കെഎസ്ആർടിസി യാത്രക്കാര്‍ ചില്ലറയ്ക്കു വേണ്ടി ഇനി കശപിശയുണ്ടാക്കേണ്ടതില്ല; ടിക്കറ്റിന്റെ പണം ഫോണ്‍ പേയിലൂടെ നല്‍കാം

തിരുവനന്തപുരം: കേരളത്തിന്റെ ആനവണ്ടി എന്നറിയപ്പെടുന്ന കെ‌എസ്‌ആര്‍‌ടിസി ഡിജിറ്റലായി. ഇനി മുതൽ കെ.എസ്.ആർ.ടി.സിയിൽ ചില്ലറയ്ക്കുവേണ്ടി കണ്ടക്ടറുമായി കശപിശ ഉണ്ടാക്കാതെ യാത്ര ചെയ്യാം. ടിക്കറ്റ് തുക ഫോൺപേ വഴി കൈമാറുന്ന സംവിധാനം നിലവിൽ വന്നു. ഫോണ്‍ പേയിലൂടെ ടിക്കറ്റ് തുക ട്രാന്‍സ്ഫര്‍ ചെയ്ത സന്ദേശം കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ബുധനാഴ്ച രാവിലെ 10:30ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍‌വ്വഹിക്കും.  

തെലങ്കാനയില്‍ ആദിവാസികൾക്കായുള്ള മോഡൽ സ്കൂളുകൾ പ്രസിഡന്റ് മുർമു ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിലെ രണ്ട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ (ഇഎംആർഎസ്) ഡിസംബർ 28 ബുധനാഴ്ച ഭദ്രാചലത്തിൽ നിന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു. രണ്ടിൽ ഒരു സ്‌കൂൾ കോമരം ഭീം ആസിഫാബാദ് ജില്ലയിലും മറ്റൊന്ന് മഹബൂബാബാദ് ജില്ലയിലുമാണ്. 50 ശതമാനത്തിലധികം പട്ടികവർഗക്കാരും 20,000 ആദിവാസികളുമുള്ള എല്ലാ ബ്ലോക്കുകളിലും ഒരു ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കൊമരം ഭീം ആസിഫാബാദിലെ സിർപൂരിലെയും മഹബൂബാബാദ് ജില്ലയിലെ ബയ്യാരത്തിലെയും ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നിർമ്മാണം 2020 ഡിസംബറിൽ ആരംഭിച്ചു. നിർമ്മാണത്തിന്റെ ആദ്യഘട്ടം അടുത്തിടെയാണ് പൂർത്തീകരിച്ചത്. നിലവിൽ, ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിക്കുന്ന 448 വിദ്യാർത്ഥികളുള്ള ഈ സ്കൂളുകൾ മറ്റ് സർക്കാർ കെട്ടിടങ്ങളിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത്. ആദിവാസി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ മികച്ച അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകലവ്യ മോഡൽ…

മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിൽ മോചിതനായി

മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ഡിസംബർ 28 ബുധനാഴ്ച മുംബൈയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ നിന്ന് 14 മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. ചൊവ്വാഴ്ച ജാമ്യം അനുവദിച്ച വിധിയിൽ സ്‌റ്റേ നീട്ടണമെന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അപേക്ഷ ബോംബെ ഹൈക്കോടതി നിരസിച്ചതിനെ തുടർന്നാണ് 73 കാരനായ ദേശ്മുഖിനെ വിട്ടയച്ചത്. ജയിൽവാസം നീട്ടുന്നതിനുള്ള കൂടുതൽ അഭ്യർത്ഥനകൾ അനുവദിക്കില്ലെന്ന് കോടതി മുമ്പ് വിധിച്ചിരുന്നതിനാൽ, ജസ്റ്റിസ് സന്തോഷ് ചപൽഗോങ്കറിന്റെ സിംഗിൾ ജഡ്ജി അവധിക്കാല ബെഞ്ച് സിബിഐയുടെ വാദം കേൾക്കാൻ വിസമ്മതിച്ചു. അതോടെ അദ്ദേഹത്തിന്റെ മോചനത്തിനുള്ള വഴി തെളിഞ്ഞു. വൈകുന്നേരം 4.55 ഓടെ ജയിൽ കവാടത്തിൽ നിന്ന് പുറത്തിറങ്ങിയ അനിൽ ദേശ്മുഖിന് നൂറുകണക്കിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാക്കളും പ്രവർത്തകരും വീരോചിതമായ സ്വീകരണം നൽകി. ഡിസംബർ 12ന് അനിൽ ദേശ്മുഖിന് ജസ്റ്റിസ് എംഎസ്…

2036 ഒളിമ്പിക് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കും: അനുരാഗ് താക്കൂർ

ന്യൂഡൽഹി: 2036-ൽ ഒളിമ്പിക് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ അപേക്ഷ സമർപ്പിക്കുമെന്ന് യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ പ്രഖ്യാപിച്ചു. 2023 സെപ്റ്റംബറിൽ മുംബൈയിൽ നടക്കുന്ന ഐഒസി സെഷനിൽ സർക്കാർ ഒരു രൂപരേഖ നൽകുമെന്ന് മന്ത്രി പറഞ്ഞു. ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐ‌ഒ‌എ) അന്വേഷണത്തെ സർക്കാർ പിന്തുണയ്ക്കുമെന്ന് ഒരു പത്രത്തോട് സംസാരിക്കവെ താക്കൂർ പറഞ്ഞു. ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദ് പ്രവർത്തിക്കാൻ പോകുകയാണ്, ഗുജറാത്തിൽ ഇതിനകം തന്നെ മികച്ച കായിക അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്ക് ജി20 പ്രസിഡൻസി വിജയകരമായി ആതിഥേയത്വം വഹിക്കാൻ കഴിയുമെങ്കിൽ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സർക്കാരിന് സാധിക്കുമെന്നും ഐഒഎയ്‌ക്കൊപ്പം അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യം നടത്തുന്ന വിപുലമായ ശ്രമങ്ങൾ കണക്കിലെടുക്കുമ്പോൾ, 2036ലെ ഒളിമ്പിക്‌സിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് നിരസിക്കാൻ ന്യായീകരണമില്ലെന്ന് മന്ത്രി…

ഭിന്നശേഷിക്കാരിയായ 19കാരിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മലപ്പുറം: ഭിന്നശേഷിക്കാരിയായ 19കാരിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മലപ്പുറം പരപ്പനങ്ങാടിയിൽ വെച്ചാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വഴിതെറ്റിയ പെൺകുട്ടിയെ മൂവരും ചേര്‍ന്ന് ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. നെടുവ സ്വദേശികളായ മുനീർ, സജീർ, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറാണ് സജീർ.  

ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

2023ലെ ഫൊക്കാന റീജണൽ കണ്‍വന്‍ഷന് മുന്നോടിയായി ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രെസിഡന്‍റ് അപ്പുക്കുട്ടന്‍ പിള്ളയുടെ നേതൃത്വത്തില്‍ കേരള കള്‍ച്ചര്‍ അസോസിയയേഷനില്‍ കൂടിയ യോഗത്തില്‍ ന്യൂയോര്‍ക്കിലുള്ള എല്ലാമെംബർ അസ്സോസിയേഷന്‍ അംഗങ്ങളും കൂടാതെ ഫൊക്കാനയെ സ്നേഹിക്കുന്ന നിരവധി വ്യക്തികളും പങ്കെടുത്തു. രാജു പി ഏബ്രഹാം (സെക്രട്ടറി), ഉഷാ ജോര്‍ജ് (ജോ. സെക്രട്ടറി) ജോണ്‍ ജോര്‍ജ് (ട്രഷറര്‍), ജോയല്‍ സ്കറിയ (ജോ. ട്രഷറര്‍), മേരിക്കുട്ടി മൈക്കിള്‍ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), ജേക്കബ് കുര്യന്‍ (കോര്‍ഡിനേറ്റര്‍), ജോണി സഖറിയ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്കിലുള്ള ഫൊക്കാനയില്‍ മെമ്പര്‍ഷിപ്പ് ഉള്ള എല്ലാ അസോസിയേഷനിലും ഉള്ള അംഗങ്ങളെയാണ് റീജിയണല്‍ കണ്‍വന്‍ഷന്‍ കമ്മറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തത്. മീറ്റിങ്ങില്‍ ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷന്‍, ന്യൂയോര്‍ക്ക് റീജിയന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ അപ്പുക്കുട്ടന്‍ പിള്ള വിശദീകരിച്ചു. ഏപ്രിൽ മാസത്തിൽ വിപുലമായ രീതിയിൽ റീജണൽ…

ഗ്ലോബൽ ഇന്ത്യൻ കൗണ്‍സില്‍ സെൻട്രൽ കേരളാ ചാപ്റ്റർ നിലവില്‍ വന്നു

തിരുവല്ല: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC) അതിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ചാപ്റ്റർ “ദി സെൻട്രൽ കേരള ചാപ്റ്റർ” ആരംഭിക്കുന്നതിനായി പെരിങ്ങര ഇളമൺ ഹെറിറ്റേജ് സെന്ററിൽ അതിഥികളുടെ പ്രഥമ യോഗം സംഘടിപ്പിച്ചു. 2022ലെ മികച്ച വ്യവസായിക്കുള്ള കേരള സംസ്ഥാന അവാർഡ് ജേതാവും, ജിഐസി സെന്റർ ഓഫ് എക്‌സലൻസ് ബിസിനസ് ഡെവലപ്‌മെന്റ് ചെയർപേഴ്സനുമായ ഡോ. ജെ രാജ്മോഹൻ പിള്ള വിശിഷ്ടാതിഥികളുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഈ ചാപ്റ്റർ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമാകുമെന്നും ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും താമസിയാതെ നിരവധി ചാപ്റ്ററുകൾ ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു മുഖ്യപ്രഭാഷണം നടത്തി. “പ്രൊഫസർമാർ, ഡോക്ടർമാർ, സാഹിത്യ നേതാക്കൾ, സാമൂഹിക പ്രതിബദ്ധതയുള്ള ആളുകൾ തുടങ്ങിയ പരിചയസമ്പന്നരും അർപ്പണബോധമുള്ളവരുമായ നേതാക്കൾ ജിഐസിയുടെ കാഴ്ചപ്പാടിലേക്കും ദൗത്യത്തിലേക്കും ആകർഷിക്കപ്പെടുന്നത് നല്ല…

കൊടും തണുപ്പില്‍ നവജാത ശിശുവിനെ വനത്തില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍

മാഞ്ചസ്റ്റര്‍ (ന്യൂഹാം‌പ്ഷയര്‍): ക്രിസ്തുമസ് രാവില്‍ കൊടുംതണുപ്പില്‍ നവജാത ശിശുവിനെ വനത്തിലെ തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലുള്ള താല്‍ക്കാലിക ഷെഡില്‍ ഉപേക്ഷിച്ച 29 വയസ്സുള്ള മാതാവ് അലക്സാന്‍ഡ്രിയ എക്ക്കേഴ്സിലിനെ പോലീസ് പിടികൂടി ഫെലൊനി ചാര്‍ജ് ചെയ്തു. മുന്‍ എം.എല്‍.ബി ഹാള്‍ ഓഫ് ഫെയിം ഡെന്നിസ് എക്കേഴ്സിലിയുടെ വളര്‍ത്തുപുത്രിയാണ് അലക്സാണ്ട്രിയ ഡെന്നിസ്. മയക്കുമരുന്നിന് അടിമയും ഭവനരഹിതവുമായിരുന്നു ഇവര്‍. ക്രിസ്തുമസ് രാവിലാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആ സമയത്തു അവിടെ താപനില 18 ഡിഗ്രിയായിരുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്ന വനത്തില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ടെന്റിലായിരുന്നു ഇവരുടെ പ്രസവം. തുടര്‍ന്ന് കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു. സ്ഥലം വിടുകയായിരുന്നുവെന്ന് മാഞ്ചസ്റ്റര്‍ പോലീസ് ചീഫ് ജോണ്‍ സ്റ്റാര്‍ പറഞ്ഞു. കുഞ്ഞിന് ജന്മം നല്‍കിയ വിവരം ആരോ പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അലക്സാന്‍ഡ്രിയായെ കണ്ടെത്തി ചോദ്യം ചെയ്തുവെങ്കിലും കുട്ടിയെ എവിടെ ഉപേക്ഷിച്ചു എന്നത് വ്യക്തമായി പറയുവാന്‍ ഇവര്‍ക്ക്…

2023 – ൽ ഫിലഡൽഫിയയിൽ നടക്കുന്ന മാർത്തോമ്മാ ഫാമിലി കോൺഫറന്‍സ് രജിസ്ട്രേഷൻ; സുവനീർ കിക്ക് ഓഫ് നാളെ

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 34 – മത് ഫാമിലി കോൺഫ്രറൻസ് 2023 ജൂലൈ 6 മുതൽ 9 വരെ ഫിലാഡൽഫിയ നോർത്ത് ഈസ്റ്റിലുള്ള റാഡിസൺ ഹോട്ടലിൽ വെച്ച് നടത്തപ്പെടും. റൈറ്റ്.റവ.ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, റൈറ്റ്.റവ.ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പ, റവ.ഡോ.ഗോർഡൻ എസ്.മിക്കോസ്കി, റവ.ഡോ.പ്രകാശ് കെ.ജോർജ്, റവ.മെറിൻ മാത്യു എന്നിവരാണ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന കുടുംബ സംഗമത്തിന് നേതൃത്വം നൽകുന്നത്. ഡിസംബർ 29,30 (വ്യാഴം,വെള്ളി) തീയതികളിൽ അറ്റ്ലാന്റാ മാർത്തോമ്മാ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന വാർഷിക കൺവെൻഷനിൽ, നാളെ (വ്യാഴം) നടത്തപ്പെടുന്ന പ്രത്യേക ചടങ്ങിൽ 34 – മത് ഫാമിലി കോൺഫ്രറൻസിന്റെ രജിസ്ട്രേഷൻ, സുവനീർ എന്നിവയുടെ കിക്ക് ഓഫ് നടത്തപ്പെടും എന്ന് ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം കല്ലൂപ്പാറ, ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു…

ട്രമ്പിന്റെ ആറു വര്‍ഷത്തെ ടാക്സ് റിട്ടേണ്‍സ് വെള്ളിയാഴ്ച പരസ്യപ്പെടുത്തും

വാഷിംഗ്ടണ്‍ ഡി.സി.: നീണ്ടു നിന്ന വ്യവഹാരങ്ങള്‍ക്കും, അന്വേഷണത്തിനും ഒടുവില്‍ കഴിഞ്ഞ ആറുവര്‍ഷത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ടാക്സ് റിട്ടേണ്‍സ് വെള്ളിയാഴ്ച പരസ്യപ്പെടുത്തുമെന്ന് യു.എസ്. ഹൗസ് ഓഫ് റപ്രസന്റേറ്റീവ് വക്താവ് ഡിസംബര്‍ 27 ചൊവ്വാഴ്ച വെളിപ്പെടുത്തി. ഡമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കമ്മറ്റിയുടെ അന്വേഷണത്തിനൊടുവില്‍ യു.എസ്. സുപ്രീം കോടതിയുടെ അനുമതിയും ലഭിച്ചതോടെയാണ് ടാക്സ് റിട്ടേണ്‍സ് പരസ്യപ്പെടുത്തുവാന്‍ തീരുമാനിച്ചത്. 2015 മുതല്‍ 2021 വരെ ട്രമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്ത കാലയളവിലെ റിട്ടേണ്‍സാണ് പരസ്യപ്പെടുത്തുക. കഴിഞ്ഞ ആഴ്ച പര്സ്യപ്പെടുത്തുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ട്രമ്പിന്റെ വ്യക്തിപരമായ ചില വിവരങ്ങള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുന്നതിന് സമയം എടുത്തതിനാലാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിലും, പ്രസിഡന്‍സിയിലും ടാക്സ് സമര്‍പ്പിക്കാത്ത ആദ്യ പ്രസിഡന്റാണ് ട്രമ്പ്. ജനുവരി ആറിന് നടന്ന വൈറ്റ് ഹൗസ് കലാപത്തില്‍ ട്രമ്പിനെതിരെ സ്വീകരിച്ചിരിക്കുന്ന നിയമനടപടികളും ടാക്സ് റിട്ടേണ്‍…