വിട്ടുമാറാത്ത വേദനയുള്ള ആളുകളുടെ മാനസികാരോഗ്യം അവരുടെ വഴക്കത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പഠനം

ജനസംഖ്യയുടെ ഏകദേശം 20% പേർ വിട്ടുമാറാത്ത വേദന അനുഭവിക്കുന്നു. 20% ൽ താഴെ ആളുകൾക്ക് വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്നു. നെഗറ്റീവ് മെഡിക്കൽ, ഫിസിക്കൽ ആഘാതങ്ങൾക്ക് പുറമേ, ജീവിതശൈലി, കരിയർ, മാനസികാരോഗ്യം എന്നിവയിൽ കാര്യമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റി (ഇസിയു) അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, വിട്ടുമാറാത്ത വേദനയുള്ള വ്യക്തികളുടെ മാനസികാരോഗ്യത്തിനുള്ള പ്രധാന അപകടസാധ്യത അവരുടെ വേദന എത്ര ശക്തമാണെന്നല്ല, മറിച്ച് അത് അവരുടെ ദൈനംദിന ജീവിതത്തെ എത്രമാത്രം തടസ്സപ്പെടുത്തുന്നു എന്നതാണ്. ക്യാൻസറുമായി ബന്ധമില്ലാത്ത 300-ലധികം പേരെ ഇസിയു ഗവേഷകരായ താര സ്വിൻഡെൽസും പ്രൊഫസർ ജോവാൻ ഡിക്‌സണും അഭിമുഖം നടത്തി. പങ്കെടുത്തവര്‍ അവരുടെ മാനസികാരോഗ്യം, അവരുടെ “വേദനയുടെ തീവ്രത”, അവരുടെ വേദന പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും സാധാരണ ദൈനംദിന പ്രവർത്തനങ്ങളിലും ഇടപെടുന്ന അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകി. പ്രൊഫസർ ഡിക്‌സന്റെ ഗവേഷണ പ്രകാരം, വേദന അനുഭവിക്കുന്ന…

ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 1, ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. തൊഴിൽമേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴിൽപരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും. കന്നി: ഇന്ന് നിങ്ങൾ ഒരു ഇടവേള എടുത്താൽ നിങ്ങൾക്ക് സമയം ചിലവഴിക്കുന്നത് ഫലപ്രദമായേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിങ്ങൾ ക്ഷമയോടെ എതിരിടുക. നിങ്ങളുടെ പ്രണയജീവിതത്തിൽ നിങ്ങൾ ഇന്ന് ഒരു പുതിയ വഴിത്തിരിവ് കാണും. തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമപ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ വെച്ച് അത് തീർപ്പായേക്കാം. നിങ്ങളുടെ ജോലിഭാരം സാധാരണമായി തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങൾ നേരിടേണ്ടി വന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് നന്നായിരിക്കും. ധനു: വളരെ വൈരുദ്ധ്യം നിറഞ്ഞ ദിവസമാണ് നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്. നിങ്ങളിൽ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്നവരിൽ നിന്നും നിങ്ങൾ അകന്നുനിൽക്കുക. നിങ്ങൾ ക്ഷമയോടെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കുകയും ചെയ്‌താൽ…

നെല്ല് കർഷകർക്ക് ഉടൻ പണം നൽകണം: വെൽഫെയർ പാർട്ടി

മലപ്പുറം : സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ പണം ഇതുവരെ കർഷകർക്ക് നൽകിയിട്ടില്ല. നെല്ല് കർഷകർക്ക് ഉടൻ പണം നൽകണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പലിശക്കും മറ്റും പണം വായ്പ വാങ്ങിയാണ് കർഷകർ കൃഷി നടത്തുന്നത്, സർക്കാറിൽ നിന്ന് പണം ലഭിക്കാത്തത് കൊണ്ട് അടുത്ത വിള ഇറക്കാൻ കർഷകർ പ്രയാസപ്പെടുകയാണ്. പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ട് വാരുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കർഷകർക്ക് വേഗത്തിൽ പണം നൽകിയില്ലെങ്കിൽ ശക്തമായ ജനകീയ സമരവുമായി മുന്നോട്ട് പോകാൻ വെൽഫയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, സുഭദ്ര വണ്ടൂർ, വഹാബ് വെട്ടം, നസീറ ബാനു, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഖാദർ അങ്ങാടിപ്പുറം, ഇബ്രാഹിം കുട്ടി മംഗലം, ജംഷീൽ അബൂബക്കർ, ബിന്ദു പരമേശ്വരൻ,…

ചൈന അതിർത്തിക്ക് സമീപം 3.9 ബില്യൺ ഡോളറിന്റെ ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി

പർവതപ്രദേശമായ വടക്കുകിഴക്കൻ മേഖലയിലെ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ടിൽ (എംപിപി) ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഒരു കോടി രൂപയുടെ നിക്ഷേപമാണ് ഇതിന് പ്രതീക്ഷിക്കുന്നത്. ചൈനയുമായി അതിർത്തി പങ്കിടുന്ന പദ്ധതിക്ക് 1600 കോടിയുടെ അംഗീകാരമാണ് ലഭിച്ചത്. എൻഎച്ച്പിസി ലിമിറ്റഡാണ് പദ്ധതി വികസിപ്പിക്കുക. പദ്ധതി 90% വിശ്വാസ്യതയോടെ ഒരു വർഷത്തിൽ 11223MU അല്ലെങ്കിൽ 2880MW (12x240MW) വൈദ്യുതി ഉൽപ്പാദിപ്പിക്കും. ഇത് പൂർത്തിയാകുമ്പോൾ 278 മീറ്റർ ഉയരമുള്ള അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതാകും. അരുണാചൽ പ്രദേശിലെ ലോവർ ദിബാംഗ് വാലി മേഖലയിൽ ദിബാംഗ് നദിക്കരയിലാണ് പദ്ധതി. 300 മുതൽ 600 മീറ്റർ വരെ നീളവും 9 മീറ്റർ വ്യാസവുമുള്ള 6 നമ്പർ കുതിരപ്പടയുടെ ആകൃതിയിലുള്ള ഹെഡ് റേസ് ടണലുകൾ, ഒരു ഭൂഗർഭ പവർഹൗസ്, ഏറ്റവും ആഴത്തിലുള്ള അടിത്തറയുടെ തലത്തിന് മുകളിൽ…

ആറ്റുകാൽ പൊങ്കാല മഹോത്സവ പാടികൾ നടന്‍ ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയാണ് ഉത്സവ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. മഹോത്സവത്തോടനുബന്ധിച്ചുള്ള സ്റ്റേജ് പ്രകടനങ്ങളുടെ ഉദ്ഘാടന ചടങ്ങ് ഉണ്ണി മുകുന്ദൻ നിർവഹിച്ചു. മാർച്ച് ഏഴിനാണ് പൊങ്കാല. കലാപരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ.പി. ഭാനുമതിയെ അംബ പുരസ്കാരം നൽകി ആദരിച്ചു. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി സംഘാടകസമിതി അറിയിച്ചു. പൊങ്കാലയ്‌ക്കായി ഭക്ത ലക്ഷങ്ങൾ എത്തുന്നതിനാൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ആറ്റുകാൽ പൊങ്കാല ദിവസം കെഎസ്ആർടിസിയുടെ 400 ബസുകൾ സർവീസ് നടത്തും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകൾക്കൊപ്പം മൊബൈൽ ലാബും പ്രവർത്തിക്കും. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസനാണ് പൊങ്കാലയുടെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ. 3,300 പോലീസുകാർ സുരക്ഷയൊരുക്കും. മാർച്ച് എട്ടിന് കുരുതി തർപ്പണത്തോടെ ഉത്സവത്തിന്റെ കൊടിയിറങ്ങും.

ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്‌ട്രോംഗ് റൂമിൽ എത്താൻ വൈകിയതില്‍ ദുരൂഹതയെന്ന്

പത്തനംതിട്ട: ശബരിമലയിൽ ലഭിച്ച സ്വർണം കൈകാര്യം ചെയ്തതില്‍ ദുരൂഹതയെന്ന് സൂചന. സ്‌ട്രോങ് റൂമിൽ സ്വർണം എത്തിക്കാൻ കാലതാമസം ഉണ്ടായതായി പരിശോധനയിൽ കണ്ടെത്തി. സ്ഥലം മാറിയ ദേവസ്വം ബോർഡ് ജീവനക്കാരൻ സ്‌ട്രോങ് റൂമിന്റെ താക്കോൽ കൈമാറാതെ സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 400 പവൻ സ്വർണമാണ് ഇത്തവണ ശബരിമലയിൽ നടവരവായി ലഭിച്ചത്. ഇതിൽ 180 പവൻ സ്വർണം കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. മകരവിളക്ക് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട ശേഷമാണ് സ്വർണം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. ഇതുവഴി ലഭിച്ച സ്വർണവും വെള്ളിയും സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന് സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് ചെയർമാൻ തിരുവാഭരണം കമ്മീഷണർ ജി.ബൈജുവിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്തിയിരുന്നു. ആരോപണം ഉയർന്ന 180 പവൻ സ്വർണം ദേവസ്വം എക്‌സിക്യൂട്ടീവ്…

കുപ്രസിദ്ധ കുറ്റവാളി ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയേയും കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലടച്ചു; ആറു മാസം കഴിഞ്ഞ് നാടു കടത്തും

കണ്ണൂർ: കാപ്പ ചുമത്തി അറസ്റ്റിലായ സ്വർണക്കടത്ത്-ക്വട്ടേഷന്‍ തലവൻ ആകാശ് തില്ലങ്കേരി ജയിലിലേക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ആകാശിനെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചത്. ഇയ്യാളോടൊപ്പം കൂട്ടാളി ജിജോ തില്ലങ്കേരിയെയും അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. ഇവരെ ആറ് മാസത്തേക്ക് ജയിലിൽ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. അതിനു ശേഷം നാടു കടത്തും. ആകാശും ജിജോയും സ്ഥിരം ക്രിമിനലുകളാണെന്ന പോലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ആകാശിനെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതകക്കേസുകളടക്കം 14 ക്രിമിനൽ കേസുകളാണ് ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിജോ തില്ലങ്കേരിക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷുഹൈബ് കൊലക്കേസിൽ ജാമ്യം ലഭിച്ച ആകാശ് തില്ലങ്കേരി അടുത്തിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ചില നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതോടെയാണ് ആകാശിനെ പൂട്ടാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചത്. പാർട്ടിയുടെ നിർദ്ദേശ…

വന്ദ്യ ഷേബാലി അച്ചൻറെ നാല്പതാം ചരമദിനം ഫിലഡൽഫിയയിൽ

ഫിലഡൽഫിയ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരിയും ആയിരുന്ന ഫാ. ബാബു വർഗീസിന്റെ (ഷേബാലി അച്ചൻ ) നാല്പതാം ചരമദിനം ഫെബ്രുവരി 25 ശനിയാഴ്ച മാതൃ ഇടവകയിൽ ആചരിച്ചു. ഫാ. ഡോ. രാജു വർഗീസിൻറെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഭദ്രാസനത്തിലെ നിരവധി വൈദികർ സഹ കാർമ്മികരായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ഇടവക വികാരി ഫാ. ഡോ. വർഗീസ്‌ എം. ഡാനിയേൽ അദ്ധ്യക്ഷനായിരുന്നു. വന്ദ്യ ഷേബാലി അച്ചന് സ്മരണാഞ്ജലി അർപ്പിക്കാൻ നിരവധി വൈദികരും അല്മായരും ഒത്തുചേർന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വർഷങ്ങളായി ഷേബാലി അച്ചനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിരവധി ആളുകൾ അവരുടെ ഓർമ്മകൾ പങ്കു വച്ചു. വൈദിക സെമിനാരിയിൽ സഹപാഠി ആയിരുന്ന ഫാ. ഡോ. രാജു വർഗീസ്…

വിജയപ്രതീക്ഷയുമായി ഡോ. മാത്യു വൈരമൺ സ്റ്റാഫോർഡ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ നിറസാന്നിധ്യമായ ഡോ.അഡ്വ. മാത്യു വൈരമൺ സ്റ്റാഫോർഡ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു. പൊസിഷൻ നമ്പർ 6 ലാണ് അദ്ദേഹത്തിന്റെ മത്സരം. സിറ്റിയിലെ എല്ലാ സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് സിറ്റി അറ്റ് ലാർജിലാണ് നടക്കുന്നത്. നാമ നിർദ്ദേശ പത്രിക സമർപ്പിച്ചവരിൽ ഒരാൾ പിന്മാറിയാതോടെ മാത്യു വൈരമണ്ണും ടിം വുഡും തമ്മിൽ നേരിട്ടാണ് മത്സരം നടക്കുന്നത്. മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കെൻ മാത്യുവിന്റെ ഒഴിവിൽ വന്ന കൗൺസിൽ സീറ്റിലാണ് മാത്യു വൈരമൺ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ധാരാളം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഏഷ്യൻ വംശജർ തിങ്ങിപ്പാർക്കുന്ന സിറ്റിയിൽ തന്റെ വിജയത്തിൽ വൻ പ്രതീക്ഷയാണുള്ളതെന്നു വൈരമൺ പറഞ്ഞു. മെയ് ആറാം തീയതിയാണ് തിരഞ്ഞെടുപ്പ്. സ്റ്റാഫ്‌ഫോർഡ് സിറ്റിയിലെ സീറോ പ്രോപ്പർട്ടി ടാക്സ് നിലനിർത്തുക, സിറ്റിയിലെ ഡ്രൈനേജ് സിസ്റ്റം നവീകരിക്കുക, സിറ്റിയിലെ എല്ലാ വകുപ്പുകളും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നുവെന്നു ഉറപ്പു…

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ “വൈജ്ഞാനിക തകർച്ച” രാജ്യത്തിന് ഭീഷണി: ഡോ. റോണി ജാക്‌സൺ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മാനസികനില വഷളായിക്കൊണ്ടിരിക്കുന്നത് രാജ്യത്തിനാകെ ഭീഷണിയാണെന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ പ്രതിനിധിയും മുൻ വൈറ്റ് ഹൗസ് ഫിസിഷ്യനുമായ റോണി ജാക്‌സൺ. “ബൈഡന്‍ നമ്മുടെ കമാൻഡർ ഇൻ ചീഫായി പ്രവർത്തിക്കുന്നത് നമ്മുടെ രാജ്യത്തിന് ഭീഷണിയാണ്,” ജാക്‌സൺ ശനിയാഴ്ച ട്വീറ്റ് ചെയ്തു. “അദ്ദേഹത്തിന് പകുതി സമയം നഷ്ടപ്പെട്ടു, എല്ലാ ദിവസവും അദ്ദേഹം ചൈനയെയും റഷ്യയെയും പൂർണ്ണ തോതിലുള്ള സംഘർഷത്തിലേക്ക് അടുപ്പിക്കുന്നു. അദ്ദെഹത്തിന്റെ മാനസിക ശേഷി കുറയുന്നത് കൊലപാതകങ്ങളിൽ കലാശിക്കും!,” ജാക്സണ്‍ കൂട്ടിച്ചേര്‍ത്തു. ജോ ബൈഡന്റെ മാനസികാരോഗ്യത്തെക്കുറിച്ച് സുതാര്യത പുലർത്തുന്നതിൽ പരാജയപ്പെട്ടതിന് നിലവിലെ യുഎസ് ഭരണകൂടത്തെ മുൻകാലങ്ങളിൽ ജാക്സൺ വിമർശിച്ചിരുന്നു. 2018 വരെ ബരാക് ഒബാമയുടെയും ഡൊണാൾഡ് ട്രംപിന്റെയും കീഴിലുള്ള പ്രസിഡന്റുമാരുടെ വൈറ്റ് ഹൗസ് ഫിസിഷ്യനായി ജാക്സൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മെഡിക്കൽ ചരിത്രത്തിന്റെ അവലോകനത്തിന്റെയും “വിശദമായ ശാരീരിക പരിശോധനയുടെയും” അടിസ്ഥാനത്തിൽ, വൈറ്റ് ഹൗസ് ഈ മാസം ആദ്യം…