ഹാരി രാജകുമാരനും മേഗനും അടുത്ത മാസം ബ്രിട്ടൻ സന്ദർശിക്കും

ലണ്ടൻ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഹാരി രാജകുമാരനും ഭാര്യ മേഗനും സെപ്റ്റംബർ ആദ്യവാരം ബ്രിട്ടനും ജർമ്മനിയും സന്ദർശിക്കുമെന്ന് ദമ്പതികളുടെ വക്താവ് തിങ്കളാഴ്ച അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂണിൽ ലണ്ടനിൽ നടന്ന താങ്ക്‌സ്‌ഗിവിംഗ് ആഘോഷത്തിലാണ് ദമ്പതികൾ രാജകുടുംബത്തോടൊപ്പം ചേർന്നത്. രണ്ട് വർഷം മുമ്പ് രാജകീയ ചുമതലകൾ ഉപേക്ഷിച്ചതിന് ശേഷം ബ്രിട്ടനിലെ അവരുടെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു അത്. സസെക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരിയും മേഗനും സെപ്തംബർ 5 ന് മാഞ്ചസ്റ്ററിൽ നടക്കുന്ന യുവ നേതാക്കൾക്കായുള്ള ഉച്ചകോടിയിലും സെപ്റ്റംബർ 8 ന് ഗുരുതര രോഗമുള്ള കുട്ടികൾക്കായുള്ള അവാർഡ് ദാന ചടങ്ങിലും പങ്കെടുക്കും. സെപ്തംബർ 6 മുതൽ ജർമ്മനിയിൽ നടക്കുന്ന ഒരു പരിപാടിയിലും അവർ പങ്കെടുക്കും. ഡ്യൂസെൽഡോർഫിൽ നടക്കാനിരിക്കുന്ന പരിക്കേറ്റ വെറ്ററൻമാർക്കായുള്ള 2023 ഇൻവിക്ടസ് ഗെയിംസിന് ഒരു വർഷം ബാക്കിയുണ്ട്. എലിസബത്ത് രാജ്ഞിയുടെ ചെറുമകനായ ഹാരി, 2020-ൽ…

കിഴക്കിൻറെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ സ്വീകരണം

ഹൂസ്റ്റൺ : രണ്ടാഴ്ച നീണ്ട ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ രാജകിയ വരവേൽപ്പ്നൽകുന്നു. കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായി സ്ഥാനം ഏറ്റശേഷം ആദ്യമായാണ് പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അമേരിക്ക സന്ദർശിക്കുന്നത്. സപ്റ്റംബർ 19 തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഹൂസ്റ്റൺ ജോർജ്ജ് ബുഷ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വൈദീകരും, വിശ്വാസികളും ചേർന്നു ഊഷ്മളമായ സ്വീകരണം നൽകും. തുടർന്ന് ഹൂസ്റ്റൺ ബീസ്‌ലിയിലുള്ള സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാനത്തേക്ക് പോകുന്ന പരിശുദ്ധ കാതോലിക്കാ ബാവ ചൊവ്വാഴ്ച രാവിലെ ഭദ്രാസന അരമന ചാപ്പലിൽ…

ഫൊക്കാന ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന) ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓഗസ്റ്റ് മാസം പതിനാലാം തീയതി വൈകീട്ട് 8.00PM മുതല്‍ 9.30 PMവരെ സൂം ഫ്‌ളാറ്റ് ഫോമിലൂടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ഏവരേയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ യോഗത്തിന്റെ അദ്ധ്യക്ഷനായിരുന്നു. പ്രസിഡന്റ് ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു. എറണാകുളം റൂറല്‍ അഡീഷ്ണല്‍ എ.പി.ജിജിമോന്‍ മാത്യൂ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ‘ ആസാദി ക അമൃത് മഹോത്സവ് ‘ എന്ന പേരില്‍ വളരെ ആര്‍ഭാടത്തോടെയാണ് ഇന്ത്യന്‍ ജനത ഈ വര്‍ഷം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നും, കൂടാതെ അമേരിക്കയില്‍ ഇരുന്നും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ അഭിനന്ദിക്കുന്നതായി അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ട്രസ്റ്റി…

ആപ്പിൾ ജീവനക്കാർക്ക് ഓഫീസിലേക്ക് മടങ്ങാനുള്ള സമയപരിധി സെപ്തംബർ 5

കോർപ്പറേറ്റ് ജീവനക്കാർക്ക് ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസിലേക്ക് മടങ്ങാൻ Apple Inc (AAPL.O) സെപ്തംബർ 5 സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പുതിയ പ്ലാനിനെക്കുറിച്ച് തിങ്കളാഴ്ച ജീവനക്കാരോട് പറഞ്ഞ കമ്പനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലും സാധാരണ മൂന്നാം ദിവസവും ഓഫീസിൽ നിന്ന് ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടും, അത് വ്യക്തിഗത ടീമുകൾ നിർണ്ണയിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. കോവിഡ് കേസുകൾ ലഘൂകരിക്കുമ്പോൾ ഓഫീസിലേക്ക് മടങ്ങാൻ നിർബന്ധിതമായി തുടങ്ങിയ നിരവധി സാങ്കേതിക, ധനകാര്യ കമ്പനികളിൽ ആപ്പിൾ ചേരുന്നു. ജൂണിൽ, Tesla Inc (TSLA.O) ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്‌ക് ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാനോ കമ്പനി വിടാനോ ആവശ്യപ്പെട്ടിരുന്നു.

നെടുങ്കണ്ടത്ത് കല്ലാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

ഇടുക്കി: നെടുങ്കണ്ടം കല്ലാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. നെടുങ്കണ്ടം ആലുമൂട്ടിൽ നസീർ-സലീന ദമ്പതികളുടെ മകൻ അജ്മലിനെ (13) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പുഴയില്‍ കാണാതായത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കല്ലാറിനടുത്ത് എത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു. നെടുങ്കണ്ടം ഗവ.എച്ച്.സി.യിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. നെടുങ്കണ്ടം ഹിൽഡാപ്പടിയിൽ ഷാർജ എന്ന സ്ഥാപനം നടത്തുകയാണ് പിതാവ്. ആസിഫും അൻസിലും സഹോദരങ്ങളാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരുടെ നേതൃത്വത്തിൽ കല്ലാർ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.

നിയമന വിവാദത്തിൽ പ്രതികരണവുമായി പ്രിയ വർഗീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി പ്രിയ വർഗീസ്. വിവരാവകാശ നിയമത്തിന്റെ പേരിൽ പ്രചരിക്കുന്ന ചില നമ്പരുകളിലെ കള്ളക്കളികള്‍ പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ റിസർച്ച് സ്‌കോറിൽ പ്രിയ വർഗീസ് പിന്നിലാണെന്ന് കാണിച്ചുള്ള വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്‍റെ 156-ഉം അപരന്‍റെ 651-ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവകലാശാല അത് മുഴുവൻ പരിശോധിച്ച് വകവച്ച് തന്നിട്ടുള്ളതല്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്‍റെ ജീവിതപങ്കാളി എന്ന നിലയ്ക്ക് എല്ലായ്‌പോഴും സോഷ്യൽ ഓഡിറ്റിനെ ഭയന്നുജീവിക്കുന്ന ഒരാളാണ് താനെന്നും പ്രിയ വര്‍ഗീസ് കുറിച്ചു. മാധ്യമങ്ങള്‍ക്കെതിരെയും ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പ്രിയ വര്‍ഗീസ് വിമര്‍ശനം ഉന്നയിച്ചു. അഭിമുഖം ഓൺലൈൻ ആയി നടന്നതായതുകൊണ്ട് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതും കൂടി വിവരാവകാശം ചോദിച്ച് എടുത്തുവച്ച് ചാനലിൽ സംപ്രേഷണം…

ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്; വ്യാജ പ്രചാരണത്തിന് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് സിപി‌എം

തിരുവനന്തപുരം: പാലക്കാട് പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് അങ്ങേയറ്റം ക്രൂരമാണ്. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് ഷാജഹാൻ ബോർഡ് വെച്ചപ്പോൾ അത് മാറ്റി ശ്രീകൃഷ്ണ ജയന്തിയുടെ ബോർഡ് അതേ സ്ഥലത്ത് വയ്ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷാജഹാൻ വധക്കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും സിപി‌എം പറയുന്നു. കേരളത്തില്‍ മാത്രം ആറ്‌ വര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെയാണ്‌ ആര്‍എസ്‌എസ്‌ ക്രിമിനല്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയത്‌. ഓരോ കൊലപാതകത്തിന് ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ്‌ ഇക്കൂട്ടർ. സംസ്ഥാനത്ത്‌ പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത്‌ കലാപമുണ്ടാക്കലാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യം. എല്ലാ…

ബൈഡൻ, മാക്രോൺ, പുടിൻ തുടങ്ങിയ ലോക നേതാക്കൾ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യത്തിന് ആശംസകൾ നേർന്നു

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഇന്ത്യയ്ക്ക് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നീ ആഗോള നേതാക്കൾ തിങ്കളാഴ്ച ഇന്ത്യക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ 75 വർഷത്തെ ജനാധിപത്യ യാത്രയെ ആദരിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ “സത്യത്തിന്റെയും അഹിംസയുടെയും ശാശ്വത സന്ദേശം” പ്രസിഡന്റ് ബൈഡൻ അനുസ്മരിച്ചു. ഈ വർഷം, യുഎസും ഇന്ത്യയും നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നു, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമം സംരക്ഷിക്കുന്നതിനും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മുന്നോട്ട് കൊണ്ടുപോകുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഇരു ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്ന് അടിവരയിട്ട് ബൈഡന്‍ പറഞ്ഞു. “ഏകദേശം നാല് ദശലക്ഷം (40 ലക്ഷം) ഇന്ത്യൻ-അമേരിക്കക്കാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾ ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ…

പുതിയ ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കാനുള്ള സമയമായി; 76-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാകുന്നത് പുതിയ ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കാനുള്ള സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കർ, വീർ സവർക്കർ, ഭഗത് സിംഗ്, ജവഹർലാൽ നെഹ്‌റു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് മോദി ആദരാഞ്ജലികൾ അർപ്പിച്ചു. “നമ്മുടെ സ്വാതന്ത്ര്യ സമരകാലത്ത്, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ക്രൂരത നേരിടാത്ത ഒരു വർഷമുണ്ടായിരുന്നില്ല. ഇന്ന്, അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ, അവരുടെ കാഴ്ചപ്പാടുകളും ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളും നാം ഓർക്കേണ്ട ദിവസമാണ്,” മോദി പറഞ്ഞു. “പുതിയ ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കേണ്ട ദിവസമാണിത്,” കേന്ദ്രമന്ത്രിമാരും സുപ്രീം കോടതി ജഡ്ജിമാരും മുതിർന്ന നയതന്ത്രജ്ഞരും ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമാണ്. പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണിത്.…

ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ട ഇണ്ടം‌തുരുത്തി മന ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായി മാറിയത് കാലത്തിന്റെ കാവ്യനീതി

കോട്ടയം: ദേശീയ ശ്രദ്ധ നേടിയ പ്രസ്ഥാനമായിരുന്നു അയിത്തത്തിനെതിരായ വൈക്കം സത്യാഗ്രഹം. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് മഹാത്മാഗാന്ധിയായിരുന്നു. 1924 മാർച്ച് 30 ന് ആരംഭിച്ച വൈക്കം സമരം 1925 നവംബർ 23 ന് അവസാനിച്ചു. അവർണ്ണര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിയുമായി ഗാന്ധിജി കൂടിക്കാഴ്ച നടത്തിയ മന ഇന്ന് ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു. സവർണ മനോഭാവം പുലർത്തിയിരുന്ന നീലകണ്ഠൻ നമ്പൂതിരി വൈശ്യനായിരുന്ന ഗാന്ധിജിയെ മനയ്ക്കകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല. സംസാരിക്കാനെത്തിയ ഗാന്ധിജിയെ മനയുടെ പുറത്ത് ഇരുത്തിയാണ് സംസാരിച്ചത്. അതിനായി മനയ്ക്ക് പുറത്ത് പ്രത്യേക പന്തലും ഒരുക്കിയിരുന്നു. മാത്രവുമല്ല, വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ അവര്‍ണ്ണരെ നടക്കാൻ അനുവദിക്കണമെന്ന ഗാന്ധിജിയുടെ ആവശ്യം നമ്പൂതിരി അവഗണിച്ചു. അതോടെ ഗാന്ധിജി തിരികെ പോകുകയായിരുന്നു. സവർണ മേധാവിത്വം കൊടികുത്തി വാഴ്ന്ന മന ഇപ്പോൾ വൈക്കത്തെ ചെത്തു തൊഴിലാളി യൂണിയൻ…