ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്. അത് കൂടുതൽ സങ്കീണമായ സംഘട്ടനത്തിലേക്കു പോകാൻ അനുവദിക്കാതിരിക്കുക. കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക് സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ അത് തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ നിങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ജീവിതത്തിൽ സത്യസന്ധമായി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. അതുപോലെ എതിർപ്പ് ആത്യന്തികമായി വിജയത്തിലേക്ക് നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും. തുലാം: നിങ്ങൾക്ക് ഇന്ന് കുടുംബാംഗങ്ങളുമായിട്ട് ഒരു നല്ല സമയവും, അവരോടൊപ്പം വിനോദവും ആകാവുന്നതാണ്. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി ഒരു യാത്രയോ സൽക്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഇന്ന് ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത് നിങ്ങളുടെ മനസിനേയും ആശയങ്ങളേയും ഉയർത്തുകയും…
Month: August 2022
ഫോമ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘FSFF’ പ്രവാസി ചാനലിൽ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2 വരെ
ന്യൂയോർക്ക്, ഓഗസ്റ്റ് 29: ഫോമായുടെ അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ പൗലോസ് കുയിലാടന്റെ നേതൃത്വത്തിൽ നടത്തുന്ന ‘FSFF’ ‘ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ’ വന്ന ഹൃസ്വ സിനിമകൾ പ്രവാസി ചാനലിൽ ദിവസേന സംപ്രേക്ഷണം ചെയ്യുന്നു. ഓഗസ്റ്റ് 29, 30, 31, സെപ്റ്റംബർ 1, 2 തീയതികളിൽ ന്യൂ യോർക്ക് ടൈം രാത്രി 9 മണിക്കാണ് ഇതിന്റെ സംപ്രേക്ഷണം എന്ന് പ്രവാസി ചാനലിന്റെ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ അറിയിച്ചു. ഫോമായോടു സഹകരിച്ചു ഈ ടെലിഫിലിമുകൾ പ്രത്യേകമായി സംപ്രേക്ഷണം ചെയ്യാൻ പ്രവാസി ചാനലുമായി ധാരണയിൽ എത്താൻ സഹായിച്ച പൗലോസ് കുയിലാടനോടും, ഫോമാ സംഘടനാ ഭാരവാഹികളോടുമുള്ള നന്ദി ചാനലിന്റെ ഡിറെക്ടർസ് ആയ വർക്കി എബ്രഹാം, ബേബി ഊരാളിൽ , ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ എന്നിവർ പ്രത്യേകം അറിയിച്ചു. 15 ഓളം ഷോർട്ട് ഫിലിമുകൾ ആണ് മത്സരത്തിന്…
ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 2022 വർഷത്തെ ഹൈസ്കൂൾ ഗ്രാജ്വേറ്റുകളിൽ നിന്നും വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അസോസിയേഷനിൽ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകൾ സെപ്റ്റംബർ 5th nu മുന്പായി ലഭിക്കേണ്ടതാണ്. ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാസ്കാരിക തലങ്ങളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയേയും പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. CMA Educational Awards requirements: 1. Applicant’s name 2. Parents name 3. Applicants address 4. Applicants date of birth 5. Applicant’s Email 6. Phone number 7. Copy of high school transcript from 9th grade to 12th grade 8. Copy of GPA , ACT / SAT scores 9.…
ചിക്കാഗോ ഇന്റര്‍നാഷണല്‍ വടംവലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ : 2022 സെപ്റ്റംബര്‍ 5 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്‍ണമെന്റോടുകൂടി സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ഓണാഘോഷത്തിന് കൊടിയുയരുന്നു. ഇതിന്റെ എല്ലാ തരത്തിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയും ടൂര്‍ണമെന്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട്, വൈസ് പ്രസിഡന്റ് ബൈജു ജോസ് പരുമല, സെക്രട്ടറി മനോജ് വഞ്ചിയില്‍ ട്രഷറര്‍ റോയി മുണ്ടയ്ക്കപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി സാജന്‍ മേലാണ്ടശ്ശേരി, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ സംയുക്തമായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം കുവൈറ്റ്, ലണ്ടന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ താമ്പ, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും കൂടാതെ ചിക്കാഗോയിലെ കരുത്തന്മാരായ 6 ടീമുകളും പങ്കെടുക്കുന്നു. ഏതാണ്ട് 16 ടീമുകള്‍ മാറ്റുരയ്ക്കുന്നതോടു കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളി…
നായർ ബനവലന്റ് അസോസിയേഷൻ ഓണാഘോഷം സെപ്തംബര്‍ 10 ശനിയാഴ്ച
ന്യൂയോർക്ക്: കോവിഡ് എന്ന മഹാവ്യാധി വരുത്തിവച്ച വലിയ ഒരു ഇടവേളക്കു ശേഷം ന്യൂയോർക്കിലെ നായർ ബനവലന്റ് അസോസിയേഷൻ തിരുവോണം ആഘോഷിക്കാൻ ഒത്തുചേരുന്നു. സെപ്തംബര്‍ 10 ശനിയാഴ്ച രാവിലെ11 മണിമുതൽ ന്യൂ ഹൈഡ് പാർക്കിലുള്ള വൈഷ്ണവ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ പറഞ്ഞു. പൂക്കളമിടൽ, മഹാബലിയെ വരവേല്പ്, ചെണ്ടമേളം, ഓണസദ്യ, വിവിധ നൃത്തനൃത്യങ്ങൾ എന്നിവ പരിപാടികളിൽ ചിലതു മാത്രമാണെന്ന് സെക്രട്ടറി സേതുമാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ എന്നിവര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയര്‍ കാണുക.
ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മതിരുന്നാളും സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍11 വരെ
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മതിരുന്നാളും ഈ വര്‍ഷം സെപ്റ്റംബര്‍ 4 ഞായര്‍ മുതല്‍ സെപ്റ്റംബര്‍ 11ഞായര്‍ വരെ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു അനുഗ്രഹീത വചന സുവിഷേഷകനായ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പയുടെ വചന ശുശ്രൂഷയും ധ്യനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ദൈവാലയത്തില്‍ കഴിയുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ എട്ടുനോമ്പിന്‍റെ എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പയുടെ ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. ആത്മ ശരീര മനസ്സുകളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനുമായി വിശുദ്ധ ദൈവമാതാവിനോടൊപ്പം ആയിരിക്കുവാന്‍ ഏവരേയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി റവ. ഫാ. റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അറിയിച്ചു. കാര്യപരിപാടി സെപ്റ്റംബര്‍ 4 ഞായര്‍…
ബഡ്ഡി ബോയ്സ് ഫിലാഡൽഫിയ 16 ലക്ഷത്തോളം രൂപ ഗോപിനാഥ് മുതുകാടിന് കൈമാറും
ഫിലഡൽഫിയാ: ഏകദേശം നാലു വർഷക്കാലംകൊണ്ട് ഒരു ലക്ഷത്തോളം ഡോളറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന വാട്സ്ആപ്പ് കൂട്ടായ്മ തങ്ങളുടെ ഈ വർഷത്തെ ഓണാഘോഷ വരുമാനത്തിൽ നിന്നും ലഭിച്ച ലാഭത്തുകയായ 16 ലക്ഷത്തോളം രൂപ ഡോക്ടർ ഗോപിനാഥ് മുതുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. അധികം താമസിക്കാതുതന്നെ ഈ തുക നാട്ടിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരാഭിച്ചുകഴിഞ്ഞു.. കേവലം ഒരു വാട്ട്സാപ്പ് കൂട്ടായ്മയായ ബഡി ബോയ്സിന്റെ ഈ നന്മ നിറഞ്ഞ തീരുമാനത്തെ അമേരിക്കൻ മലയാളി ജനത ഒറ്റക്കെട്ടായി നെഞ്ചിലേറ്റുകയും, തങ്ങളാൽ പറ്റുന്ന സഹായങ്ങൾ എത്തിച്ചുനൽകുകയും ചെയ്തു. ആഘോഷങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് ആർക്കും പ്രയോജനമില്ലാത് അനാവശ്യമായി ധൂർത്തടിച്ച് കളയുന്നതിലല്ല, മറിച്ച് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവർക്കും, രോഗ ദുരിതങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർക്കും, ഭവനരഹിതർക്കും…
പെലോസിയുടെ സന്ദർശനത്തിന് ശേഷം ആദ്യമായി യുഎസ് യുദ്ധക്കപ്പലുകൾ തായ്‌വാൻ കടലിടുക്കിലേക്ക് കടക്കുന്നു
വാഷിംഗ്ടൺ: യു.എസ്. ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷം ദ്വീപിനെ തങ്ങളുടെ പ്രദേശമായി കണക്കാക്കുന്ന ചൈനയെ രോഷാകുലരാക്കിയതിനു ശേഷം ആദ്യത്തെ നീക്കം യു എസ് നാവിക സേന ആരംഭിച്ചു. ഞായറാഴ്ച തായ്‌വാൻ കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്രത്തിലൂടെ യുഎസ് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകൾ സഞ്ചരിച്ചത് അതിന്റെ തെളിവാണ്. യുഎസ് നാവികസേനയുടെ ക്രൂയിസറുകളായ ചാൻസലർസ്‌വില്ലെയും ആന്റിറ്റവും ഓപ്പറേഷൻ തുടരുകയാണെന്ന് പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധാരണയായി എട്ട് മുതൽ 12 മണിക്കൂർ വരെ എടുക്കും. ചൈനീസ് നേവി ഈ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപ വർഷങ്ങളിൽ, യുഎസ് യുദ്ധക്കപ്പലുകളും, ബ്രിട്ടൻ, കാനഡ തുടങ്ങിയ സഖ്യരാജ്യങ്ങളിൽ നിന്നുള്ളവരും പതിവായി കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന്റെ എതിർപ്പുകൾക്കെതിരെ തായ്‌വാൻ അവകാശപ്പെടുന്ന ചൈനയുടെ രോഷത്തിന് കാരണമായി. ആഗസ്ത് ആദ്യം പെലോസിയുടെ തായ്‌വാൻ യാത്ര ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ചൈനയുടെ…
ആസാദിന്റെ രാജിക്ക് പിന്നാലെ കോൺഗ്രസിന് മറ്റൊരു വൻ തിരിച്ചടി; തെലങ്കാനയിൽ മുൻ എംപി പാർട്ടി വിട്ടു; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു
ഗുലാം നബി ആസാദിന്റെ രാജിയെ തുടർന്ന് തെലങ്കാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ രാജ്യസഭാ എംപിയുമായ എംഎ ഖാൻ രാജിവച്ചു. ആസാദിനെ പോലെ തന്നെ രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.രാജി വച്ചതിന് പിന്നാലെ പ്രതികരണങ്ങളും തുടങ്ങി.അഞ്ച് പേജുള്ള രാജിക്കത്തിൽ രാഹുൽ ഗാന്ധിയെ ഗൗരവമില്ലാത്ത നേതാവെന്നാണ് ആസാദ് പരാമർശിച്ചത്. അതേ സമയം, എംഎ ഖാനും സമാനമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധി പാർട്ടിയുടെ ഉപാധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം മാത്രമാണ് കോൺഗ്രസിന് കഷ്ടപ്പാടുകൾ ഉണ്ടായതെന്ന് ഖാനെ ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ബ്ലോക്ക് തലം മുതൽ ബൂത്ത് തലം വരെ അവരുടെ ചിന്താ രീതികൾ വ്യത്യസ്തമാണ്. നാളിതുവരെ ഒന്നിനോടും പൊരുത്തപ്പെടുന്നില്ല. പതിറ്റാണ്ടുകളായി പാർട്ടിയെ ശക്തിപ്പെടുത്തിയ പാർട്ടിയിലെ പ്രമുഖരെല്ലാം ഇപ്പോൾ പാർട്ടി വിടുകയാണ്. മുതിർന്ന അംഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും രാഹുൽ…
തീരദേശ ശോഷണം: വിഴിഞ്ഞം തുറമുഖം നിയമിച്ച സ്ഥാപനം സമ്മതിച്ചു
തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് നിയോഗിച്ച ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻഐഒടി)യുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 2015 മുതൽ 2021 വരെ തുറമുഖത്തിന്റെ വടക്കൻ തീരത്ത് മണ്ണൊലിപ്പും തുറമുഖ മേഖലയിലും തെക്കൻ തീരദേശ ഗ്രാമങ്ങളിലും മണ്ണൊലിപ്പുണ്ടായതായി സമ്മതിച്ചു. അടിസ്ഥാന സത്യവും ഉപഗ്രഹ ചിത്രങ്ങളും സമാനമായ പ്രവണത കാണിക്കുന്നതായി റിപ്പോർട്ട് പറയുന്നു. അടുത്തിടെ പൊതുസഞ്ചയത്തിൽ പ്രത്യക്ഷപ്പെട്ട ഇത്തരമൊരു കണ്ടെത്തലുമായി ഏജൻസി വരുന്നത് ഇതാദ്യമാണ്. പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചതുമുതൽ വടക്കുഭാഗത്ത് (പൂന്തുറ, വലിയതുറ, ശംഖുമുഖം) തീരദേശ ശോഷണവും തെക്ക് (പൂവാർ, അടിമലത്തുറ) കടൽക്ഷോഭവും ഉണ്ടായിട്ടുണ്ട്. തീരത്തിന്റെ ഇരുവശത്തുമുള്ള തുറമുഖ പ്രവർത്തനങ്ങളുടെ ആഘാതത്തിന് പ്രാധാന്യം കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, തുറമുഖ പ്രവർത്തനങ്ങളും തീരത്തെ അതിന്റെ ആഘാതവും തുടർച്ചയായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അത് അവസാനിപ്പിക്കുന്നത്. “പാരിസ്ഥിതിക അനുമതിയെ ചോദ്യം ചെയ്ത് ഞങ്ങൾ ദേശീയ ഹരിത ട്രൈബ്യൂണലിനെ…