പത്തനംതിട്ടയിലെ ആദ്യ പാമ്പ് വള്ളം മത്സരത്തിനിറങ്ങുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആദ്യ പാമ്പ് വള്ളമായ നിരണം ചുണ്ടൻ ബുധനാഴ്ച വെള്ളത്തിലിറങ്ങി. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നിരണം ഗ്രാമവാസികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വള്ളംകളി പ്രേമികളും പമ്പയുടെ തീരത്ത് പുലർച്ചെ മുതൽ എത്തിയിരുന്നു. പള്ളിയോടങ്ങൾക്ക് പേരുകേട്ട ജില്ലയാണെങ്കിലും ജില്ലയ്ക്ക് സ്വന്തമായി പാമ്പ് വള്ളം ഇല്ലായിരുന്നു. ഗ്രാമവാസികളുടെ അഭിമാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ‘ചുണ്ടൻ’ സ്വന്തമായി ഉണ്ടെന്ന് ഇപ്പോൾ പത്തനംതിട്ടക്കാർക്കും അഭിമാനിക്കാം. ഈ വർഷം മുതൽ നെഹ്‌റു ട്രോഫി വള്ളംകളി (NTBR) പോലുള്ള വള്ളംകളികളിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് നിരണം ചുണ്ടനെ കാണാം. ബുധനാഴ്ച രാവിലെ 9.30 നും 10.15 നും ഇടയിൽ പമ്പാനദിയിൽ ആദ്യമായി പാമ്പ് വള്ളം ഇറക്കി, അതിനോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് വള്ളക്കാരൻ ഉമാ മഹേശ്വരൻ ആചാരി നേതൃത്വം നൽകി. 1952ലെ ആദ്യ നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിജയിച്ച നടുഭാഗം ചുണ്ടൻ നിർമിച്ച നാരായണൻ…

ചിക്കൻ ബിരിയാണിയിൽ പുഴുക്കൾ; ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റു

കാസർകോട്: ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഹോട്ടലിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ചെങ്കളയിലെ എവറസ്റ്റ് ഹോട്ടലിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ചിക്കൻ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തി. സംഭവത്തെ തുടർന്ന് ഹോട്ടൽ സീൽ ചെയ്തു. ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബുധനാഴ്ച ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ബി.എ അനസ്, മുഹമ്മദ്, ഇബ്രാഹിം, ജാഹിദ് അബ്ദുല്ല, സാലിത് അഹമ്മദ്, സമീർ എന്നിവര്‍ക്കാണ് ആദ്യം വിഷബാധയേറ്റത്.എന്നാല്‍ പിന്നീട് കൂടുതല്‍ കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥികള്‍ ചെർക്കള പിഎച്ച്സിയിൽ ചികിത്സ തേടി. എന്നാല്‍ വയറുവേദനയും ചര്‍ദ്ദിയും വര്‍ധിച്ചതോടെ ചെങ്കളയിലെ പബ്ലിക് ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ പ്രഥമ അധ്യാപകൻ എം. എ അബ്ദുൽ ഖാദർ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.…

കാനഡ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളി നിതിൻ ശരത്

നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവൻ പ്രൊവിൻസിലെ റെജൈനയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്. ഓഗസ്റ്റ് 6 നു ടോറോന്റോയിലെ ഡെൽറ്റ ഹോട്ടലിൽ വെച്ച് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഏകദേശം 400 ഓളം പേർ പങ്കെടുത്തിരുന്നു. നിതിൻ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിങ്ങിൽ ബാന്റം വിഭാഗത്തിൽ മത്സരിച്ച 8 പേരിൽ ഒന്നാമനായാണ് നിതിൻ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്. 2012 മുതൽ നാഷണൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയി ആകണമെന്ന സ്വപ്നവുമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഐ എഫ് ബി ബി വി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്) പ്രൊഫെഷണൽ കാർഡ് കരസ്ഥമാക്കുക എന്ന…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് ഹിക്‌സ് വില്‍ കമ്യൂണിറ്റി സെന്ററില്‍ നിന്ന് പരേഡ് ആരംഭിച്ചു. വെസ്റ്റ് ജോണ്‍ സ്ട്രീറ്റില്‍ മൂന്നു മണിയോടെ പരേഡ് അവസാനിച്ചു. ഐ.ഡി.പിയുടെ നേതൃത്വത്തില്‍ നടന്ന പരേഡ് മീറ്റിംഗില്‍ പ്രസിഡന്റ് വിമല്‍ ഗോയല്‍ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി സെനറ്റര്‍ കെവിന്‍ തോമസ്, സെനറ്റര്‍ അന്ന കാപ്ലാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ബാനറില്‍ പ്രസിഡന്റ് ലീല മാരേട്ട് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ദേശീയ സെക്രട്ടറിമാരായ സാം മണ്ണിക്കരോട്ട്, മോന്‍സി വര്‍ഗീസ്, വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ലീല ബോബന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ ഗ്രാന്‍ഡ് മാര്‍ഷല്‍സ് പ്രാച്ചി ട്രെ ഹെലന്‍, ബോളിവുഡ് നടി ഷിബാനി കസയപ്പ്, പിന്നണി…

എൽദോസ് കുന്നപ്പള്ളി എം.എൽ.എ.ക്ക് ന്യൂയോർക്കിൽ സ്വീകരണം നല്‍കി

ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കാൻ എത്തിയ പെരുമ്പാവൂർ എം.എൽ.എ. അഡ്വ. എൽദോസ് കുന്നപ്പള്ളിക്ക് ന്യൂഹൈഡ് പാർക്കിൽ മലയാളീ സമൂഹം സ്വീകരണം നൽകി. കേരള നിയമസഭയിലേക്ക് രണ്ടാമത്തെ തവണയും പെരുമ്പാവൂർ നിയജക മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ് എം.എൽ.എ.-യാണ് കുന്നപ്പള്ളി. പ്രതിപക്ഷ അംഗമായി നിയമ സഭയിൽ സരസഭാഷയിലൂടെയും കവിതകളിലൂടെയും ഭരണ പക്ഷത്തെ നഖശിഖാന്തം വിമർശിക്കുന്ന ഏതാനും ചില സാമാചികരിൽ ഒരാളാണ് അഡ്വ. എൽദോസ് കുന്നപ്പള്ളി. 2010 മുതൽ 2015 വരെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയിരിക്കെ കേരളത്തിലെ ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിനുള്ള അവാർഡ് നേടിക്കൊടുക്കുവാൻ കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ സാധിച്ചു. അതിനു ശേഷം 2016-ലും 2021-ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നിന്നും നിയമ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കോളേജ് വിദ്യാർഥി ആയിരുന്നപ്പോഴേ കെ.എസ്.യു. പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ച തികഞ്ഞ ഇന്ത്യൻ നാഷണൽ…

ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ഓണാഘോഷം സെപ്റ്റംബര്‍ 24 ശനിയാഴ്ച

ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ശ്രീനാരായണ ഗുരു ജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 24 ശനിയാഴ്ച നോര്‍വാക് പയനിയര്‍ ബൗളിവാഡിലുള്ള സനാതന ധര്‍മ്മ ക്ഷേത്ര ഹാളിലാണ് രാവിലെ 11:30 മുതല്‍ ആഘോഷങ്ങള്‍ തുടങ്ങുന്നത്. വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം നിരവധി കലാ–സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കെപ്പെടും. തിരുവാതിര, കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍, ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും ഓണ സങ്കല്പങ്ങളെക്കുറിച്ചുമുള്ള സ്‌കിറ്റ്, വാദ്യ മേളം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ മലയാളികളെ ഓണക്കാല ഓര്‍മ്മകളിലേക്ക് കൈപിടിച്ചു നടത്തും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും ജൈവ ഉത്പന്നങ്ങള്‍കൊണ്ട് പാചകം ചെയ്ത വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നത് കാലിഫോര്‍ണിയ മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ ഷെഫ് ജിജു പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഇന്‍ഡോ അമേരിക്കന്‍ കാറ്ററിംഗ് സംഘമാണ്. ഓണാഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വന്‍ വിജയമാക്കാന്‍ എല്ലാ മലയാളികളും ഒത്തുചേരണമെന്നു ഓം…

റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

ടെക്‌സസ് :പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ടെക്‌സസ് ഹണ്ടസ്വില്ലില്‍ നടപ്പാക്കി. ടെക്‌സസില്‍ ഈ വര്‍ഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. 2006ല്‍ ഡാലസ് മെക്കിനിയിലെ മോഡല്‍ ഹോമില്‍ മുപ്പതോളം കുത്തുകളേറ്റാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റായ സാറാ വാക്കര്‍ (40) കൊല്ലപ്പെട്ടത്. കുറ്റകൃത്യം നടത്തിയ കോസുള്‍ ചന്ദകൊമേനെ കൈകാലുകള്‍ ബന്ധിച്ച് വിഷമിശ്രിതം കുത്തിവച്ചാണ് വധശിക്ഷയ്ക്കു വിധേയനാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ഇയാള്‍ പ്രാര്‍ഥിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിഷമിശ്രിതം കുത്തിവച്ച് പതിനഞ്ചു മിനിട്ടിനകം കോസുളിന്റെ മരണം സ്ഥിരീകരിച്ചു. കോസുളിന്റെ അമ്മ വധശിക്ഷ ജനലിലൂടെ നോക്കികൊണ്ടിരുന്നു. മരിക്കുന്നതിനു മുന്‍പ് അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് ഇയാള്‍ പ്രതികരിച്ചു.

ഒഐസിസി സാൻഫ്രാൻസിസ്‌കോയുടെ പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി ലെയിനിൽ നടന്ന വർണശബളമായ ചടങ്ങിനു മുമ്പ് ഒഐസിസി യുഎസ്എ നാഷണൽ വൈസ് ചെയർമാൻ ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ ദേശീയ ഗാനത്തോടു കൂടി ചടങ്ങുകൾ ആരംഭിച്ചു. പ്രസിഡണ്ട് അനിൽ ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. വന്നു ചേർന്ന ഏവരെയും അനിൽ ജോസഫ് സ്വാഗതം ചെയ്തു. തുടർന്ന് ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി പ്റ്ററിന്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിച്ചു. ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികൾക്ക് പ്രണാമം അർപ്പിച്ചു. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകർന്നു കൊണ്ടിരിക്കുന്ന, കെപിസിസി യുടെ നേർട്ടുള്ള…

ഫിലിപ്പ് ജോൺ അന്തരിച്ചു

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി ജോൺ (ഇരുവരും ഡാലസ്). മരുമക്കൾ: ഡോ.പ്രിയ ജോൺസ്, ജിൽ, ആൽഫ്രഡ്‌ പെരേര. കൊച്ചുമക്കൾ: ജോർജീന, ഹാന, ജാസ്മിൻ. കോഴിക്കോട് പയ്യോളി ഗവ.ഹൈസ്കൂൾ, മലേഷ്യ എന്നിവിടങ്ങളിൽ ദീർഘനാൾ അധ്യാപകനായിരുന്നു. 1984 മുതൽ അമേരിക്കയിലെ സാനൻറ്റോണിയോ, ഇർവിംഗ് എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിൽ ഫിസിക്സ് അധ്യാപകനും, വേൾഡ് മലയാളീ കൗൺസിലിന്റെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയും ആയിരുന്നു. പൊതുദർശനം ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ 6 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും, ആഗസ്റ്റ് 22 തിങ്കൾ രാവിലെ…

ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോത്‌ഘാടനവും ആഗസ്റ്റ് 14 ന് ഞായറാഴ്ച ലളിതമായ ചടങ്ങുകളോടെ നടത്തി. മിസ്സോറി സിറ്റി അപ്നാ ബസാർ ഹാളിൽ വൈകുന്നേരം നാലരക്ക് നടന്ന പ്രവർത്തക സമിതിയിൽ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ചാപ്റ്ററിന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദമായ ചർച്ച നടത്തി. ഓഗസ്റ്റ് 15 ന് ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി ‘സൂം’ പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന “ആസാദി കി ഗൗരവ്” സമ്മേളനത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച്‌ സമ്മേളനം വിജയിപ്പിക്കുന്നതിനു തീരുമാനിച്ചു. പ്രസിഡണ്ട് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംബന്ധിച്ച നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ച്‌ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തന ങ്ങൾക്ക്…