അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമായ എഡ്യു മിത്ര സംഘടിപ്പിച്ച ഇന്ത്യൻ ബഹിരാകാശ ശാസ്ത്രഒളിമ്പ്യാഡ് 2022 ന് തൃശൂർ വിദ്യ എഞ്ചിനീയർ കോളേജ് വേദിയായി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ 1300 കുട്ടികളിൽ നിന്നുമായി ഓൺലൈൻ എക്സാം വഴി തിരഞ്ഞെടുത്ത 150 കുട്ടികളാണ് ബഹിരാകാശ ശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുത്തത്. തുടർന്ന് നടന്ന ബഹിരാകാശ ഒളിമ്പ്യാഡിൽ ബഹിരാകാശ ശാസ്ത്ര പരീക്ഷയും പത്തോളം സെമിറാനുകളും കുട്ടികളുടെ പേപ്പർu പ്രസന്റെഷനും നടന്നു. ഇതിൽ നിന്നും തിരഞ്ഞെടുത്ത ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വിജയി ആയവർക്ക് ന്യൂട്ടോണിയൻ പരാബോളിക്ക് മിറർ ടെലിസ്കോപ്പ് സമ്മാനമായി നൽകി. മൂന്ന് ദിവസങ്ങളായി നടന്ന സഹവാസ ക്യാമ്പിൽ പത്തോളം സ്പേസ് സയൻസ് ക്ലാസ്സുകൾ നടന്നു. ഡോ. എൻ ഷാജി, ഡോ. ജിജോ പി ഉലഹന്നാൻ, മനോഷ് ടി. എം, ശരത് പ്രഭവ്, അനുരാഗ് എസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. അഞ്ച്, ആറ്, ഏഴ്…
Month: December 2022
കെ.പി.എ. ബഹ്റൈൻ സ്നേഹസ്പർശം എട്ടാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെയും പ്രവാസി ശ്രീയുടെയും നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച എട്ടാമത് കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ നായർ ഉത്ഘാടനം ചെയ്തു. കെ.പി. എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ച ചടങ്ങിന് വൈ. പ്രസിഡന്റ് കിഷോർ കുമാർ സ്വാഗതം പറഞ്ഞു, ട്രെഷറർ രാജ് കൃഷ്ണൻ , സെക്രെട്ടറി സന്തോഷ് കാവനാട്, അസ്സി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ 70 ഓളം പ്രവാസികൾ രക്തദാനവും, പ്ളേറ്റ്ലറ്റ് ദാനവും നടത്തി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, നവാസ് കരുനാഗപ്പള്ളി, നിഹാസ്, നാരായണൻ, സൽമാബാദ് ഏരിയ പ്രസിഡന്റ് ലിനീഷ് പി. ആചാരി…
നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെള്ളി മെഡൽ
ബാഗ്ലൂരിൽ വെച്ച് നടന്ന 60 മത് നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മിക്സഡ് റോളർ ഹോക്കി ഇനത്തിൽ വെള്ളിമെഡൽ നേടിയ കേരള ടീം അംഗം കാവ്യ. പുതിയകാവ് അമൃത വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. In the 60th National Roller Hockey Championship held at Bengaluru from 11th to 21st December, team Kerala bagged Silver Medal in Junior Mixed team category for the first time. Kavya A of XIth standard from Amrita Vidyalayalm Puthiyakavu was part of the Kerala team.
ഓക്ക്ലൻഡ് പൗരന്മാർ 2023-നെ സന്തോഷത്തോടെ സ്വാഗതം ചെയ്തു
ഓക്ലാൻഡ്: ലോകം പുതുവർഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങവേ, 2023-നെ ആദ്യമായി സ്വാഗതം ചെയ്തത് കിരിബാത്തി ദ്വീപുകളിലെ കിരിമതിയിലാണ്. ഇന്ന് (ഡിസംബർ 31-ന് ഉച്ചകഴിഞ്ഞ്) ദ്വീപു നിവാസികള്‍ പുതുവത്സരത്തെ വരവേറ്റു. പസഫിക് സമുദ്രത്തിൽ ഏകദേശം 811 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് കിരിബതി, പുതുവർഷത്തെ സ്വാഗതം ചെയ്ത ലോകത്ത് ആദ്യമായി ന്യൂസിലൻഡ്. ഓക്ലൻഡിൽ വർണ്ണാഭമായ വെടിക്കെട്ടുകളോടെയാണ് രാജ്യം 2023നെ വരവേറ്റത്. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ അവരുടെ തനതായ ആചാരങ്ങളോടും ആഘോഷങ്ങളോടും കൂടിയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ചിലയിടങ്ങളില്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് നടക്കുന്നത്.
ജനവാസമില്ലാത്ത ദ്വീപുകളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ; ലക്ഷദ്വീപിലെ 17 ദ്വീപുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി
കവരത്തി: ലക്ഷദ്വീപിന്റെ ഭാഗമായ ജനവാസമില്ലാത്ത 17 ദ്വീപുകളിലേക്കുള്ള അനധികൃത പ്രവേശനം നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. ദ്വീപുകളിൽ പ്രവേശിക്കാൻ ഇനി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമാണ്. ലക്ഷദ്വീപ് ജില്ലാ മജിസ്ട്രേറ്റിന്റെ സെക്ഷൻ 144 പ്രകാരമാണ് ഉത്തരവ്. ജനവാസമില്ലാത്ത ദ്വീപുകളിൽ രാജ്യദ്രോഹപരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നീക്കം. ഇനിമുതൽ അത്തരം ദ്വീപുകളിലേക്ക് പ്രവേശിക്കാൻ ദ്വീപുനിവാസികൾക്ക് കളക്ട്രേറ്റിൽ നിന്നുള്ള അനുമതി ആവശ്യമാണ്. ലഹരി മരുന്നുകളും ആയുധങ്ങളും മറ്റും ഒളിപ്പിക്കാനായി ഇവര്‍ ദ്വീപ് ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്നും ഇതിനാലാണ് ഇത്തരത്തിലുളള നിയന്ത്രണമെന്നും ഭരണകൂടം അറിയിച്ചു. ഉത്തരവ് ലംഘിച്ച് ദ്വീപുകളില്‍ പ്രവേശിക്കുന്നവര്‍ക്ക് ഐപിസി 188-ാം പ്രകാരം ഒന്ന് മുതല്‍ ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയും ചുമത്തും.
ഇന്ത്യയുടെ ഭൂപടം തെറ്റായി വാട്സ്ആപ്പ് ട്വീറ്റ് ചെയ്തു; പിശക് പരിഹരിക്കാൻ പ്ലാറ്റ്ഫോമിനോട് ആവശ്യപ്പെട്ട് ഐടി മന്ത്രിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡൽഹി: സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോം ട്വീറ്റ് ചെയ്ത വീഡിയോയിൽ കാണിച്ചിരിക്കുന്ന ഇന്ത്യയുടെ തെറ്റായ ഭൂപടം ശരിയാക്കാൻ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ശനിയാഴ്ച വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്ന, അല്ലെങ്കിൽ ഇന്ത്യയിൽ ബിസിനസ്സ് തുടരാൻ ആഗ്രഹിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളും ശരിയായ മാപ്പുകൾ ഉപയോഗിക്കണമെന്നും എന്നും മന്ത്രി വ്യക്തമാക്കി. “പ്രിയ @WhatsApp – ഇന്ത്യാ മാപ്പ് പിശക് എത്രയും വേഗം പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു”, ഇന്ത്യയുടെ തെറ്റായ ഭൂപടം കാണിക്കുന്ന പുതുവർഷവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോം ഇട്ടതിന് തൊട്ടുപിന്നാലെ ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു. പുതുവത്സര തലേന്ന് തത്സമയ സ്ട്രീമിനെക്കുറിച്ച് വാട്ട്സ്ആപ്പ് നടത്തിയ വീഡിയോ പോസ്റ്റ് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ തെറ്റായ ഭൂപടം കാണിക്കുന്ന ഭൂഗോളത്തെ ചിത്രീകരിച്ചു.
2022ലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു: എൻസിപി
2022 അവസാനിക്കുകയും 2023 ഞായറാഴ്ച ആരംഭിക്കുകയും ചെയ്യുമ്പോൾ, NCP മോദി സർക്കാരിനെ അതിന്റെ വാഗ്ദാനങ്ങളെക്കുറിച്ചും അവ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതെങ്ങനെയെന്നും ഓർമ്മിപ്പിച്ചു. “ഇപ്പോൾ നമുക്ക് 2022-ൽ ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ, ബിജെപി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ രാജ്യം പുനഃപരിശോധിക്കേണ്ട സമയമാണിത്. 2022ൽ വാഗ്ദാനം ചെയ്ത 10 ശതമാനത്തിൽ നിന്ന് ജിഡിപി 6.5% ആണ്. കർഷക വരുമാനം ഇരട്ടിയാക്കുകയോ 100% ജലസേചനം നേടുകയോ ചെയ്തിട്ടില്ല,” പാർട്ടി മുഖ്യ വക്താവ് മഹേഷ് തപസെ പറഞ്ഞു. എല്ലാവർക്കും വീടുകൾ എവിടെ?: മോദി സർക്കാരിനോട് എൻസിപി 2022ൽ എല്ലാവർക്കും വാഗ്ദാനം ചെയ്ത വീടുകൾ എവിടെയാണ്? എൻസിപി നേതാവ് ചോദിച്ചു. “പോഷകാഹാരക്കുറവ് നിർമാർജനം, 24×7 വൈദ്യുതി, എല്ലാ ഗ്രാമപഞ്ചായത്തുകളിലും 100% ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി, എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത, 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ,” എന്നിവയായിരുന്നു മോദി സർക്കാരിന്റെ ചില അവകാശവാദങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.…
മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പാ (MAT) യുടെ 2023 ലെ കമ്മിറ്റിയില്‍ വനിതാ നേതൃത്വം!
മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (MAT ) 2023 – 2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇത്തവണ MAT നെ നയിക്കുന്നത് വനിതകൾ മാത്രം ഉള്ള ഭരണസമിതി ആയിരിക്കും എന്നതാണ് ഈ നേതൃത്വത്തിനെ വ്യത്യസ്തമാക്കുന്നത്. സുനിത ഫ്ളവർഹിൽ (പ്രസിഡന്റ് ), ജിഷ തത്തംകുളം (വൈസ് പ്രസിഡന്റ് ), ഷിറ ഭഗവാട്ല (സെക്രട്ടറി), അനഘ ഹരീഷ് (ട്രഷറര്‍), പ്രീത കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറി) രശ്മി മേനോൻ (ജോയിന്റ് ട്രെഷറർ ) റോസമ്മ മാത്തുക്കുട്ടി (സീനിയർ ഫോറം കോഓർഡിനേറ്റർ ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ ), സ്മിത മന്നാഡിയാർ (MAT ഗാർഡൻ ക്ലബ് കോഓർഡിനേറ്റർ), അനീറ്റ കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ) എന്നിവരാണ് പുതിയ കമ്മിറ്റിയിൽ അംഗങ്ങൾ ആയിട്ടുള്ളത്. അത്യധികം ജനകീയമായി പരിപാടികൾ ആസൂത്രണം ചെയ്യുക, വനിതകൾക്ക് പ്രാതിനിധ്യം കൊടുത്തുകൊണ്ടും അവരെ മുൻ നിരയിലേക്കെത്തിച്ചു…
ഫൊക്കാനയുടെ പുതുവത്സര ആശംസകൾ
2022 ന് സന്തോഷകരമായ യാത്രയയപ്പ്. എല്ലാ സ്വപ്നങ്ങളും പൂവിട്ടുകൊണ്ട് 2023 പുതുവര്‍ഷം ഏവർക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍ത്ഥമായി ഫൊക്കാന പ്രാര്‍ത്ഥിക്കുന്നു. ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽവന്നു വളരെ അധികം ചാരിറ്റി പ്രവർത്തങ്ങൾ ഉൾപ്പെടെ ഫൊക്കാനയുടെ പ്രവർത്തനം നല്ല രീതിൽ പോകുന്നു. അമേരിക്കന്‍ മലയാളികളുടെ അഭിമാനവുമായി ഫൊക്കാന വളര്‍ന്നു മായാത്ത മുദ്രകള്‍ പതിപ്പിച്ചു അതിന്റെ പ്രയാണം നടന്നുകൊണ്ടേയിരിക്കുന്നു. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകളും ഉണ്ടാക്കിയിട്ടുെണ്ടങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ ഉറപ്പോടെ തന്നെ നിലനിൽക്കുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. പുതുവര്‍ഷം എന്നത് പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പാണ് ലോകമെമ്പാടുമുള്ള ഏവര്‍ക്കും സമ്മാനിക്കുന്നത്. ജനിച്ച നാടും വീടും വിട്ട് പ്രവാസികളായി നാം ഇവിടെ ജീവിക്കുബോഴും ,നമ്മുടെ സംസ്കാരം കാത്തുസൂഷിച്ചുകൊണ്ടു അമേരിക്കൻ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന്…
സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക മള്‍ട്ടി പര്‍പ്പസ് ഹാള്‍ ശിലാസ്ഥാപനം – ജനുവരി 1 ന് ഞായറാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകകയ്ക്കു വേണ്ടി പുതുതായി നിർമ്മാണം നടത്തുന്ന മൾട്ടി പർപ്പസ് ഹാളിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ശിലാസ്ഥാപനവും മലങ്കര ഓർത്തഡോൿസ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപോലീത്താ 2023 ജനുവരി 1 നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നിർവഹിക്കും. രാവിലെ 7.45 ന് ദേവാലയാങ്കണത്തിൽ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവകാംഗങ്ങൾ കത്തിച്ച മെഴുകുതിരിയും മുത്തുക്കുടയുമായി ഭക്തിപുരസരം സ്വീകരിക്കും. 8 മണിക്ക് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം അഭിവന്ദ്യ തിരുമേനി വി.കുർബാനയ്ക്കു കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ വികാരി, അസ്സോസിയേഷൻ അംഗങ്ങൾ, ഭദ്രാസന അസംബ്ലി പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കും. 11:30 ന് ഗ്രൗണ്ട് ബ്രേക്കിങ് സെറിമണിയും ശിലാസ്ഥാപനവും നടത്തപ്പെടും. തുടർന്ന് ആത്മീയ സംഘടനകളിലെ അംഗങ്ങളുമായി മെത്രാപ്പൊലീത്ത…