Hindus & others feel let down as no crematorium visible in Malta even 3 years after cremation law

Although a law allowing cremation was passed in Malta Parliament in May 2019, a functioning crematorium is still nowhere in sight. According to some estimates; going through blueprints, approvals, construction, licensing, etc.; it might be 2025 or 2026 when a working crematorium would be available to the public for cremation of their loved ones. Moreover, the law is reportedly still to be signed by the Malta President to be enacted.  Malta, not having a mechanism for the cremation of deceased Hindus, was forcing the community to bury their loved ones in…

കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നു; പഞ്ചാബ് സർക്കാർ മാസ്ക് നിർബന്ധമാക്കി

ചണ്ഡീഗഡ്: കോവിഡ്-19 കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത്, പഞ്ചാബ് സർക്കാർ ശനിയാഴ്ച പൊതു സ്ഥലങ്ങളിൽ മാസ്ക്ഖം ധരിക്കുന്നത് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഡിവിഷണൽ, ഡെപ്യൂട്ടി കമ്മീഷണർമാർ, സോണൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, പോലീസ് കമ്മീഷണർമാർ, സിവിൽ സർജൻമാർ എന്നിവർക്ക് സംസ്ഥാന ആഭ്യന്തര, നീതിന്യായ വകുപ്പ് ഉപദേശം നൽകി. ഉപദേശം അനുസരിച്ച്, പലരും കൊവിഡിന് അനുയോജ്യമായ പെരുമാറ്റം, പ്രത്യേകിച്ച് മാസ്‌ക് ധരിക്കുന്നത് പിന്തുടരുന്നില്ലെന്ന് നിരീക്ഷിക്കപ്പെടും. കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം, പോസിറ്റീവ് നിരക്ക്, ആശുപത്രിയിൽ പ്രവേശനം എന്നിവ ഉയരുന്നതായി പ്രസ്താവനയില്‍ പറയുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, സ്വകാര്യ ഓഫീസുകളിലും ഇൻഡോർ/ഔട്ട്‌ഡോർ ഒത്തുചേരലുകളിലും മാളുകളിലും പൊതു സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കും. സാമൂഹിക അകലം, ശ്വസന മര്യാദകൾ, പൊതു സ്ഥലങ്ങളിൽ തുപ്പൽ തുടങ്ങിയത് ഒഴിവാക്കണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. COVID-19 ന്റെ ലക്ഷണങ്ങളുള്ള എല്ലാവരും പരിശോധന നടത്തുകയും…

റിലയന്‍സ് റീട്ടെയിലിന്റെ ‘അവാന്ത്ര ബൈ ട്രെന്‍ഡ്‌സ്’ കേരളത്തിലെ ആദ്യത്തെ ഷോറൂം കൊച്ചിയില്‍ തുറന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര ശ്രൃംഖലയായ റിലയന്‍സ് റീട്ടെയില്‍ കേരളത്തിലെ ആദ്യത്തെ അവാന്ത്ര ബൈ ട്രെന്‍ഡ്‌സ് സ്റ്റോർ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത മലയാള സിനിമാതാരം അനു സിതാര ഷോറൂം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഇടപ്പള്ളിയിലെ ഒബെറോണ്‍ മാളിലാണ് അവാന്ത്ര ബൈ ട്രെന്‍ഡ്‌സ് സ്റ്റോര്‍ തുടങ്ങിയരിക്കുന്നത്. 5000 ചതുരശ്ര അടി വിസ്തൃതിയിലാണ് സ്റ്റോര്‍ രൂപകൽപ്പന ചെയ്തിട്ടുള്ളത്. മികച്ച അന്തരീക്ഷം, സെല്‍ഫ് സര്‍വീസിനുള്ള സംവിധാനങ്ങള്‍ തുടങ്ങി അതിനൂതനവും അങ്ങേയറ്റം ഉപഭോക്തൃ സൗഹൃദപരവുമായ ഒരു വാണിജ്യ അനുഭവംഭവമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സമകാലിക ഇന്ത്യന്‍ വനിതകളുടെ ഷോപ്പിംഗ് അനുഭവം പുനര്‍ നിര്‍വചിക്കുന്ന തരത്തിലുള്ള സാരി ഡ്രേപ്പ് സ്റ്റൈലിംഗ് സ്റ്റേഷന്‍, ബ്ലൗസ് സ്റ്റിച്ചിംഗ്, സാരി ഫിനിഷിംഗ്, ടെയ്ലറിംഗ് സേവനങ്ങള്‍ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ തനതു പാരമ്പര്യവും സംസ്‌കാരവും, പൈതൃകവും വിലമതിക്കുന്ന 25നും 40നുമിടയ്ക്ക് പ്രായമുള്ള സമകാലിക ഇന്ത്യന്‍ സ്ത്രീക്ക് മാത്രമായി…

പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

തേസ്പൂർ (അസം) : കൗമാരക്കാരിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസിൽ കൃത്യവിലോപം ആരോപിച്ച് ദരാംഗ് ജില്ലയിലെ മൂന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉത്തരവിട്ടു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിക്കാനും അദ്ദേഹം ഉത്തരവിട്ടതായി ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന 13 വയസുകാരിയെ ജൂണിൽ ദരാംഗ് ജില്ലയിലെ ധുല പ്രദേശത്തെ ഒരു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടി ജോലി ചെയ്തിരുന്ന വീട്ടിലെ ദമ്പതികളെ പിന്നീട് ധൂല പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, വിഷയം ശരിയായി അന്വേഷിക്കാൻ പോലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. വെള്ളിയാഴ്ച സോണിത്പൂർ ജില്ലയിലെ ധേകിയാജുലി പ്രദേശത്തുള്ള പെൺകുട്ടിയുടെ വീട്ടിലെത്തി പോലീസിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ആരാഞ്ഞു. സംഭവത്തിന്റെ ഫോട്ടോഗ്രാഫിക്, വീഡിയോഗ്രാഫിക് തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസ് അതീവ…

ചെന്നൈ വിമാനത്താവളത്തിൽ 100 ​​കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ചെന്നൈ: എത്യോപ്യയിൽ നിന്ന് കടത്തിയ 100 കോടിയുടെ മയക്കുമരുന്ന് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. എത്യോപ്യയിൽ നിന്ന് വിമാനമാർഗം ചെന്നൈയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് വെള്ളിയാഴ്ച (ഓഗസ്റ്റ് 12) ചെന്നൈയിലെത്തിയ എത്യോപ്യൻ എയർലൈൻസിലെ എല്ലാ യാത്രക്കാരെയും വിശദമായി പരിശോധിച്ചു. ഈ സമയത്ത്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ പ്രത്യേകം പരിശോധിച്ചു. എന്നാൽ, ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ആഫ്രിക്കയിൽ നിന്ന് ചെന്നൈയിലെത്തിയ ഇഖ്ബാൽ പാഷ (38) എന്ന ഇന്ത്യൻ യാത്രക്കാരനിൽ അധികൃതർക്ക് സംശയം തോന്നിയത്. ചോദ്യം ചെയ്യുന്നതിനായി തടഞ്ഞു വെച്ചെങ്കിലും ഇക്ബാൽ പാഷ കൃത്യമായ മറുപടി നൽകിയില്ല. തുടർന്ന് പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി വിശദമായി പരിശോധിച്ചു. ഇയാളുടെ വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, സ്യൂട്ട് കെയ്സ്,…

ഹരിജൻ കുട്ടികൾ വിലക്കുകള്‍ പൊട്ടിച്ചും അന്തര്‍ജനങ്ങള്‍ മറക്കുട നീക്കിയും പഠിക്കാനെത്തി; ദേശീയ പ്രസ്ഥാനത്തിന്റെ സമരവേദിയായ വിജ്ഞാനദായിനി വിദ്യാലയം

കാസർകോട്: ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ സുപ്രധാന പോരാട്ടഭൂമിയായിരുന്നു കാഞ്ഞങ്ങാട്. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് തന്നെ ദേശീയ വിദ്യാഭ്യാസ പ്രചരണ കേന്ദ്രമായി മാറി. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി വെള്ളിക്കോത്ത് പ്രദേശത്ത് വിജ്ഞാനദായിനി നാഷണൽ സ്കൂൾ സ്ഥാപിച്ചു. 1926ൽ വിദ്വാൻ പി കേളുനായർ സ്ഥാപിച്ച ഈ സംസ്‌കൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളായിരുന്നു പിന്നീട് സ്വാതന്ത്ര്യ സമര സേനാനികളായി മാറിയ കേരളീയൻ, കെ മാധവൻ, ഗാന്ധി കൃഷ്ണൻ നായർ തുടങ്ങിയവര്‍. ഗാന്ധിജി വിഭാവനം ചെയ്ത നാഷണൽ സ്‌കൂളിന്റെ മാതൃകയിൽ കാഞ്ഞങ്ങാട്ടും വിജ്ഞാനദായിനി സ്ഥാപിച്ചു. വെള്ളിക്കോത്ത് വിദ്വാൻ പി കേളുനായർ സ്ഥാപിച്ച ഈ ദേശീയ വിദ്യാലയം സ്വാതന്ത്ര്യ സമരചരിത്രം വിളിച്ചോതുന്നു. അന്ന് യോഗങ്ങൾ നടന്നിരുന്ന ആൽമരം ഇപ്പോഴും പ്രദേശത്ത് തലയുയർത്തി നിൽക്കുന്നു. ചരിത്രങ്ങൾ ചിത്രങ്ങളായി ചുമരിൽ ഇടം പിടിച്ചിരിക്കുന്നു. 1926 ഏപ്രിൽ 17-ന് എ.സി.കണ്ണൻ നായർ തറക്കല്ലിടുകയും അതേ വർഷം തന്നെ വിദ്യാലയം പ്രവർത്തനമാരംഭിക്കുകയും…

ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 13 ശനി)

ചിങ്ങം: ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ചില പ്രയാസങ്ങള്‍ ഉണ്ടായേക്കാം. ജീവിത പങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനോവിഷമം ഉണ്ടാക്കും. പങ്കാളിക്ക് എന്തെങ്കിലും രോഗം വരാനും സാധ്യതയുണ്ട്. ഇത് നിങ്ങളെ വിഷമത്തിലാക്കും. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെയുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രയോജനമില്ലാത്ത സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്. കന്നി: ഇന്ന് നിങ്ങള്‍ ലോകത്തിന്‍റെ നെറുകയിലാണെന്ന തോന്നലുണ്ടാകും. വീട്ടിലും ജോലി സ്ഥലത്തും നിങ്ങള്‍ സന്തോഷവാനായിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ തികഞ്ഞ ഊഷ്‍മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സധ്യതയുണ്ട്. കുടുംബത്തില്‍ നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. എന്നിരുന്നാലും നിങ്ങളുടെ കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. നിങ്ങള്‍ പ്രതീക്ഷിച്ചതിലും അധികം ചെലവുകള്‍ വരാനും ഇടയുണ്ട്. തുലാം: നിങ്ങളുടെ അടുത്ത സുഹൃത്ത് വഴി ഇന്ന് നിങ്ങള്‍ക്ക്…

സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; സംസാരിക്കാന്‍ കഴിയുമെന്ന് ഏജന്റ് ആന്‍ഡ്രൂ വൈലി

മെയ്‌വില്ലെ (ന്യൂയോര്‍ക്ക്): ന്യൂയോർക്കിലെ അപ്‌സ്‌റ്റേറ്റിൽ ചെറു പട്ടണമായ ചൗതൗക്വയില്‍ പ്രഭാഷണം നടത്താൻ തയ്യാറെടുക്കുന്നതിനിടെ കുത്തേറ്റ “ദ സാത്താനിക് വേഴ്‌സ്” രചയിതാവ് സൽമാൻ റുഷ്ദിയെ ശനിയാഴ്ച വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ തുടരുകയായിരുന്നു. എന്നാൽ, സഹ എഴുത്തുകാരനായ ആതിഷ് തസീര്‍ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ വിവരം ശനിയാഴ്ച വൈകീട്ട് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയും എന്നും തസീര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾ നൽകാതെ റുഷ്ദിയുടെ ഏജന്റ് ആൻഡ്രൂ വൈലിയും വിവരം സ്ഥിരീകരിച്ചു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന, റിട്രീറ്റ് സെന്ററായ ചൗതൗക്വാ ഇൻസ്റ്റിറ്റ്യൂഷനിൽ വെള്ളിയാഴ്ചയാണ് റുഷ്ദിയെ ആക്രമിച്ചത്. സൽമാൻ റുഷ്‌ദിയുടെ കൈയിലെ ഞരമ്പുകൾ ഛേദിക്കപ്പെട്ടുവെന്നും കരളിന് ക്ഷതം സംഭവിച്ചതായും ഒരു കണ്ണ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്‍റെ ഏജന്‍റ് പറഞ്ഞു. റുഷ്‌ദിയെ ആക്രമിച്ച ന്യൂജേഴ്‌സിയിലെ ഫെയർഫീൽഡിൽ നിന്നുള്ള ഹാദി മതർ എന്ന 24കാരനെ പൊലീസ് സംഭവ…

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമാകുന്നു

വാഷിംഗ്ടൺ: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമാകുന്നു. യുഎസ് നിരീക്ഷണത്തിലുള്ള അഞ്ച് ചൈനീസ് കമ്പനികൾ ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്ന് ഒഴിവാക്കിയേക്കും. ഈ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഡിറ്റുകൾ യുഎസ് സെക്യൂരിറ്റീസ് റെഗുലേറ്ററിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായതിന് ശേഷമാണ് പുതിയ റിപ്പോർട്ടുകൾ. ചൈന ലൈഫ് ഇൻഷുറൻസ്, അലൂമിനിയം കോർപ്പറേഷൻ ഓഫ് ചൈന, പെട്രോ ചൈന, സിനോപെക്, സിനോപെക് ഷാങ്ഹായ് പെട്രോകെമിക്കൽ കമ്പനി എന്നിവയാണ് ഈ അഞ്ച് സ്ഥാപനങ്ങൾ. ഇവയുടെ ഷെയറുകള്‍ അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നും പിന്‍മാറാനുള്ള തങ്ങളുടെ അപേക്ഷ ഈ മാസം തന്നെ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ഓഡിറ്റ് രേഖകളുടെ പരിശോധന നടത്തുന്നത് ബീജിംഗ് വിലക്കുന്നുണ്ട്. ‘ഈ സ്ഥാപനങ്ങള്‍ യുഎസില്‍ ലിസ്റ്റ് ചെയ്തത് മുതല്‍ യുഎസ് മൂലധന വിപണിയുടെ നിയമങ്ങളും നിയന്ത്രണ ആവശ്യകതകളും…

ട്രംപിന്റെ മാന്‍ഷനില്‍ നിന്ന് എഫ്ബിഐ അതീവ രഹസ്യരേഖകൾ പിടിച്ചെടുത്തു

വാഷിംഗ്ടണ്‍: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ മാന്‍ഷനില്‍ തിങ്കളാഴ്ച റെയ്ഡ് നടത്തിയ എഫ്ബിഐ ഏജന്റുമാർ 11 സെറ്റ് രഹസ്യരേഖകൾ പിടിച്ചെടുത്തു. അവയില്‍ ചിലത് അതീവരഹസ്യമായി അടയാളപ്പെടുത്തിയത് ഉൾപ്പെടെയുള്ള രേഖകളാണെന്ന് യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറയുന്നു. പാം ബീച്ചിലെ ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ ഏജന്റുമാർ പരിശോധന നടത്തി നാല് ദിവസത്തിന് ശേഷം പുറത്തുവിട്ട, യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി അംഗീകരിച്ച, സെർച്ച് വാറന്റിലും അനുബന്ധ രേഖകളിലുമാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. രണ്ട് മാസം മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി എതിരാളി ജോ ബൈഡനോട് പരാജയപ്പെട്ടതിന് ശേഷം 2021 ജനുവരിയിൽ ട്രംപ് അധികാരം വിട്ടപ്പോൾ നിയമവിരുദ്ധമായി രേഖകൾ നീക്കം ചെയ്തോ എന്ന ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായാണ് ചാരവൃത്തി നിയമപ്രകാരം തിരച്ചിൽ നടത്തിയത്. വാറണ്ട് അപേക്ഷയിൽ ഉദ്ധരിച്ച മൂന്ന് നിയമങ്ങളിൽ ഒന്നായ ചാരവൃത്തി നിയമം 1917-ലേതാണ്.…