മുതിർന്ന ആർഎസ്പി നേതാവ് ചന്ദ്രചൂഡൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ‌എസ്‌പി) നേതാവും മുതിർന്ന രാഷ്ട്രീയ നേതാവുമായ ടി ജെ ചന്ദ്രചൂഡൻ തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 2008 മുതല്‍ 2018 വരെ ആര്‍എസ്പി ജനറല്‍ സെക്രട്ടറിയായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജ് അധ്യാപനായിരുന്ന ചന്ദ്രചൂഡന്‍, ജോലി രാജിവച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ആര്‍എസ്പി വിദ്യാര്‍ഥി സംഘടനയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. 1940 ഏപ്രില്‍ 20 ന് തിരുവനന്തപുരം ജില്ലയിലാണ് ജനനം. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകനായിരുന്നു. കൗമുദിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975 ല്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. ആര്യനാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ ആര്‍എസ്പി സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാണ്.

Actress assault case: The charge sheet will be read and heard; Dileep in the trial court today

Ernakulam: Actor Dileep, who is accused in the actress assault case, will appear in the trial court today. After completing the further investigation, the crime branch filed an additional charge sheet in the court. The trial court directed the eighth accused Dileep and Dileep’s friend Sarath to appear for the reading of the charge sheet. The Ernakulam Principal Sessions Court had rejected Dileep’s request to quash the further investigation report. The court also rejected the request to drop the additional charge. In the first charge sheet, Dileep was charged with conspiracy and rape. But Dileep…

ഷാരോണ്‍ കൊലപാതക കേസ്: പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷാരോണിന്റെ കാമുകി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അവശനിലയില്‍ കുഴഞ്ഞുവീണ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസമാണ് ഗ്രീഷ്മ ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്ന് കുറ്റസമ്മതം നടത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആവശ്യമായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ഗ്രീഷ്മയുടെ ബന്ധുക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ഫ്രീ നമ്പര്‍: 1056, 04712552056)

മാൽക്കം എക്‌സിന്റെ കൊലപാതകത്തിൽ കുറ്റവിമുക്തരാക്കപ്പെട്ടവർക്ക് 36 മില്യൺ ഡോളർ ലഭിക്കും

ന്യൂയോർക്ക്: 1965-ൽ മാൽക്കം എക്‌സിന്റെ കൊലപാതകക്കുറ്റം ചുമത്തി, കഴിഞ്ഞ വർഷം കുറ്റവിമുക്തരാക്കപ്പെട്ട രണ്ട് പേരുടെ നഷ്ടപരിഹാര കേസ് ന്യൂയോര്‍ക്ക് സിറ്റി തീർപ്പാക്കുന്നു. തെറ്റായ ശിക്ഷാവിധികൾക്ക് 26 മില്യൺ ഡോളർ നൽകാമെന്ന് സമ്മതിച്ചു. ന്യൂയോർക്ക് സംസ്ഥാനം 10 മില്യൺ ഡോളർ അധികമായി നൽകും. കുറ്റവിമുക്തരാക്കപ്പെട്ട മുഹമ്മദ് അസീസിനേയും ഖലീൽ ഇസ്ലാമിനേയും പ്രതിനിധീകരിച്ച് അഭിഭാഷകനായ ഡേവിഡ് ഷാനിസ് ഞായറാഴ്ച ഒത്തുതീർപ്പ് സ്ഥിരീകരിച്ചു. “മുഹമ്മദ് അസീസും ഖലീൽ ഇസ്ലാമും അവരുടെ കുടുംബങ്ങളും 50 വർഷത്തിലേറെയായി ഈ അന്യായമായ ശിക്ഷാവിധികൾ കാരണം കഷ്ടപ്പെടുന്നു. ന്യൂയോര്‍ക്ക് സിറ്റി ചെയ്ത ഗുരുതരമായ അനീതികൾ തിരിച്ചറിഞ്ഞു, വ്യവഹാരങ്ങൾ പരിഹരിക്കാൻ കൺട്രോളർ ഓഫീസും കോർപ്പറേഷൻ കൗൺസലും കാണിച്ച ആത്മാർത്ഥതയെയും വേഗതയെയും ഞാൻ അഭിനന്ദിക്കുന്നു,” ഷാനിസ് പറഞ്ഞു. “പോലീസിന്റെയും പ്രോസിക്യൂട്ടര്‍മാരുടേയും തെറ്റായ നീക്കം വലിയ നാശം വിതയ്ക്കുന്നു, അനീതികൾ തിരിച്ചറിയാനും തിരുത്താനും നമ്മള്‍ ജാഗ്രത പാലിക്കണം” എന്ന സന്ദേശമാണ് സെറ്റിൽമെന്റുകൾ…

ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 31, തിങ്കള്‍)

ചിങ്ങം: ഇന്നത്തെ ദിവസത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങള്‍ക്ക്‌ വളരെയധികം സമ്മര്‍ദം നിറഞ്ഞതായിരിക്കും. അതിനാല്‍ തന്നെ നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇന്ന്‌ ശാരീരികമായി ബലഹീനതകള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്‌. എന്നാല്‍ ദിവസത്തിന്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങള്‍ ഇന്ന്‌ അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ ധനം ചിലവഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക. . നിങ്ങളുടെ പ്രശസ്തി നഷ്ടപ്പെടുത്താത്ത രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. നിയുക്ത ചുമതലകള്‍ കൃത്യസമയത്ത്‌ പൂര്‍ത്തിയാക്കാത്തത്‌ നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. തുലാം: നിങ്ങള്‍ക്ക്‌ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണിത്‌. ഏറെക്കാലങ്ങള്‍ക്ക്‌ ശേഷം നിങ്ങളുടെ ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്‌. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്‌. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തുക. വൃശ്ചികം: ഇന്നത്തെ ദിവസത്തിന്റെ ആദ്യ പകുതിയില്‍ എല്ലാമേഖലകളിലും ബുദ്ധിമുട്ട്‌ നിറഞ്ഞ ദിവസമായിരിക്കും, പ്രത്യേകിച്ചും…

വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി മെഡിക്കൽ ഹെൽപ്‌ലൈൻ ആരംഭിച്ചു

2022 ജൂണിൽ ബഹ്റൈനില്‍ നടന്ന ഗ്ലോബൽ കോൺഫറന്‍സിനോടനുബന്ധിച്ച് തുടങ്ങിവച്ച വിവിധ ഇന്റർനാഷണല്‍ ഫോറങ്ങളുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പ്രവാസി മലയാളികൾക്ക് പ്രയോജനപ്പെടുത്തക്ക രീതിയിൽ പ്രാബല്യത്തിലാക്കുമെന്ന് ഗ്ലോബൽ ചെയർമെൻ ഗോപാല പിള്ളയും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയും സംയുക്തമായി ഒരു പ്രസ്‌താവനയിൽ അറിയിച്ചു. വേൾഡ് മലയാളി കൗണ്‍സിലിന്റെ ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം ഹെൽപ്‌ലൈനിന്റെ സേവനങ്ങൾ ഫോറം പ്രസിഡന്റ്‌ ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ലോകമെബാടുമുള്ള മലയാളികളുടെ സഹായത്തിനായി ഉപദേശം, വിദഗ്ധാഭിപ്രായം, പരിശീലനം, മാർഗ്ഗനിർദേശം, കൌൺസിലിംഗ് എന്നിവയ്ക്കായി ഓരൊ വിഭാഗത്തിലെയും വിദഗ്ധരെയും അനുഭവപരിചയമുള്ള വ്യക്തികളെയും ഏകോപിച്ചാണ്‌ ഹെൽപ് ലൈൻ സേവനം സജ്ജീകരിച്ചിരിക്കുന്നത്. വാട്ട്‌സ് ആപ്പ് നമ്പർ വഴിയാണ് ഹെൽപ്‌ ലൈൻ പ്രവർത്തിക്കുന്നത്. ഈ സൗകര്യം പ്രേയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ആർക്കും ഹെൽപ് ലൈൻ നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് സന്ദേശം അയക്കാം.സന്ദേശവും ബന്ധപ്പെടാനുള്ള വിശദാ൦ശങ്ങളും ബന്ധപ്പെട്ട ഉപവിഭാഗം ഹെൽപ്പ്…

ബെയ്ജിംഗിനെ ‘നിയന്ത്രിക്കാനും അടിച്ചമർത്താനുമുള്ള’ അമേരിക്കയുടെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍, ബെയ്ജിംഗിനെതിരെയുള്ള നിയന്ത്രണത്തിന്റെയും അടിച്ചമർത്തലിന്റെയും യുഎസ് നയത്തെ അപലപിച്ചു. ചൈനയ്‌ക്കെതിരായ നിയന്ത്രണവും അടിച്ചമർത്തലും യുഎസ് അവസാനിപ്പിക്കണമെന്നും, ഇരുപക്ഷവും തമ്മിലുള്ള ബന്ധത്തിൽ പുതിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകണമെന്നും, വാങ് യു എസ് സ്റ്റേറ്റ് സെക്രട്ടറിയോട് പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. “ചൈനയെ നിയന്ത്രിക്കാനും അടിച്ചമർത്താനുമുള്ള ശ്രമങ്ങൾ യുഎസ് പക്ഷം അവസാനിപ്പിക്കണം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ തടസ്സങ്ങൾ സൃഷ്ടിക്കരുത്,” ചൈനീസ് വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ചൈന-യുഎസ് ബന്ധം തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചും വാങ് യി സൂചിപ്പിച്ചു. സുസ്ഥിരമായ വികസനത്തിന്റെ പാത ചൈനയുടെയും യുഎസിന്റെയും പൊതു താൽപ്പര്യങ്ങൾ മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതു പ്രതീക്ഷയും കൂടിയാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യുഎസിന്റെ…

ഫിലഡൽഫിയ കോട്ടയം അസോസിയേഷന് നവ നേതൃത്വം

ഫിലഡൽഫിയ: അക്ഷരനഗരിയുടെ അഭിമാനമായി അമേരിക്കയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി പ്രവർത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന്റെ 2022–24 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. കോട്ടയം അസോസിയേഷൻ നിർധനരായ കുടുംബങ്ങൾക്ക് ഭവനം നിർമിച്ചു നൽകുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പഠന സഹായപദ്ധതിക്കുള്ള സഹായഹസ്തം നൽകി വരികയും, കൂടാതെ ഇതര ചാരിറ്റി പ്രവർത്തനങ്ങൾക്കും മറ്റു നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കും കേരളത്തിലും അമേരിക്കയിലുമായി നേതൃത്വം കൊടുത്തുവരികയും ചെയ്യുന്നു. സണ്ണി കിഴക്കേമുറി (പ്രസിഡന്റ്), ബെന്നി കൊട്ടാരത്തിൽ (വൈസ് പ്രസിഡന്റ്), കുര്യൻ രാജൻ (ജന. സെക്രട്ടറി), ജെയിംസ് അന്ത്രയോസ് (ട്രഷറാർ), സാബു ജേക്കബ് (സെക്രട്ടറി), സാജൻ വർഗീസ് (ചാരിറ്റി കോഓർഡിനേറ്റർ), സാബു പാമ്പാടി (പ്രോഗ്രാം), ജീമോൻ ജോർജ് (പിആർഒ), മാത്യു ഐപ്പ്, വർഗീസ് വർഗീസ് (പിക്നിക്), ജോൺ മാത്യു (ജോ. ട്രഷറാർ). ജോബി ജോർജ്, ജോസഫ് മാണി, ജോൺ പി. വർക്കി, ഏബ്രഹാം…

കനേഡിയൻ നിർമ്മിത നാവിഗേഷൻ മൊഡ്യൂളുകൾ’ ഉപയോഗിച്ച് ക്രിമിയ ആക്രമണത്തിൽ ഉക്രൈൻ ഡ്രോണുകൾ കണ്ടെടുത്തതായി റഷ്യ

ക്രിമിയൻ പെനിൻസുലയിലെ റഷ്യയുടെ കരിങ്കടൽ കപ്പലിനെതിരെ “ഭീകരാക്രമണം” നടത്താൻ ഉക്രേനിയൻ സൈന്യം ഉപയോഗിച്ച ഡ്രോണുകളുടെ ശകലങ്ങൾ വീണ്ടെടുക്കുകയും വിശകലനം ചെയ്യുകയും ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളില്ലാ വിമാനങ്ങളിൽ “കനേഡിയൻ” നാവിഗേഷൻ മൊഡ്യൂളുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന നിഗമനത്തിലെത്തി. ശനിയാഴ്ച പുലർച്ചെ 16 ഡ്രോണുകളുമായി ക്രിമിയയിലെ സെവാസ്റ്റോപോൾ തുറമുഖത്തിന് സമീപമാണ് ഉക്രേനിയൻ ആക്രമണം നടത്തിയത്, റഷ്യൻ സൈന്യത്തിന് ഇതിനെ ചെറുക്കാൻ കഴിഞ്ഞുവെന്ന് പറഞ്ഞു. “റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധരും മറ്റ് സ്റ്റേറ്റ് ഏജൻസികളുടെ പ്രതിനിധികളും സംയുക്തമായി മറൈൻ ഡ്രോണുകളുടെ കനേഡിയൻ നിർമ്മിത നാവിഗേഷൻ മൊഡ്യൂളുകൾ പരിശോധിച്ചു. നാവിഗേഷൻ റിസീവറിന്റെ മെമ്മറിയിൽ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ, ഒഡെസയ്ക്ക് സമീപമുള്ള തീരത്ത് നിന്നാണ് മറൈൻ ആളില്ലാ വിമാനങ്ങൾ വിക്ഷേപിച്ചതെന്ന് സ്ഥിരീകരിച്ചു,” മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ക്രിമിയൻ പെനിൻസുലയിലെ ഏറ്റവും വലിയ നഗരമായ സെവാസ്റ്റോപോളിലെ റഷ്യയുടെ നാവിക താവളത്തിലേക്ക്…

വേൾഡ് മലയാളി കൗണ്‍സിൽ യുണിഫൈഡ് സാമൂഹ്യ നന്മക്കായി പ്രവർത്തിക്കും; ഒപ്പം യോജിപ്പിനായി ശ്രമം തുടരും

ന്യൂജേഴ്‌സി: ഡോ. രാജ് മോഹൻ പിള്ള അദ്ധ്യക്ഷനായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സൂം വഴി കൂടിയ യോഗത്തിൽ അമേരിക്ക റീജിയൻ യൂണിഫൈഡ് ഭാരവാഹികള്‍ പങ്കെടുത്തു. യോഗത്തില്‍ ഒരു ഗ്ലോബൽ അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഗ്ലോബൽ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. വേൾഡ് മലയാളിയിൽ നിന്ന് പിരിഞ്ഞുപോയ എല്ലാ വിഭാഗത്തേയും ഒന്നിപ്പിക്കുവാൻ ശ്രമിക്കും. ജോണി കുരുവിള നയിക്കുന്ന ഗ്രൂപ്പ്, മോഹൻ പാലക്കാട്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു (പി.ഡബ്ല്യൂ.എം.സി) ഗ്രൂപ്പ്, ഗോപാല പിള്ളയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പും ഇപ്പോൾ നിലവിലുണ്ട്. വിഘടിച്ചതിന്റെ പ്രധാന കാരണങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുവാൻ യൂണിഫൈഡ് ഗ്രൂപ്പ് സ്ഥാപക അംഗങ്ങളുടെ സഹായം തേടാനും തീരുമാനമായി. 1. വിഘടിച്ചു നിൽക്കുന്ന ഇരു ഗ്രൂപ്പുകളെ ഒരു കുടകീഴിൽ കൊണ്ടുവരുവാൻ എല്ലാ ശ്രമങ്ങളും നടത്തുക. 2. സമാന വീക്ഷണമുള്ള മറ്റു സാമൂഹിക സംഘടനകളോട് ചേർന്നു സാമൂഹ്യ നന്മക്കായി…