പതിനഞ്ചുകാരിയെ റോഡിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പത്തനംതിട്ട: വീടിന് സമീപത്തെ വയലില്‍ നിന്ന് വെള്ളമെടുത്ത് മടങ്ങുകയായിരുന്ന പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ആറന്മുള മല്ലപ്പുഴശ്ശേരി സ്വദേശി അനിൽ (35) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് നാലിന് ശേഷമാണ് സംഭവം. വീടിന് സമീപത്തെ വയലില്‍ നിന്ന് വെള്ളമെടുക്കാൻ പോയ പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടരുകയായിരുന്നു. വെള്ളം ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ തടഞ്ഞത്. പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞ് ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ ഭയന്നുപോയ പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. സ്ത്രീകള്‍ കുളിക്കുമ്പോള്‍ ഇയാള്‍ കുളക്കടവിലെത്തി അവരെ ശല്യം ചെയ്തിരുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിലെത്തിയ വനിതാ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. എസ് ഐ രാകേഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാള്‍ സ്ഥലം വിട്ടതായി വ്യക്തമായി. ഇയാള്‍ പത്തനം‌തിട്ടയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതനുസരിച്ച് ആറന്മുള പൊലീസ്…

തൊടുപുഴയില്‍ ഉരുള്‍ പൊട്ടി 3 മരണം: അഞ്ചംഗ കുടുംബത്തിന്റെ വീട് ഒലിച്ചുപോയി

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുള്‍ പൊട്ടലില്‍ ഒരു വീട് ഒലിച്ചുപോയി. കുടയത്തൂർ സംഗമം കവലയ്ക്കു സമീപം ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചുപോയത്. സോമന്റെ അമ്മ തങ്കമ്മ, മകൾ നിമ, മകൻ ആദിദേവ് എന്നിവർ മരിച്ചു. സോമനും ഭാര്യ ഷിജിക്കുമായി തിരച്ചിൽ തുടരുകയാണ്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു എന്നാണ് പ്രദേശവാസികൾ നല്‍കുന്ന വിവരം. ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണടിഞ്ഞ് കിടക്കുന്ന് ജെ സി ബി ഉപയോഗിച്ച് നീക്കാൻ ശ്രമം തുടരുകയാണ്. അപകടമുണ്ടായ ഭാഗത്ത് ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മലവെള്ളപ്പാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്. മ​രി​ച്ച എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​രി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ല​ക​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ…

ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 29 തിങ്കള്‍)

ചിങ്ങം: നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും – പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്നും – നിങ്ങൾക്ക് പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്. കന്നി: നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചെലവഴിക്കും. കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും ഊര്‍ജ്ജസ്വലമായി പങ്കെടുക്കുകയും ചെയ്യുക. തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു…

നാനാത്വത്തില്‍ ഏകത്വം (ലേഖനം): സണ്ണി മാളിയേക്കല്‍

നാനാത്വത്തില്‍ ഏകത്വം അതാണ്‌ ഭാരതം. കേരളത്തെ സാമൂഹികമായി ഒരുമിച്ചു നിര്‍ത്തുന്നത്‌ പൂര്‍ണ്ണമായും സര്‍ക്കാരോ, നിയമമോ, അടിസ്ഥാന സാനകര്യങ്ങളോ ആണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊപ്പം തന്നെ സാഹോദര്യത്തോടെ ജീവിക്കാനുള്ള തോന്നലുകളുമുണ്ട്‌. ആഴത്തിലുള്ള ആ തോന്നല്‍ നമ്മളെ ചേര്‍ത്തു നിര്‍ത്തുന്നു. ആ തോന്നലുകള്‍ വളര്‍ന്നു വലുതാകുന്നതല്ലേ ഓണവും, ക്രിസ്തുമസ്സും, റംസാനുമൊക്കെ. ഉല്ലാസത്തിന്റെയും, ഉത്സാഹത്തിന്റെയും അവസ്ഥയിലേക്ക്‌ എത്തിക്കുന്ന ഉപകരണമാണ്‌. ഉത്സവങ്ങള്‍ കേരളീയരും, അന്യ സംസ്ഥാനക്കാരും അവരുടെ ഭാഷയും, അവരുടെ സംസ്‌ക്കാരങ്ങളുമൊക്കെയായി ഒരുമയോടെ കഴിയുന്ന ഒരു സംസ്ഥാനം മറ്റെങ്ങും ഉണ്ടോയെന്നു എനിക്ക്‌ തോന്നുന്നില്ല. കാരണം, മാനുഷ്യരെല്ലാം ഒന്നുപോലെ എന്നു കരുതി ജീവിച്ചിരുന്ന നാടാണ്‌ കേരളം. അതുകൊണ്ടാണ്‌ റംസാനും, ക്രിസ്തുമസ്സും, ഹോളിയും, ഓണവും അന്യ ദേശക്കാരും, കേരളീയരും ചേര്‍ന്ന്‌ ഒരുമയോടെ ആഘോഷിക്കുന്നത്‌. പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയാലും തിരികെ ജനങ്ങളെ കാണാനെത്തുന്ന രാജാവിന്റെ തിരിച്ചുവരവായി നാം ഓണം ആഘോഷിക്കുന്നു. മാവേലി തമ്പുരാനെ സ്വീകരിക്കാന്‍ ഓണക്കോടിയും, പൂക്കളവും…

ഡാളസ് ഇടവക “ഫാമിലി ഡേ” ഉജ്ജ്വല വിജയം

ഡാളസ് : ഇടവക സമൂഹത്തിൽ ആവേശം വിതറി കൊണ്ട് ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ഫാമിലി ഡേ ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു ആഘോഴിച്ചു . അതിവേഗം വളർന്നുകിണ്ടിരിക്കുന്ന ഇടവകയിൽ ഇപ്പോൾ നാനൂറില്പരം കുടുബങ്ങൾ അംഗങ്ങളായിട്ടുണ്ട് . ഇടവകയുടെ പൊതുവായ ഉണർവിനും , പുതു തലമുറയെ ഇടവകയോട് ചേർത്ത് നിറുത്തുന്നതിനും ,ഇടവകാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളും സാഹോദരിവും ഊട്ടി ഉറപ്പിക്കുന്നതിനും ലക്ഷ്യമാക്കി ഇടവകയിലെ വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തിലാണ് ഫാമിലി ഡേ സംഘടിപ്പിച്ചത് . ഉച്ചകഴിഞ്ഞു 3 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച ഫാമിലി ഡേ , ഗ്രൂപ്പ് വാക്കിങ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ ഉൽഘാടനം നിർവഹിച്ചു . വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തിൽ വൈവിധ്യമായ ഭക്ഷണങ്ങളും പാനീയങ്ങളും ഒരുക്കിയിരുന്നു. കുഞ്ഞുങ്ങൾക്കായി ഒരുക്കിയിരുന്ന പെറ്റിങ് സൂ , ട്രാക്‌ലസ് ട്രെയിൻ ,ഫേസ്…

പ്രൊഫ. ഗോപിനാഥ് മുതുകാടിന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത മാന്ത്രികനും മോട്ടിവേഷണല്‍ സ്പീക്കറും, ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതം തന്നെ മാറ്റി വച്ചിരിക്കുന്ന പ്രൊഫ. ഗോപിനാഥ് മുതുകാടിനു സ്വീകരണം നല്‍കി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രോഗ്രാം കോഡിനേറ്റര്‍ ജോര്‍ജ് മൊളാക്കല്‍ ആശംസ നേര്‍ന്നു. തുടര്‍ന്ന് പ്രൊഫസര്‍ മുതുകാട് തന്റെ പുതിയ പ്രോജക്റ്റിനെ കുറിച്ച് വിശദീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന മാജിക് പ്ലാനറ്റ് തീം പാര്‍ക്കിനെകുറിച്ച് വിശദീകരിക്കുകയും, ധനസമാഹരണം ആരംഭിക്കുകയും ചെയ്തു. ചിക്കാഗോ മലയാളി അസോസിയേഷന്റെ വകയായും ,അസോസിയേഷന്‍ അംഗങ്ങളും മറ്റു നിരവധി ആളുകളും പ്രൊഫസര്‍ മുതുകാടിന്റെ പ്രോജെക്റ്റിലേക് സംഭാവന നല്‍കുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ ലീല ജോസഫ്, ഡോ. സിബിള്‍ ഫിലിപ്പ്, വിവീഷ് ജേക്കബ്, സജി തോമസ്,ജോണ്‍സന്‍ കണ്ണൂക്കാടന്‍ ,ലെജി പട്ടരുമഠത്തില്‍, സ്വര്‍ണ്ണം ചിറമേല്‍ ,ഷൈനി തോമസ്, മുന്‍ പ്രസിഡണ്ടുമാരായ സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി…

ഫൊക്കാന ന്യൂയോര്‍ക്ക് റീജണല്‍ കണ്‍‌വന്‍ഷനും ഓണാഘോഷവും പ്രൗഢഗംഭീരമായി

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ന്യൂയോര്‍ക്ക് റീജണല്‍ കണ്‍‌വന്‍ഷനും ഈ വര്‍ഷത്തെ ഓണാഘോഷവും ഓഗസ്റ്റ് 21-ന് റോക്ക്‌ലാന്റ് കൗണ്ടി ക്ലാര്‍ക്ക്സ്ടൗണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു. സാധക സംഗീത സ്‌കൂളിന്റെ ഡയറക്ടര്‍ പ്രൊഫ. സാധക അലക്‌സാണ്ടറുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഫൊക്കാനാ അസോസിയേറ്റ് ട്രഷറര്‍ അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. മുഖ്യാതിഥിയായിരുന്ന ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ ഓണ സന്ദേശം നല്‍കുകയും, നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ ഫ്‌ളോറിഡയിലെ മയാമിയില്‍ വെച്ച് നടത്തുന്ന നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു. റീജണല്‍ വൈസ് പ്രസിഡന്റ് റജി വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്…

Putin orders benefit payments for people arriving in Russia from Ukraine

MOSCOW – Russian President Vladimir Putin has signed a decree introducing financial benefits for people who left Ukrainian territory to come to Russia, including pensioners, pregnant women and disabled people. The decree, published on a government portal, establishes monthly pension payments of 10,000 roubles (US$170) for people who have been forced to leave the territory of Ukraine since Feb 18. Disabled people will also be eligible for the same monthly support, while pregnant women are entitled to a one-off benefit. The decree says the payments will be made to citizens…

Ukraine on edge as Zaporizhzhia nuclear plant, nearby towns shelled

KYIV – Russian artillery fired at Ukrainian towns across the river from the Zaporizhzhia nuclear power plant overnight, local officials said on Sunday (Aug 28), adding to residents  anguish as reports of shelling around the plant fuelled fears of a radiation disaster. Russia s defence ministry said there was more Ukrainian shelling of the plant over the past 24 hours, just a day after Moscow and Kyiv traded accusations of targeting Europe s biggest nuclear plant, which has prompted grave international concern. Ukrainian nuclear company Energoatom said it had no new information…

റഷ്യൻ, ചൈനീസ് ഹൈപ്പർസോണിക് മിസൈലുകളെ ലക്ഷ്യമിട്ട് അമേരിക്ക ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നു

വാഷിംഗ്ടണ്‍: റഷ്യന്‍, ചൈനീസ് സൈനികരുടെ ആയുധപ്പുരയിലുള്ള ഹൈപ്പർസോണിക് മിസൈലുകൾക്കെതിരെ സാധ്യമായ പ്രതിരോധമെന്ന നിലയിൽ ഡയറക്‌ട് എനർജി സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന ലേസര്‍ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള നാവികസേനയുടെ ശ്രമങ്ങൾ യുഎസ് നേവൽ ഓപ്പറേഷൻസ് മേധാവി അഡ്മിറൽ മൈക്ക് ഗിൽഡേ പ്രഖ്യാപിച്ചു. ഹൈപ്പർസോണിക് ഭീഷണി നശിപ്പിക്കാൻ ഉയർന്ന ഊർജ ലേസറോ ഹൈ പവർ മൈക്രോവേവുകളോ ഉപയോഗിക്കുന്ന അത്തരം സംവിധാനങ്ങൾ വികസിപ്പിക്കുന്നത് യുഎസ് നാവികസേനയുടെ മുൻ‌ഗണനയായി തുടരുമെന്ന് വാഷിംഗ്ടണിലെ വലതുപക്ഷ ഹെറിറ്റേജ് ഫൗണ്ടേഷൻ തിങ്ക് ടാങ്കിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ ഗിൽഡേ അടിവരയിട്ടു പറഞ്ഞു. ഹൈപ്പർസോണിക് ആയുധങ്ങളുടെ മേഖലയിൽ അമേരിക്കയിലെ മുൻനിര എതിരാളികളായ റഷ്യയും ചൈനയും കൈവരിച്ച മുന്നേറ്റങ്ങളെ നാവിക കമാൻഡർ സമ്മതിച്ചു. അവർ ഒരു പ്രധാന ആശങ്കയാണ്. റഷ്യയും ചൈനയും ആ കഴിവുകൾ വികസിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 18,300 മുതൽ 27,400 മീറ്റർ വരെ ഉയരത്തിൽ സ്ട്രാറ്റോസ്ഫിയറിൽ പ്രവർത്തിക്കാൻ രൂപകൽപ്പന…