കാലത്തിനൊത്ത പരസ്യം (ലേഖനം): ബ്ലെസന്‍ ഹ്യൂസ്റ്റന്‍

കാലത്തിനു മുന്‍പെ പ്രവചിച്ച സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കാലഘട്ടത്തിലെ സംഭവവികാസങ്ങളും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും തുറന്നുകാട്ടിയ സിനിമകളും മലയാള സിനിമയിലുണ്ടായിട്ടുണ്ട്. ജനങ്ങള്‍ നേരിടുന്ന ആനുകാലിക വിഷയങ്ങള്‍ ഇതിവൃത്തങ്ങളായ എത്രയോ സിനിമകള്‍ മലയാളക്കരയുടെ തീയറ്ററുകളില്‍ നിറഞ്ഞാടിയിട്ടുണ്ട്. മദ്യദുരന്തത്തിന്‍റെ കഥ ഇതിവൃത്തമായ ‘ഈ നാട്’, അണികളെക്കൊണ്ട് കൊല്ലും കൊലയും നടത്തി അവരെ അക്രമത്തിന് ആഹ്വാനമിട്ടിട്ട് പാര്‍ട്ടി ഓഫീസിലെ മുറിയില്‍ സുഖിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന നേതാക്കളുടെ കഥ തുറന്നു കാട്ടിയ ‘സന്ദേശം’. കാലത്തിനനുസരിച്ച് മാറാത്ത പ്രത്യയശാസ്ത്രത്തില്‍ തളച്ചിട്ട് അണികളെക്കൊണ്ട് അധികാരത്തില്‍ കയറി അഴമിതിയും വിദേശ നിക്ഷേപത്തിന്‍റെ പേരില്‍ ഗള്‍ഫ് നാടുകളില്‍ പോയി അനധികൃത നിക്ഷേപം നടത്തി സ്വന്തം കീശ വീര്‍പ്പിച്ച് ഭരണം നടത്തുന്ന സഖാക്കളുടെ കഥ പറയുന്ന ‘അറബിക്കഥ’യുമൊക്കെ അതിലെ ചില ചലച്ചിത്രങ്ങള്‍ മാത്രമാണ്. അങ്ങനെ എത്രയെത്ര ചലച്ചിത്രങ്ങള്‍ കേരളത്തില്‍ ആനുകാലിക സംഭവവികാസങ്ങള്‍ തുറന്നു കാട്ടിയിട്ടുണ്ട്. ചില സിനിമകളുടെ ഇതിവൃത്തങ്ങള്‍…

തിരുവോണപ്പുലരി (കവിത): ജയൻ വർഗീസ്

തിരുവോണപ്പുലരികളേ, തുയിലുണരൂ, തുയിലുണരൂ ! വരവായീ, വരവായീ വസന്ത നർത്തകികൾ, വരവായീ, വരവായീ സുഗന്ധ രഞ്ജിനികൾ ! കേരക്കുട, യോലക്കുട ചൂടും നാട് – എന്റെ പേരാറും, പെരിയാറും പാടും നാട്……! വരിനെല്ലിൻ മണി കൊത്തി – ക്കുരുവികളീ ഗഗനത്തിൽ, വരയായി, ത്തിരയായി – ട്ടൊഴുകും നാട് ! – എന്റെ കരളിന്റെ കുളിരായ തിരു മലയാളം !! അടിമത്തക്കഴുതകളാ- യാവകാശ- ക്കനലുകളിൽ അടിപതറി, ത്തലമുറ വീ – ണടിയും നാട് ! എന്റെ ചുടു കണ്ണീർ അതിൽ വീ – ണിട്ടെരിയും നാട് !? ഈ മണ്ണിൽ, ഈ വിണ്ണിൽ ഇനിയുണരും പകലുകളിൽ, ഒരു ചെറു തിരി, യുഗനാള – ക്കതിരായ് വായോ …? എന്റെ കരളിന്റെ കനവിന്റെ കുളിരായ് വായോ …? തൂവാനത്തുമ്പികളേ, തുയിലുണരൂ, തുയിലുണരൂ, വരവായീ, വരവായീ വസന്ത നർത്തകികൾ ! വരവായീ,…

IOC പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടനത്തിന് മുഖ്യാതിഥിയായി എൽദോസ് കുന്നപ്പിള്ളി MLA ഫിലഡൽഫിയയിൽ എത്തിച്ചേർന്നു

ഫിലഡൽഫിയ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും IOC (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ്) പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും പെരുമ്പാവൂര്‍ എം എല്‍ എ യുമായ എല്‍ദോസ് കുന്നപ്പള്ളി MLA ഫിലാഡൽഫിയായിൽ എത്തിച്ചേർന്നു. ഓഗസ്റ്റ് 21 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫെറോന ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് ( 608 Welsh Rd, Philadelphia, PA 19115) സമ്മേളനം നടത്തപ്പെടുന്നത്. പൊതുസമ്മേളനത്തിൽ ഐ.ഓ സി കേരളാ ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ലീലാ മാരാട്ട്, IOC നാഷണൽ നേതാക്കന്മാർ, പ്രാദേശിക നേതാക്കന്മാർ എന്നിവരോടൊപ്പം മറ്റ്‌ സംഘടനാ പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും പങ്കെടുക്കും. പൊതുസമ്മേളനത്തിന് ശേഷം ഫിലാഡൽഫിയയിലെ നിരവധി കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിക്കൊണ്ടുള്ള ഗാനമേള, ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. വിഭവസമൃദ്ധമായ…

ജാക്സൺ ഹൈറ്റ്സ് സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 20 , 21 (ശനി, ഞായർ) തീയതികളിൽ നടക്കും. 20-ന് ശനിയാഴ്ച വൈകിട്ട് 6.30 -ന് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത നേതൃത്വം നൽകും. 21-ന് ഞായാറാഴ്ച്ച രാവിലെ 8.00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, മദ്ധ്യസ്ഥപ്രാർഥനയും നടക്കും. 11 -മണിക്ക് ഈ വർഷം ഗ്രാജ്യൂറ്റ് ചെയ്ത വിദ്ധ്യാർഥികളെയും ഇടവകയിലെ മർത്തമറിയം സമാജത്തിന്റെ ആദ്യകാല പ്രവർത്തകരെ ആദരിക്കും. ജാക്സൺ ഹൈറ്റ്സ് സെൻറ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിൻറെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍…

കൊല്ലത്ത് ബൈക്കപകടം; മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

കൊല്ലം: താന്നിയില്‍ ബൈക്കപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. പറവൂർ ചില്ലക്കൽ കോങ്ങൽ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ താന്നി തീരത്തിന് സമീപമായിരുന്നു അപകടം. കടൽക്ഷോഭം തടയാൻ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന ടെട്രാപോഡിൽ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. കടലിൽ മത്സ്യബന്ധനത്തിന് പോയ സംഘം മീൻപിടിത്തം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം. രാവിലെ പ്രഭാത സവാരിക്ക് പോയവരാണ് അപകടത്തിൽ പെട്ട് കിടക്കുന്നവരെ കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താനി പോലീസ് അന്വേഷണം ആരംഭിച്ചു.

അവർ സംസ്ക്കാരമുള്ള നല്ല ബ്രാഹ്മണരാണ്; ബിൽക്കിസ് ബാനോ കേസിലെ പ്രതികളുടെ മോചനത്തെ ന്യായീകരിച്ച് ബിജെപി എംഎൽഎ

ന്യൂഡൽഹി: ബിൽക്കിസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ മോചിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനിച്ച ഗുജറാത്ത് സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ട ബിജെപി നേതാവ് മോചിതരായ പ്രതികളെ “ബ്രാഹ്മണർ” എന്നും “നല്ല സംസ്ക്കാരം” ഉള്ളവരും എന്ന് ന്യായീകരിച്ച് മറ്റൊരു വിവാദം സൃഷ്ടിച്ചു. ബിൽക്കീസ് ​​ബാനോയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ പരാമർശിച്ചാണ് സികെ റൗൾജി ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്. 2002-ലെ ഗോധ്ര കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളും ഗോധ്ര സബ് ജയിലിൽ നിന്ന് ഇറങ്ങിപ്പോയത് ഗുജറാത്ത് സർക്കാർ അവരുടെ ഇളവ് നയപ്രകാരം അവരെ മോചിപ്പിക്കാൻ അനുവദിച്ചതിനെ തുടർന്നാണ്. ശിക്ഷയിൽ ഇളവ് തേടി പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തീരുമാനം. തുടർന്ന് സംസ്ഥാന സർക്കാരിന് കൈമാറി. “അവർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശം ഉണ്ടായിരിക്കണം. അവർ…

ഓഐസിസി ഹൂസ്റ്റൺ ചാപ്റ്റർ: ഇന്ത്യയിലെ മുൻ സൈനികരെ ആദരിക്കുന്ന ചടങ്ങ് പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി സമ്മേളനവും അതോടനുബന്ധിച്ചു നടന്ന മുൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്ന ചടങ്ങും വികാരനിർഭരമായ നിരവധി മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് മിസ്സോറി സിറ്റി അപ്ന ബസാർ ഹാളിൽ വച്ചായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ ദിന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ. ത്രിവർണ്ണ പതാകകൾ കൊണ്ട് നിറഞ്ഞു നിന്ന സമ്മേളന ഹാളിലേക്ക് വൈകുന്നേരം അഞ്ചു മുതൽ ഹൂസ്റ്റണിലുള്ള ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളിൽ പ്രവർത്തിച്ച ധീര ദേശാഭിമാനികളായ 25 ൽ പരം മുൻ സൈനികർ എത്തിച്ചേർന്നു. തുടർന്ന് വിശിഷ്‌ഠാതിഥികളും എത്തിയപ്പോൾ ഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. ഹൂസ്റ്റൺ ചാപ്റ്റർ വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. ഡോണ ജോസ് ദേശഭക്തി…

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് പത്താം വാർഷിക നിറവിൽ!; ആഘോഷം ഉജ്ജ്വലമാക്കാൻ പ്രീമിയം ബാങ്ക്വറ്റ് സെപ്റ്റംബര്‍11 ന്

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് 2012 ന്റെ ആരംഭത്തിൽ രൂപം കൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് അതിന്റെ ജൈത്ര യാത്രയിൽ 10 വർഷം പിന്നിടുമ്പോൾ സംഘടനയുടെ നാൾവഴികൾ ചരിത്രത്താളുകളിൽ എഴുതിച്ചേർക്കുവാൻ വർണപ്പകിട്ടാർന്ന പരിപാടികൾ ഒരുക്കുന്നു. ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് ഓഗസ്റ്റ് 17 ന് വൈകുന്നേരം സ്റ്റാഫോർഡിലെ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ കൂടിയ പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 11 )൦ തീയതി ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവൻറ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളാണ് നടക്കുന്നത്. അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ, ബിസിനസ്സ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നു.…

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഡൽഹിയിലെ വസതിയിൽ സിബിഐ റെയ്ഡ്

ന്യൂഡൽഹി: സിബിഐ ഉദ്യോഗസ്ഥരുടെ സംഘം വെള്ളിയാഴ്ച തന്റെ വസതി സന്ദർശിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവകാശപ്പെട്ടു. ഈ ആരോപണം ബിജെപി നിഷേധിച്ചെങ്കിലും ഡൽഹി എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. അതേസമയം, എക്സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ ഉൾപ്പെടെ ഡൽഹി-എൻസിആറിലെ 21 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സിബിഐയുമായി സഹകരിക്കുമെന്നും സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും സിസോദിയ പറഞ്ഞു. നല്ല ജോലി ചെയ്യുന്നവരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഡാളസിൽ നിര്യാതനായ കെ. എ തോമസിന്റെ സംസ്കാരം നാളെ

ഡാളസ്: ഡാളസിൽ നിര്യാതനായ പത്തനംതിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസിന്റെ (ജോർജ്‌കുട്ടി 75) പൊതുദർശനവും, സംസ്കാര ശുശ്രുഷയും നാളെ (ശനി) രാവിലെ 8 മണിക്ക് ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും,11 മണിയോടുകൂടി റോളറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിലേക്ക് (3900 Rowlett Rd, Rowlett,Tx75088) കൊണ്ടുപോകുന്നതും തുടർന്ന് അവിടെ സംസ്കരിക്കുന്നതുമായിരിക്കും. ഭാര്യ: തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ ശോശാമ്മ തോമസ്. മക്കൾ: റവ. റോയ് തോമസ്, ഡോ. ഫെയ് സൈമൺ. മരുമക്കൾ: ഡോ. റേച്ചൽ തോമസ്, ഡോ. വിനു സൈമൺ. കൊച്ചുമക്കൾ: ജിൻജർ സൈമൺ, ഐശയ തോമസ്, ജ്യുഡ് സൈമൺ, ഫെയ്ത്ത് തോമസ്, ഡാനിക്ക സൈമൺ, ജെറമ്മിയ തോമസ്. സഹോദരങ്ങൾ: ഡോ. കെ.എ കോശി, ഡോ. കെ.എ വർഗീസ്, കെ.എ എബ്രഹാം (ഡാളസ്), കെ.എ ബെഞ്ചമിൻ (കെൽട്രോൺ…