മത്തായിച്ചന്റെ പുത്തി പണ്ടേ പ്രസിദ്ധമാണ്. മത്തായിച്ചൻ വള്ളി നിക്കറുമിട്ട് നടന്ന കാലത്തേ തുടങ്ങിയതാണ് ഈ മുടിഞ്ഞ പുത്തി. മകന്റെ പുത്തിയെപ്പറ്റി മത്തായിച്ചന്റെ അമ്മ നാട്ടുകാരോട് പറഞ്ഞിരുന്ന ഒരു വാചകമുണ്ട്.. “വയസ്സ് പതിനൊന്നേ ആയുള്ളെങ്കിലെന്താ ഫയങ്കര പുത്തിയാണെന്നേ.. ഉച്ചയാവുമ്പും ഉറിയേലൊട്ടു ചൂണ്ടി ‘ഉം, ഉം‘ എന്ന് കാട്ടും !” മത്തായിച്ചൻ വളർന്നതോടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മത്തായിച്ചൻ മാറി. ഏതൊരു കുഴഞ്ഞ പ്രശ്നവും മത്തായിച്ചന്റെ മുമ്പിൽ കിട്ടുകയേ വേണ്ടൂ, തന്റെ കഷണ്ടിത്തലയിൽ വിരലോടിക്കുന്നതിനിടയിൽ പിറകിൽ നിന്ന് നാലഞ്ച് നരച്ച മുടികൾ പറിച്ചെടുത്തുകൊണ്ട് മത്തായിച്ചൻ പരിഹാരം നിർദ്ദേശിച്ചിരിക്കും. “കഞ്ഞി കുടിക്കാൻ മാർഗ്ഗമില്ലെന്നോ ? ഒരുപ്പുമാങ്ങാ അങ്ങട് തൊട്ടു കൂട്ട്. “ “തൊട്ടി കിണറ്റിൽ പോയെന്നോ? വെള്ളം വറ്റിച്ചിട്ട് തൊട്ടിയെടുക്ക്.. ” എന്നിങ്ങനെ പോയി മത്തായിച്ചന്റെ നിർദ്ദേശങ്ങൾ . അങ്ങിനെയിരിക്കെയാണ് മത്തായിച്ചന്റെ ഒരയൽക്കാരൻ ഒരുപ്പുമാങ്ങാ ഭരണി കഴുകി വെള്ളം തോരാനായി വെയിലത്ത് വച്ചതും,…
Month: October 2022
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിക്കുന്ന കാലമെന്ന്?
പ്രാചീനകാലത്തു നടന്നിരുന്ന നരബലി ആധുനിക ലോകത്തുമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. വിദ്യാസമ്പന്നരും പുരോഗമനവാദികളും നിറഞ്ഞ നാട്. ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അഭിമാനത്തോടൊപ്പം അല്പം അഹങ്കാരത്തോടുകൂടി മാലോകരോട് വിളിച്ചു പറയുന്ന മലയാളികളുടെ സ്വന്തം കേരളനാട്ടില്‍. സമ്പല്‍സമൃദ്ധിക്കും സര്‍വ്വൈശ്വര്യത്തിനും ദൈവപ്രീതിക്കുമായി നരബലി നടത്തിയിരുന്നത് പ്രാചീനകാലത്തും പ്രാകൃത മനുഷ്യരുമായിരുന്നു. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഈക്കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നടന്നിരുന്നുവെങ്കിലും അത് വിദ്യാവിഹീനരും അന്ധവിശ്വാസികളുമായവരാണെങ്കില്‍ കേരളത്തെ ഞെട്ടിച്ച നരബലിയില്‍ പ്രതികളായവര്‍ പുരോഗമനവാദികളായിരുന്നു. പകല്‍ നിരീശ്വരവാദികളും രാത്രിയില്‍ അന്ധവിശ്വാസികളോ അമിത വിശ്വാസികളോ ആയ ഒരു കൂട്ടമാളുകളുടെ തനിരൂപം തുറന്നു കാട്ടുന്നതാണ് ഇലന്തൂര്‍ നരബലി. നരബലിയും മൃഗബലിയുമൊക്കെ നിറഞ്ഞാടുന്ന പ്രാചീന കാലത്തിലേക്കുള്ള കേരളത്തിന്‍റെ പോക്ക് ഇന്ന് നമ്മുടെ നാടിന്‍റെ മറ്റൊരു കാലമാറ്റമായി ഇരുട്ടില്‍ തന്നെ ഉണ്ടായിരുന്നു ആരുമറിയാതെ. വിപ്ലവവും പുരോഗമനവും ആളിക്കത്തുമ്പോഴും അതിനകത്ത് ആരുമറിയാതെ അന്ധവിശ്വാസവും അനാചാരങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് ഇലന്തൂരിലെ നരബലി തുറന്നു കാട്ടുന്നത്.…
അച്ഛന്റെ ബലികൂടീരത്തിനടുത്തെത്തുമ്പോള്‍ വീശുന്ന ആ കാറ്റിന് അച്ഛന്റെ പെര്‍ഫ്യൂമിന്റെ മണമാണ്; പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കലാഭവന്‍ മണിയുടെ മകള്‍
മലയാള സിനിമയിൽ ഒരിക്കലും നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ച നടനാണ് കലാഭവൻ മണി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെല്ലാം സജീവമായിരുന്ന കലാഭവൻ മണി കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്തേക്ക് കടന്നു. പതിറ്റാണ്ടുകളോളം ഹാസ്യനടനായി സിനിമകളിൽ തിളങ്ങിയ മണി പിന്നീട് നായകനായി വളർന്നു. നാടൻ പാട്ട് എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്നത് മണിയുടെ മുഖമാണ്. അഭിനയത്തിന് പുറമെ മണിയുടെ നാടൻ പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയിൽ നായകനായി തിളങ്ങിയപ്പോഴും മണി നാടൻപാട്ടുകൾ കൈവിട്ടില്ല. തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി കരൾ രോഗത്തെ തുടർന്ന് 2016 മാർച്ച് 6 നാണ് അന്തരിച്ചത്. 1995-ൽ സിബി മലയില്‍ സംവിധാനം ചെയ്ത “അക്ഷരം” എന്ന ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ സിനിമയിലെത്തിയ മണി, “സല്ലാപം” എന്ന ചിത്രത്തിലെ ചെത്തുകാരൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ…
ഒക്‌ലഹോമയില്‍ വീടിനു തീപിടിച്ച് എട്ടു പേർ മരിച്ചു
ഒക്‌ലഹോമ: ഒക്‌ലഹോമ ബ്രോക്കൻ ബോയിൽ അഗ്നിക്കിരയായ വീട്ടിൽ നിന്ന് എട്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ബ്രോക്കൻ ബൊ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഒക്‌ലഹോമ തലസ്ഥാനമായ തുൾസയിൽ നിന്നും 20 മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ നിന്നു തീ ഉയരുന്നതായി സമീപ വാസികൾ അറിയിച്ചതിനെ തുടർന്നാണ് അഗ്നിശമനാ സേനാംഗങ്ങൾ എത്തിച്ചേർന്നത്. തീ കെടുത്തി അകത്തു പ്രവേശിച്ചപ്പോൾ എട്ടു പേരു മരിച്ചു കിടക്കുന്നതാണു കണ്ടത്. മരണ കാരണം വ്യക്തമല്ലെങ്കിലും കൊലപാതകമായിരിക്കാമെന്ന നിഗമനത്തിലാണു പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സമീപവാസികൾ പറയുന്നത് ഈ വീട്ടിൽ ആറു കുട്ടികളും രണ്ടു മുതിർന്നവരുമാണ് താമസിച്ചിരുന്നതെന്നാണ്. ഇവർ തമ്മിലുള്ള ബന്ധവും വ്യക്തമല്ല. ബ്രോക്കൻ ബൊ വളരെ ശാന്തമായ ഒരു നഗരമാണെന്നും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കുമെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പൊലീസ് വക്താവ് ഈതൻ ഹച്ചിൻസൺ പറഞ്ഞു. യുഎസ് ബ്യൂറോ ഓഫ് ആൾക്കഹോൾ, ഫയർ ആംസ്, എക്സ്പ്ലോസീവ്…
യുക്രെയിനിന് അമേരിക്ക 275 മില്യൺ ഡോളർ അധിക സൈനിക സഹായം നല്‍കും
വാഷിംഗ്ടണ്‍: യുക്രെയ്ന്‍ സേനയെ ശക്തിപ്പെടുത്താന്‍ 275 മില്യൺ ഡോളറിന്റെ അധിക സൈനിക സഹായത്തിന്റെ പുതിയ പാക്കേജ് അമേരിക്ക തയ്യാറാക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ പാക്കേജിൽ വെടിമരുന്നും കൂടുതൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം (ഹിമാർസ്) ലോഞ്ചറുകളും ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രെയ്‌നിലേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക് തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. അതിനിടെ, കിയെവിന് കൂടുതൽ കൂടുതൽ ആയുധങ്ങൾ നൽകുന്നത് സംഘർഷം കൂടുതൽ വഷളാക്കുകയേയുള്ളൂവെന്ന് റഷ്യ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രെയിനില്‍ അധിനിവേശം ആരംഭിച്ചിട്ട് ഒമ്പതു മാസം കഴിഞ്ഞു. “ഉക്രെയ്നിൽ തുടർച്ചയായി ആയുധങ്ങൾ നിറയ്ക്കുന്നത് “സംഘർഷത്തെ വഷളാക്കുകയും ഉക്രേനിയൻ ഭാഗത്തിന് കൂടുതൽ വേദനാജനകമാക്കുകയും ചെയ്യും. പക്ഷേ, ഇത് ഞങ്ങളുടെ ലക്ഷ്യങ്ങളെയും അന്തിമഫലത്തെയും മാറ്റില്ല,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഈ മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രെയ്ൻ സംഘർഷത്തിൽ യഥാർത്ഥത്തിൽ യുഎസ്…
ഇന്ത്യന്‍ അമേരിക്കന്‍ സോനൽ ഷാ ടെക്‌സസ് ട്രിബ്യൂണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍
ഓസ്റ്റിന്‍ : ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, ഏഷ്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ സ്ഥാപകരിലൊരാളുമായ സോനല്‍ ഷായെ (54) ടെക്‌സസ് ട്രിബ്യൂണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ടെക്‌സസ് തലസ്ഥാനം ഓസ്റ്റിന്‍ ആസ്ഥാനമായി 2009 ല്‍ സ്ഥാപിച്ച ഓണ്‍ലൈന്‍ പത്രമാണ് ടെക്‌സസ് ട്രിബ്യൂണല്‍. 20 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഹൗസ് ന്യൂസ് ബ്യൂറോയായി വളര്‍ന്നു കഴിഞ്ഞു. ടെക്‌സസ് ട്രിബ്യൂണലിന് പ്രതിമാസം 4 മില്യണ്‍ സന്ദര്‍ശകരും, 175,000 വരിക്കാറുമുണ്ട്. സോനല്‍ ഷാ ഇപ്പോള്‍ യുനൈറ്റഡ് വെ തല്‍ക്കാലിക എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്. ഒബാമ ഭരണത്തില്‍ വൈറ്റ് ഹൗസ് ഓഫീസ് സോഷ്യല്‍ ഇനോവേഷന്‍ ആന്റ് പാര്‍ട്ടിസിപ്പേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ട്രഷററി ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കണോമിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. ടെക്‌സസ്സില്‍ ജനിച്ചു വളര്‍ന്ന് ഇപ്പോള്‍ ഹൂസ്റ്റണില്‍ സ്ഥിര താമസമാക്കിയ സോനല്‍ പുതിയ സ്ഥാനത്തേക്ക് ഏറ്റവും അര്‍ഹതപ്പെട്ട വ്യക്തിയാണെന്നും ട്രൈബ്യൂണ്‍ സ്ഥാപകന്‍ അറിയിച്ചു. ടെക്‌സസ്…
ചൈനയെ തടയാൻ ഇന്ത്യയുമായി പ്രതിരോധ ബന്ധം ശക്തിപ്പെടുത്താൻ യുഎസ് പദ്ധതിയിടുന്നു: പെന്റഗൺ
വാഷിംഗ്ടൺ: വ്യാഴാഴ്ച പുറത്തിറക്കിയ യുഎസ് നാഷണൽ ഡിഫൻസ് സ്ട്രാറ്റജി 2022 പ്രകാരം ചൈനയുടെ ആക്രമണത്തെ തടയുന്നതിനും തർക്കമുള്ള ഭൂ അതിർത്തികൾ പോലുള്ള പ്രദേശങ്ങളിലെ ഗ്രേ സോൺ ബലപ്രയോഗം പരിഹരിക്കുന്നതിനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്താൻ ബൈഡന്‍ ഭരണകൂടം പദ്ധതിയിടുന്നു. യുഎസ് ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ഈ പുതിയ രേഖ, വർദ്ധിച്ചുവരുന്ന ചൈനീസ് ആക്രമണത്തിനിടയിൽ ഈ മാസം ആദ്യം പുറത്തിറക്കിയ പ്രസിഡന്റ് ബൈഡന്റെ ദേശീയ സുരക്ഷാ തന്ത്രത്തിന് താഴെയുള്ള പ്രതിരോധ തന്ത്രമാണ്. “പിസിആർ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) ആക്രമണത്തെ തടയുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കുള്ള സ്വതന്ത്രവും തുറന്നതുമായ പ്രവേശനം ഉറപ്പാക്കുന്നതിനുമായി ഇന്ത്യയുമായുള്ള ഞങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളിത്തം ഡിപ്പാർട്ട്മെന്റ് മുന്നോട്ട് കൊണ്ടുപോകും,” രേഖയിൽ പറയുന്നു. ചൈനയാണ് ഏറ്റവും അനന്തരവും വ്യവസ്ഥാപിതവുമായ വെല്ലുവിളി ഉയര്‍ത്തുന്നത്. അതേസമയം, റഷ്യ വിദേശത്തും മാതൃരാജ്യത്തിനും സുപ്രധാനമായ യുഎസ് ദേശീയ താൽപ്പര്യങ്ങൾക്ക്…
യുഎസ്-ദക്ഷിണ കൊറിയ വ്യോമാഭ്യാസത്തിന് മുന്നോടിയായി ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു
ദക്ഷിണ കൊറിയയും അമേരിക്കയും ചേർന്ന് നടത്തിയ വലിയ തോതിലുള്ള സംയുക്ത സൈനിക നീക്കങ്ങളെത്തുടർന്ന് ഭീഷണികളും പ്രകോപനങ്ങളും നേരിടാൻ ലക്ഷ്യമിട്ട് കൊറിയൻ പെനിൻസുലയുടെ കിഴക്കൻ തീരത്ത് ഉത്തര കൊറിയ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ (എസ്ആർബിഎം) പ്രയോഗിച്ചു. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുള്ള ഗാങ്‌വോൺ പ്രവിശ്യയിലെ ടോങ്‌ചിയോൺ പ്രദേശത്ത് നിന്നാണ് എസ്ആർബിഎമ്മുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയയുടെ സൈന്യം വെള്ളിയാഴ്ച രാവിലെ പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സമയം രാവിലെ 11:59 നും (0259 GMT) 12:18 നും ഇടയിൽ ഗാംഗ്‌വോണിലെ ടോങ്‌ചോൺ പ്രദേശത്ത് നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത് കണ്ടെത്തിയതായി സൗത്ത് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. രാജ്യത്തിന്റെ സൈന്യം “നിരീക്ഷണം വർദ്ധിപ്പിച്ചതായും” അദ്ദേഹം കൂട്ടിച്ചേർത്തു. കൊറിയൻ അതിർത്തിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ടോങ്‌ചോൺ വിക്ഷേപണ കേന്ദ്രം. ദക്ഷിണ കൊറിയയും യുഎസും ചേർന്ന് 12 ദിവസത്തെ…
എലികളെ തുരത്താന്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ബില്‍ പാസ്സാക്കി
ന്യൂയോര്‍ക്ക്: അനിയന്ത്രിതമായി പെരുകുന്ന എലികളെ നിയന്ത്രിക്കുന്നതിന് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ പുതിയ ബില്‍ പാസ്സാക്കി. 2019 നേക്കാള്‍ 67 ശതമാനം എലികളാണ് 2022 ല്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും, ഇതു പൗരന്മാരുടെ സൈര്യജീവിതം തടസ്സപ്പെടുമെന്നും, ഇതിനെതിരെയാണ് റാറ്റ് ആക്ഷന്‍ പ്ലാന്‍ ഉള്‍പ്പെടുന്ന നാലു ബില്ലുകള്‍ ഇന്ന് ഒക്ടോബര്‍ 27 ന് വ്യാഴാഴ്ച ചേര്‍ന്ന് സിറ്റി കൗണ്‍സില്‍ യോഗം പാസ്സാക്കിയതു പൊതു ശത്രുവായിട്ടാണ് എലികളെ പരിഗണിക്കുന്നവരുടെ ബില്ലവതാരകരില്‍ ഒരാളായ ചി ഓബെ പറഞ്ഞു. വസ്തുവകകള്‍ നശിപ്പിക്കുകയും, ആഹാര പദാര്‍ത്ഥങ്ങള്‍ വിഷലിപ്തമാക്കുകയും, പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുകയും ചെയ്യുന്ന എലികളെ തുരത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള വകുപ്പുകളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം എലികളെ കുറിച്ചുള്ള പരാതികളുമായി 25,000 ടെലിഫോണ്‍ കോളുകളാണ് സിററിയില്‍ ലഭിച്ചത്. ഈ വര്‍ഷം ആദ്യ ഒമ്പതു മാസം 2,600 കോളുകളും ലഭിച്ചു. ഹെല്‍ത്ത് ആന്റ് മെന്റല്‍ ഹൈജിന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതു…
Upset Hindus seek apology from Taylor Swift for trivializing their revered doctrine of “karma”
Hindu devotees, upset about Taylor Swift’s new song “Karma”, are seeking apology from her for trivializing their serious and ancient religious doctrine of karma, calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that genuine seekers and devotees took the concept of karma very seriously; but Swift irreverently trivialized it for her mercantile or self-serving agenda; handling it frivolously; and equating karma with a boyfriend, cat purring on the lap, guy on the screen, breeze in hair, etc.; and included a lot of…