കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ പേരുൾപ്പെട്ട മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള താത്കാലിക റാങ്ക് ലിസ്റ്റിൽ നിന്ന് കണ്ണൂർ സർവകലാശാല നിയമനം നടത്തുന്നത് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് സെപ്തംബർ 30 വരെ നീട്ടി കേരള ഹൈക്കോടതി നീട്ടി. ഗവേഷണ കാലയളവ് അദ്ധ്യാപന അനുഭവമായി കണക്കാക്കാനാകില്ലെന്ന യുജിസിയുടെ സുപ്രധാന തീരുമാനം കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. പ്രിയാ വർഗീസിനെ നിയമിച്ച സർവകലാശാലയുടെ നടപടിയെ ചോദ്യം ചെയ്ത് ചങ്ങനാശേരി എസ് ബി കോളജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജോസഫ് സ്‌കറിയ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. യുജിസി ചട്ടപ്രകാരം…
Month: August 2022
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തും; അത്താണി മുതല്‍ കാലടി വരെ ഗതാഗത നിയന്ത്രണം
കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകീട്ട് കൊച്ചിയിലെത്തും. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം വൈകീട്ട് 4.25ന് നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടില്‍ ഇറങ്ങും. പ്രോട്ടോക്കോൾ പ്രകാരം വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകും. 4.30-ന് വിമാനത്താവളത്തിന് സമീപം അനൗദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള പൊതുയോഗത്തിനായി അദ്ദേഹം റോഡ് മാർഗം പുറപ്പെടും. കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടുനിൽക്കും, തുടർന്ന് റോഡ് മാർഗം 5.05 ന് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കാൻ മോദി പുറപ്പെടും. 5.45 വരെ അദ്ദേഹം അവിടെയുണ്ടാകും. വൈകിട്ട് ആറിന് കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും വിവിധ പദ്ധതികൾ മോദി രാജ്യത്തിന് സമർപ്പിക്കും. 6.45 വരെ പരിപാടികൾ നീണ്ടുനിൽക്കും. തുടർന്ന് എംഐ-17 ഹെലികോപ്റ്ററിൽ സിയാലിൽ നിന്ന് കൊച്ചിയിലെ ഐഎൻഎസ് ഗരുഡ എയർ സ്റ്റേഷനിലേക്ക് മോദി പുറപ്പെടും. റോഡ് മാർഗം താജ് മലബാറിലേക്ക് പുറപ്പെട്ട്…
Amnesty accuses Iran, Turkey of illegal Afghan migrant pushbacks
PARIS – Iran and Turkey are preventing entry of Afghan refugees or forcibly returning them to face life-threatening risks under the Taliban regime, in violation of international law, Amnesty International said in a report Wednesday. Hundreds of thousands fled Afghanistan in August 2021 after the US left the country in a chaotic military pullout, allowing the hardline Taliban Islamists to retake control. But while many who assisted US forces in particular were airlifted out, the vast majority have had to flee by land, in particular towards Iran and eventually Turkey.…
Mikhail Gorbachev, last Soviet leader, dead at 91
MOSCOW – Mikhail Gorbachev, the last leader of the Soviet Union, has died in Moscow aged 91, Russian news agencies reported on Tuesday. “Mikhail Sergeyevich Gorbachev died this evening after a serious and long illness,” the Central Clinical Hospital in Moscow said, quoted by the Interfax, TASS and RIA Novosti news agencies. Gorbachev, who was in power between 1985 and 1991 and helped bring US-Soviet relations out of a deep freeze, was the last surviving Cold War leader. He spent much of the past two decades on the political periphery,…
Taliban celebrate anniversary of foreign troop withdrawal
KABUL – The Taliban declared Wednesday a national holiday and lit up the capital with coloured lights to celebrate the first anniversary of the withdrawal of US-led troops from Afghanistan after a brutal 20-year war. The country s new rulers — not formally recognised by any other nation — have reimposed their harsh version of Islamic law on the impoverished country, with women squeezed out of public life. But despite the restrictions, and a deepening humanitarian crisis, many Afghans say they are glad the foreign force that prompted the Taliban insurgency…
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കൃഷ്ണ പ്രസാദ് കീഴടങ്ങി
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കൃഷ്ണ പ്രസാദ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. അതിനിടെ, ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ ഉൾപ്പെടെയുള്ളവരെ ഒളിവിൽ കഴിയാന്‍ കോഴിക്കോട്ടെ ഗുണ്ടാ സംഘത്തലവൻ സഹായിച്ചതായി ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കം പരിഹരിക്കാന്‍ ഈ ഗുണ്ടാനേതാവിനെ ഉപയോഗപ്പെടുത്താറുണ്ടെന്നും പറയുന്നു. മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ വീടിന് കാവല്‍നിന്നത് ഈ ഗുണ്ടാത്തലവന്റെ സംഘമാണ്. ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂറിന്റെ സംഘത്തില്‍ പെട്ടതാണിയാള്‍. നഗരത്തിലെ പല സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളിലും ഇടനിലക്കാരനായാണ് ഈ ഗുണ്ടാസംഘത്തലവന്‍ അറിയപ്പെടുന്നത്. ചില ഉന്നത ഉദ്യോഗസ്ഥരുമായും ഇയാൾക്ക് ബന്ധമുണ്ട്.
കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കാന്‍ സാധ്യത
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ ഇന്ന് കോടതി പരിഗണിക്കാന്‍ സാധ്യത. കോഴിക്കോട് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. റോയ് തോമസ്, സിസിലി വധക്കേസുകളിൽ കോടതി വാദം തുടങ്ങി. ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു എന്നിവരുടെ കൊലപാതക കേസുകളും കോടതി ഇന്ന് പരിഗണിക്കും. കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത് കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയാണ്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്‍റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 2011ൽ സയനൈഡ് കഴിച്ച് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന്…
ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 31 ബുധന്‍)
ചിങ്ങം: നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങൾ ഇന്ന് താൽപര്യം കാണിക്കും. എന്നാൽ അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളുമായി മനസ് തുറന്ന് സംസാരിക്കും. ഇന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. പക്ഷേ ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വെക്കണം. സഹോദരന്‍മാരില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം. കന്നി: നിങ്ങളുടെ മികവുറ്റ സംഭാഷണ ശൈലിയിലൂടെ ഇന്ന് നേട്ടം കൈവരിക്കും. യാത്രകള്‍ ആഹ്ളാദപ്രദമാകും. ബിസിനസ് രംഗത്തും നേട്ടമുണ്ടാകും. കുടുംബാന്തരീക്ഷം ആഹ്ളാദകരമായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യതയുണ്ട്. ഇഷ്‌ടഭക്ഷണം അസ്വദിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. തുലാം: കോപം നിയന്ത്രിക്കണം. വാക്കുകൾ നിയന്ത്രിക്കുന്നതു കൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ഇന്ന് ചെലവുകള്‍ വര്‍ധിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ശാരീരികപരമായും അസ്വസ്ഥതകൾ നേരിടും.…
മാപ്പ് ഓണാഘോഷം സെപ്റ്റംബർ 10 ന്; ദലീമ എംഎൽഎ മുഖ്യാതിഥി
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10 ന് ശനിയാഴ്ച വൈകിട്ട് മൂന്നു മണി മുതൽ ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (608 Welsh Rd, Philadelphia, PA 19115) കേരളത്തനിമയിൽ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു… ദക്ഷിണേന്ത്യയിലെ പ്രമുഖ പിന്നണി ഗായികയും, അരൂർ നിയോജകമണ്ഡലം എം.എൽ.എ യുമായ ദലീമ ജോജോ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണസന്ദേശം നൽകും. പഞ്ചവാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്തും, പൊതുസമ്മേളനവും,വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഈ വർഷത്തെ ഓണാഘോഷത്തെ അവിസ്മരണീയമാക്കും. ഫോമാ, ഫൊക്കാന നേതാക്കന്മാരും, ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷങ്ങളിൽ പങ്കെടുക്കും. ഈ വർഷത്തെ മാപ്പ് ഓണാഘോഷത്തിൻെറ ടിക്കറ്റുകൾ മാപ്പ് ഭാരവാഹികളിൽ…
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമാകുമെന്ന് ഭാരവാഹികള്‍
ആല്‍ബനി (ന്യൂയോര്‍ക്ക്): ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ (സിഡിഎംഎ) ഓണാഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഭാരവാഹികളെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയയും സെക്രട്ടറി അനൂപ് അലക്സും അറിയിച്ചു. സെപ്തംബര്‍ 11 ഞായറാഴ്ച കോളനി കുക്ക് പാര്‍ക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ‘പൊന്നോണം 2022’ എന്ന് പേരിട്ടിരിക്കുന്ന ഓണാഘോഷ പരിപാടികള്‍ രാവിലെ 11:00 മണിക്ക് ആരംഭിക്കും. ഓണ സദ്യയ്ക്കു പുറമെ തിരുവാതിര, പൂക്കളം, വടംവലി തുടങ്ങി വിവിധ കലാ-കായിക പരിപാടികള്‍ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് ഇരുവരും അറിയിച്ചു. ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും, ആല്‍ബനി സന്ദര്‍ശിക്കുന്ന അതിഥികളും ഈ ആഘോഷത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു. കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് മുന്നോട്ടു പോകുന്നതെന്ന് പ്രസിഡന്റും സെക്രട്ടറിയും…