ഇന്ത്യയുടെ ലെഫ്റ്റനന്റ് ജനറൽ സുബ്രഹ്മണ്യൻ യുഎൻ സമാധാന സേനയുടെ കമാൻഡറായി

യുണൈറ്റഡ് നേഷൻസ്: ഇന്ത്യയുടെ ലെഫ്റ്റനന്റ് ജനറൽ മോഹൻ സുബ്രഹ്മണ്യൻ ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ 13 ഓപ്പറേഷനുകളിൽ ഏറ്റവും വലിയ സമാധാന സേനയുടെ കമാൻഡർ പദവി ഏറ്റെടുത്തു. യുണൈറ്റഡ് നേഷൻ മിഷൻ ഇൻ സൗത്ത് സുഡാൻ (UNMISS) എന്നറിയപ്പെടുന്ന ഓപ്പറേഷനിൽ 17,982 ഉദ്യോഗസ്ഥരിൽ 13,254 സൈനികരുണ്ട്. അവരിൽ 2,385 സൈനികരും 30 പോലീസ് ഉദ്യോഗസ്ഥരും ഇന്ത്യയിൽ നിന്നുള്ളവരാണ്. “ലോകത്തിലെ ഏറ്റവും വലിയ സമാധാന ദൗത്യത്തിൽ വൈവിധ്യമാർന്ന സൈനിക സമാധാന സേനാംഗങ്ങളെ നയിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായ ദക്ഷിണ സുഡാനിൽ സുസ്ഥിര സമാധാനത്തിനായി സേവനം ചെയ്യാനുള്ള അവസരം ലഭിച്ചത് ഒരു വലിയ പദവിയാണ്,” അദ്ദേഹം പറഞ്ഞു. ഇന്ത്യ, ചൈന, നേപ്പാൾ, ബംഗ്ലാദേശ്, റുവാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ ജനറൽ സുബ്രഹ്മണ്യനെ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. ഇടക്കാല കമാൻഡറായിരുന്ന ബംഗ്ലാദേശിലെ മേജർ ജനറൽ…

മല്ലപ്പള്ളി സംഗമം കുടുംബ സംഗമവും പിക്‌നിക്കും – സെപ്തംബർ 3 ശനിയാഴ്ച

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ മല്ലപ്പള്ളി നിവാസികളുടെ സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും പിക്‌നിക്കും സെപ്തംബർ 3 ശനിയാഴ്ച രാവിലെ 10 മുതൽ 2 വരെ ഓയിസ്റ്റർ ക്രീക്ക് പാർക്കിൽവച്ച് നടത്തപ്പെടുമെന്ന് (4033, Hwy 6, Sugaralnd, TX ) പ്രസിഡണ്ട് ചാക്കോ നൈനാൻ അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കുടുംബസംഗമവും പിക്‌നിക്കും നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷത്തെ പിക്നിക് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും കുടുംബസംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി റെസ്‌ലി മാത്യു ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്: ചാക്കോ നൈനാൻ (പ്രസിഡണ്ട്) – 832 661 7555.

U.S. and Iran finesse issue of IAEA’s nuclear probes, for now

WASHINGTON  – The United States and Iran have found a way to address the U.N. nuclear watchdog’s investigations of Tehran’s atomic program that allows both to claim victory for now but delays a final resolution, according to three sources familiar with the matter. Tehran has pushed Washington to commit to close probes by the International Atomic Energy Agency (IAEA) into uranium traces found at three undeclared sites before it will fully implement a proposed deal to revive the 2015 Iran nuclear pact. The United States and its partners, however, reject…

ലിനിയുടെ മക്കള്‍ക്ക് അമ്മയായി പ്രതിഭ; ചേച്ചിയായി പ്രതിഭയുടെ മകള്‍ ദേവപ്രിയയും

കോഴിക്കോട്: നിപ ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭ. ലിനിയുടെ ഭർത്താവ് സജീഷും കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശി പ്രതിഭയും വടകര ലോകനാർകാവ് ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെ വിവാഹിതരായി. നിപ്പ പടര്‍ന്നുപിടിച്ചിരുന്ന കാലത്ത് മലയാളികളുടെ പ്രതീകമായി മാറിയ വ്യക്തിയായിരുന്നു നഴ്‌സ് ലിനി. നിപയാണെന്ന് അറിയാതെയാണ് ലിനി ആദ്യം ചികിത്സ തേടിയത്. പിന്നീട് രോഗം കണ്ടെത്തി ചികിത്സിച്ചെങ്കിലും വൈകിപ്പോയിരുന്നു. അവസാനം ലിനി മരണത്തിന് കീഴടങ്ങി. രോഗം ബാധിച്ചതുമുതല്‍ മരിക്കുന്നതുവരെയുള്ള ചെറിയ കാലയളവില്‍ ലിനി കാണിച്ച മനോധൈര്യം കേരളം ചര്‍ച്ച ചെയ്‌തതാണ്. ഒപ്പം ചികിത്സയിലിരിക്കെ വിദേശത്തായിരുന്ന ഭർത്താവിന് എഴുതിയ കത്തും. ലിനിയുടെ വിയോഗശേഷം മക്കൾ റിതുവും സിദ്ധാർഥും അമ്മയുടെ സ്നേഹ സ്‌പർശമില്ലാതെയാണ് വളർന്നത്. എന്നാലിപ്പോൾ സജീഷിന്റെ ജീവിതത്തിലേക്ക് പ്രതിഭ എത്തിയതോടെ അമ്മയുടെ വാത്സല്യം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണവര്‍. പ്രതിഭയുടെ മകൾ ഇനി സിദ്ധാർത്ഥിനും റിതുവിനും ചേച്ചിയായി ഒപ്പം ഉണ്ടാകും.…

40,000 ത്തോളം ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ടിഎൻ സർക്കാരിന് നല്‍കിയ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: 40,000-ത്തോളം ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം തമിഴ്‌നാട് സർക്കാരിന് നൽകിയ നടപടിക്കെതിരെ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച നോട്ടീസ് അയച്ചു. ബ്രാഹ്മണരല്ലാത്തവരെ ക്ഷേത്രത്തിൽ പൂജാരിമാരായി നിയമിക്കാൻ അനുവദിക്കുന്ന എംകെ സ്റ്റാലിൻ സർക്കാരിന്റെ നിയമത്തെ ചോദ്യം ചെയ്ത് സ്വാമി നൽകിയ ഹർജിയിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. തമിഴ്‌നാട് സർക്കാർ പാസാക്കിയ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് നിയമത്തിലെ വിവിധ വകുപ്പുകളെ ചോദ്യം ചെയ്താണ് ഹർജി. നിയമത്തിലെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിലൂടെ, തങ്ങളുടെ മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവകാശത്തെ തീർത്തും അവഗണിച്ചാണ് പ്രതിഭാഗം-സർക്കാർ തമിഴ്‌നാട്ടിലെ 40,000-ത്തോളം ഹിന്ദു ക്ഷേത്രങ്ങൾ ഏറ്റെടുത്തതെന്ന് സ്വാമിയുടെ ഹര്‍ജിയില്‍ പറയുന്നു. ഈ ക്ഷേത്രങ്ങളിൽ പിന്തുടരുന്ന ആചാരങ്ങളെയോ ഈ ക്ഷേത്രങ്ങളെ ഭരിക്കുന്ന ആഗമങ്ങളെയോ…

ഫ്രറ്റേണിറ്റി മാർച്ചിൽ പ്രതിഷേധമിരമ്പി

കോഴിക്കോട് : വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇസ്‌ലാമോഫോബിയ പ്രചരണ കേന്ദ്രങ്ങളാക്കരുത്, പ്രൊവിഡൻസ് സ്കൂൾ പി. ടി. എ കമ്മിറ്റിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം പിൻവലിച്ചു മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പ്രൊവിഡൻസ് സ്കൂൾ മാർച്ചിൽ പ്രതിഷേധമിരമ്പി. മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും അത് പൊതു സമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, സ്കൂൾ നടപടിയെ ന്യായീകരിക്കാൻ പി. ടി. എ കമ്മിറ്റി നടത്തിയ പ്രസ്താവന അങ്ങേയറ്റം മുസ്‌ലിം വിരുദ്ധവും വിദ്യാർത്ഥികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതുമാണ്. ഇത്തരം സംഘപരിവാർ അജണ്ടകൾ ഒളിച്ച്കടത്താനുള്ള എല്ലാ ശ്രമങ്ങളെയും പൊതു സമൂഹം പരാജയപ്പെടുത്താണമെന്ന് മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി വസീം ആർ.എസ് പറഞ്ഞു. ഭരണകൂടം ഓരോ പൗരനും നൽകുന്ന മത സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്ന…

സമയപരിധി നീട്ടുന്നില്ലെങ്കില്‍ നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ നിലവില്‍ വരും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ 2019 ലെ ഒരു കിലോമീറ്റര്‍ ബഫര്‍സോണെന്ന മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യേണ്ടതില്ലെന്ന വനംവകുപ്പ് മന്ത്രിയുടെ നിയമസഭാപ്രഖ്യാപനം വിചിത്രവും വഞ്ചനാപരവുമാണെന്നും നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ സംബന്ധിച്ചുള്ള നിജസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി 2022 ജൂണ്‍ 3ലെ സുപ്രീം കോടതി വിധിപ്രകാരം സെപ്തംബര്‍ 3ന് അവസാനിക്കാനിരിക്കെ സമയപരിധി നീട്ടിക്കിട്ടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ സമീപിക്കുന്നില്ലെങ്കില്‍ ബഫര്‍സോണ്‍ നിലവില്‍ വരുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി, സെബാസ്റ്റിയന്‍ സൂചിപ്പിച്ചു. നിര്‍ദിഷ്ട ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ മേഖലയിലെ നിജസ്ഥിതി പഠനറിപ്പോര്‍ട്ടുമായി കേരളം ഇതുവരെയും കേന്ദ്ര എംപവേര്‍ഡ് കമ്മറ്റിയെ സമീപിച്ചിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് നിലപാടില്‍ ദുരൂഹതയേറുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെ മാത്രം കേള്‍ക്കുന്ന നിരുത്തരവാദപരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വനംവകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്ന റിവ്യൂ ഹര്‍ജിപോലും സുപ്രീം കോടതി വിധി ശരിവെയ്ക്കുന്ന സാഹചര്യം…

തൃശ്ശൂർ പൂരം ലയൺസ് ക്ലബ്ബ് വീട് നിർമ്മിച്ചു നൽകി

ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീടില്ലാത്തവർക്ക് വീട് എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം 318 D ലയൺസ് ഡിസ്ട്രിക്ട് 2nd VDG Ln ജെയിംസ് വളപ്പില PMJF നിർവ്വഹിച്ചു. തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോടുള്ള കുടുംബത്തിനാണ് ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീട് നിർമ്മിച്ച് നൽകിയത്. 780 ചതുരശ്രയടി വിസ്തീർണ്ണമുള്ള കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയ വിട് പണി പൂർത്തിയാക്കി വാസയോഗ്യമാക്കിയാണ് വീട് കൈമാറിയത്. തൃശ്ശൂർ പൂരം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് Ln രാജീവ് VB അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് പ്രോഗ്രാം കോഓര്‍ഡിനേറ്റർ Ln അഷറഫ് PMJF, റീജനൽ ചെയർമാൻ Ln ജെയിംസ് മാളിയേക്കൽ MJF, സോൺ ചെയർമാൻ Ln ഷാജി ജോസ് പാലിശ്ശേരി, സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ, ട്രഷറർ Ln ജോർജ്ജ് ക്ലബ്ബ് ഭാരവാഹികളായ Ln പ്രിൻസ് മാളിയേക്കൽ ,DC Ln സുരേന്ദ്രൻ…

ആനക്കൊമ്പ് കേസ്: മോഹന്‍‌ലാല്‍ നേരിട്ട് ഹാജരാകണമെന്ന വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

എറണാകുളം: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. ആനക്കൊമ്പ് കേസിൽ നേരിട്ട് ഹാജരാകാനുള്ള കീഴ്ക്കോടതി ഉത്തരവ് തടയണമെന്ന മോഹൻലാലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യം തള്ളിയ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് താരത്തിന്റെ ഹർജി. ഹർജിയിൽ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ജസ്റ്റിസ് മേരി ജോസഫ് വ്യക്തമാക്കി. സർക്കാർ ഹർജി തള്ളിയതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചതിലെ നിയമപ്രശ്നവും കോടതി ചൂണ്ടിക്കാട്ടി. മോഹൻലാലിന് ഇത്തരമൊരു ഹർജി നൽകാൻ അവകാശമുണ്ടോ എന്നും, കേസിലെ പ്രതിക്ക് കോടതി നടപടികളുടെ ഭാഗമാകാമെന്നും ഹരജി നൽകാൻ അധികാരം അനുവദിച്ചാല്‍ പലരും കോടതിയെ സമീപിക്കുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ വ്യക്തമാക്കി. സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി: കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കീഴ്‌ക്കോടതി തള്ളിയതിനെതിരെ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ഹർജിയിൽ…

ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡൽഹി: 2020 ഒക്ടോബർ 5 ന് ഉത്തർപ്രദേശ് പോലീസ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യുഎപിഎ) അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു. ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ യുപിയിലെ ഹത്രാസിലേക്ക് പോകുകയായിരുന്നു കാപ്പനും മറ്റു മാധ്യമ പ്രവര്‍ത്തകരും. കാപ്പനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വാദിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കാപ്പന്റെ അക്കൗണ്ടിൽ 45,000 രൂപ നിക്ഷേപിച്ചുവെന്നതാണ് ആരോപണത്തിന്റെ കാതലെന്നാണ്. എന്നാല്‍, അതിന് തെളിവുകളൊന്നുമില്ല, ആരോപണങ്ങൾ മാത്രം എന്നാണ്. പിഎഫ്ഐ ഒരു ഭീകര സംഘടനയല്ലെന്നും സിബൽ പറഞ്ഞു. PFI ഒരു നിരോധിത സംഘടനയല്ല. തന്റെ കക്ഷി പത്രപ്രവർത്തകനാണ്. ഹത്രാസ് സംഭവം റിപ്പോര്‍ട്ട്…