കോഴിക്കോട്: ആംബുലൻസിന്റെ വാതിൽ തുറക്കാനാകാതെ ചികിത്സ വൈകിയതിനെ തുടർന്ന് വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റതിനെ തുടര്‍ന്നാണ് കോയമോനെ ബീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതു കൊണ്ട് ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം കോയമേനെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിലെത്തി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലന്‍സിന്‍റെ ഡോര്‍ തുറക്കാനായില്ല. തുടര്‍ന്ന് മഴു ഉപയോഗിച്ച് ഡോര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റയാളെ പുറത്തിറക്കിയത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു ഡോക്ടറും കോയമോന്റെ രണ്ട് സുഹൃത്തുക്കളുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ബീച്ച് ആശുപത്രി ആർഎംഒക്കാണ് അന്വേഷണ ചുമതല. ആംബുലൻസിന്റെ കാലപ്പഴക്കമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബീച്ച് ആശുപത്രിയിൽ 20 വർഷം…
Month: August 2022
ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഇടവക ദിനാചരണവും, വി.പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ആഘോഷവും
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഓഗസ്റ് 4 ഞായറാഴ്ച വി. പത്താം പീയൂസ്.പാപ്പയുടെ തിരുനാൾ ആഘോഷവും ഇടവകയുടെ പതിനാറാം വാർഷികവും ഇടവക ദിനമായി ആഘോഷിക്കുന്നു. ഞായറാഴ്ച രാവിലെ 9:45 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന് ആഘോഷമായ സ്വീകരണം നൽകുന്നതും തുടർന്ന് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലും ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ മോൺ തോമസ് മുളവനാളിന്റെയും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിൻെറയും സഹ കാർമ്മികത്വത്തിലും വിശുദ്ധ കുർബാനയോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വി. ബലി അർപ്പണത്തിനുശേഷം ഒക്ടോബർ 1 ന് വിരമിക്കുന്ന മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഈ ഇടവകക്കും നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിനും ചെയ്ത അകമഴിഞ്ഞ സേവനങ്ങൾക്ക് നന്ദിയർപ്പിച്ചുകൊണ്ട് പൊതുസമ്മേളനം ഉണ്ടായിരിക്കും. ഇതേ തുടർന്ന്…
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഡാലസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ‘സൂം’ പ്ലാറ്റ് ഫോമിൽ നടത്തപ്പെട്ട ആഘോഷങ്ങൾ ആഗസ്റ്റ് 21 നു ഞായറാഴ്ച വൈകിട്ടു 6:30 നു (ന്യൂയോർക്ക് സമയം) ആരംഭിച്ചു. ഫോറെസ്റ്റ് മിനിസ്റ്റർ A. K ശശീധരൻ, ന്യൂയോർക് സെനേറ്റർ കെവിൻ തോമസ്, ഹൂസ്റ്റൺ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം ഇത്രെയും വിപുലമായ രീതിയിൽ നടത്താൻ മുൻകയ്യെടുത്ത അമേരിക്ക റീജിയൻ ഭാരവാഹികളെ മിനിസ്റ്റർ അഭിനന്ദിച്ചു. നോർത്ത് ടെക്സസ് പ്രൊവിൻസ് അംഗം റാണി റോബിൻ പ്രാർത്ഥന ഗാനം ആലപിച്ചു. അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി എൽദോ പീറ്റർ സ്വാഗതം അറിയിച്ചു. ന്യൂ ജെഴ്‌സി ഓൾ വിമൻസ് പ്രൊവിൻസ് പ്രസിഡന്റ് മാലിനി നായരുടെ പേട്രിയോട്ടിക് ഡാൻസ്, ചിക്കാഗോ പ്രൊവിൻസ് അംഗം അലോന…
കഞ്ചാവ് മാഫിയകളുടെ തലതൊട്ടപ്പന്മാർ: കാരൂർ സോമൻ, (ചാരുംമൂടൻ)
കേരളത്തിലെ രക്ഷിതാക്കൾ ഇന്ന് ആശങ്കാകുലരാണ്. പലരും അത്യുച്ചത്തിൽ വിലപിക്കുന്നു. നമ്മുടെ ഹരിത വിദ്യാലയങ്ങളിൽ ഇന്ന് കെട്ടിയിറക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെ അടിത്തറയിളക്കുന്ന, ജീവിതം തകിടം മറിക്കുന്ന അപകടകാരികളായ ലഹരി മരുന്നുകളാണ്. കുഞ്ഞിളം പ്രായത്തിൽ പ്രസരിപ്പോടെ കാന്തി ചിതറി കാണേണ്ട മുഖം വാടിക്കരിഞ്ഞും ചഞ്ചല മിഴികളോടെ നോക്കുന്നു. കരളിന്റെ മുഖ്യ ശത്രു മദ്യപാനമെന്നപോലെ കുട്ടികളുടെ നാഡീഞരമ്പുകളെ ഭ്രാന്തുപിടിപ്പിക്കുന്ന വിധം അവരിൽ ആരാണ് മയക്കു മരുന്നുകൾ അടിച്ചേൽപ്പിക്കുന്നത്? ലഹരി മരുന്നിനോടുള്ള ആസക്തി എങ്ങനെയുണ്ടായി? അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികൾ അവരുടെ പഠന നൈപുണ്യം തെളിയിക്കേണ്ടത് സ്വന്തം വിജ്ഞാനത്തെ ഉല്പാദിപ്പിച്ചുകൊണ്ടാണ്. അതിന് പകരം മയക്കുമരുന്നല്ല ഉല്പാദിപ്പിക്കേണ്ടത്. അവിടെ മന്ദബുദ്ധികളെ ഉല്പാദിപ്പിക്ക മാത്രമല്ല അറപ്പും, വെറുപ്പും മടുപ്പും മൃഗീയ പ്രവർത്തികൾക്ക് കാരണമാകുന്നു. അത് സ്വന്തം ജീവിതത്തെ മാത്രമല്ല കുടുംബത്തിലുള്ളവർക്കും കണ്ണീരിന്റെ പാടുകൾ പതിയുന്നു.സമുഹത്തെ, സംസ്‌ക്കാരത്തെ ധർമ്മസങ്കടത്തിലാഴ്ത്തുന്നു. കേരളത്തിലെ വിദ്യാഭ്യാസ കച്ചവടം മൂലം കുട്ടികൾക്ക് അവിടെ പഠിക്കാൻ…
അജു എസ്. വര്‍ഗീസിന്റെ സംസ്‌കാരം സെപ്റ്റംബര്‍ മൂന്നിന്
ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി): ഓഗസ്റ്റ് 26-നു അന്തരിച്ച അജു എസ്. വര്‍ഗീസിന്റെ വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8.30 വരെ ടൗണ്‍ഷിപ്പ് ഓഫ് വാഷിംഗ്ടണിലുള്ള (ന്യൂജേഴ്‌സി) സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയില്‍ (56 Ridgewood road, Township of Washington, NJ 07676) നടക്കും. സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 3-നു രാവിലെ 8 മുതല്‍ 10 വരെ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയിലും, തുടര്‍ന്ന് 11 മണിക്ക് ഹാക്കന്‍സാക്ക് സെമിത്തേരിയില്‍ (289 Haekensack Ave, Haekensack, NJ 07601) സംസ്‌കാരവും നടക്കും. വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (201 983 7148), സജി ഏബ്രഹാം വര്‍ഗീസ് (201 364 8945), സജി കോശി (201 637 2877), അനീഷ് മാത്യു (732 501 0793).
മരുപ്പച്ച (കവിത): ജോണ്‍ ഇളമത
മനസ്സില്‍ കൊരുത്ത കിനാക്കളുമായി ഞാന്‍ വെറുതേയിരുന്നൊന്നു മോഹിച്ചു! മനസ്സില്‍……. വറുതിയില്‍ ഞാന്‍ വെറുതെ നടന്നു മരുപ്പച്ച കണ്ടു പുറകെ നടന്നു മനസ്സില്‍… മഴപെയ്യുമെന്നോര്‍ത്ത് മരുഭുവിലുഴറി കഴുകര്‍ പറന്ന ശ്മശാനഭൂവില്‍ മനസ്സില്‍….. തീപാറും വെയലില്‍ തീതിനി പക്ഷികള്‍ കൂര്‍ത്ത ചുണ്ടാല്‍ ശവങ്ങള്‍ കൊത്തി കീറി മനസ്സില്‍……. ദൂരെ ജലസ്രോതസ്സുകള്‍ മാടിവിളിച്ചെന്നെ ഭ്രാന്തമാമൊരു പ്രലോഭനചുഴിയിലുഴറ്റി മനസ്സില്‍……. ദൈവം വരച്ചിട്ട വഴിമാറ്റി ഞാന്‍ ദൈവത്തെ മാറ്റി മറിച്ചു ഞാന്‍! മനസ്സില്‍…… ഒരുപാട് സ്പനം എന്റെയുള്ളില്‍ സ്വാര്‍ത്ഥ എന്നില്‍ ഗോപുരം തീര്‍ത്തു! മനസ്സില്‍……. ഇനി ഞാനാണ് ദൈവം! ചെങ്കോല്‍ പിടിച്ചു ഞാനിരിക്കട്ടെ, എന്റെ സിഹാസനത്തില്‍. മനസ്സില്‍…….
ഗ്രീൻലാൻഡിലെ “സോംബി ഐസ്” ലോകമെമ്പാടും സമുദ്രനിരപ്പ് ഏകദേശം 30 സെന്റീമീറ്റർ ഉയരാൻ കാരണമാകുമെന്ന് പഠനം
ഗ്രീൻലാൻഡ്: വിശാലമായ ഗ്രീൻലാൻഡ് ഹിമപാളിയിലെ സോംബി ഐസ് ഒടുവിൽ ആഗോള സമുദ്രനിരപ്പ് കുറഞ്ഞത് 27 സെന്റീമീറ്റർ (10 ഇഞ്ച്) ഉയർത്തുമെന്ന് ഒരു പുതിയ പഠനം പ്രവചിക്കുന്നു. മഞ്ഞുപാളികളുടെ കട്ടിയുള്ള ഭാഗങ്ങളിൽ ഇപ്പോഴും പറ്റിപ്പിടിച്ചിരിക്കുന്ന, എന്നാൽ ആ വലിയ ഹിമാനിയിൽ നിന്ന് പോഷണം ലഭിക്കാത്ത ഐസ് സോംബി അല്ലെങ്കിൽ പാഴായ ഐസ് എന്നറിയപ്പെടുന്നു. യഥാർത്ഥ ഗ്ലേഷ്യൽ നികത്തലിൽ മഞ്ഞുവീഴ്ച കുറയുന്നതിന് ഇത് കാരണമാകുന്നു. ഡെന്മാർക്കിലെയും ഗ്രീൻലൻഡിലെയും ജിയോളജിക്കൽ സർവേയിലെ പഠന സഹ-രചയിതാവും ഹിമശാസ്‌ത്രജ്ഞനുമായ വില്യം കോൾഗന്റെ അഭിപ്രായത്തിൽ, കാലാവസ്ഥാ വ്യതിയാനം ഇടയ്‌ക്കിടെ പാഴായ ഹിമത്തെ ഉരുക്കുന്നു. കോൾഗന്റെ അഭിപ്രായത്തിൽ, അത് മഞ്ഞുപാളിയിൽ നിന്ന് ഉരുകുകയും അപ്രത്യക്ഷമാവുകയും ചെയ്യും. ഈ സമയത്ത് നമ്മൾ ഏത് കാലാവസ്ഥാ [എമിഷൻ] സാഹചര്യം തിരഞ്ഞെടുത്താലും, ഈ ഐസ് സമുദ്രത്തിലേക്ക് പിൻവലിക്കപ്പെടും. സമുദ്രനിരപ്പ് 27 സെന്റീമീറ്റർ ഉയരുന്നത് ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ ഉരുകുന്നത് മൂലം വിദഗ്ധർ നേരത്തെ…
കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17-ന് നടക്കും. അതേസമയം, സ്പീക്കർ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാ എംപിയുമായ ശശി തരൂർ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, വൈകാതെ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ച് അദ്ദേഹമെഴുതിയ ലേഖനത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ശശി തരൂർ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അങ്ങനെ സംഭവിച്ചാല്‍, രാഹുൽ ഗാന്ധിയുമായി നേരിട്ട് മത്സരമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് തരൂര്‍ പ്രതികരിച്ചിട്ടില്ല. ചോദ്യം ചോദിച്ചപ്പോൾ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സിഡബ്ല്യുസി അംഗത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പ് കോൺഗ്രസ് ആദർശപരമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്ന് തരൂർ തന്റെ ലേഖനത്തിൽ എഴുതിയിട്ടുണ്ട്. പാർട്ടിയിലെ ഈ സുപ്രധാന സ്ഥാനങ്ങൾ ആരെ നയിക്കണമെന്ന് തിരഞ്ഞെടുക്കാൻ എഐസിസി, പിസിസി അംഗങ്ങൾക്ക് അനുവദിക്കണമെന്നും തരൂർ പറഞ്ഞു.…
ഇന്ത്യൻ കാർഷിക മേഖലയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് സെൻ അന്തരിച്ചു
ന്യൂഡൽഹി: ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലെ പ്രമുഖ വിദഗ്ധനും ആസൂത്രണ കമ്മീഷൻ മുൻ അംഗവുമായ പ്രൊഫസർ അഭിജിത് സെൻ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി അന്തരിച്ചു. 72 വയസ്സായിരുന്നു. 1985-ൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിംഗിൽ ചേരുന്നതിന് മുമ്പ് സെൻ സസെക്‌സ്, ഓക്‌സ്‌ഫോർഡ്, കേംബ്രിഡ്ജ്, എസെക്‌സ് എന്നിവിടങ്ങളിൽ സാമ്പത്തിക ശാസ്ത്രം പഠിപ്പിച്ചു. കൃഷ്ണ ഭരദ്വാജ്, പ്രഭാത് പട്‌നായിക്, സി പി ചന്ദ്രശേഖർ, അമിത് ഭാദുരി, അദ്ദേഹത്തിന്റെ ഭാര്യ ജയതി ഘോഷ് തുടങ്ങിയ സാമ്പത്തിക വിദഗ്ധർക്കൊപ്പം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും വികസന സാമ്പത്തിക ശാസ്ത്രത്തിന്റെയും പഠനത്തിന് ഡിപ്പാർട്ട്‌മെന്റിനെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിൽ അദ്ദേഹം സംഭാവന നൽകി. ഗവേഷണ-വിദ്യാഭ്യാസ രംഗങ്ങളിലെ തന്റെ പ്രവർത്തനങ്ങൾക്ക് പുറമേ നയങ്ങളിലും സെൻ ഒരു പ്രധാന പങ്കുവഹിച്ചു. 1997-ൽ യുണൈറ്റഡ് ഫ്രണ്ട് ഭരണകൂടം, കാർഷിക കമ്മീഷൻ, കാർഷിക കമ്മീഷന്റെ ഒരു മന്ത്രാലയത്തിന്റെ,…
ഇറാൻ ആണവകരാറിനെ കുറിച്ച് ഇസ്രായേൽ ചാര മേധാവി യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും
ഇറാൻ ആണവ കരാറിന്റെ പുനരുജ്ജീവനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായേലിന്റെ മൊസാദ് ചാര ഏജൻസിയുടെ തലവൻ സെപ്റ്റംബർ ആദ്യം യുഎസിലേക്ക് പോകുമെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. 2015 ലെ ചരിത്രപരമായ ടെഹ്‌റാനുമായുള്ള കരാർ പുനരാരംഭിക്കുന്നതിനുള്ള കരാറിൽ നിന്ന് പിന്മാറാൻ പാശ്ചാത്യ ശക്തികളെ പ്രേരിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ശ്രമമാണ് ഇസ്രായേലിന്റേത്. ആണവായുധങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് ടെഹ്‌റാനെ തടയാൻ ഒന്നും ചെയ്യുന്നില്ലെങ്കിലും, ഒരു കരാർ ഇറാന് തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നത് എളുപ്പമാക്കുമെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. എന്നാല്‍, ഈ ലക്ഷ്യം ഇറാൻ നിരന്തരം നിഷേധിച്ചു. മൊസാദ് മേധാവി ഡേവിഡ് ബാർണിയ, ഇറാൻ കരാറിനെക്കുറിച്ച് കോൺഗ്രസിലെ മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ വാഷിംഗ്ടൺ സന്ദർശിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്രായേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും പ്രതിരോധ മന്ത്രിയുടെയും കൂടിക്കാഴ്ചകൾ അടുത്തിടെ യുഎസിൽ നടന്നതായി ഇസ്രായേലി പ്രധാനമന്ത്രി യെയർ…