കോഴിക്കോട്: കൊയാലാണ്ടി പൊയിൽകാവിൽ 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവിനെ അറസ്റ്റു ചെയ്ത് പോക്സോ ചുമത്തി ജയിലിലടച്ചു. കാപ്പാട് സ്വദേശി അബൂബക്കറിനെ (62) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. 17-ാം തീയതി ശനിയാഴ്ച ഉച്ചയോടെയാണ് പള്ളിക്കുനി സ്വദേശിനിയായ റിഫ എന്ന 19കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂടാടി മലബാർ കോളജ് ഡിഗ്രി വിദ്യാർഥിനിയായിരുന്നു പെണ്‍കുട്ടി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് ഇയാള്‍ പേരക്കുട്ടിയെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ ലൈംഗിക പീഡനത്തെക്കുറിച്ച് പോലീസിന് ബോദ്ധ്യപ്പെട്ടതും അറസ്റ്റ് രേഖപ്പെടുത്തിയതും. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തുകയാണ് ചെയ്തത്. ഇയാള്‍ വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് റിഫയെ കോഴിക്കോട്ടെ…
Month: December 2022
മലപ്പുറം നേരിടുന്നത് ഭീകര വിവേചനം; പുതിയ ജില്ല അനിവാര്യം: വെൽഫയർ പാർട്ടി
മലപ്പുറം: പുതിയ ജില്ല വേണ്ട എന്ന വിജയരാഘവന്റെ പ്രസ്താവന, സിപിഎം മലപ്പുറത്തോട് സ്വീകരിച്ചു കൊണ്ടിരിക്കുന്ന മനോഭാവത്തിന്റെ പ്രതികരണമെന്ന് വെൽഫയർ പാർട്ടി നാസർ കീഴുപറമ്പ്. അടിസ്ഥാന സൗകര്യങ്ങളുടെയും ഭരണസംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ മലപ്പുറം നേരിടുന്നത് ഭീകര വിവേചനമാണ്. മലപ്പുറം ജില്ലയോട് കേരളം ഭരിച്ച ഇടതു- വലതു മുന്നണികൾ പതിറ്റാണ്ടുകളായി തുടരുന്ന വികസന വിവേചന ഭീകരതയാണ് പുതിയ ജില്ല എന്ന ആവശ്യം ശക്തമാക്കുന്നത്. മലപ്പുറം ജില്ലയുടെ വികസനകാര്യമുന്നയിക്കുമ്പോൾ മതത്തോട് ചേർത്തു കെട്ടി വക്രീകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ കുടിലബുദ്ധി മലപ്പുറത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മലപ്പുറത്തിന്റെ വികസനത്തിന് പുതിയ ജില്ല എന്ന ആവശ്യം ശക്തമാക്കി വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തരവും ജില്ലാ രൂപീകരണ കാലം തൊട്ടും മലപ്പുറത്തോടുള്ള ഭരണകൂട വിവേചനം വ്യക്തമാണ്. വിദ്യാഭ്യാസ – ആരോഗ്യ – തൊഴിൽ മേഖലയിലും ഭരണസംവിധാനങ്ങളുടെ എണ്ണത്തിലും ജനസംഖ്യാനുപാതികമായ നീതി മലപ്പുറത്തോട്…
അന്താരാഷ്ട്ര അക്കാദമിക ശില്പശാല സംഘടിപ്പിച്ചു
തിരൂർക്കാട് ഇലാഹിയ കോളേജിന്റെയും നസ്റ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബി ദിനാചരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര അക്കാദമിക ഇലാഹിയ കോളേജിൽ ശില്പശാല സംഘടിപ്പിച്ചു. യമനിലെ സൻആ യൂണിവേഴ്സിറ്റിയിലെ അറബിക് ഡിപ്പാർട്ട്മെൻറ് ഫാക്കൽറ്റി അബ്ദുൽ ഖാദർ അഹ്മദ് അബ്ദുല്ല അൽ ഹംസി അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ. പി സുബൈർ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലായി ഡോ. അബ്ദുല്ല നജീബ് ( അസിസ്റ്റൻറ് പ്രൊഫസർ , സുല്ലമുസ്സലാം അറബി കോളേജ് അരീക്കോട്), ഹാരിസ് മുഹമ്മദ് ( വൈസ് പ്രിൻസിപ്പാൾ ഇലാഹിയ കോളേജ് ) എന്നിവർ അക്കാദമിക് സെഷനുകൾ നയിച്ചു. പരിപാടിയിൽ നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റ് വൈസ് ചെയർമാൻ എം ടി അബൂബക്കർ മൗലവി, ഇലാഹിയ കോളേജ് പ്രിൻസിപ്പാൾ എംഐ അനസ് മൻസൂർ എന്നിവർ സംസാരിച്ചു.
ആംബുലന്‍സിനുള്ളില്‍ വെച്ച് സഹപ്രവര്‍ത്തരായ യുവതികളെ കടന്നു പിടിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍
ഇടുക്കി: ആംബുലന്‍സിനുള്ളില്‍ വെച്ച് സഹപ്രവര്‍ത്തരായ യുവതികളെ കടന്നു പിടിക്കാന്‍ ശ്രമിച്ച ഡ്രൈവറെ അറസ്റ്റു ചെയ്തു. ഇടുക്കിയിലെ തടിയമ്പാടിന് സമീപം വെച്ചാണ് ആംബുലന്‍സ് ഡ്രൈവറായ ചെറുതോണി സ്വദേശി കഥളിക്കുന്നേല്‍ ലിസണ്‍ യുവതികളെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. ചെറുതോണിയിലുള്ള സ്വകാര്യ ലാബിലെ ആംബുലന്‍സ് ഡ്രൈവറാണ് ലിസൺ. ഇതേ ലാബിലെ ജീവനക്കാരായ രണ്ടു യുവതികളെയാണ് ലിസൺ കടന്നു പിടിച്ചത്. ലാബിലെ ജീവനക്കാരുടെ ക്രിസ്മസ് ആഘോഷത്തിന് ശേഷം ഇരുവരെയും ആംബുലന്‍സില്‍ വീട്ടിലെത്തിക്കാന്‍ ലാബുടമ ലിസണെ നിയോഗിച്ചിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി പറയുന്നു. മദ്യ ലഹരിയില്‍ തടിയമ്പാടിന് സമീപത്ത് വച്ച് യുവതികളെ വാഹനം ഒടിക്കുന്നതിനിടയില്‍ കടന്നു പിടിച്ചു എന്നാണ് പരാതി. പ്രശ്നമാകുമെന്ന് മനസിലായ ലിസണ്‍ യുവതികളുടെ പിന്നാലെയെത്തി അനുനയിപ്പിച്ച് വാഹനത്തില്‍ വീട്ടില്‍ തിരിച്ചെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ട്യൂഷൻ മാസ്റ്ററെ റിമാന്‍ഡ് ചെയ്തു
തൃശൂർ: അശ്ലീല ചിത്രങ്ങൾ കാണിച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. ചാവക്കാട് നഗരത്തിൽ ട്യൂഷൻ സെന്റർ നടത്തുന്ന മണത്തല ബേബിറോഡ് കുന്നത്ത് വീട്ടിൽ ശ്രീജിത്ത് എന്ന 32കാരനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലോക മലയാളികൾക്ക് ഫൊക്കാനയുടെ ക്രിസ്തുമസ് ആശംസകൾ
വിശുദ്ധിയുടെ പുണ്യവുമായി വീണ്ടും ഒരു ക്രിസ്തുമസ് കാലം വന്നെത്തി. ലോകം മുഴുവന്‍ ക്രിസ്തുമസിനെ വരവേല്‍ക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. ഒത്തൊരുചേരലുകളുടെയും സന്തോഷത്തിന്റെയും ദിനങ്ങളാണിത്. ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ലോകമലയാളികൾക്ക് ഫൊക്കാനയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നടന്ന തിരുഅവതാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് എളിമയുടേയും ലാളിത്യത്തിന്റെയുംസന്ദേശമാണ്. ഇല്ലായ്മയും ദാരിദ്ര്യവും, നിരാശ്രയത്വവും സഹനവും കൈമുതലാക്കിയ, ജനകോടികളുടെ പ്രതീക്ഷയായിട്ടാണ് ക്രിസ്തുദേവൻ അവതാരം ചെയ്തത്. അമേരിക്കയെ സംബന്ധിച്ച് ക്രിസ്‌തുമസ് ഒരു സാംസ്‌ക്കാരിക വിശേഷ ദിനമാണ്. അത് വൈവിദ്ധ്യമാര്‍ന്ന വിവിധ സംസ്‌ക്കാരങ്ങളുടെ ഒത്തുചേരലും ആഘോഷങ്ങളുമാണ്. കാലത്തിനനുസരിച്ചുള്ള ഓരോ പരിവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അങ്ങനെ കുടിയേറ്റക്കാരായ ജനങ്ങളുടെ സമ്മിശ്ര സംസ്‌ക്കാരത്തില്‍ ക്രിസ്‌തുമസാഘോഷങ്ങള്‍ക്ക് പുനരാവിഷ്‌ക്കരണം നല്‌കിയത് അമേരിക്കന്‍ ഐക്യനാടുകളാണ്. ജാതി മത വർഗ വിത്യാസമില്ലാതെ ലോകത്തെ എല്ലാ ജനങ്ങളും ആഘോഷിക്കുന്ന ഒരേയൊരു ജന്മദിനം യേശുദേവന്റെ…
കാനഡ എഡ്മിന്റണിൽ ഹാർമണി വേവ്സ് എന്ന സംഗീത മെലഡി ആൽബം പ്രകാശനം ചെയ്തു
കൊഴിഞ്ഞു പോയ വർഷങ്ങളിൽ കോവിഡിന്റെ ദുരന്തത്തിൽ പെട്ട് വലഞ്ഞിരുന്നപ്പോൾ, ഒന്നും ചെയ്യാൻ പറ്റാതെ , ഒരു ഒത്തു കൂടലുകളും നടത്താൻ പറ്റാതിരുന്ന കാലത്തെ അതിജീവിച്ചുകൊണ്ട് ശാന്തിയുടെയും, സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. ഒരു വർഷത്തിലെ ഏറ്റവും മനോഹരമായ സമയം ഡിസംബർ മാസം. പശ്ചാത്യ സംസ്കാരത്തിൽ സാന്റാ യുടെ ജനനമായോ, സാന്റാ ഗിഫ്റ്റ്മായി വരുന്ന സമയമയുമൊക്കെ കാണുന്ന ക്രിസ്മസ് കാലഘട്ടം, ക്രിസ്തുവിൻറെ ജനനമാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ എഡ്മൺടണിൽ നിന്നുള്ള ഒരു കൂട്ടം കലാകാരൻമാർ Harmony Waves എന്ന പേരിൽ ഒരു ക്രിസ്മസ് മെലഡിയുമായി കടന്നു വന്നിരിക്കുന്നു. രാജാവിൻ സങ്കേതം, പൈതലാം യേശുവേ, യഹൂദിയായിലെ, രാത്രി രാത്രി രജത രാത്രി, അലകടലും തുടങ്ങിയ ക്രിസ്മസ് ഗാനങ്ങൾ ദശാബ്ദങ്ങളെ അതിജീവിച്ച് ഇന്നും പകരം വയ്ക്കാനില്ലാത്ത ഗാനങ്ങളായി നിലനിൽക്കുന്നു എന്ന് എല്ലാവർക്കും അറിയാം. ഇതിൽ പാടിയിരിക്കുന്നത് യേശുദാസ്, ചിത്ര, സുജാത എന്നീ…
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടനയുടെ ഹോളിഡേ ആഘോഷങ്ങളില്‍ വച്ച് യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയും, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് തന്റെ പ്രസംഗത്തില്‍ ഇന്ത്യയിലും അമേരിക്കയിലുമുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയായിരിക്കും ആദ്യമായി ഈ ഫണ്ട് വിനിയോഗിക്കുകയെന്നു പറഞ്ഞു. വിവിധ കോര്‍പറേഷനുകള്‍ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിയറിംഗ് ഗ്രാജ്വേറ്റ് ചെയ്ത കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയും ഐഐടി കാണ്‍പൂര്‍ ഗ്രാജ്വേറ്റ് ആയ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷും ഈ സംരംഭം തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും, വിവിധ കോര്‍പറേഷനുകളുടെ സഹായം അഭ്യര്‍ഥിക്കുന്നതായും, അനേകം എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ഈ ഫണ്ട് ഗുണം ചെയ്യുമെന്നും എ.എ.ഇ.ഐ.ഒയുടെ ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍മാരായ ഡോ. പ്രമോദ് വോറയും, പാന്‍ എന്‍ജിനീയറിംഗ് കോര്‍പറേഷന്‍ സി.ഇ.ഒ ഗുല്‍ഷാര്‍ സിംഗും…
വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: പതാകദിനം ആചരിച്ചു
മലപ്പുറം: ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പതാകദിനം ആചരിച്ചു. പതാക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം വെൽഫെയർ പാർട്ടി ഓഫീസിനു മുന്നിൽ സംസ്ഥാന ട്രഷറർ പി.എ അബ്ദുൽ ഹക്കീം നിർവഹിച്ചു. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ. സി ആയിശ, എഫ്ഐടിയു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, എസ്. ഇർഷാദ്, സംസ്ഥാന അസി. സെക്രട്ടറി മിർസാദ് റഹ്മാൻ, മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 27 ന് രാവിലെ 10 മണിക്ക് വലിയങ്ങാടി താജ് ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ള പി സി ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ ഹാളിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം, ഡിസംബർ 29ന് മലപ്പുറം…
വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിന് കര്‍ശന പരിശോധന നടത്തും: അഡീ. ജില്ലാ മജിസ്ട്രേറ്റ്
പത്തനംതിട്ട: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിൽ വ്യാജമദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗം തടയാൻ എക്സൈസ്, പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി രാധാകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ നടന്ന ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം വർധിക്കുന്നതായി പരാതിയുള്ള ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ പരിശോധന കർശനമാക്കും. എക്സൈസ്, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തും. ക്രിസ്മസ് അവധിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എൻഎസ്എസ് ക്യാമ്പുകളിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും എഡിഎം അറിയിച്ചു. വ്യാജമദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി…