ഫൊക്കാനയുടെ അടുത്ത പ്രസിഡണ്ട് സ്ഥാനാർത്ഥിയായി (2024-26) മത്സരിക്കുമെന്ന് ലീല മാരേട്ട് . മുതിർന്ന നേതാവെങ്കിലും അർഹമായ സ്ഥാനം അവസാനനിമിഷം നഷ്ടപ്പെടുന്ന സാഹചര്യമാണ് മുൻപ് ഉണ്ടായതെന്നും ഇനി അത് ആവർത്തിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. നടപ്പാക്കാൻ കഴിയാത്ത മോഹന വാഗ്ദാനങ്ങൾ നൽകാനോ ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കാനോ താൻ ഒരുക്കമല്ലെന്നും തന്റെ മുൻകാല പ്രവർത്തനം നോക്കി തന്നെ വിലയിരുത്തണമെന്നും അവർ അഭ്യർത്ഥിച്ചു. നീതി നിഷേധിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുതെന്നതാണ് തന്റെ അഭ്യർത്ഥന. സംഘടനയിൽ ദീർഘകാല പ്രവർത്തന പാരമ്പര്യവും ഫൊക്കാനയെ ഉന്നതങ്ങളിലേക്ക് നയിക്കുവാനുള്ള കാഴ്ചപ്പാടുമുള്ള ലീല മാരേട്ട് അമേരിക്കയിലെ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ശക്തയായ സ്ത്രീ സാന്നിധ്യമാണ്. തെരഞ്ഞെടുക്കപ്പെട്ടാൽ, ഫൊക്കാനയുടെ ഉരുക്കു വനിതയെന്ന് അറിയപ്പെടുന്ന മറിയാമ്മ പിള്ളയ്ക്ക് ശേഷം ഫൊക്കാനയുടെ പ്രസിഡണ്ട് ആകുന്ന രണ്ടാമത്തെ വനിതയാകും ലീല. ഫൊക്കാന കമ്മിറ്റി മെമ്പര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, നാഷണൽ ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോര്‍ഡ്…
Day: February 1, 2023
ഷിക്കാഗോ എസ്ബി-അസംപ്ഷന്‍ അലമ്നൈ ദേശീയ ഉപന്യാസ മത്സരം – റജിസ്ട്രേഷന് മാർച്ച് 5 വരെ നീട്ടി
ഷിക്കാഗോ: ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിത്. വർദ്ധിച്ച ഡിമാൻഡുമൂലവും കൂടുതൽ അപേക്ഷാർത്ഥികൾക്കു അവസരം നല്കുന്നതിനുമായി റജിസ്ട്രേഷനുള്ള സമയം മാർച്ച് 5 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. ഹൈസ്കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെൻ,സോഫോമോർ,ജൂനിയർ എന്നിവർക്ക്അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. മാർച്ച് 5 വരെയാണ് സൗജന്യ റജിസ്ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 5 ആണ് . ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഡോ. തോമസ് സെബാസ്റ്റ്യൻ: 601-715-2229.
ബജറ്റ് 2023: വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ വേണമെന്ന് വിദഗ്ധർ
തിരുവനന്തപുരം: ഫെബ്രുവരി 3ന് നടക്കുന്ന വാർഷിക ബജറ്റ് അവതരണത്തിൽ സംസ്ഥാന സർക്കാർ ധനകാര്യ വിവേകം പാലിക്കണമെന്നും അധിക വിഭവസമാഹരണത്തിനുള്ള നടപടികൾ പ്രഖ്യാപിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു. അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി, വരുമാനം വർധിപ്പിക്കുന്നതിനും ചോർച്ച തടയുന്നതിനുമുള്ള അസാധാരണ നടപടികളിലൂടെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അവർ കരുതുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കഴിഞ്ഞ വർഷം വരുത്തിയ ശമ്പള പരിഷ്കരണം പുനഃപരിശോധിക്കണമെന്ന് സാമ്പത്തിക വിദഗ്ധനും മുൻ ധനകാര്യ കമ്മീഷൻ ചെയർമാനുമായ ബി എ പ്രകാശ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിസന്ധിയിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സർക്കാർ ആത്മപരിശോധന നടത്തണം. ഏറ്റവും പുതിയ ശമ്പള-പെൻഷൻ പരിഷ്കരണം പണമിടപാട് നടത്തുന്ന സർക്കാരിന് വലിയ ബാധ്യതയായിരുന്നു. ഈ ചെലവുകൾ 2020-21ൽ 47,794 കോടി രൂപയിൽ നിന്ന് അടുത്ത വർഷം 72,578 രൂപയായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സമയബന്ധിതമായ പരിഷ്കരണമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം. തൽക്കാലം…
മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്റയിൽ നിര്യാതയായി
ജോർജ്ജിയ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ സഹധർമ്മിണി മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്റയിൽ നിര്യാതയായി . ചില നാളുകളായി ചികിത്സയിലിരിക്കവേ ഹൃദയാഘാതം മൂലമാണു മരണം. കോട്ടയം തിരുവാർപ്പ് സ്വദേശിയായ മറിയാമ്മ, 1973-ൽ വിവാഹിതയായി. അമേരിക്കയിൽ കുടിയേറി പാർക്കുന്നതിനു മുൻപ് ഭർത്താവ് പാസ്റ്റർ സി. വി. ആൻഡ്രൂസിനൊപ്പം കീക്കൊഴൂർ, ദുർഗ്ഗാപൂർ, നാഗ്പൂർ, ഭോപ്പാൽ, മുബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സുവിശേഷവേലയിലായിരുന്നു. അമേരിക്കയിൽ ഫ്ലോറിഡയിലും, അറ്റ്ലാന്റയിലും കുടുംബമായി സഭാ ശുശ്രൂഷയിൽ ആയിരുന്നു. ഭൗതിക ശരീരം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രെയിസ് കമ്മ്യൂണിറ്റി ചർച്ചിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും. ഭൗതിക സംസ്കാര ശുശ്രൂഷ ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 9 മണിക്കു പ്രയ്സ് കമ്മ്യൂണിറ്റി…
ഡാളസ്സിൽ ഐസ് മഴ, ജനജീവിതം സ്തംഭിച്ചു റോഡ് ഗതാഗതം താറുമാറായി
ഡാളസ് :ഡാളസ് ഉൾപ്പെടെ നോർത്ത് ടെക്സസ്സിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശീതകാല കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടർന്നുണ്ടായ ഐസ് മഴ (FREEZING RAIN) , ജനജീവിതം സ്തംഭിച്ചു റോഡ് ഗതാഗതം താറുമാറായി- വിമാന സർവീസുകൾ റദ്ദാക്കി നോർത്ത് ടെക്സസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പുറപ്പെടുവിച്ച വിന്റർ സ്റ്റോം മുന്നറിയിപ്പ് വ്യാഴാഴ്ച രാവിലെ വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . സാധ്യമെങ്കിൽ, വീടുകളിൽ കഴിയാൻ ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട് ചൊവ്വാഴ്ച നഗരത്തിലെ പല തെരുവുകളിലും മഞ്ഞുവീഴ്ചയുണ്ടായി, അപകടകരമായ അവസ്ഥ ബുധനാഴ്ചയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂരിഭാഗം സ്കൂൾ ജില്ലകളും ക്ലാസുകൾ റദ്ദാക്കി നഗരത്തിലെ ജോലിക്കാർ പ്രധാന റോഡുകളിലും കവലകളിലും മണലും ഉപ്പും കലർന്ന മിശ്രിതം ഇറക്കിവയ്ക്കുന്നത് തുടരുന്നു, എന്നാൽ കാലാവസ്ഥ ചൂടുപിടിക്കുന്നത് വരെ റെസിഡൻഷ്യൽ തെരുവുകൾ മഞ്ഞുപാളികളായിരിക്കും, ഡാളസ് ഡൗണ്ടൗൺ ലൈബ്രറി 250 കിടക്കകളുള്ള താൽക്കാലിക ഭവനരഹിതരുടെ അഭയകേന്ദ്രമായി ചൊവ്വാഴ്ച തുറക്കും. കോടതിയും…