ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പീഡിയാട്രീഷ്യന്‍ ഉള്‍പ്പെടെ രണ്ടുപേരെ നാലുദിവസത്തിനുള്ളില്‍ കൊലപ്പെടുത്തിയ പ്രതി 35 കാരനായ റോളണ്ട് ക്രോസിംഗ്ടണനെ പിടികൂടിയതായി ഡിസംബര്‍ 26 തിങ്കളാഴ്ച പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍ക്കസ് ഗാര്‍വി പാര്‍ക്കിലെ ഡോ.ബ്രൂസ് മൗറിസ് ഹെന്‍ട്രിയെ കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷ്ടിച്ച 2021 നീല മെഴ്‌സിഡസ് ബെന്‍സ് കാര്‍ ഓടിക്കുന്നതിനിടയിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. ചുരുങ്ങിയത് 11 കേസ്സുകളിലെങ്കിലും പ്രതിയായ ഇയാള്‍ 51 വയസ്സുള്ള ഒരാളെ ഈ മാസമാദ്യം ഈസ്റ്റ് വില്ലേജില്‍ കഴുത്തറുത്ത് കൊല്ലപ്പെടുത്തുകയും, രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഡോക്ടര്‍ കൊല്ലപ്പെട്ട പാര്‍ക്കില്‍ നിന്നും വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ബ്രോണ്‍സ് 166സ്ട്രീറ്റില്‍ ജെറോം അവന്യൂവിലാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ രണ്ടു കൊലകുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട്. മന്‍ഹാട്ടന്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു പ്രതിയെ അറസ്റ്റു…
Month: December 2022
വാഷിംഗ്ടണിലെ നാലു ഇലക്ട്രിക് സബ്‌സ്‌റ്റേഷനുകള്‍ക്കുനേരെ ആക്രമണം; വൈദ്യുതി വിതരണം താറുമാറായി
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സംസ്ഥാനം ടക്കോമയില നാലു ഇലക്ട്രിസ്റ്റി സബ് സ്‌റ്റേഷനുകള്‍ക്കു നേരെ ഡിസംബര്‍ 26ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കസ്റ്റമേഴ്‌സിന് വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ടക്കോമയിലെ രണ്ടു പബ്ലിക്ക് യൂററിലിറ്റീസ് സബ് സ്റ്റേഷനുകള്‍ക്കു നേരെയും പുജറ്റ് സൗത്ത് എനര്‍ജി ഫസിലിറ്റിക്കു നേരെയുള്ള ആക്രമണം നടന്നതെന്ന് പിയേഴ്‌സ് കൗണ്ടി ഷെരിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ കൂട്ടിചേര്‍ത്തു. സബ് സ്റ്റേഷനുകള്‍ക്കുനേരെ നിന്നതു ഒരു സംഘടിത അക്രമണമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വാഷിംഗ്ടണില്‍ അതിശൈത്യം അനുഭവപ്പെടുന്നതിനിടയില്‍ 14000 വീടുകള്‍, ബിസ്സിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് വൈദ്യുതി വിതരണം നിലച്ചത്. നാലാമത്തെ അക്രമണം നടന്നത് ക്രിസ്തുമസ് ദിനത്തില്‍ സൗത്ത് പിയേഴ്‌സ് കൗണ്ടി സബ്‌സ്റ്റേഷനു നേരെയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും, കൗണ്ടി അധികൃതരും, പബ്ലിക്ക് യൂട്ടിലിറ്റിയും ചേര്‍ന്ന് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാഷ്ണല്‍…
ട്വിറ്റര്‍ സി.ഇ.ഒ. പദവി: അപേക്ഷ നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ സ്‌കോളര്‍ വി.എ. ശിവ അയ്യാദുരൈ
ബോസ്റ്റണ്‍: ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്നും ഒഴിയുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതിനിടയില്‍ സി.ഇ.ഓ. സ്ഥാനം ഏല്‍ക്കുന്നതിന് തയ്യാറായി ഇന്ത്യന്‍ അമേരിക്കന്‍ വി.എ. ശിവ അയ്യാദുരൈ. പതിനാലാം വയിസ്സില്‍ ഇ മെയില്‍ കണ്ടുപിടിച്ച ബോംബെയില്‍ ജനിച്ച അയ്യാദുരൈ (59) ഈ സ്ഥാനത്തിന് തികച്ചും അര്‍ഹനാണ്. മാസ്സ്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും നാലു ബിരുദം കരസ്ഥമാക്കിയിട്ടുള്ള ശിവ ബയോളജിക്കല്‍ എന്‍ജീനിറിംഗിള്‍ പി.എച്ച്.ഡി.യും കരസ്ഥമാക്കിയിട്ടുണ്ട്. ഇലോണ്‍ മസ്‌ക്കിന് അയച്ച സന്ദേശത്തില്‍ സി.ഇ.ഓ. സ്ഥാനത്തേക്കുള്ള തന്റെ അപേക്ഷ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യാദുരൈയുടെ ഇതു സംബന്ധിച്ചുള്ള ട്വീറ്റിന് നിരവധി അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നു. കോവിഡ് 19 കാലഘട്ടത്തില്‍ കോവിഡ് ക്യാമ്പെയ്‌നില്‍ സജീവമായിരുന്ന അയ്യാദുരൈ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. മാസ്സച്യൂസെറ്റ്‌സില്‍ നിന്നും 2018ല്‍ യു.എസ്. സെനറ്റിലേക്ക് സ്വതന്ത്രനായി മത്സരിച്ച അയ്യാദുരൈ 3.9% വോട്ടുകള്‍ നേടിയിരുന്നു. 2020ല്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍…
Ring in 2023 with lights of joy; Celebrate New Year’s Eve at Shurooq Destinations
Sharjah Investment and Development Authority (Shurooq)’s family-friendly destinations in coordination withSharjah Commerce & Tourism Development Authority are set to ring the New Year with colorful lights; from Fireworks displays to amazing dining experiences to exclusive shows, each destination has specially curated events this year. Al Majaz Waterfront Celebrating the 10th anniversary, Al Majaz Waterfront will have breathtaking 8-minute fabulous fireworks lighting up the Khalid Lagoon’s skyscapes, counting down to the newyear. The destination will also feature a special flyboard show and musical shows from 7:45 P.M. onwards. Visitors can also…
പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ഷാർജ; അതിഥികളെ സ്വാഗതം ചെയ്ത് ഗംഭീര കരിമരുന്ന് പ്രകടനവും ക്യാമ്പിംഗ് അനുഭവങ്ങളും
പുതുവർഷരാവ് ആഘോഷിക്കാൻ വർണാഭമായ വിരുന്നൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനാവുന്നവിധം വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാം സമ്മേളിക്കുന്ന വിവിധ പരിപാടികളാണ് ഷാർജ നിക്ഷേപവികസനവകുപ്പിന്റെ (ഷുറൂഖ്) കീഴിലുള്ള കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. അൽ മജാസ് വാട്ടർഫ്രണ്ടിലെ കരിമരുന്ന് പ്രയോഗം പുതുവർഷാഘോഷത്തിനോടൊപ്പം പത്താം വാർഷികത്തിന്റെ മേമ്പൊടി കൂടി ചേരുന്ന ഗംഭീരവിരുന്നാണ് ഷാർജ നിവാസികളുടെയും രുചിപ്രേമികളുടെയും പ്രിയപ്പെട്ട അൽ മജാസ് വാട്ടർഫ്രണ്ടിൽ ഇത്തവണയൊരുങ്ങുന്നത്. പത്തു മിനുറ്റോളം നീണ്ടു നിൽക്കുന്ന വർണാഭമായ കരിമരുന്ന് പ്രയോഗത്തോടൊപ്പം പ്രത്യേക ഫ്ലൈബോർഡ് പ്രകടനവും സംഗീതപരിപാടികളും ഖാലിദ് തടാകക്കരയിലെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. വൈകുന്നേരം 7.45 ന് തുടങ്ങുന്ന പരിപാടികളോടൊപ്പം റസ്റ്ററന്റുകളിലെ വേറിട്ട രുചികളുമാസ്വദിക്കാം. ആയിരക്കണക്കിന് സന്ദർശകർ ഒരുമിച്ചുകൂടുന്ന ഷാർജ നഗരമധ്യത്തിലുള്ള കോർണിഷിലെ പുതുവത്സര ആഘോഷം മലയാളികളടക്കമുള്ള കുടുംബസഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. കുട്ടികൾക്കുള്ള കളിയിടങ്ങളും ജോഗിങ് ട്രാക്കും ഫുട്ബോൾ ഗ്രൗണ്ടും പാർക്കുമടക്കം കുടുംബത്തോടൊപ്പമുള്ള ആഘോഷത്തിന് വേണ്ടതെല്ലാം ഇവിടയെുണ്ട്. അൽനൂർ ദ്വീപിലെ…
മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
എറണാകുളം: നോർത്ത് പറവൂർ നന്ത്യാട്ടുകുന്നത്ത് സുഹൃത്തിനെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രനാണ് (37) മരിച്ചത്. നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തർക്കം മൂത്ത് മുരളീധരൻ ബാലചന്ദ്രനെ കത്തിയെടുത്ത് കുത്തുകയായിരുന്നു എന്ന് സുഹൃത്ത് സിറാജ് പോലീസിനോട് പറഞ്ഞു. കുത്തേറ്റ ഉടൻ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലചന്ദ്രന്‍റെ സുഹൃത്താണ് സിറാജ്. ഇലക്‌ട്രിക്കൽ വര്‍ക്കുകള്‍ ചെയ്തിരുന്ന മൂവരും കുടുംബത്തിൽ നിന്ന് അകന്നാണ് താമസിക്കുന്നത്. മുരളീധരന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർ മദ്യപിക്കുകയും വഴക്കിടുകയും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുരളീധരൻ ബാലചന്ദ്രനെതിരെ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ട്. അന്ന് പോലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രൻ പിന്നീട് പരാതി പിൻവലിച്ചു. ബാലചന്ദ്രന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍…
സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ഗോവയിലെത്തിയ പെണ്‍കുട്ടിയെ ഡ്രൈവർ ബലാത്സംഗം ചെയ്തു
പനാജി: അവധിക്കാലം ആഘോഷിക്കാൻ ഗോവയിലെത്തിയ പെൺകുട്ടിയെ ടെമ്പോ ട്രാവലർ ഡ്രൈവർ ബലാത്സംഗം ചെയ്തതായി പൊലീസ്. ഇയാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അവധിക്ക് സുഹൃത്തുക്കളോടൊപ്പം ഗോവയിൽ എത്തിയ പെൺകുട്ടിയുടെ 10-14 സുഹൃത്തുക്കള്‍ ടെമ്പോ ട്രാവലർ വാടകയ്‌ക്കെടുക്കുകയായിരുന്നു. വിനോദസഞ്ചാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന വാഹനത്തിന്റെ ഡ്രൈവർ ഗോവ സ്വദേശി ചന്ദ്രശേഖറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവധി ആഘോഷിക്കാൻ ഗോവയിലെത്തിയ 10-14 യുവാക്കളുടെ സംഘത്തിലെ അംഗമാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് നോർത്ത് ഗോവ പോലീസ് സൂപ്രണ്ട് (എസ്പി) നിധിൻ വൽസൻ പറഞ്ഞു. ഗോവ ചുറ്റിക്കറങ്ങാന്‍ ടെമ്പോ ട്രാവലറുകൾ വാടകയ്ക്കെടുത്തിരുന്നു. അതില്‍ ഒരു ടെമ്പോ ട്രാവലറിന്റെ ഡ്രൈവറാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കേസിന്റെ അന്വേഷണത്തിനായി വനിതാ പോലീസ് സ്‌റ്റേഷനും പനാജി പോലീസ് സ്‌റ്റേഷനും ചേർന്ന് പ്രത്യേക സംഘം ഉടൻ രൂപീകരിച്ചതായും ചുരുങ്ങിയ സമയത്തിനുള്ളിൽ കുറ്റവാളിയെ പിടികൂടിയതായും നിധിൻ വത്സൻ പറഞ്ഞു.
മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം സിപിഎം പ്രമുഖന്റെ മകള്‍ കോടികള്‍ സമ്പാദിച്ചതും അന്വേഷിക്കണെമെന്ന് വി ടി ബല്‍റാം
പാലക്കാട്: ഇ.പി.ജയരാജനെതിരായ പി.ജയരാജന്റെ അഴിമതിയാരോപണങ്ങൾ ചർച്ചയാകുമ്പോൾ നേതാക്കളുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ സി.പി.എം തയ്യാറാകുമോയെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പരിഹാസം. ബൽറാമിന്‍റെ കുറിപ്പ് ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രയ്ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്! മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയ്യാറാവുമോ?
വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് നാളെ മലപ്പുറത്ത് തുടക്കം
മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡിസം 27 ന് (നാളെ) രാവിലെ 10 മണിക്ക് മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സമ്മേളനം ജനറൽ കൺവീനർ റസാഖ് പാലേരി വാർത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടന പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. നാലുവർഷത്തെ സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ നയരേഖയും അവതിരിപ്പിച്ച് ചർച്ച ചെയ്യും. ഡിസംബർ 27, 28, 29 തീയതികളിലായി പ്രതിനിധി സമ്മേളനം, മലപ്പുറം ജില്ലയിലെ പ്രവർത്തകർ അണിനിരക്കുന്ന ബഹുജന റാലി, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. ഡിസംബർ 29- ന് വൈകു. 3 മണിക്ക് നടക്കുന്ന പ്രകടനത്തിലും 5 മണിക്ക് വലിയങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും…
സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധിഭവനിൽ മതമൈത്രി ക്രിസ്തുമസ് സംഗമവും ജീവകാരുണ്യ പ്രവർത്തനവും നടത്തി
ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ ചരിത്രം രചിച്ചു മുന്നേറുന്ന എടത്വ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധി ഭവനിൽ മതമൈത്രി ക്രിസ്തുമസ് സംഗമവും ജീവകാരുണ്യ പ്രവർത്തനവും നടത്തി. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ സി.ബി വില്യംസിൻ്റെ പ്രാർത്ഥനയോടു കൂടി ആണ് സംഘം പുറപ്പെട്ടത്. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള ആമുഖ പ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ മാനേജർ ബിനു തങ്കച്ചൻ ക്രിസ്തുമസ് സന്ദേശം നല്‍കി. പത്മാലയം കെ. ദേവകിയമ്മ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജില്ലാ സെക്രട്ടറി സജീവ്…