീട്ടുകാർ മുഴുവൻ അതിനുള്ള ഒരുക്കങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് തീ പിടുത്തം ഉണ്ടായത്. തീപിടിത്തം മൂലം വിവാഹത്തിന്റെ…
“യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” – ഡോക്യൂമെന്ററി പൂർത്തിയാകുന്നു
ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ 21 മത് മെത്രാപ്പോലീത്തായിരുന്ന് സഭയ്ക്കു ധീരമായ നേതൃത്വം നൽകിയ ഭാഗ്യസ്മരണീയനായ കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ ധന്യവും ശ്രേഷ്ടവുമായ ജീവിതത്തെ ആസ്പദമാക്കി “യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” എന്ന പേരിൽ ഡോക്യുമെന്ററി തയ്യാറാവുന്നു. ജോസഫ് മാർത്തോമ്മയുടെ ജീവിതം 4 ഘട്ടങ്ങളായാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1908 മുതൽ പശ്ചാത്തലത്തിൽ കാണിക്കുന്ന ചിത്രീകരണത്തിൽ ബാലനാകുന്ന ബേബി എന്ന് വിളിപ്പേരുള്ള ജോസെഫിന്റെ സഭാ ശുശ്രൂഷയിലേക്കുള്ള ഒരുക്കത്തിന്റെ പശ്ചാത്തലവും സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ട ശുശ്രൂഷകളുടെ ആദ്യപടിയും ശെമ്മാശ്, കശീശ്ശാ സ്ഥാനങ്ങൾ, ജോസഫ് മാർ ഐറേനിയോസ് സഫ്രഗൻ മെത്രാപോലിത്ത സ്ഥാനവും ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ സമാനതകളില്ലാത്ത ഒരു പ്രഭാ പ്രബുദ്ധ പ്രൗഢിയും പാലക്കുന്നത്തെ പാരമ്പര്യ പൈതൃകത്തിൽ ഉറച്ചു നിന്ന് ‘ ജാതിക്കു കർത്തവ്യൻ’ എന്ന പോലെ നടപ്പിലും…
കേരള ക്ലബ് ഓണം ശ്രാവണ സന്ധ്യ ആഗസ്റ്റ് 27-ന്
മിഷിഗൺ: നാലരപതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ മലയാളി കലാസാംസ്കാരിക സംഘടനയായ കേരള ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷം “ശ്രാവണ സന്ധ്യ” ആഗസ്റ്റ് 27-ന് ശനിയാഴ്ച വൈകിട്ട് 4:30 മുതൽ ബെവെർലി ഹിൽസിലുള്ള വയ്‍ലി ഇ. ഗ്രൂവ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെടും. കേരള ക്ലബിന് മാത്രം അവകാശപ്പെടുവാൻ കഴിയുന്ന കേരളത്തനിമയാർന്ന ഓണസദ്യയോടെ ഓണാഘോഷങ്ങൾ ആരംഭിക്കും. 1975 മുതൽ കേരള ക്ലബ്ബ് അംഗങ്ങൾ പാകം ചെയ്തുകൊണ്ടുവരുന്ന ഓണസദ്യയുടെ വിഭവങ്ങൾ എല്ലാവർഷവും അഞ്ഞൂറോളംപേർ ആസ്വദിച്ചു കഴിക്കുന്നു. ശ്രാവണ സന്ധ്യ എന്ന ഓണാഘോഷത്തോടു ചേർന്നു നടക്കുന്ന ഗ്രാൻഡ് മെഗാ ഷോയിൽ മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളൂം പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും. കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം കേരളത്തിൽ കോട്ടയം, കോഴിക്കോട്, കൊച്ചി, ഇടുക്കി എന്നിവിടങ്ങളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്‌തു. ഗൃഹാതുരത്വമാർന്ന ഓർമ്മകൾ ഉണർത്തുന്ന ഈ ഓണാഘോഷത്തിലേക്ക്…
യുഎസ് മാധ്യമ പ്രവർത്തകനെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് നാടുകടത്തിയതായി കുടുംബം
അമേരിക്കൻ പത്രപ്രവർത്തകൻ അംഗദ് സിംഗിനെ ബുധനാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ ഉടന്‍ തന്നെ ന്യൂയോർക്കിലേക്ക് നാടുകടത്തിയതായി അമ്മ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു. ഏഷ്യയെ കേന്ദ്രീകരിച്ച് വൈസ് ന്യൂസിനായി ഡോക്യുമെന്ററികൾ നിർമ്മിക്കുന്ന സിംഗ് വ്യക്തിപരമായി ഇന്ത്യയിൽ സന്ദർശനം നടത്തുകയായിരുന്നുവെന്ന് അമ്മ ഗുർമീത് കൗർ പറഞ്ഞു. പഞ്ചാബിൽ ഞങ്ങളെ കാണാൻ ഡൽഹിയിൽ 18 മണിക്കൂർ യാത്ര ചെയ്ത് ഡല്‍ഹിയിലെത്തിയ അമേരിക്കൻ പൗരനായ എന്റെ മകനെ അടുത്ത വിമാനത്തിൽ ന്യൂയോർക്കിലേക്ക് തന്നെ തിരിച്ചയച്ചറ്ഋആയി കൗര്‍ പറഞ്ഞു. അവർ കാരണം പറഞ്ഞില്ല. പക്ഷേ, അവാർഡ് നേടിയ അവന്റെ പത്രപ്രവർത്തനമാണ് അവരെ ഭയപ്പെടുത്തുന്നതെന്ന് നമുക്കറിയാം. മാതൃരാജ്യത്തോടുള്ള സ്നേഹമാണ് അവർക്ക് സഹിക്കാൻ കഴിയാത്തത്. വൈസ് ന്യൂസിന്റെ അത്യാധുനിക റിപ്പോർട്ടിംഗാണ് അവരെ ചൊടിപ്പിക്കുന്നത്, കൗർ അവകാശപ്പെട്ടു. ഇന്ത്യയിൽ കൊവിഡ്-19 പാൻഡെമിക്കിനെക്കുറിച്ചും ഇപ്പോൾ റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലസ്ഥാനത്തിന്റെ അതിർത്തിയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചും സിംഗ് ഡോക്യുമെന്ററികളുടെ ഒരു…
Dulquer-starrer Kurup on TV for the first time, to be telecast on Zee Keralam
Kochi: Malayalam heartthrob Dulquer Salmaan’s ‘Kurup’ will be telecast for the first time on Malayalam television, on Zee Keralam. The film will be aired on August 27, at 6.30 PM. Kurup is based on the life story of Sukumara Kurup, the notorious fugitive Kerala has ever seen. In the flick, Dulquer Salmaan dons the role of Sudhakara Kurup. The film unfolds with Sudhakara Kurup availing of an insurance policy of around Rs 8 lakh. The drama he and his gang pull off to extort this policy amount later leads to…
മുസ്‌ലിം പുരുഷനെ ത്വലാഖ് ചൊല്ലുന്നതില്‍ നിന്നോ ഒന്നിലധികം വിവാഹം കഴിക്കുന്നതില്‍ നിന്നോ തടയാന്‍ നിയമം അനുശാസിക്കുന്നില്ല: കോടതി
കൊച്ചി: മുസ്ലിം പുരുഷന്മാര്‍ ത്വലാഖ് ചൊല്ലുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നത് കുടുംബകോടതിക്ക് തടയാനാകില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു. തലാഖ് ചൊല്ലുന്നത് വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ആദ്യ രണ്ട് ത്വലാഖ് ചൊല്ലിയ ഹർജിക്കാരനെതിരേ ഭാര്യ കുടുംബകോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കുടുംബ കോടതി മൂന്നാം ത്വലാഖ് ചൊല്ലുന്നതിൽ നിന്ന് ഹർജിക്കാരനെ വിലക്കി. പുനർവിവാഹം തടയണമെന്ന ഹർജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വ്യക്തിനിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയില്‍ നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ കോടതികളുടെ അധികാരം പരിമിതമാണ്. വ്യക്തിനിയമപ്രകാരം ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം വിവാങ്ങള്‍ ആകാം. നിയമം…
കുടുംബ പ്രശ്നം: വാഴക്കുളം സ്റ്റേഷനിലെ എസ് എച്ച് ഒ ആത്മഹത്യ ചെയ്തു
കൊച്ചി: വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് കെ മേനോനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മറ്റക്കുഴി സ്വദേശി രാജേഷ് ഓഗസ്റ്റ് എട്ടിനാണ് വാഴക്കുളം സ്റ്റേഷനിലെ എസ്എച്ച്ഒ ആയി ചുമതലയേറ്റത്. വ്യാഴാഴ്ച കോടതി ഡ്യൂട്ടിയുണ്ടായിരുന്ന അദ്ദേഹം രാവിലെ പത്തു മണിയായിട്ടും സ്റ്റേഷനിൽ എത്തിയില്ല. തുടര്‍ന്ന് ക്വാർട്ടേഴ്‌സിൽ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം
കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ അപകട മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബഷീറിന്റെ കുടുംബം ആവശ്യപ്പെട്ടു. ബഷീറിന്റെ സഹോദരനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമ്പോൾ പ്രോസിക്യൂഷൻ പ്രതികളെ സഹായിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ട്. പൊലീസ് പ്രതിയെ സഹായിക്കുകയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ മജിസ്‌ട്രോറ്റിന്റെ കൂടി ചുമതലയുള്ള കളക്ടര്‍ പദവിയില്‍ നിയമിച്ചതിന് എതിരെയായിരുന്നു വിവാദം. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. നിലവില്‍ ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജറാണ് ശ്രീറാം വെങ്കിട്ടരാമന്‍.
അസമിലെ സ്‌കൂളുകൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് പ്രതികരിച്ചതിന് ഹിമന്ത ശർമ്മ കെജ്‌രിവാളിനെ വിമർശിച്ചു
ഗുവാഹത്തി: മോശം പ്രകടനത്തെത്തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനത്തെ 34 സ്‌കൂളുകൾ അടച്ചുപൂട്ടിയ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ പ്രതികരിച്ചതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ചു. ഈ വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ വിദ്യാർത്ഥികളാരും വിജയിക്കാത്തതിനെ തുടർന്ന് 34 സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടാൻ അസം സർക്കാർ തീരുമാനിച്ചതായി ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. “സ്‌കൂളുകൾ പൂട്ടുന്നത് പരിഹാരമല്ലെന്ന് കെജ്‌രിവാൾ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളം നമുക്ക് നിരവധി പുതിയ സ്കൂളുകൾ തുറക്കേണ്ടതുണ്ട്. സ്‌കൂളുകൾ പൂട്ടുന്നതിന് പകരം അവ മെച്ചപ്പെടുത്തി വിദ്യാഭ്യാസം ശരിയാക്കുക,” കെജ്രിവാള്‍ എഴുതി. “പ്രിയപ്പെട്ട @അരവിന്ദ് കെജ്‌രിവാൾ ജി – പതിവുപോലെ നിങ്ങൾ ഗൃഹപാഠം ഒന്നുമില്ലാതെയാണ് കമന്റ് ചെയ്തത്! ഞാൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം മുതൽ, ദയവായി ശ്രദ്ധിക്കുക, അസം സർക്കാർ 8,610 പുതിയ സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്/ഏറ്റെടുത്തിട്ടുണ്ട്; കഴിഞ്ഞ 7…