ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിജയകരമായ ജി 20 പ്രസിഡൻസിക്ക് ആശംസകൾ നേരുന്നതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ട്വീറ്റ് ചെയ്തു. റഷ്യ അഴിച്ചുവിട്ട തന്റെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ പരാമർശിച്ച്, ജി 20 ലാണ് താൻ സമാധാന സൂത്രവാക്യം ആരംഭിച്ചതെന്നും അത് നടപ്പിലാക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം താൻ കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിലെ മാനുഷിക സഹായത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി മോദിയോട് സെലൻസ്‌കി നന്ദി പറഞ്ഞു. “ഞാൻ പ്രധാനമന്ത്രി മോദിയുമായി ഒരു ഫോൺ കോൾ നടത്തി, വിജയകരമായ ജി 20 പ്രസിഡന്റ് സ്ഥാനം ലഭിച്ചതില്‍ ആശംസ അറിയിച്ചു. ഈ പ്ലാറ്റ്‌ഫോമിലാണ് ഞാൻ സമാധാന സൂത്രവാക്യം പ്രഖ്യാപിച്ചത്, ഇപ്പോൾ അത് നടപ്പിലാക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം ഞാൻ പ്രതീക്ഷിക്കുന്നു. യുഎന്നിലെ മാനുഷിക സഹായത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറഞ്ഞു,” ഉക്രേനിയൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൈവ് ചർച്ചകൾ…
Month: December 2022
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 25): ജോണ്‍ ഇളമത
മൈക്കിള്‍ആന്‍ജലോയുടെ മുമ്പില്‍ കാലം ഒരു കഴുകനെപ്പോലെ പറന്നു. ജീവിതം ഇനിയും എത്രനാള്‍കൂടിയുണ്ട്? നിനച്ചിരിക്കാത്ത നേരത്ത് പലതും സംഭവിക്കുന്നു. എങ്കിലും ഇത്രകാലം കരുണാനിധിയായ ദൈവം കാത്തു. ഒരുപക്ഷേ, ദൈവത്തിന് ഒരു പദ്ധതിയുണ്ടാകാം. ജനനം ഒരു നിയോഗമാണ്. നിയോഗം പൂര്‍ത്തിയാക്കാനുള്ള ജന്മങ്ങളിലൂടെയാകാം ഒരോ കാലങ്ങളിലും ഒരോരോ ജന്മങ്ങള്‍ നിശ്ചയിച്ച് ദൈവം പ്രതിഭകളാക്കാന്‍ ഒരോരുത്തരെ തിരിഞ്ഞ് ഭൂമിയിലേക്കയയ്ക്കുന്നത്. അങ്ങനെ ഒരു ജന്മമായിരിക്കില്ലേ തന്റേതെന്ന് ആരു കണ്ടു! മൈക്കിള്‍, ആ കാലത്തൊക്കെ വിറ്റോറിയ കൊളോണ എന്ന സുന്ദരിയായ കവയിത്രിയുമായി ഏറെ അടുപ്പത്തിലായിരുന്നു. കര്‍ദിനാള്‍ ഡി മെഡിസി, ലിയോ പത്താമനെന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെട്ട സ്ഥാനാരോഹണച്ചടങ്ങില്‍ വെച്ചാണ് അവളെ കണ്ടുമുട്ടിയത്. അതും പരിചയപ്പെടുത്തിയത് റാഫേല്‍! റാഫേല്‍ ഇന്നില്ല. ഇന്നോളം ആ പരിചയം നിലനില്‍ക്കുന്നു. അതിലപ്പുറം അവളുമായി വളരെ അടുത്തിരിക്കുന്നു. ഒരു പഴകിയ വീഞ്ഞുപോലെ ലഹരി ഉണര്‍ത്തുന്നതുതന്നെ അവളുടെ സാമീപ്യം. മദ്ധ്യവയസ്ക എങ്കിലും അവള്‍…
ക്രിസ്മസ് രാവില്‍ കമല ഹാരിസിന്റെ വീടിന്റെ സമീപം എത്തിയത് മൂന്ന് ബസ് നിറയെ അനധികൃത കുടിയേറ്റക്കാര്‍
വാഷിംഗ്ടണ്‍: ക്രിസ്മസ് തലേന്ന് യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വീടിനു സമീപം അപ്രതീക്ഷിതമായി എത്തിയത് 130 കുടിയേറ്റക്കാരേയും വഹിച്ചുള്ള മൂന്ന് ബസ്സുകള്‍. മുപ്പത്തിയാറു മണിക്കൂര്‍ അതികഠിനമായ തണുപ്പിനെ അതിജീവിച്ചാണ് ബസ്സുകളിലെ യാത്രക്കാര്‍ ഇവിടെ എത്തിചേര്‍ന്നത്. ടെക്‌സസ്സില്‍ നിന്നും ഗവര്‍ണ്ണറുടെ നിര്‍ദ്ദേശപ്രകാരം അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറുന്ന അനധികൃത കുടിയേറ്റക്കാരെ ന്യൂയോര്‍ക്കിലേക്ക് ബസ്സില്‍ കയറ്റി അയയ്ക്കുകയാണ് പതിവ്. ടെക്‌സസ് ഡിവിഷന്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ന്യൂയോര്‍ക്കിലേക്ക് കയറ്റി അയച്ച മൂന്ന് ബസ്സിലെ യാത്രക്കാരാണ് വഴിയില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് വാഷിംഗ്ടണിലേക്ക് എത്തിയത്. ഇവരെ പ്രതീക്ഷിച്ചു നിന്നിരുന്ന വളണ്ടിയര്‍മാര്‍ വാഷിംഗ്ടണില്‍ എത്തിയ, ശരിയായ വസ്ത്രം പോലും അതിശൈത്യത്തെ അതിജീവിക്കുവാന്‍ ഇല്ലാതിരുന്ന ഇവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും, ഫൂഡുകളും നല്‍കിയതെന്ന് മൈഗ്രന്റ് സോളിഡാരിറ്റി മൂച്ചല്‍ എയ്ഡ് നെറ്റ് വര്‍ക്ക് ഓര്‍ഗനൈസര്‍ മാധവി ബായ് പറഞ്ഞു. 20 ഡിഗ്രിയില്‍ താഴെയായിരുന്നു ഇവിടത്തെ താപനില. രാഷ്്ട്രീയ…
കുണ്ടറ അസോസിയേഷൻ വാർഷികം ആഘോഷിച്ചു
ഹൂസ്റ്റൺ : കുണ്ടറ അസോസിയേഷന്റെ പതിനെട്ടാമതു വാർഷിക യോഗം സ്റ്റാഫോർഡിലുള്ള മാത്യു വൈരമണിന്റെ വസതിയിൽ പ്രസിഡന്റ് കെ. കെ. ജോണിന്റെ അധ്യക്ഷതയിൽ നടന്നു. കെ. കെ. ജോൺ എല്ലാവരെയും സ്വാഗതം ചെയ്തു. സി. എം. ജോൺ വചന ശുശ്രൂഷ നിർവഹിച്ചു. മാത്യു ജോർജുകുട്ടി വേദഭാഗം വായിക്കുകയും ജെയിംസ് സാമൂവേലും രാജൻ ഡാനിയേലും പ്രാർഥിക്കുകയും ചെയ്തു. കുണ്ടറ അസോസിയേഷന്റെ പുതിയ ട്രഷററായി രാജൻ ഡാനിയേലിനെ തിരഞ്ഞെടുത്തു. സെക്രട്ടറി ഡോ. മാത്യു വൈരമൺ എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. മുഖത്തല, മുളവന, കുണ്ടറയുടെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നു ഹൂസ്റ്റണിലും സമീപ സിറ്റികളിലും താമസിക്കുന്ന ഒരു കൂട്ടം ആളുകൾ ഈ യോഗത്തിൽ സംബന്ധിച്ചു. ഫിലഡൽഫിയായിൽ താമസിക്കുന്ന കുണ്ടറ സ്വദേശിയായ എബി ജോൺ ഈ യോഗത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തു.
ഹിമപാതത്തിലും അതിശൈത്യത്തിലും മരിച്ചവരുടെ സംഖ്യ 34 ആയി
ന്യൂയോർക്ക് : നോർത്ത് അമേരിക്കയില്‍ ഗുരുതരമായി തുടരുന്ന ഹിമപാതത്തിലും അതിശൈത്യത്തിലും ശീത കൊടുങ്കാറ്റിലും മരിച്ചവരുടെ സംഖ്യ 34 ആയി. അതിശക്തമായി തുടരുന്ന ‘ബോംബ് സൈക്ലോണ്‍’ എന്നറിയപ്പെടുന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അമേരിക്കയിലെ 60 ശതമാനത്തോളം പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ശീതക്കാറ്റ് വൈദ്യുതി വിതരണത്തെയും കാര്യമായി ബാധിച്ചു. ക്രിസ്തുമസ്സ് ദിനത്തിൽ രാജ്യവ്യാപകമായി 259785 വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങി..ആയിരക്കണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി.
ടെക്‌സസ് എ & എം വിദ്യാര്‍ത്ഥിയെ ഓസ്റ്റിനില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഓസ്റ്റിന്‍: ഡിസംബര്‍ 16ന് കാണാതായ ടെക്‌സസ് എ & എം വിദ്യാര്‍ത്ഥി റ്റേനര്‍ ഹോംഗിന്റെ (22) മൃതദ്ദേഹം ഡിസംബര്‍ 23 ശനിയാഴ്ച ഓസ്റ്റിനില്‍ കണ്ടെത്തിയതായി കോളേജ് സ്‌റ്റേഷന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. റ്റേനറിനെ കാണാതായ ദിവസമാണ് ഗ്രാജുവേഷനില്‍ സാക്ഷികളാകേണ്ടിന് മാതാപിതാക്കളും കുടുംബാംഗങ്ങളും കോളേജ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. ഗ്രാജുവേഷന് മുമ്പ് എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കേണ്ടതിനുള്ള ക്രമീകരണവും ചെയ്തിരുന്നു. എന്നാല്‍ റ്റാനര്‍ ഭക്ഷണത്തിനെത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണും ഓഫ് ചെയ്തിരുന്നു. വെള്ളിയാഴ്ച കാണാതായതു മുതല്‍ പല സ്ഥലങ്ങളിലും റ്റാനറുടെ കാര്‍ വീഡിയോയില്‍ കണ്ടെത്തി. 2009 സില്‍വര്‍ ലക്‌സു കാറിലായിരുന്നു വിദ്യാര്‍ത്ഥിയെ അവസാനമായി കാണുന്നത്. കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ കാര്‍ കണ്ടെത്തിയത് പെനി ബെക്കര്‍ പാലത്തിന് സമീപമാണ്. അവിടെ തന്നെയായിരുന്നു റ്റാനറുടെ മൃതദ്ദേഹവും. റ്റാനറുടെ തിരോധാനം അവിശ്വസീനയമാണെന്നാണ് അമ്മാവന്‍…
റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന് നവ നേതൃത്വം
ഡാളസ്: കേരളാ പെന്തകോസ്തൽ റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന്റെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ) എന്നിവരെയാണ് എക്സിക്യൂട്ടിവ് സ്ഥാനത്തേയ്ക്ക് ഐക്യകണ്ഠേന ജനറൽ ബോഡി അംഗീകരിച്ചത്. ഡിസംബർ 18-ന് ഗാർലന്റിലെ മൗണ്ട് സിനായി ചർച്ചിൽ വച്ചുനടന്ന റൈറ്റേഴ്‌സ് ഫോറം വാർഷികയോഗത്തിൽ മുൻ ഭാരവാഹികളായ പാസ്റ്റർ ജോൺസൺ സഖറിയ(പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറർ) എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. കോവിഡിന്റെ പ്രതിസന്ധിഘട്ടത്തിലും നല്ല നിലയിൽ റൈറ്റേഴ്‌സ് ഫോറം പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച മുൻ ഭാരവാഹികളെ ജനറൽബോഡി അഭിനന്ദിക്കുകയുണ്ടായി. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട തോമസ് മുല്ലയ്ക്കൽ എഴുത്തുകാരൻ, ഗ്രന്ഥകാരൻ, അദ്ധ്യാപകൻ, പ്രഭാഷകൻ, സഭാശുശ്രൂഷകൻ എന്നീ നിലകളിൽ ക്രിസ്തീയ മണ്ഡലത്തിൽ സജീവമാണ്. എക്സ്പ്രസ് ഹെറാൾഡ് എന്ന ഓൺലൈൻ പത്രത്തിന്റെ പത്രാധിപർ കൂടിയായ രാജൂ തരകൻ ക്രിസ്തീയ- സെക്കുലർ…
“ഞങ്ങൾ ജനിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു”: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കിയ താലിബാനെതിരെ അഫ്ഗാൻ സ്ത്രീകൾ
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് രാജ്യത്ത് എല്ലാ വിദ്യാഭ്യാസവും നിരോധിക്കാനും കഴിഞ്ഞ ഒരു വർഷമായി അവരുടെ സ്വാതന്ത്ര്യങ്ങൾ ക്രമാനുഗതമായി ഇല്ലാതാക്കാനും ഭരണകൂടം തീരുമാനിച്ചതിന് ശേഷം താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകള്‍ ഒരു പേടിസ്വപ്നത്തിലൂടെ കടന്നുപോകുന്നതായി റിപ്പോര്‍ട്ട്. താലിബാൻ കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് സ്വകാര്യ, പൊതു സർവ്വകലാശാലകളിൽ ചേരുന്നത് നിർത്താൻ ഉത്തരവിട്ടിരുന്നു. മിഡിൽ സ്കൂളിൽ നിന്നും ഹൈസ്കൂളിൽ നിന്നും പെൺകുട്ടികളെ വിലക്കി, മിക്ക തൊഴിൽ മേഖലകളിൽ നിന്നും സ്ത്രീകളെ വിലക്കുകയും പൊതുസ്ഥലങ്ങളിൽ തല മുതൽ കാൽ വരെ വസ്ത്രം ധരിക്കാൻ ഉത്തരവിടുകയും ചെയ്തു. പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾക്ക് വിലക്കുണ്ട്. “സ്ത്രീകളുടെ തലവെട്ടാൻ അവർ ഉത്തരവിട്ടിരുന്നെങ്കിൽ, അതായിരുന്നു ഈ നിരോധനത്തേക്കാൾ നല്ലത്. ഇത്ര നിർഭാഗ്യവാരായിരുന്നെങ്കില്‍, ഞങ്ങള്‍ ജനിക്കരുതായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകത്ത് എന്റെ നിലനിൽപ്പില്‍ ഞാൻ ഖേദിക്കുകയാണ്. മൃഗങ്ങളേക്കാൾ മോശമായാണ് താലിബാന്‍ ഞങ്ങളോട് പെരുമാറുന്നത്. മൃഗങ്ങൾക്ക് സ്വന്തമായി എവിടെയും…
മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകളും മെമ്മറി കാര്‍ഡുകളും പണവും മോഷ്ടിച്ച യുവാക്കളെ അറസ്റ്റു ചെയ്തു
തിരുവനന്തപുരം: മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകള്‍ മോഷ്ടിച്ച സംഘത്തിലെ രണ്ടുപേരെ അറസ്റ്റു ചെയ്തു. വർക്കല രാമന്തളി കനാൽ പുറമ്പോക്കില്‍ വിഷ്ണു (28), രാമന്തളി കനാൽ പുറമ്പോക്കില്‍ സബീന മൻസിലിൽ അബു എന്ന് വിളിക്കുന്ന അബൂബക്കർ (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വർക്കല മൈതാനത്തെ മൊബൈൽ കട കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബുകളും പണവും കവർന്ന കേസിലാണ് ഇവർ പിടിയിലായത്. നിരവധി മോഷണകേസുകളിൽ പ്രതിയായ വിഷ്ണു മോഷണക്കേസിൽ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാര പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്രതീക്ഷിതമായി രണ്ടര കോടിയോളം രൂപ ബാങ്ക് അക്കൗണ്ടിലെത്തി; ആ പണം ധൂര്‍ത്തടിച്ച് ആഡംബര ജീവിതം നയിച്ച യുവാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായി
തൃശൂർ: ഒറ്റരാത്രികൊണ്ട് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 2.44 കോടി രൂപ! പണം എങ്ങനെയോ അബദ്ധത്തില്‍ വന്നു ചേര്‍ന്നതാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ആ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച യുവാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയിലുമായി. ആദ്യം അവര്‍ ചെയ്തത് 4 ആപ്പിൾ ഐഫോണുകൾ വാങ്ങുകയായിരുന്നു. പിന്നീട് അവരുടെ പേരിലുള്ള ബാങ്ക് വായ്പകള്‍ തിരിച്ചടച്ചും ഓൺലൈൻ വ്യാപാരം നടത്തിയും പണം ചിലവഴിച്ചു. അബദ്ധം പറ്റിയത് ബാങ്ക് അറിഞ്ഞപ്പോഴേക്കും യുവാക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും അവശേഷിച്ചിരുന്നില്ല. ഇതോടെ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. തൃശൂർ അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നീ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ഏതാനും ദിവസം മുൻപാണു സംഭവം. വർഷങ്ങളായി ഓൺലൈൻ ട്രേഡിങ് നടത്തുന്നവരാണു യുവാക്കൾ. ഇതിലൊരാൾ മൊബൈൽ ഫോൺ ഷോറൂമിലെ ജീവനക്കാരനുമാണ്.…