ഖത്തര്‍: കേരള എന്റര്‍പ്രണേര്‍സ് ക്ലബ്ബിന്റെ (കെ.ഇ.സി) ആഭിമുഖ്യത്തില്‍ 76-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും കെ.ഇ.സി അനുസ്മരിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയുടെയും വിദേശ നയങ്ങളുടെയും പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അഭിമാനകരമായ മേല്‍ വിലാസമാണ് ഇന്ത്യന്‍ സമൂഹത്തിനുള്ളതെന്നും ഗള്‍ഫ് രാജ്യങ്ങളുമായി വിശേഷിച്ച് ഖത്തറുമായി പതിറ്റാണ്ടുകളുടെ സൗഹൃദം വാണിജ്യ രംഗത്ത് വലിയ മുതല്‍ക്കൂട്ടാണെന്നും ഇതിനു കോട്ടം തട്ടാതെ കൂടുതല്‍ ശോഭയോടെ സൂക്ഷിക്കാന്‍ കഴിയണമെന്നും കെ.ഇ.സി അഭിപ്രായപ്പെട്ടു. കെ.ഇ.സി രക്ഷാധികാരി മുനീഷ് എ.സി ഉദ്ഘാടനം ചെയ്തു. കെ.ഇ.സി പ്രസിഡണ്ട് ഷരീഫ് ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ഇ. സി വൈസ് ചെയര്‍മാന്‍ മജീദ് അലി, സെക്രട്ടറി ഹാനി മങ്ങാട്ട്, ലോക കേരള സഭാ അംഗവും കെ.ഇ.സി എക്സിക്യൂട്ടീവ് മെമ്പറുമായ ഷൈനി കബീര്‍, അബ്ദു റസാഖ്, മന്‍സൂര്‍ പുതിയ വീട്ടില്‍, ടി.എം കബീര്‍ നിംഷീദ് കക്കൂ…
Month: August 2022
പ്രവാസികൾ 6 മാസത്തിലധികം വിദേശത്ത് താമസിച്ചാൽ റസിഡൻസി പെർമിറ്റ് റദ്ദാക്കും: കുവൈറ്റ്
കുവൈറ്റ് : ആറ് മാസമോ അതിൽ കൂടുതലോ കാലയളവിൽ രാജ്യത്തിന് പുറത്ത് താമസിക്കുന്ന പ്രവാസികളുടെ താമസം/റസിഡൻസി പെര്‍മിറ്റ് റദ്ദാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ ഒന്നു മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. 2022 മെയ് 1 മുതൽ 2022 ഒക്ടോബർ 31 വരെ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ സാന്നിധ്യ കാലയളവ് കണക്കാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേയ് ഒന്നിന് മുമ്പ് കുവൈറ്റിൽ നിന്ന് പോയവർ, താമസം റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നവംബർ ഒന്നിന് മുമ്പ് കുവൈറ്റിലേക്ക് മടങ്ങണം. കുവൈറ്റ് നിയമപ്രകാരം രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് പരമാവധി ആറ് മാസമാണ് താമസ കാലാവധി. ഇത് നേരത്തെ പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ, COVID-19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടത് മുതൽ, പ്രവാസികൾക്ക് ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കാനും അവരുടെ താമസ രേഖകൾ…
നടന്‍ നീരജ് മാധവിന് യുഎഇയുടെ ഗോൾഡൻ വിസ അനുവദിച്ചു
അബുദാബി: മലയാള നടൻ നീരജ് മാധവിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗോൾഡൻ വിസ അനുവദിച്ചു. “യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സർക്കാരിൽ നിന്ന് എന്റെ ഗോൾഡൻ വിസ സ്വീകരിക്കാനുള്ള സമ്പൂർണ്ണ പദവിയും ബഹുമതിയും ലഭിച്ചു. സംഗീതവും സിനിമയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ദുബായിൽ കൂടുതൽ സമയം ചെലവഴിക്കാനും നിങ്ങൾക്കെല്ലാവർക്കും കൂടുതൽ സന്തോഷം നൽകാനും ആഗ്രഹിക്കുന്നു. ഇഖ്ബാൽ മാർക്കോണി, നിങ്ങളുടെ എല്ലാ സേവനങ്ങൾക്കും നന്ദി,” നീരജ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മലയാളത്തിൽ ‘സുന്ദരി ഗാർഡൻസ്’, ‘ആർഡിഎക്‌സ്’ തുടങ്ങിയ പ്രോജക്ടുകൾക്കു പുറമേ സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘വേണ്ടു തനിന്ധാതു കാടു’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നീരജ്. സിമ്പു നായകനായ ചിത്രത്തിൽ ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നീരജ് മാധവിന് മാത്രമല്ല യു എ ഇ ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്.…
യുഎഇ ലുലു മാൾ മില്യണയർ നറുക്കെടുപ്പിൽ തമിഴ്‌നാട്ടുകാരിക്ക് രണ്ടു കോടി രൂപ സമ്മാനം ലഭിച്ചു
അബുദാബി : യുഎഇ ആസ്ഥാനമായുള്ള ‘ലുലു മാൾ മില്യണയർ’ കാമ്പെയ്‌നിന്റെ ഭാഗമായി റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ നടത്തിയ നറുക്കെടുപ്പിൽ തമിഴ്‌നാട്ടില്‍ നിന്നുള്ള സെല്‍വറാണി ഡാനിയേല്‍ ജോസഫ് ഒരു ദശലക്ഷം ദിർഹം (2,16,79,737 രൂപ) സമ്മാനം നേടി. ലുലു മാളിൽ നിന്ന് വാങ്ങിയ 80 കൂപ്പണുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 14 വർഷമായി യുഎഇയിൽ താമസിക്കുന്ന, ഇപ്പോള്‍ തമിഴ്നാട്ടില്‍ അവധി ആഘോഷിക്കുന്ന സെല്‍വറാണി ലുലുവിൽ ഷോപ്പിംഗ് നടത്താൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ശെല്‍വറാണിയുടെ ഭര്‍ത്താവ് അരുൾശേഖർ ആന്റണിസാമി സമ്മാനത്തുക കൈപ്പറ്റി. തമിഴ്‌നാട്ടിൽ എൻജിനീയറിംഗിനു പഠിക്കുന്ന മകനും നഗരത്തിലെ സ്‌കൂളിൽ 12-ാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുമടങ്ങുന്ന രണ്ടു കുട്ടികളാണ് ദമ്പതികൾക്കുള്ളത്. “വിജയിച്ച തുക ഞങ്ങളുടെ മക്കളുടെ പഠനത്തിനായി ഉപയോഗിക്കും. മകൾക്ക് എംബിബിഎസിനു ചേരണമെന്നാണ് ആഗ്രഹം. ദരിദ്രരെ സഹായിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” ആന്റണിസാമി പറഞ്ഞു. 2022…
ഇവിടെ എന്നും സ്വാതന്ത്ര്യ ദിനങ്ങളാണ്
കൊച്ചി: ഈ വരുന്ന തിങ്കളാഴ്ച ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ജനപ്രിയ വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ആഴ്‌ചകളിലുടനീളം സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ സ്വാതന്ത്ര്യ സന്ദേശങ്ങളുമായി ആഘോഷങ്ങളിൽ പങ്കാളിയാവുകയാണ്. സംപ്രേക്ഷണം ചെയ്യുന്ന എല്ലാ സീരിയലുകളുടെയും കഥാ സന്ദർഭം അനുസരിച്ച്, ചാനലിനും അതിന്റെ പ്രേക്ഷകർക്കും എല്ലാ ദിവസവും സ്വാതന്ത്ര്യ ദിനമാണ് എന്ന പ്രഖ്യാപനവുമായാണ് സീ കേരളം ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നിലവിൽ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ സീരിയലുകളും സ്വാതന്ത്യ്രം പ്രധാന പ്രമേയമായി ഉയർത്തിപ്പിടിക്കുകയാണ് സീ കേരളം. ഉദാഹരണത്തിന്, ഭാഗ്യലക്ഷ്മി എന്ന സീരിയലിൽ അനീതിയിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രമേയമാണ് ഉയർത്തിപ്പിടിക്കുന്നതെങ്കിൽ, അമ്മ മകൾ ആത്മസംഘർഷങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നു. സീ കേരളം ചാനലിലെ മറ്റൊരു ജനപ്രിയ സീരിയലായ കൈയെത്തും ദൂരത്ത് അസമത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതേസമയം കുടുംബശ്രീ ശാരദ പുരുഷാധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രമേയം ഉയർത്തിക്കാട്ടുന്നു.…
റംബൂട്ടാന്‍ കൃഷിയില്‍ വിജയം കൊയ്ത് തിരുവനന്തപുരം സ്വദേശി വിജയന്‍
തിരുവനന്തപുരം: വീടിനു മുന്നിൽ നിറയെ കായ്കൾ നിറഞ്ഞ ചുവന്നു തുടുത്ത റമ്പൂട്ടാന്‍ മരങ്ങൾ. ഇത് ഇന്ന് നമ്മുടെ നാട്ടിൽ ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ, തിരുവനന്തപുരം വട്ടപ്പാറ പുങ്കുംമൂട് സ്വദേശി വിജയൻ എന്ന കർഷകൻ വാണിജ്യാടിസ്ഥാനത്തിൽ രണ്ടേക്കറിൽ റംബൂട്ടാൻ കൃഷി ചെയ്തു വിജയിച്ചിരിക്കുകയാണ്. വെമ്പായം ഗ്രാമപ്പഞ്ചായത്തിലെ പുങ്കുംമൂട് ഗ്രാമത്തിന്റെ അരികിലുള്ള ഈ റംബുട്ടാൻ തോട്ടത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഒരു ചെറിയ റോഡിൽ നിന്ന് ഉൾനാടൻ ചരിവിലാണ് നൂറോളം റംബൂട്ടാൻ മരങ്ങൾ നിരന്നുനില്‍ക്കുന്നത്. പഴങ്ങൾ നിറഞ്ഞ മനോഹരമായ കാഴ്ചയാണിത്. ഏഴു വർഷം മുമ്പ് നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന ഈ മരങ്ങൾ ഫലങ്ങളുടെ കാര്യത്തിൽ വിജയനെ നിരാശപ്പെടുത്തിയില്ല. എന്നും രാവിലെ തോട്ടത്തിലെത്തുന്ന വിജയനും ഒന്നുരണ്ട് സഹായികളും പഴുത്ത പഴങ്ങൾ ശേഖരിച്ച് പ്രത്യേക പെട്ടികളിലേക്ക് മാറ്റുന്നു. വളരെ വലുതും മധുരവുമുള്ള വരിക്ക ഇനം എൻ-80 ആണ് വിജയന്റെ തോട്ടത്തിൽ വിളയുന്നത്. ഈ ഇനമാണ്…
സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭൂരഹിത കുടുംബങ്ങൾ മിച്ചഭൂമി കൈയേറി
മലപ്പുറം: മമ്പാട് പുള്ളിപ്പാടം ചെറുനെല്ലിയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ 30 ഭൂരഹിത കുടുംബങ്ങൾ മിച്ചഭൂമി കൈയേറിയതായി ആരോപണം. പുള്ളിപ്പാടം വില്ലേജിൽ ഒരു കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഒരേക്കർ 82 സെന്റ് ഭൂമിയാണ് കൈയ്യേറിയത്. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഭൂമി കൈയ്യേറിയതെന്നാണ് ആരോപണം. നാല് പട്ടികവർഗ കുടുംബങ്ങളും എട്ട് പട്ടികജാതി കുടുംബങ്ങളും 18 പൊതുവിഭാഗം കുടുംബങ്ങളുമാണ് ചെറുനെല്ലിയിലെ മിച്ചഭൂമിയിലുള്ളത്. സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത ഇവർ വർഷങ്ങളായി വാടക വീടുകളിലാണ് കഴിയുന്നത്. കൈയ്യേറിയ ഭൂമി കുറ്റിയടിച്ച് അളന്ന് തിട്ടപ്പെടുത്താൻ തുടങ്ങിയിട്ടും പരാതി നൽകാൻ ആരും എത്തിയിട്ടില്ലെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ പറഞ്ഞു. പുള്ളിപ്പാടം വില്ലേജിലെ ചെറുനെല്ലിലെ 1.82 ഏക്കർ സ്ഥലം നിലവിൽ മിച്ചഭൂമിയിൽ ഉൾപ്പെട്ടതാണെന്ന് സിപിഎം വണ്ടൂർ ഏരിയ സെക്രട്ടറി ബി മുഹമ്മദ് റസാഖ് പറഞ്ഞു. മിച്ചഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി ചില ഭൂവുടമകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്…
വഴക്കിനിടെ മകന്റെ കുത്തേറ്റ് അമ്മ മരിച്ചു; മകനെ പോലീസ് റിമാന്റ് ചെയ്തു
കോട്ടയം: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി മേരി (52) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് വീട്ടിൽ കുത്തേറ്റത്. മകനുമായുള്ള വാക്കുതര്‍ക്കത്തെ തുടർന്ന് മകൻ കിരൺ മേരിയെ കുത്തുകയായിരുന്നു. ആഴത്തിലുള്ള കുത്തലിൽ കുടൽ പുറത്തേക്ക് വന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മേരിയെ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പിന്നീട് കോട്ടയം എംസിഎച്ചിലേക്ക് മാറ്റിയെങ്കിലും മേരി ഇന്ന് രാവിലെ മരിക്കുകയായിരുന്നു. ആലുവ സബ്ജയിലിൽ റിമാൻഡിലാണ് കിരൺ.
കാൻബറ വിമാനത്താവളത്തിൽ വെടിയുതിർത്ത തോക്കുധാരി കസ്റ്റഡിയിൽ
കാന്‍ബറ: ഞായറാഴ്ച കാൻബറയിലെ പ്രധാന വിമാനത്താവളത്തിനുള്ളിൽ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച തോക്കുധാരിയെ ഓസ്‌ട്രേലിയൻ പോലീസ് കസ്റ്റഡിയിലെടുത്തു. ആര്‍ക്കും ആളപായമോ പരിക്കോ ഇല്ലെന്ന് പോലീസ് വക്താവ് പറഞ്ഞു. തലസ്ഥാനത്തെ പ്രധാന വിമാനത്താവളത്തിൽ എമർജൻസി അലാറം മുഴങ്ങിയപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ ടെർമിനലിനുള്ളിൽ ഒരാളെ കീഴ്പ്പെടുത്തുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ കാണിക്കുന്നു. തോക്കുധാരിയെ കസ്റ്റഡിയിലെടുത്തതായും നഗരത്തിലെ ഒരു സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഒരു തോക്ക് കണ്ടെടുത്തതായും അവർ കൂട്ടിച്ചേർത്തു. ഉച്ചകഴിഞ്ഞ് വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചര്‍ ഏരിയയിൽ പ്രവേശിച്ച തോക്കുധാരി ടെർമിനലിന്റെ ഗ്ലാസ് ജനാലകൾക്ക് സമീപം അല്പനേരം ഇരുന്ന് പരിസരം വീക്ഷിച്ചിരുന്നതായി ഡിറ്റക്ടീവ് ആക്ടിംഗ് സൂപ്രണ്ട് ഡേവ് ക്രാഫ്റ്റ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതിനുശേഷമാണ് തോക്ക് പുറത്തെടുത്ത് ഏകദേശം അഞ്ച് റൗണ്ട് വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം ഒഴിപ്പിക്കുകയും ലോക്ക് ഡൗൺ ചെയ്യുകയും വിമാന സർവീസുകൾ നിർത്തി വെയ്ക്കുകയും…
ഈജിപ്തിലെ കോപ്റ്റിക് പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചു; 45 പേർക്ക് പരിക്കേറ്റു
കെയ്റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയ്ക്ക് സമീപമുള്ള ഈജിപ്ഷ്യൻ നഗരമായ ഗിസയിലെ കോപ്റ്റിക് ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടുത്തത്തിൽ 41 പേർ മരിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച ഇംബാബിലെ അബു സിഫിൻ പള്ളിയിൽ 5,000 പേർ തടിച്ചുകൂടിയിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തത്തിന്റെ കാരണം ഉടൻ അറിവായിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ വൈദ്യുത ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. തീപിടിത്തം പള്ളിയിലേക്കുള്ള പ്രവേശനം തടഞ്ഞു, തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് രണ്ട് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. തീ അണയ്ക്കാൻ പതിനഞ്ച് അഗ്നിശമന സേനാ വാഹനങ്ങൾ സംഭവസ്ഥലത്തെത്തി. അതേസമയം ആംബുലൻസുകൾ അപകടത്തിൽപ്പെട്ടവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. തീ നിയന്ത്രണവിധേയമായതായി പിന്നീട് അഗ്നിശമനസേന അറിയിച്ചു. സംഭവത്തെത്തുടർന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മേഖലയിലെ എമര്‍ജന്‍സി സര്‍വ്വീസസിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി പറഞ്ഞു.…