പുഷ്പ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ് ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തും

ന്യൂയോര്‍ക്ക്: ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലെ സ്‌കോറിലൂടെ ഏറ്റവും ഒടുവിൽ വാർത്തകളിൽ ഇടം നേടിയ തമിഴ്, തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖ സംഗീത സംവിധായകരിൽ ഒരാളായ ദേവി ശ്രീ പ്രസാദ് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയർത്തും. “ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ആചാരപരമായ ദീപാലങ്കാരത്തിനും ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തുന്നതിനും അതിഥിയായി ക്ഷണിക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്ഐഎ) ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മെഗാ സ്റ്റാർ കമൽഹാസനും സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കയിൽ എത്തും. അസോസിയേഷൻ ഓഫ് ഇൻഡോ-അമേരിക്കൻസ് യുഎസിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹം ദേശീയ പതാക ഉയർത്തും. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ 63 വർഷം പൂർത്തിയാക്കിയതിന് താരത്തെ ആദരിക്കും.

വാഷിംഗ്ടണിലെ ദീർഘവീക്ഷണമില്ലാത്ത നേതൃത്വമാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണം: മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്‍‌റി കിസിംഗര്‍

വാഷിംഗ്ടണ്‍: ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ ഗ്ലോബൽ അഫയേഴ്സ് പ്രൊഫസറും അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോയുമായ ഹെൻറി കിസിംഗർ, ലോകത്തെ “യുദ്ധത്തിന്റെ വക്കിലെത്തിച്ചതിന്” അമേരിക്കയുടെ ദർശനാത്മക നേതൃത്വത്തിന്റെ അഭാവത്തെ കുറ്റപ്പെടുത്തി. വാള്‍സ്ട്രീറ്റ് ജേണല്‍ ശനിയാഴ്ച നടത്തിയ ഒരു അഭിമുഖത്തിലാണ് 99 കാരനായ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഈ അഭിപ്രായം പങ്കുവെച്ചത്. വാഷിംഗ്ടൺ പരമ്പരാഗത നയതന്ത്രം നിരസിച്ചു, ഒരു മികച്ച നേതാവിന്റെ അഭാവത്തിൽ ലോകത്തെ യുദ്ധത്തിന്റെ കൊടുങ്കാറ്റിലേക്ക് നയിച്ചു. ഉക്രെയ്‌ന്‍, ചൈനീസ് തായ്‌പേയ്‌ വിഷയങ്ങളും അദ്ദേഹം എടുത്തുകാട്ടി. റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കിയെവ് അതിന്റെ ചില പ്രദേശിക അവകാശവാദങ്ങൾ ഉപേക്ഷിക്കണമെന്ന് നിർദ്ദേശിച്ചതിന് കിസിംഗർ മുമ്പ് വിവാദം സൃഷ്ടിച്ചിരുന്നു. “നമ്മള്‍ ഭാഗികമായി സൃഷ്ടിച്ച വിഷയങ്ങളിൽ റഷ്യയുമായും ചൈനയുമായും നമ്മള്‍ യുദ്ധത്തിന്റെ വക്കിലാണ്, ഇത് എങ്ങനെ അവസാനിക്കും എന്നോ എന്തിലേക്ക് നയിക്കുമെന്നോ ഉള്ള ഒരു…

മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്

ചിക്കാഗോ: ഒക്ടോബർ ഒന്നിന് ചിക്കാഗോ രൂപതയുടെ മെത്രാനായി മാർ ജോയ് ആലപ്പാട്ട് അഭിഷിക്തനാകും. ഇന്ത്യക്ക് പുറത്തുള്ള ആദ്യ സീറോ മലബാർ രൂപതയായ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രനായാണ് മാർ ജോയ് ആലപ്പാട്ടിന്റെ നിയമനം. ചിക്കാഗോയിലെ ബെൽവുഡിലുള്ള മാർതോമ്മാ ശ്ലീഹാ കത്തീഡ്രലിൽ വെച്ചായിരിക്കും സ്ഥാനാരോഹണ ചടങ്ങുകൾ നടത്തപ്പെടുക. ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്തു കഴിഞ്ഞു. സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മെത്രാൻമാരും വൈദികരും അൽമായരും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഇക്കാലമത്രയും ചിക്കാഗോ രൂപതയെ നയിച്ച മാർ ജേക്കബ് അങ്ങാടിയത്തിനെ തദവസരത്തിൽ പ്രത്യേകം ആദരിക്കുന്നതുമായിരിക്കും. കാനോൻ നിയമമനുസരിച്ച് മാർ ജേക്കബ്ബ് അങ്ങാടിയത്ത് തന്റെ 75-മത്തെ വയസിൽ മാർപ്പാപ്പയ്ക്ക് രാജി സമർപ്പിക്കുകയും മാർപ്പാപ്പ…

എഫ്ബിഐ നടത്തിയ തിരച്ചിലിൽ ട്രംപിന്റെ വസതിയില്‍ നിന്ന് ആണവവുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ കണ്ടെത്തി

വാഷിംഗ്ടണ്‍: ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ ഈ ആഴ്ച സെർച്ച് വാറണ്ട് നടപ്പിലാക്കുന്നതിനിടയിൽ അതീവ രഹസ്യ സ്വഭാവമുള്ള പതിനൊന്ന് സെറ്റ് രേഖകൾ എഫ്ബിഐ ഏജന്റുമാര്‍ കണ്ടെത്തിയതായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പറയുന്നു. ഫെഡറൽ ജഡ്ജിയുടെ ഉത്തരവിനെ തുടർന്നാണ് വാറണ്ട് പരസ്യമായി പുറത്തുവിട്ടത്. ചാരവൃത്തി നിയമം, നീതി തടസ്സപ്പെടുത്തൽ, സർക്കാർ രേഖകൾ ക്രിമിനൽ കൈകാര്യം ചെയ്യൽ എന്നിവ ഉൾപ്പെടെ മൂന്ന് ഫെഡറൽ ചട്ടങ്ങൾ ട്രംപ് ലംഘിച്ചതായി അന്വേഷകർ വിശ്വസിക്കാൻ സാധ്യതയുണ്ടെന്ന് അതിൽ പറയുന്നു. യുഎസ് ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യ സാമഗ്രികൾ കണ്ടെത്തുന്നതിനാണ് ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ എഫ്ബിഐ പരിശോധന നടത്തിയതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഈ റിപ്പോർട്ട് തള്ളിയ ട്രംപ് ഇത് തട്ടിപ്പാണെന്നും താൻ രഹസ്യ വിവരങ്ങളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു. മുൻ അമേരിക്കൻ പ്രസിഡന്റിന്റെ വസതിയിൽ അഭൂതപൂർവമായ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ച മുൻനിര റിപ്പബ്ലിക്കൻമാര്‍ക്ക് ഇതൊരു…

ഡ്രോൺ ഉപയോഗിച്ച് ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ഫോട്ടവര്‍ത്ത് (ടെക്സാസ് ): മയക്കുമരുന്നും ഫോണും എംപി3 പ്ലെയേഴ്സ് നിറച്ച് ഡ്രോൺ ഫോർട്ട് വർത് ജയിലിലേക്ക് അയച്ചു ബ്രയന്റ് ലിരെ ഹെൻഡേഴ്‌സനെ (45) പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 11 വ്യാഴാഴ്ച സ്മിത്ത് വിലയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് യുഎസ് നോർത്ത് ഡിസ്ട്രിക്ട് ഓഫ് ടെക്സസ് അറ്റോർണി ചാഡ് ഇ മെക്കം അറിയിച്ചു നിരോധിക്കപ്പെട്ട വസ്തുക്കൾ ജയിലിലേക്ക് കടത്താൻ ശ്രമിച്ചതിനും എയർ മാൻ സർട്ടിഫിക്കറ്റ് ഇല്ലാതെ എയർമാന്റെ ചുമതലകൾ നിർവഹിച്ചു എന്നും ഇയാൾക്കെതിരെ ചാർജ് ചെയ്ത കേസിൽ ചൂണ്ടിക്കാണിക്കുന്നു. മെയ് നാലിനായിരുന്നു സംഭവം. ഡ്രോണിനോട് ചേർത്ത് ബന്ധിച്ച പാക്കേജ് ജയിൽ അധികൃതർ പിടികൂടി .87 ഗ്രാം മയക്കുമരുന്ന് 2 പ്രീപെയ്ഡ് സ്മാർട്ട്ഫോൺ 9 എം പി 3 പ്ലയെർ എന്നിവയായിരുന്നു പാക്കറ്റിൽ നിറച്ചിരുന്നത്. സംഭവം നടന്ന ദിവസം ജയിലിനു സമീപമുള്ള ഓടി വൈറ്റ് ഹൈസ്കൂൾ…

“നടികർ തിലകം ശിവാജി ഗണേശൻ മുതൽ ധർമ്മജൻ വരെ”

നടികർ തിലകം ശിവാജി ഗണേശൻ മുതൽ ധർമ്മജൻ വരെ , താര ആർട്സ് വിജയേട്ടൻറെ കലാവാസന , അമേരിക്കയിലും കാനഡയിലും എത്ര പള്ളികളും അമ്പലങ്ങളും പണിതിട്ടുണ്ട് എന്ന കണക്ക് എടുക്കേണ്ടതാണ്. താര ആർട്സ് പ്രവർത്തനങ്ങൾക്ക് 45 വർഷത്തെ മികവ്. നാനൂറിലധികം സ്റ്റേജ് , അമേരിക്കയിലെ 18 ലൊക്കേഷനുകളിൽ , കാനഡയിലെ 6 സ്ഥലങ്ങളിൽ , യൂറോപ്പിലെ അഞ്ച് പ്രോമിനെൻസ് ഏരിയകളിൽ , നൂറിൽപരം പള്ളികൾ , 25ലധികം അമ്പലങ്ങൾ ധാരാളം അസോസിയേഷൻ , പ്രത്യേകിച്ച് നഴ്സസ് അസോസിയേഷൻ ഫണ്ട് റൈസിംഗ് പ്രോജക്ടുകൾ ഇവയെല്ലാം താര ആർട്സ്നോട് കടപ്പെട്ടിരിക്കുന്നു. 1970 കാലഘട്ടങ്ങളിൽ 16mm സ്ക്രീനിൽ കുടുംബവും കൂട്ടുകാരുമായി ഒരു സിനിമ കാണാൻ ഒരു അവസരം ഉണ്ടാക്കി തന്നത് താരാആർട്സ് വിജയനായിരുന്നു. സ്റ്റേറ്റ് ഓഫ് ന്യൂജേഴ്സിയുടെ , ദ സെനറ്റർ ആൻഡ് ജനറൽ അസംബ്ലി , ജോയിൻറ് ലജിസ്ലേറ്റീവ് റെസലൂഷൻ…

ഫോമാ ഫാമിലി ടീം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കി

ന്യൂയോർക്ക്: ഫോമയുടെ ദ്വൈവാർഷിക കൺവെൻഷൻ മെക്സിക്കോയിലെ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ അരങ്ങേറുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2022-2024 വർഷം ഫോമായേ ആര് നയിക്കും എന്നത് ചോദ്യചിഹ്നമായി പലരുടെ മനസ്സിലും നിലനിൽക്കുന്നു. ഇത്തവണ വാശിയേറി മത്സരം നടക്കുമെന്നാണ് പലരുടെയും അഭിപ്രായം. രണ്ടു ടീം ആയി ആറു പേർ വീതം താക്കോൽ സ്ഥാനങ്ങളിലേക്ക് മത്സര രംഗത്തെത്തിയിരിക്കുന്നു. “ഫോമാ ഫാമിലി ടീം” അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കി പ്രചാരണ രംഗത്ത് നിറഞ്ഞു നിൽക്കുന്നു. ജെയിംസ് ഇല്ലിക്കലിൻറെ നേതൃത്വത്തിലുള്ള “ഫോമാ ഫാമിലി ടീം” 2024-ലെ ഫാമിലി കൺവെൻഷൻ ഫ്ലോറിഡയിലെ ഡിസ്നി വേൾഡിന്റെ മാസ്മരിക ലോകത്തു നടത്തി ഏവർക്കും സന്തോഷവും ഉല്ലാസവും നൽകാമെന്ന് ഉറപ്പിച്ചു പറയുന്നു. 2024 -ൽ കുട്ടികളുമൊത്തു കുടുംബസമേതം ഒരു ഉല്ലാസ യാത്രക്കായി മുൻകൂട്ടി തയ്യാറെടുക്കുന്നതിനായി ഇപ്പോഴേ അവസരം ഒരുക്കുന്നു. വിവിധങ്ങളായ പരിപാടികളാണ് ഫാമിലി ടീം…

സല്‍മാന്‍ റുഷ്ദികു നേരെ നടന്ന വധശ്രമത്തെ അപലപിച്ചു പ്രസിഡൻറ് ബൈഡൻ

വാഷിംഗ്‌ടൺ ഡി സി :ന്യൂയോര്‍ക്കിൽ കഴിഞ്ഞ ദിവസം പ്രസിംഗിക്കുന്നതിനിടെ ആക്രമിക്കപ്പെട്ട വിശ്വ വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ പിന്തുണച്ചും ആക്രമത്തെ അപലപിച്ചും .എഴുത്തുകാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചും അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ശനിയാഴ്ച വൈറ്റ് ഹൗസിൽ നിന്നും പ്രസ്താവന പുറത്തിറക്കി..ഈ സംഭവം എന്നെയും പ്രഥമ വനിത ജിൽ ബൈഡനെയും ഞെട്ടിച്ചുവെന്നും പ്രസ്താവനയിൽ തുടർന്ന് പറയുന്നു. സംഭവത്തിനുശേഷം അക്രമിയെ പെട്ടെന്ന് കീഴടക്കാനും , പ്രഥമ ശുശ്രുഷ നൽകുന്നതിനും നേത്ര്വത്വം നൽകിയ ഫസ്റ്റ് റെസ്പൊണ്ടേഴ്സിനെ ബൈഡൻ അഭിനന്ദിച്ചു . സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായും സംസാരിക്കാൻ ക ഴിയുന്നുണ്ടെന്നും ശനിയാഴ്ച വൈകി കിട്ടിയ റിപ്പോർട്ടിൽ പറയുന്നു. എങ്കിലും അദ്ദേഹത്തിന്റെ ആരോ ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടാവാമെന്നാണ് കണക്കുകൂട്ടൽ. സദസിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഹാദി മേത്തർ മിന്നൽവേഗത്തിൽ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു.ആകരമണത്തെ തുടർന്ന്…

200 കുട്ടികളുടെ അച്ഛൻ: മാസ്മരിക ലോകത്തുനിന്നും കാരുണ്യ ലോകത്തിലേക്ക് ചുവടുമാറിയ പ്രൊഫ. ഗോപിനാഥ് മുതുകാട്

ന്യൂയോർക്ക്: മായാജാല-ഇന്ദ്രജാല മാസ്മരിക ലോകത്തെ മുടിചൂടാ മന്നനായി പ്രശസ്തിയുടെ ഉത്തുംഗശ്രിംഗത്തിൽ എത്തി നിൽക്കുന്ന ലോകപ്രശസ്ത മാന്ത്രികൻ ഇന്ന് കാരുണ്യത്തിന്റെ പര്യായമായി ഇരുന്നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികളുടെ അച്ഛനായി വിനയാന്വീതനായി നമ്മുടെ മുന്നിലേക്കെത്തുന്നു. ചെറിയ കുട്ടിയായിരുന്നപ്പോഴേ മായാജാല വിദ്യയിൽ ആകൃഷ്ടനായി ഏഴാമത്തെ വയസ്സു മുതൽ ജാലവിദ്യ അഭ്യസിച്ച് ലോകപ്രശസ്ത മായാജാലക്കാരനായി ഏവരുടെയും അഭിനന്ദനത്തിലും കയ്യടിയിലും മുഴുകി മുന്നോട്ടുപോയ ഗോപിനാഥ് മുതുകാട് കാരുണ്യത്തിന്റെ നിറകുടമായി ഇരുന്നൂറു കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആശയും അത്താണിയുമായി വരുമെന്ന് ലോകത്തിലാരും പ്രതീക്ഷിച്ചിരുന്നില്ല. ഇതുമൊരു മായാജാലമോ എന്ന് സംശയിച്ചു പോകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റ് (Magic Planet) എന്നും ഡിഫറെൻറ് ആർട്ട് സെൻറർ (Different Art Center) എന്നും പേരിലുള്ള സ്ഥാപനങ്ങളിലൂടെ ലോക വൈദ്യശാസ്ത്രത്തെ വരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് മുതുകാട്. എന്നും അത്ഭുതങ്ങൾ മാത്രം സമ്മാനിച്ചിരുന്ന കൈകളിലൂടെ ഭിന്ന ശേഷിക്കാരായ 14 മുതൽ 24…

ടി.സി കോശി ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: ചെങ്ങന്നൂർ കൊഴുവല്ലൂർ കളയ്ക്കാട്ട് ടി.സി കോശി (ജോയ് 73) നിര്യാതനായി. ഫിലാഡൽഫിയ ബെഥേൽ മാർത്തോമ്മ ഇടവകാംഗമാണ്. ഭാര്യ മറിയാമ്മ കോശി കുളനട ഉള്ളന്നൂർ മേട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗോൾഡാ കോശി, ജിമ്മി കോശി, ജെറി കോശി. മരുമക്കൾ: ബെന്നി എബ്രഹാം, ഷെറിൻ കോശി, ഡോ. ജൂലി കോശി. കൊച്ചുമക്കൾ: മറിസാ, മൈക്കിൾ, കെവിൻ, ക്രിസ്റ്റഫർ, കെയ്‌റ്റിലിൻ, ഗാബി, സോയ്. സഹോദരങ്ങൾ: പരേതരായ കെ.സി ചെറിയാൻ, ഏലിയാമ്മ ശാമുവേൽ, സാറാമ്മ കോശി; കെ.സി വർഗീസ്, അന്നമ്മ വർഗീസ്, ചെറിയാൻ ചാക്കോ (മൂവരും ഫിലാഡൽഫിയായിൽ). പൊതുദർശനം ആഗസ്റ്റ് 15 തിങ്കളാഴ്ച (നാളെ) വൈകിട്ട് 6 മണി മുതൽ 8.30 വരെ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ (9999 Gantry Rd, Philadelphia, PA 19115). സംസ്കാരം ആഗസ്റ്റ് 16 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ക്രിസ്തോസ് മാർത്തോമ്മ ദേവാലയത്തിൽ…