ക്രിമിയയിലെ റഷ്യൻ വ്യോമതാവളം ആക്രമിക്കാൻ യുഎസ് ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ല: പെന്റഗൺ

വാഷിംഗ്ടണ്‍: ക്രിമിയയിലെ റഷ്യൻ വ്യോമതാവളത്തിൽ ആക്രമണം നടത്താൻ അമേരിക്ക വിതരണം ചെയ്ത ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് പെന്റഗൺ അവകാശപ്പെട്ടു. ക്രിമിയയിലെ സാകി ബേസിൽ ചൊവ്വാഴ്ച നിരവധി സ്ഫോടനങ്ങൾ നടന്നു, ഇത് എട്ട് വിമാനങ്ങളും വെടിമരുന്ന് ശേഖരങ്ങളും നശിപ്പിക്കുകയോ നിര്‍‌വ്വീര്യമാക്കുകയോ ചെയ്തു. ഉക്രേനിയൻ സൈന്യമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്. സൈറ്റിലെ വിനാശകരമായ സ്ഫോടനങ്ങളുടെ കാരണം അറിയില്ലെന്ന് യുഎസ് പ്രതിരോധ വകുപ്പ് വെള്ളിയാഴ്ച പറഞ്ഞതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല, താവളത്തിലുണ്ടായ സ്ഫോടനത്തിന് കാരണമെന്താണെന്നും വ്യക്തമല്ല. സംഭവം അപകടമാണെന്ന് റഷ്യ പറഞ്ഞെങ്കിലും അമേരിക്കൻ മാധ്യമങ്ങൾ ഇത് ആക്രമണമാണെന്ന് അവകാശപ്പെട്ടു. പെന്റഗൺ ഉക്രെയ്‌നിന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും നൽകിയിട്ടുണ്ട്. ഉക്രേനിയൻ യുദ്ധവിമാനങ്ങൾ റഷ്യൻ റഡാർ സംവിധാനങ്ങളെ ലക്ഷ്യം വയ്ക്കുന്നത് സുഗമമാക്കുന്നതിന് ഉക്രെയ്‌നിലേക്ക് അമേരിക്കൻ ആന്റി-റഡാർ മിസൈലുകൾ വിതരണം ചെയ്യുന്നതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ക്രിമിയയിലേക്ക് ആക്രമണം നടത്താൻ അനുവദിക്കുന്നതായ ആയുധമൊന്നും ഞങ്ങൾ…

പണപ്പെരുപ്പം കുറയ്ക്കാൻ 430 ബില്യൺ ഡോളറിന്റെ പാക്കേജ് യുഎസ് കോൺഗ്രസ് അംഗീകരിച്ചു

വാഷിംഗ്ടൺ: 430 ബില്യൺ ഡോളറിന്റെ പണപ്പെരുപ്പം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളുടെ പാക്കേജിന് യുഎസ് ജനപ്രതിനിധി സഭ വെള്ളിയാഴ്ച അംഗീകാരം നൽകിയതായി യുഎസ് ഹൗസിന്റെ വെബ്‌സൈറ്റിൽ തത്സമയ അപ്ഡേറ്റില്‍ പറയുന്നു. കഴിഞ്ഞയാഴ്ച സെനറ്റ് പാക്കേജിന് അംഗീകാരം നൽകിയിരുന്നു അതിപ്പോള്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഒപ്പിനായി വൈറ്റ് ഹൗസിലേക്ക് പോകും. ഈ ബില്ലില്‍ ഒപ്പിടാനുള്ള ആഗ്രഹം അദ്ദേഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. 755 പേജുള്ള ബിൽ ഫെഡറൽ ബജറ്റ് കമ്മി കുറയ്ക്കുക, പൗരന്മാരുടെ ആരോഗ്യ സംരക്ഷണ ചെലവ് കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക എന്നിവ ഉൾപ്പെടെ വിവിധ നടപടികൾ നിർദ്ദേശിക്കുന്നു. കൂടാതെ, വൻകിട കോർപ്പറേഷനുകളുടെ നികുതിയിൽ വർദ്ധനവ് ഇത് നൽകുന്നു, ഇത് നിർദ്ദിഷ്ട പ്രോഗ്രാമുകൾക്ക് ആവശ്യമായ ഫണ്ടുകളുടെ ഒഴുക്ക് ഭാഗികമായി ഉറപ്പാക്കും. ഈ നടപടികളെല്ലാം ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ പണപ്പെരുപ്പം കുറയ്ക്കുമെന്ന് യുഎസ് സർക്കാർ പ്രതീക്ഷിക്കുന്നു. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി ഈ നടപടികളെ…

ഭവനരഹിതനെ ആക്രമിച്ച പാരാ മെഡിക്ക്‌സിനെ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യവും, ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കല്‍ സ്റ്റാഫിനെ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു സംഭവം. വെസ്റ്റ് ഡാളസ് ഇന്റര്‍ സ്റ്റേറ്റ് 30 ഫ്രണ്ടേജ് റോഡിലായിരുന്നു ആഗസ്റ്റ് 2ന് ഈ അക്രമം അരങ്ങേറിയത്. റോഡരുകില്‍ കുറ്റിക്കാട്ടില്‍ തീപടരുന്നത് അറിഞ്ഞതിനെ തുടര്‍ന്നാണ് ബ്രാണ്ട് അലന്‍ കോക്‌സ്(46) ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയത്. ആ സമയത്തു അവിടെയുണ്ടായിരുന്ന നിരായുധനും, അംഗവൈകല്യവും ഉള്ള കെയ്ല്‍വെസുമായി തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് പാരാമെഡിക്കല്‍ സ്റ്റാഫായ ബ്രാണ്ട് ഒമ്പതു പ്രാവശ്യമെങ്കിലും വെസ്സിനെ പുറം കാലിനിട്ട് തൊഴിക്കുകയോ, ചവിട്ടുകയോ ചെയ്തതായാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സംഭവത്തില്‍ ഇടത്തേകണ്ണിനും, പല്ലിനും, സൈനസിനും കാര്യമായ ക്ഷതം സംഭവിക്കുകയും, മുഖത്തിന്റെ വലതുവശം ഭാഗീകമായി ചലനരഹിതമാകുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുയം പിന്നീട് അറസ്റ്റ് ചെയ്ത്…

റഷ്യയുടെ സ്വത്തുക്കൾ പിടിച്ചെടുത്താൽ ബന്ധം വിച്ഛേദിക്കുമെന്ന് യു എസിന് റഷ്യയുടെ മുന്നറിയിപ്പ്

അമേരിക്കയിലെ തങ്ങളുടെ ആസ്തികൾ പിടിച്ചെടുക്കുകയോ റഷ്യയെ “ഭീകരതയുടെ സ്‌റ്റേറ്റ് സ്‌പോൺസർ” എന്ന് മുദ്രകുത്തുകയോ ചെയ്താൽ വാഷിംഗ്ടണുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്ന് മോസ്‌കോ മുന്നറിയിപ്പ് നൽകി. “ഉഭയകക്ഷി ബന്ധങ്ങളെ ശാശ്വതമായി തകർക്കുന്ന അത്തരം പ്രവർത്തനങ്ങളുടെ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങൾ അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു, അത് അവരുടെയോ ഞങ്ങളുടെ താൽപ്പര്യങ്ങളോ അല്ല,” ശനിയാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നോർത്ത് അമേരിക്കൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അലക്‌സാണ്ടർ ഡാർചീവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. “അമേരിക്കക്കാർ കൂടുതൽ കൂടുതൽ സംഘട്ടനത്തിൽ നേരിട്ടുള്ള കക്ഷിയായി മാറിക്കൊണ്ടിരിക്കുന്നു” എന്ന നിലയിലേക്ക് യുക്രെയ്നിലെ യുഎസ് സ്വാധീനം വർദ്ധിച്ചിട്ടുണ്ടെന്നും ഡാർചീവ് പറഞ്ഞു. റഷ്യയെ തീവ്രവാദത്തിന്റെ സ്‌പോൺസറായി പ്രഖ്യാപിക്കുന്ന നിയമനിർമ്മാണം സെനറ്റ് പാസാക്കിയാൽ, അത് “ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങൾക്ക് ഏറ്റവും ഗുരുതരമായ കൊളാറ്ററൽ നാശമുണ്ടാക്കും, തരംതാഴ്ത്തുകയും തകർക്കുകയും ചെയ്യും” എന്നും ഡാർചിയേവ് പറഞ്ഞു. ഇത്തരമൊരു നിയമം പാസാക്കാൻ ശ്രമിക്കുന്ന രണ്ട്…

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സത്ചിദാനന്ദ സ്വാമികൾ ന്യൂയോർക്ക് എസ് എൻ എ ഗുരു മന്ദിരം സന്ദർശിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ ഉള്ള ശ്രീ നാരായണ അസോസിയേഷൻ ഗുരു മന്ദിരം ബ്രഹ്മശ്രീ സത്ചിദാനന്ദ സ്വാമികൾ സന്ദർശിച്ചു. കഴിഞ്ഞ മാസം ജൂലൈ 17 ഴാം തിയതി സ്വാമി മുക്താനന്ദ യതി ആയിരുന്നു ഗുരു മന്ദിരം സമര്പ്പണം ചെയ്തത്. ചെയർമാൻ ഗോവിന്ദൻ ജനാർദ്ദനൻ പ്രസിഡന്റ് സജി കമലാസനൻ ട്രഷറാർ സന്തോഷ് ചെമ്പൻ, കമ്മിറ്റി മെംബേർസ് ആയ റെനിൽ ശശീന്ദ്രൻ, രേണുക ചിറകുഴിയിൽ, വിനയരാജ്, ബോബി ഗംഗാധരൻ, ജയചന്ദ്രൻ രാമകൃഷ്ണൻ, സുഷമ സ്വർണകുമാർ, അനിത ഉദയ്, രാജീവ് ഭാസ്കർ തുടങ്ങിയവരുടെ തേതൃത്വത്തിൽ ശ്രീനാരാണന ഭക്തർ ആദരപൂർവം സ്വാമിയേ സ്വീകരിച്ചു. സത്ചിദാനന്ദ സ്വാമികൾ ഗുരു പൂജയും, സത്‌സംഗവും, അനുഗ്രഹ പ്രഭാഷണവും നടത്തി. പ്രഭാഷണത്തിൽ ന്യൂയോർക്കിൽ ഗുരുമന്ദിരം സാധ്യമാക്കിയ എല്ലാ ഗുരു ഭക്തരെയും മഠത്തിന്റെ പേരിൽ മുക്തകണ്ഠം പ്രശംസിച്ചു, യുവ നേതൃത്വത്തെ പ്രത്യേകം എടുത്തു പറഞ്ഞു അഭിനന്ദിക്കുകയും ചെയ്തു. ഗുരുവിന്റെ ഒരൊറ്റ…

പിടിച്ചെടുത്ത രേഖകള്‍ ഉടന്‍ പരസ്യപ്പെടുത്തണമെന്ന് ട്രമ്പ്

വാഷിംഗ്ടണ്‍: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്‌ളോറിഡായിലുള്ള വസതിയില്‍ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകള്‍ ഉടന്‍ പരസ്യപ്പെടുത്തണമെന്ന് ഡൊണാള്‍ഡ് ട്രമ്പ് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കല്‍ ഇടതുപക്ഷ ഡമോക്രാറ്റുകള്‍ കഴിഞ്ഞ ആറു വര്‍ഷമായി എനിക്കെതിരെ നടത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങളില്‍ ഏറ്റവും പുതിയതാണ് ഫ്‌ളോറിഡാ പാം ബീച്ചിലെ മാര്‍ എ ലാഗോയില്‍ സംഭവിച്ചതെന്ന് ട്രമ്പ് കുറ്റപ്പെടുത്തു. ഈയ്യിടെ നടത്തിയ അഭിപ്രായ സര്‍വേകളില്‍ തിരഞ്ഞെടുപ്പു രംഗത്ത് പ്രവേശിക്കുന്നതിന് വോട്ടര്‍മാര്‍ നല്‍കുന്ന വര്‍ദ്ധിച്ച പിന്തുണയും, തിരഞ്ഞെടുപ്പു പ്രചരണങ്ങളോടനുബന്ധിച്ചു നടത്തുന്ന  ഫണ്ട് കളക്ഷനിലുള്ള റിക്കാര്‍ഡ് തുകയും, മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍നേട്ടം കൊയ്യുമെന്നതും ഡമോക്രാറ്റിക് പാര്‍ട്ടിയെ പ്രത്യേകിച്ചു ബൈഡനെ വിറളി പിടിച്ചിരിക്കുകയാണെന്നും ട്രമ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. ലോകരാഷ്ട്രങ്ങള്‍ അമേരിക്കയെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. അതിര്‍ത്തിയില്‍ അമേരിക്ക അഭയാര്‍ത്ഥികളെ  നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നതും, വര്‍ദ്ധിച്ചുവരുന്ന അക്രമണ പ്രവണതകളും, അമേരിക്ക…

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ

ന്യൂയോർക്ക് : പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന “മിമിക്സ് വൺമാൻ ഷോ” യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ ഫൊക്കാന ദേശീയ കൺവൻഷൻ, വാഷിങ്ങ്ടൺ ഡിസിയിൽ നടന്ന ശ്രീനാരായണ ഗ്ലോബൽ കൺവെൻഷൻ,ന്യൂയോർക്ക് ഇന്ത്യൻ കാത്തലിൿ അസോസിയേഷൻ പ്രോഗ്രാം, ചിക്കാഗോ വേൾഡ് മലയാളി കൌൺസിൽ സംഘടിപ്പിച്ച കലാസന്ധ്യ, ന്യൂയോർക്ക് സെന്റ് തോമസ് സ് സീറോ മലബാർ ചർച്ച് തുടങ്ങിയ വേദികളിൽ കലാഭവൻ ജയൻ വിജയകരമായി പ്രോഗ്രാം അവതരിപ്പിച്ച് കഴിഞ്ഞു ഇന്ന് ഓഗസ്റ്റ് 13ന് ശനിയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഫോമ എംബയർ റീജിണൽ ഫാമിലി കൺവെൻഷനായ “പൂരം “പ്രോഗ്രാമിൽ മിമിക്സ് വൺമാൻഷോ അരങ്ങേറും. മിമിക്സിനൊപ്പം നാടൻപാട്ടും, സിനിമാ ഗാനങ്ങളും,സമകാലിക വിഷയങ്ങളുടെ നർമ്മാവിഷ്കാരമായ ചാക്യാർകൂത്തും ഉൾപെടുത്തി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. കലാരംഗത്തെ…

ഉമാ പെമ്മരാജുവിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു

ഫ്ലോറിഡ: പ്രശസ്ത ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തകയും ടി.വി. അവതാരകയുമായ ഉമാ പെമ്മരാജുവിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. അതോടൊപ്പം പത്രപ്രവർത്തകനും എഴുത്തുകാരനുമായ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന വധ ശ്രമത്തെ അപലപിക്കുകയും ചെയ്തു. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും നിരസിക്കുന്നു നീചമായ ആക്രമണമാണ് ബുക്കർ പ്രൈസ് ജേതാവായ സൽമാൻ റുഷ്ദിക്ക് നേരെ ഉണ്ടായത്. വ്യക്തിസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം ആക്രമണം തികച്ചും നിന്ദ്യമാണ്. റുഷ്ദി വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത് ,ട്രഷറർ ഷിജോ പൗലോസ് എന്നിവർ ആശംസിച്ചു. ഉമാ പെമ്മരാജു, 64, 1994 -ൽ ഫോക്സ് ന്യൂസ് ചാനലിന്റെ ആദ്യ ദിനം മുതൽ അവതാരകയായിരുന്നു. മുഖ്യധാര മാധ്യമരംഗത്തു തിളങ്ങിയ ആദ്യ ഇന്ത്യാക്കാരിലൊരാളാണ് അവർ. അവരുടെ…

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ 9.30 ന് ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ച് (5810, Alemda Genoa road, Houston, TX 77048) ആരംഭിക്കുന്ന പരിപാടികളിൽ ആദരണീയനായ മിസ്സോറി സിറ്റി മേയറും പ്രവാസി മലയാളികളുടെ അഭിമാനവുമായ റോബിൻ ഇലക്കാട്ട് മുഖ്യാഥിതിയായിരിയ്ക്കും. കേരളത്തിന്റെ തനതു കലാരൂപങ്ങളായ ചെണ്ടമേളം, തിരുവാതിര, ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത് തുടങ്ങിയവ ആഘോഷപരിപാടികൾക്ക് കൊഴുപ്പു കൂട്ടും. 26 ഇനങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ്‌ ഒരുക്കിയിക്കുന്നത്. തദവസരത്തിൽ 25 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ, ഈ വർഷം ഗ്രാഡ്യൂവേഷൻ പൂർത്തീകരിച്ച കുട്ടികൾ, ബസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ, ദി മോസ്റ്റ് സീനിയർ…

ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ്, ഉമയുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു

ഡാളസ്: പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് ഉമ പെമ്മരാജു ആഗസ്റ്റ് എട്ടിന് നിര്യാതയായി. 64 വയസ്സായിരുന്നു. വളരെ വർഷക്കാലം ഫോക്സ് ന്യൂസിലെ ആംഗർ ആയി പ്രവർത്തിച്ചിരുന്നു. ആന്ധ്രപ്രദേശിലെ രാജമുണ്ട്രി എന്ന സ്ഥലത്താണ് ഉമ ജനിച്ചത്. ഉമയുടെ ആറാമത്തെ വയസിൽ തന്റെ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറി. ഉമയുടെ അമേരിക്കൻ ജീവിതം തുടങ്ങിയത് ടെക്സസ്സിലെ സാൻ അന്റോണിയായിൽ ആയിരുന്നു. ടെക്സാസിലെ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയിട്ടുണ്ട്. ജേർണലിസത്തിൽ ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1996 മുതൽ ഫോക്സ് ന്യൂസിന്റെ ഒറിജിനൽ ഹോസ്റ്റുകളിൽ ഒരാൾ ആയിരുന്നു. ബ്ലുംബേർഗ് ന്യൂസ് വേണ്ടി റിപ്പോർട്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ മാത്രമല്ല ലോകത്തിൻറെ വിവിധ രാജ്യങ്ങളിലെ പ്രശസ്ത വ്യക്തികളെ അവർ ഇൻറർവ്യൂ ചെയ്തിട്ടുണ്ട്. ഉമ പെമ്മരാജുവിൻറെ മരണം വലിയ നഷ്ടം ആണെന്ന് ഫോക്സ് ന്യൂസ് സി. ഇ. ഒ. സൂസൻ സ്കോട്ട് അനുസ്മരണ…