കാനഡയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ഡോ.തോമസ് തോമസ് എതിരില്ലാതെ ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ടു

ടൊറന്റോ: കാനഡയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഡോ.തോമസ് തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം തലയോലപ്പറമ്പ് മരങ്ങോലില്‍ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടര്‍ച്ചയായ ആറാം തവണയാണു സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടത്. കാല്‍ നൂറ്റാണ്ടോളം ഒരേ വാര്‍ഡിനെ പ്രതിനിധീകരിച്ചു സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന അത്യപൂര്‍വ്വ നേട്ടവും സ്വന്തമാക്കി. നിലവില്‍ ഡഫറിന്‍ -പീല്‍ കാത്തലിക് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയും വൈസ് ചെയര്‍മാനുമായ തോമസ്, നിരവധി കമ്മിറ്റികളില്‍ ചെയറും വൈസ് ചെയറുമായിരുന്നു. പിളര്‍പ്പിന് മുന്‍പുള്ള ഫൊക്കാനയുടെയും കനേഡിയന്‍ മലയാളി അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി, ഫോമാ കാനഡ റീജിയനല്‍ വൈസ് പ്രസിഡന്റ്, പനോരമ ഇന്ത്യാ ഡയറക്ടര്‍ തുടങ്ങിയ നിരവധി നിലകളില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.തോമസ് തോമസ്, കനേഡിയന്‍ മലയാളികളുടെ ഇടയില്‍ സജീവ സാന്നിധ്യമാണ്. ഇത്തവണത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഡോ.തോമസ് തോമസിന്റെ സഹോദരീ പുത്രന്‍ ഷോണ്‍ സേവ്യറും സഹോദരന്റെ പുത്രി…

വി.പി. സത്യന്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റ് ഫിലഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയാ: അന്തരിച്ച ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വി.പി.സത്യന്റെ സ്മരണാര്‍ത്ഥം നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ വി.പി. സത്യന്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റിന് ഫിലഡല്‍ഫിയ ആഴ്‌സണല്‍സ് ആതിഥേയത്വം വഹിക്കുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മലയാളി സോക്കര്‍ ക്ലബുകളുടെ കൂട്ടായ്മയാണ് നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗ്(NAMSL). നിരവധി കായിക മാമാങ്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഫിലഡല്‍ഫിയ നഗരത്തില്‍ ലേബര്‍ ഡേ വീക്കെന്‍ഡ് ആയ സെപ്റ്റംബര്‍ 3,4 തീയതികളില്‍ ആണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. NAMSLപ്രസിഡന്റ് സാഖ് മത്തായി, സെക്രട്ടറി മാത്യൂ വറുഗീസ്, ട്രഷറര്‍ ജോ. ചെറുശ്ശേരി കമ്മിറ്റി അംഗങ്ങളായ സജി തോമസ്, ജസ്റ്റിന്‍ ജോസ്്, ഷിബു ഡാനിയേല്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിന്റെ വിശദാംശങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ മൂന്നാം തീയതിയിലെ മത്സരങ്ങള്‍ BRYN ATHYN COLLEGE STADIUM(2945 COLLEGE DR, BRYN…

ചിക്കാഗോ സെന്റ്‌ മേരീസ് ക്നാനായ ദൈവാലയത്തിലെ പ്രധാന തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യക മാതാവിൻറെ സ്വർഗ്ഗാരോപണ ദർശനത്തിരുനാൾ   ആഗസ്റ്റ് 7 മുതൽ 15 വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വികാരി ജനറാളും ഇടവക വികാരിയുമായ റവ.ഫാ. തോമസ് മുളവനാൽ ആഗസ്റ്റ് 7 ന്‌ ഞായറാഴ്ച കൊടി ഉയർത്തിയാണ് തിരുനാളിന് ആരംഭം കുറിച്ചത്. പരിശുദ്ധ ദൈവമാതാവിലൂടെ ഇടവക സമൂഹത്തിന് നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കും സുരക്ഷയ്ക്കും നന്ദി പറയുവാനുള്ള അവസരമായി തിരുനാൾ മാറണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. ഫാ. ലിജോ കൊച്ചുപറമ്പിൽ സന്ദേശം നല്കി. തുടർന്നു വന്ന ദിവസങ്ങളിൽ ദിവ്യബലി അർപ്പിക്കുകയും വചനസന്ദേശം നൽകുകയും നൊവേന അർപ്പിക്കുകയും ചെയ്തത് റവ. ഫാ. ജെറി മാത്യു, റവ.ഫാ. തോമസ് കടുകപ്പള്ളി റവ.ഫാ. ബോബൻ വട്ടുംപുറത്ത് എന്നിവരാണ്. നിയുക്ത ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഓഗസ്റ്റ് 11 വ്യാഴാഴ്ച വൈകിട്ട് വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം…

Onam’s Bold New Anthem: AJIO x Thaikkudam Bridge

Kollam: Every year, Onam refreshes Kerala with joy and festivity. But this Onam, something new is in the air. Something fresh, fashionable and foot-tapping and very bold, is captivating Kerala, as it ushers in Onam festivities. The new track, #KeralamMaariyo, co-produced by India’s hottest fashion brand AJIO and Kerala’s coolest rock band Thaikkudam Bridge, starring Kalyani Priyadarshan, the new face of the bold southern film industry is taking Kerala by storm. The catchphrase “Keralam Maariyo” roughly translates into “Has Kerala changed?”, and underlines brand AJIO’s belief in challenging the status…

എട്ട് വർഷത്തെ അദ്ധ്യാപന പരിചയം ആവശ്യമുള്ളിടത്ത് പ്രിയ വർഗീസിന് ഇരുപത് ദിവസത്തെ അദ്ധ്യാപന പരിചയം മാത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയില്‍ നിയമിച്ചത് വെറും 20 ദിവസത്തെ അദ്ധ്യാപന പരിചയം വെച്ച്. വിദ്യാഭ്യാസ യോഗ്യതയ്‌ക്കൊപ്പം നിശ്ചിത പ്രവൃത്തി പരിചയം ആവശ്യമുള്ള തസ്തികകളിൽ യോഗ്യതാ പരീക്ഷ പാസായ ശേഷമുള്ള പ്രവൃത്തിപരിചയം മാത്രമേ പരിഗണിക്കാവൂ എന്ന കേരള ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ 2014ലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ വിധി ശരി വെച്ചിട്ടുമുണ്ട്. പ്രിയ വർഗീസ് 2019-ലാണ് കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് രണ്ട് വർഷത്തേക്ക് കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിതയായി (7-8-2019 മുതൽ 15-6-2021 വരെ). 2021 ജൂൺ 16-ന് തൃശ്ശൂരിലെ കേരള വർമ്മ കോളേജിൽ വീണ്ടും പ്രവേശനം ലഭിച്ചു. 7-7-2021 മുതൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്…

എക്സ്പാറ്റ് സ്പോര്‍ട്ടീവ് ‘വെയ്റ്റ് ലോസ് കോമ്പറ്റീഷന്‍’ പോസ്റ്റർ പ്രകാശനം ചെയ്തു

ദോഹ: ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേല്‍ക്കം എന്ന ആശയം മുന്‍ നിര്‍ത്തി എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് വെയ്റ്റ് ലോസ് കോമ്പറ്റീഷന്‍ (ശരീര ഭാരം കുറക്കല്‍) മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 എം.ഡി അൻവർ ഹുസൈൻ വാണിയമ്പലം, എക്സ്പാറ്റ്‌ സ്പോർട്ടീവ്‌ വൈസ്‌ പ്രസിഡണ്ട് മുഹമ്മദ്‌ കുഞ്ഞി, സ്പോർട്സ്‌ കാർണ്ണിവൽ ജനറൽകൺവീനർ അബ്ദുറഹീം വേങ്ങേരി എന്നിവർ ചേർന്നാണ്‌ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്‌. കൾച്ചറൽ ഫോറം സ്പോർട്ട്സ്‌ വിംഗ്‌ സെക്രട്ടറി അനസ്‌ ജമാൽ, പരിപാടി വിശദീകരിച്ചു. കോമ്പറ്റീഷൻ ടെക്‌നിക്കൽ ടീമംഗങ്ങളായ ഹഫീസുല്ല കെ.വി, ലിജിൻ രാജൻ, ഷബീബ്‌ അബ്ദുറസാഖ്‌, റഹ്മത്തുല്ല, മീഡിയ കൺവീനർ റബീഹ്‌ സമാൻ തുടങ്ങിയവർ സംബന്ധിച്ചു. ആഗസ്ത് 26 ന്‌ ആരംഭിച്ച് സപ്തംബര്‍ 30 ന്‌ അവസാനിക്കുന്ന മത്സരത്തിന്റെ ഭാഗമായി തത്സമയ ഫിറ്റ്നസ് സെഷനും, ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയവയെ കുറിച്ചുള്ള ബോധ…

കൾച്ചറൽ ഫോറം തൃശ്ശൂർ സ്വാതന്ത്ര്യ ദിന പരിപാടി “ആസാദി ക ആസ്വാദൻ” സംഘടിപ്പിച്ചു

ദോഹ: കൾച്ചറൽ ഫോറം തൃശ്ശൂർ ജില്ല സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം “ആസാദി കാ ആസ്വാദൻ” ഐ.സി.ബി.എഫ് ആക്റ്റിങ് പ്രസിഡന്റ്‌ വിനോദ് നായർ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാടിന്റെ പൈതൃകം സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെതുമാണെന്നും ആ ഒരു പ്രതീതി ജനിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷമാണ് കൾച്ചറൽ ഫോറം സംഘടിപ്പിച്ചത് എന്ന് വിനോദ് നായർ പറഞ്ഞു. കൾച്ചറൽ ഫോറം തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം ഷംസീർ ഹസൻ മുഖ്യ പ്രഭാഷണം നടത്തി. തങ്ങളുടെ ജീവനേക്കാൾ വില രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനാണെന്ന് ചിന്തിക്കുകയും ധീരമായി പോരാടിയതിന്റെയും ഫലമാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അത് സംരക്ഷിച്ചു നിർത്തണമെന്നും ഷംസീർ ഹസൻ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഷാഹിദ് അലിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം, സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹഗാനം, അബ്ദുൽ ലത്തീഫ് നയിച്ച നാടകം, മെഹ്‌ദിയ മൻസൂർ ആലപിച്ച ദേശഭക്തി ഗാനം എന്നിവ അരങ്ങേറി. കൾച്ചറൽ ഫോറം…

പിഎംഎൽഎ കോടതി സഞ്ജയ് റൗത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 5 വരെ നീട്ടി

മുംബൈ: പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന എംപി സഞ്ജയ് റൗത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി പ്രത്യേക കള്ളപ്പണം വെളുപ്പിക്കൽ നിയമം (പിഎംഎൽഎ) കോടതി സെപ്റ്റംബർ അഞ്ച് വരെ നീട്ടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജൂലൈ 31 ന് സഞ്ജയ് റൗത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു, തുടർന്ന് ഓഗസ്റ്റ് 1 ന് അദ്ദേഹത്തെ തടങ്കലിലാക്കി, അതിന് മുമ്പ് അദ്ദേഹത്തിന്റെയും ബിസിനസ്സ് കൂട്ടാളികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്റ്റഡിയിൽ 4 ദിവസം വീതം രണ്ടു തവണ കസ്റ്റഡിയിലെടുത്ത ശേഷം, കസ്റ്റഡി അന്വേഷണത്തിന് അദ്ദേഹത്തെ ഇനി ആവശ്യമില്ലെന്ന് ഇഡി പറഞ്ഞു. അതനുസരിച്ച്, ഓഗസ്റ്റ് 8 ന് റൗത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി, കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യ വർഷയെയും ചോദ്യം ചെയ്തു. ഗൊരേഗാവിലെ പത്ര ചാൾ പുനർവികസന പദ്ധതിയിൽ നിന്ന് മറ്റൊരു കൂട്ടുപ്രതിയും കൂട്ടാളിയുമായ…

പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 24ന് ഹരിയാനയും പഞ്ചാബും സന്ദർശിക്കും

ന്യൂഡൽഹി: രണ്ട് പ്രധാന ആരോഗ്യ സംരക്ഷണ സംരംഭങ്ങളുടെ ഉദ്ഘാടനത്തിനും സമർപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 24 ബുധനാഴ്ച പഞ്ചാബും ഹരിയാനയും സന്ദർശിക്കും. ഹരിയാനയിലെ ഫരീദാബാദിലുള്ള അമൃത ആശുപത്രി ഓഗസ്റ്റ് 24ന് രാവിലെ പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് മൊഹാലിയിലേക്ക് പുറപ്പെടുന്ന അദ്ദേഹം സാഹിബ്സാദ അജിത് സിംഗ് നഗർ ജില്ലയിലെ (മൊഹാലി) മുള്ളൻപൂരിൽ ഉച്ചയ്ക്ക് 2:15 ഓടെ “ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ” രാജ്യത്തിന് സമർപ്പിക്കും. ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ തലസ്ഥാന മേഖലയിൽ ആധുനിക മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുകളുടെ ലഭ്യതയ്ക്ക് ഉത്തേജനം ലഭിക്കും. മാതാ അമൃതാനന്ദമയി മഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 2,600 കിടക്കകളാണുള്ളത്. ഏകദേശം 6,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ആശുപത്രി ഫരീദാബാദിലെയും എൻസിആർ മേഖലയിലെയും ജനങ്ങൾക്ക് അത്യാധുനിക ആരോഗ്യ സംരക്ഷണ…

അൽ-രിഹ്‌ല’22 ഫുട്ബോൾ ടൂർണമെന്റ്: കൊണ്ടോട്ടി യൂണിറ്റ് ജേതാക്കൾ

കൊണ്ടോട്ടി: എസ്.ഐ.ഒ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 11ന് നടക്കുന്ന എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഏരിയയിലെ വിവിധ യൂണിറ്റുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിച്ച അൽ-രിഹ്‌ല’22 ഇന്റർ-യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റിൽ കൊണ്ടോട്ടി യൂണിറ്റ് ജേതാക്കളായി. ഫൈനലിൽ മേലങ്ങാടി യൂണിറ്റിനെ 3-1ന് പരാജയപ്പെടുത്തിയാണ് കൊണ്ടോട്ടി യൂണിറ്റ് കപ്പുയർത്തിയത്. മേലങ്ങാടി റിക്സ് അറീനയിൽ വെച്ച് നടന്ന ടൂർണമെന്റ് കരിപ്പൂർ എസ്.ഐ അഷ്‌റഫ് ചുക്കാൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി അനീസ്.ടി, ഏരിയ പ്രസിഡന്റ് അജ്‌വദ് സബാഹ്, ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ സെക്രട്ടേറിയറ്റ് അംഗം നൗഷാദ് ചുള്ളിയൻ, സോളിഡാരിറ്റി ഏരിയ സെക്രട്ടറി ശമീം കുന്നംപള്ളി, ജമാഅത്തെ ഇസ്ലാമി മേലങ്ങാടി ഹൽഖ നാസിം അഷ്‌റഫ് ചെമ്പൻ തുടങ്ങിയവർ സംബന്ധിച്ചു.