യുക്രൈൻ യുദ്ധം നീട്ടാനും പ്രദേശത്തെ അസ്ഥിരപ്പെടുത്താനുമാണ് യുഎസിന്റെ ശ്രമമെന്ന് പുടിൻ

തായ്‌വാനിലെ യുഎസ് ഇടപെടലിനെ പരാമർശിച്ച് ഉക്രെയ്‌നിലെ സംഘർഷം നീട്ടാനും ഏഷ്യ-പസഫിക് മേഖലയെ അസ്ഥിരപ്പെടുത്താനുമാണ് യു എസ് ശ്രമിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആരോപിച്ചു. “യുക്രെയിനിലെ സ്ഥിതിഗതികൾ കാണിക്കുന്നത് ഈ സംഘർഷം നീട്ടിക്കൊണ്ടുപോകാൻ അമേരിക്ക ശ്രമിക്കുന്നു എന്നാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ സംഘർഷ സാധ്യതകൾക്ക് ഇന്ധനം പകരുന്ന അതേ രീതിയിലാണ് അവർ പ്രവർത്തിക്കുന്നത്,” ചൊവ്വാഴ്ച്ച മോസ്കോ ഇന്റർനാഷണലിന്റെ ഉദ്ഘാടന ചടങ്ങിൽ പുടിൻ പറഞ്ഞു. മോസ്‌കോയ്‌ക്കെതിരായ ഉപരോധങ്ങൾക്കൊപ്പം യുക്രെയ്‌നിലേക്കുള്ള പാശ്ചാത്യ ആയുധങ്ങളുടെ വിതരണം നടന്നുകൊണ്ടിരിക്കുന്ന യുദ്ധം നീട്ടുമെന്ന് റഷ്യ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം ഇതിനകം ആറാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി അടുത്തിടെ നടത്തിയ വിവാദമായ തായ്‌വാൻ സന്ദർശനത്തെയും പുടിൻ അപലപിച്ചു. അത് “സൂക്ഷ്‌മമായി ആസൂത്രണം ചെയ്ത” പ്രകോപനമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “തായ്‌വാനുമായി ബന്ധപ്പെട്ട് ഒരു അമേരിക്കൻ ഉദ്യോഗസ്ഥയുടെ സാഹസികത…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 8): ജോണ്‍ ഇളമത

യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മൈക്കെലാഞ്ജലോ പരിഭ്രാന്തനായി. ഒരാവശ്യമുള്ള കാര്യമായിരുന്നില്ല പിയറോ ഡി മെഡിസിക്ക്‌. വാസ്തവത്തില്‍ നേപ്പിള്‍സിനെ ആക്രമിക്കാനാണ്‌ ഫ്രാന്‍സിലെ ചാള്‍സ്‌ എട്ടാമന്‍ ഫ്ളോറന്‍സിന്റെ അതിര്‍ത്തിയായ ടസ്കിനി മലയടിവാരത്തിലൂടെ പ്രവേശിച്ചത്‌. പാരമ്പര്യ അവകാശത്തിന്റെ പേരില്‍. പക്ഷേ, തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു അവിവേകിയായി പുതുതായി ഭരണമേറ്റ പിയറോയെ, മൈക്കെലാഞ്ജലോ മനസ്സില്‍ പഴിച്ചു. തീര്‍ച്ചയായും അവന്റെ പിതാവായിരുന്ന ലോറന്‍സോ മാഗ്നിഫിസന്റ്‌ ഇങ്ങനെ ഒരു തീരുമാനം എടുക്കില്ലായിരുന്നു. ഫ്ലോളോറന്‍സിന്റെ അതിരുവഴി നേപ്പിള്‍സിലേക്ക്‌ ഫ്രഞ്ചുസേനയെ കടത്തി വിട്ട്‌ ചാള്‍സ്‌ എട്ടാമന്റെ പ്രീതി സമ്പാദിക്കാമായിരുന്നു. അതിനു പകരം ഈ മണ്ടന്‍ ചെയ്തത്‌ നേപ്പിള്‍സിലെ പ്രഭുവിന്‌ സൈനിക സഹായം നല്‍കി ഫ്രാന്‍സിന്റെ നേരേ തിരിഞ്ഞു, ഫ്രാന്‍സിന്റെ വന്‍പടയെ വെല്ലുവിളിച്ചുകൊണ്ട്‌. ഇനി എന്തു ചെയ്യും! റോമില്‍ കര്‍ദിനാളായി കഴിയുന്ന പിയറോയുടെ ഇളയ സഹോദരനും തന്റെ സമപ്രായക്കാരനുമായ കര്‍ദിനാള്‍ ജിയോവാനി മെഡിസിയെ, മൈക്കെലാഞ്ജലോ ദൂതനെ അയച്ചു വിവരങ്ങള്‍ അറിയിച്ചു. റോമില്‍നിന്ന്‌…

ദൈവ നിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഏഴ് ഇടയന്മാര്‍ കൂടി: ബ്ലെസന്‍ ഹ്യൂസ്റ്റന്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഏഴ് വൈദീകരെ മെത്രാപ്പോലീത്തമാരായി ജൂലൈ 28-ാം തീയതി വാഴിക്കുകയുണ്ടായി. നിലവില്‍ ഏഴോളം സഭയുടെ ഭദ്രാസനങ്ങളില്‍ മെത്രാപ്പോലീത്താ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ ഒന്നു രണ്ട് ഭദ്രാസനങ്ങളില്‍ സഹായ മെത്രാപ്പോലീത്താമാരെ കൂടി നിയമിക്കേണ്ടതുമുണ്ട്. ഒഴിവുള്ള ഭദ്രാസനങ്ങളില്‍ കാതോലിക്കാ ബാവയുടെ മേല്‍നോട്ടത്തില്‍ സഹായ മെത്രാപ്പോലീത്തമാരെ നിയമിച്ചിരിക്കുകയാണ്. പൂര്‍ണ്ണ ചുമതലയുള്ള ഭദ്രാസന മെത്രാപ്പോലീത്താമാര്‍ക്ക് അധിക ചുമതലയായാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിരിയിക്കുന്നത്. കുന്നംകുളം, മലബാര്‍, ഇടുക്കി, മാവേലിക്കര, കോട്ടയം, ചെങ്ങന്നൂര്‍, സൗത്ത് വെസ്റ്റ് അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലാണ് നിലവില്‍ മെത്രാപ്പോലീത്താമാരുടെ അഭാവത്തില്‍ സഹായമെത്രാപ്പോലീത്താമാര്‍ ഭരണ ചുമതല വഹിക്കുന്നത്. കഴിഞ്ഞ മലങ്കര സഭാ അസ്സോസിയേഷനില്‍ കൂടി നടന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച ഏഴ് പേരെയാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സഭയുടെ ചരിത്രത്തില്‍ മൂന്നാമതാണ് ഏറ്റവും കൂടുതല്‍ പേരെ ഒരേസമയം മെത്രാപ്പോലീത്തമാരാക്കുന്നത്. ഏറ്റവും ഒടുവില്‍ മെത്രാപ്പോലീത്താമാരായി വാഴിച്ചത് 2010-ല്‍…

വിക്കിലീക്‌സ് സ്ഥാപകനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ചാരവൃത്തി; സിഐഎയ്ക്കും പോംപിയോയ്ക്കുമെതിരെ ജൂലിയന്‍ അസാന്‍‌ജിന്റെ അഭിഭാഷകര്‍

ന്യൂയോര്‍ക്ക്: വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ സന്ദർശിച്ചപ്പോൾ ഏജൻസി തങ്ങളെ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം മാധ്യമ പ്രവർത്തകരും അഭിഭാഷകരും യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയ്ക്കും അതിന്റെ മുൻ ഡയറക്ടർ മൈക്ക് പോംപിയോയ്‌ക്കുമെതിരെ കേസ് ഫയൽ ചെയ്തു. തിങ്കളാഴ്ച ഫയൽ ചെയ്ത കേസ്, പോംപിയോയുടെ കീഴിൽ, അമേരിക്കൻ പത്രപ്രവർത്തകരുടെയും അഭിഭാഷകരുടെയും സ്വകാര്യത അവകാശങ്ങൾ സിഐഎ ലംഘിച്ചുവെന്ന് പറയുന്നു. ഈ കേസിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച സിഐഎ, യുഎസ് പൗരന്മാരെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടിരിക്കുന്നുവെങ്കിലും, അമേരിക്കക്കാരുടെ ആശയവിനിമയ ഡാറ്റയുടെ രഹസ്യ ശേഖരം ഏജൻസി പരിപാലിക്കുന്നുണ്ടെന്ന് നിരവധി നിയമനിർമ്മാതാക്കൾ ആരോപിച്ചു. വിക്കിലീക്‌സ് സ്ഥാപകനുമായി കൂടിക്കാഴ്ച നടത്തുന്ന മാധ്യമ പ്രവർത്തകരും അഭിഭാഷകരും തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ അസാഞ്ചിലേക്കുള്ള സന്ദർശനത്തിന് മുമ്പ് ലണ്ടനിലെ ഇക്വഡോർ എംബസിക്ക് സുരക്ഷ നൽകിയിരുന്ന സ്വകാര്യ സുരക്ഷാ കമ്പനിയായ അണ്ടർകവർ ഗ്ലോബൽ…

പാക്കിസ്താനില്‍ യാത്രാ ബസ് എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് 20 പേർ ജീവനോടെ വെന്തു മരിച്ചു

ഉച് ഷെരീഫ് (പാക്കിസ്താന്‍): ചൊവ്വാഴ്ച പുലർച്ചെ മുള്താനിനടുത്തുള്ള ഉച്ച് ഷെരീഫിൽ പാസഞ്ചർ ബസ് എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് 20 പേർ ജീവനോടെ വെന്തു മരിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുൾട്ടാനടുത്തുള്ള ഉച്ച് ഷെരീഫിലെ മോട്ടോർവേ M5 ലാണ് അപകടമുണ്ടായത്. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ബസ് ഒരു ഓയിൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ഇരു വാഹനങ്ങൾക്കും തീപിടിച്ച് 20 പേർ മരിച്ചു. അപകടത്തെ തുടർന്ന് മോട്ടോർവേ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡ്രൈവറും കണ്ടക്ടറുമടക്കം 26 പേർ ബസിൽ യാത്ര ചെയ്തിരുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തകർ പരിക്കേറ്റ നിലയിൽ എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അതില്‍ രണ്ട് പേർ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. ബസിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

വലിയ മനുഷ്യനും ചെറിയ ലോകവും (കാർട്ടൂൺ): കോരസൺ

മുൻ മന്ത്രിയും, ജനപ്രതിനിധിയുമായ ഡോക്ടർ കെ. ടി. ജലീൽ കൂടെക്കൂടെ മാധ്യമരംഗത്തു ചൂടൻ പ്രയോഗങ്ങളുമായാണ് എത്താറുള്ളത്. കക്ഷി വളരെ സീരിയസ് ആയിട്ട് പറയുന്ന കാര്യങ്ങൾ ഒക്കെ ജനം വലിയ തമാശയായിട്ടാണ് എടുക്കാറുള്ളത് എന്നതാണ് ഒരു രീതി. ഇത്തവണ ‘ആസാദ് കാശ്മീർ’ സന്ദർശനത്തിനുശേഷം ചരിത്രാദ്ധ്യാപകനായ KTJ, തമാശയുടെ കൂടുപൊട്ടിച്ചത് തന്റെ ഫേസ്ബുക്ക് വഴിയായിരുന്നു. ബ്രിട്ടീഷുകാർ പാട്ടുംപാടി ഇന്ത്യ വിട്ടുപോകുന്ന സമയത്തു ഒരു മാങ്ങ എടുത്തു രണ്ടായി വിഭജിച്ചപോലെ കാശ്മീർ എടുത്തു വിഭജിച്ചു ഒരു പൂള് ഇന്ത്യക്കും മറ്റൊരു പൂള് പാക്കിസ്ഥാനുമായി നൽകി. അതിന്റെ പേരിൽ ഇപ്പോൾ വല്ലാത്ത പെരുപ്പാണ് രണ്ടുകൂട്ടർക്കും. ഒരാൾക്ക് കിട്ടിയ പൂള് അത്ര ശരിയായില്ല എന്നാണ് രണ്ടുകൂട്ടരും പറയുന്നത്. അവിടെ നിറയെ സുന്ദരന്മാരും സുന്ദരികളുമാണ്, പക്ഷെ അവർക്കു വേണ്ടത്ര തെളിച്ചം പോരാ എന്നാണ് മൂപ്പർക്ക് തോന്നിയത്. എവിടെ നോക്കിയാലും പട്ടാളക്കാർ മാങ്ങ സഞ്ചിയിൽ ഇട്ട് തോക്കും…

അഫ്ഗാൻ സ്വത്തുക്കൾ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താലിബാനുമായുള്ള ചർച്ച യുഎസ് നിർത്തിവച്ചു

വാഷിംഗ്ടണ്‍: അഫ്ഗാൻ സ്വത്തുക്കൾ വിട്ടുനൽകുന്നത് സംബന്ധിച്ച് താലിബാനുമായുള്ള ചർച്ചകൾ യു.എസ് സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. അഫ്ഗാൻ സെൻട്രൽ ബാങ്കിന്റെ കൈവശമുള്ള ഏകദേശം 7 ബില്യൺ ഡോളർ വിദേശ കരുതൽ ശേഖരം പുറത്തുവിടരുതെന്ന് ബൈഡന്‍ ഭരണകൂടം തീരുമാനിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കാബൂളിൽ അൽ-ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന്, താലിബാനുമായുള്ള ഫണ്ട് സംബന്ധിച്ച ചർച്ചയും യുഎസ് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനും അഫ്ഗാനി വിനിമയ നിരക്ക് സ്ഥിരപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്ന നിർണായക പ്രക്രിയകൾ പുനരാരംഭിക്കുന്നതിനുള്ള ഡാ അഫ്ഗാനിസ്ഥാൻ ബാങ്കിന്റെ ശ്രമങ്ങൾക്ക് ഫണ്ട് റിലീസ് അത്യന്താപേക്ഷിതമാണെന്ന് അഫ്ഗാന്‍ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാൻ സെൻട്രൽ ബാങ്കിന്റെ റീക്യാപിറ്റലൈസേഷൻ ഒരു സമീപകാല ഓപ്ഷനായി ഞങ്ങൾ കാണുന്നില്ലെന്ന് യു എസ് പ്രത്യേക പ്രതിനിധി ടോം വെസ്റ്റ് വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. ഫണ്ടുകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിന്…

മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളി ബിരുദധാരികളെ അഭിനന്ദിച്ചു

മെസ്‌കീറ്റ്‌ (ടെക്സസ്‌): മെസ്‌കീറ്റ്‌ മാർ ഗ്രിഗോറിയോസ്‌ പള്ളി 2021- 22 വര്‍ഷത്തെ ബിരുദധാരികളെ അഭിനന്ദിച്ചു. ഓഗസ്റ്റ്‌ 14 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടിയ സമ്മേളനത്തില്‍ വികാരി വി.എം. തോമസ്‌ കോര്‍എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. പ്രസൂണ്‍ വര്‍ഗീസിന്റെ പ്രാര്‍ഥനാ ഗാനത്തിനുശേഷം വികാരി വി.എം. തോമസ്‌ കോര്‍എപ്പിസ്‌കോപ്പ, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോബിന്‍ ഡേവിഡ്‌, സെക്രട്ടറി വത്സലന്‍ വറുഗീസ്‌ എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. ദൈവാശ്രയത്തില്‍ ജീവിച്ച്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുക, Pray, Connect with God, Who you are എന്ന ബോധ്യത്തില്‍ ജീവിക്കുക എന്ന സന്ദേശമാണ്‌ പ്രാസംഗികര്‍ നല്‍കിയത്‌. ഏയ്ഞ്ചല്‍ മേരി കുരിയന്‍, അഷിത സജി, ഓസ്റ്റിന്‍ വറുഗീസ്‌, ഡോ. ജെസ്സി മാത്യു, ഡോ. ഷെറിന്‍ ജോണ്‍, ഷൈന്‍ ജോര്‍ജ്‌, ഡോ. സുജ കുരിയാക്കോസ്, വത്സലന്‍ വറുഗീസ് എന്നീ ബിരുദധാരികള്‍ക്ക് പള്ളിയുടെ വക പാരിതോഷികം നല്‍കി. സെക്രട്ടറി വത്സലന്‍…

ORMA 2023 ആഗസ്റ്റ് 15 വരെ ഇന്ത്യന്‍ സ്വതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കും

ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ഇന്റര്‍നാഷണല്‍ (ORMA) 2023 ആഗസ്റ്റ് 15 വരെ വിവിധ പരിപാടികളോടെ ഇന്ത്യന്‍ സ്വതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കും. നാലു മാസദൈര്‍ഘ്യത്തിലുള്ള മൂന്നു ഘട്ട രാജ്യാന്തര പ്രസംഗ മതസരം, രാജ്യാന്തര ഏകാങ്ക നാടക മത്സരം, നൃത്ത മത്സരം, ഇന്റര്‍നാഷനല്‍ കണ്വെന്‍ഷന്‍ എന്നീ നാലു പ്രധാന ഇവന്റുകളെ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളാണ് ഭാരത സ്വന്ത്ര്യത്തിന്റെ വജ്രജൂബിലിയാഘോഷമായി 2023 ആഗസ്റ്റ് 15 വരെ നടത്തുക. ഓര്‍മാ ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടിവ് കമിറ്റിയുടെ തീരുമാനങ്ങള്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ഫിലഡല്‍ഫിയയില്‍ നടന്ന ഭാരത ദേശീയ പതാകാ വന്ദനസമ്മേളനത്തില്‍ വിശദമാക്കി. ഓര്‍മാ ഇന്റര്‍നാഷണല്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം ഭാരത ദേശീയ പതാക ഉയര്‍ത്തി. ഓര്‍മ്മ ഇന്റാര്‍നാഷണല്‍ ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് അമ്പാട്ട്, ടിജോ ഇഗ്‌നേഷ്യസ് പറപ്പുള്ളി (സെക്രട്ടറി), സിബിച്ചന്‍ മുക്കാടന്‍ (…

കുട്ടികളെ കാറില്‍ തനിച്ചാക്കി പുറത്തുപോയ മാതാവ് അറസ്റ്റില്‍

ഓക്‌ലഹോമ: ചുട്ടുപൊള്ളുന്ന വെയിലില്‍ കാറിനകത്തു രണ്ട് വയസ്സുള്ള രണ്ടു കുട്ടികളെ തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. എലിസബത്ത് ബാബ (29) എന്ന മാതാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തു നിരുത്തരവാദപരമായി കുട്ടികളെ കാറില്‍ തനിച്ചിരുത്തിയതിന് കേസ്സെടുത്തത്. ഉച്ചതിരിഞ്ഞു 2.22ന് കാര്‍ പാര്‍ക്കിങ്ങ് ലോട്ടില്‍ പാര്‍ക്ക് ചെയ്ത മാതാവ് പുറത്തുപോകുന്നതും, 2.28ന് തിരിച്ചു വരുന്നതും അവിടെ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ പുറത്തുപോയ ഉടനെ അതുവഴി വന്ന ഒരാള്‍ കാറിന്റെ സണ്‍റൂഫ് തുറന്നിരിക്കുന്നതും, അതിനകത്തു രണ്ടുവയസ്സുള്ള രണ്ടു കുട്ടികള്‍ ചൂടേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നതും കണ്ടെത്തി. ഉടനെ ഇയാള്‍ റൂഫിനുള്ളിലൂടെ ഇഴഞ്ഞ് കാറിന്റെ പിന്‍സീറ്റില്‍ ബല്‍റ്റിട്ടു ഇരുത്തിയിരുന്ന രണ്ടു കുട്ടികളേയും പുറത്തെടുത്തു തന്റെ എയര്‍കണ്ടീഷന്‍ ഓണാക്കിയ കാറിലേക്ക് കൊണ്ടുവന്നു. കാര്‍ ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഡി.എച്ച്.എസും, ഒക്കലഹോമ…