ചിങ്ങം: എല്ലാ സഹപ്രവർത്തകർക്കും നിങ്ങൾ മഹത്വം കൊണ്ടുവരുന്നു. ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം കാര്യമാക്കേണ്ടതില്ല, അത് കുറച്ചുസമയം കഴിഞ്ഞ് ശരിയായിക്കൊള്ളും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്നേഹവും കാരുണ്യവുമാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. കന്നി: ജോലിസ്ഥലത്ത് നിങ്ങൾക്ക് ഭാവനാസമ്പന്നവും ഫലപ്രദവുമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ജീവിതത്തിൻറെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. പ്രൗഢികൊണ്ട് നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുകയും, മേലുദ്യോഗസ്ഥന്റെ അംഗീകാരം നേടുകയും ചെയ്യും. പങ്കാളിയുമായി സമയം ചെലവഴിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് ജോലിസംബന്ധമായി അത്ര നല്ല ദിവസമായിരിക്കില്ല. മേലുദ്യോഗസ്ഥർ നിങ്ങളുടെ വിജയത്തിൻറെ പാത തടസ്സപ്പെടുത്തിയേക്കാം. ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്നത് നിങ്ങളുടെ സമയം കുറച്ചേക്കാം. കുടുംബാംഗങ്ങളുടെ ത്യാഗമാണ് നിങ്ങളുടെ വിജയങ്ങൾക്ക് കാരണം എന്ന് മറക്കരുത്. വൃശ്ചികം: ജീവിതം അത്ര സാവധാനത്തിലോ, വേഗത്തിലോ അല്ല പോകുന്നത്. നിങ്ങൾ ശരിയായ പാതയിൽ ശക്തമായി തന്നെയാണ് മുന്നേറുന്നത്. ജോലിസ്ഥലത്തെ കാര്യക്ഷമത ഇന്ന് മെച്ചപ്പെടും. വീട്ടിൽ നിങ്ങൾ തൃപ്തനും സമാധാനം അനുഭവിക്കുന്നവനുമാകും. ധനു: നിങ്ങൾക്ക് സമ്മിശ്രമായ ഫലങ്ങളായിരിക്കും ഇന്ന് ലഭിക്കുക. ജോലിയിൽ ഇന്ന്…
Month: February 2023
ഇന്ത്യയുടെ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലം: പ്രവാസി ബന്ധു ഡോ. എസ്. അഹ്മദ്
ദോഹ: ഇന്ത്യയുടെ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്നും അതിന് സൗകര്യമൊരുക്കിയ ഗള്‍ഫ് രാജ്യങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും എന്‍.ആര്‍.ഐ.കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും പ്രവാസി ഭാരതി മുഖ്യ പത്രാധിപരുമായ പ്രവാസി ബന്ധു ഡോ.എസ്.അഹ് മദ് അഭിപ്രായപ്പെട്ടു. ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ മീഡിയ പ്‌ളസും റേഡിയോ സുനോയും ചേര്‍ന്നൊരുക്കിയ ഇശല്‍ നിലാവ് സീസണ്‍ 2 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് ഗള്‍ഫ് പ്രവാസം വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍, പുനരധിവാസ പദ്ധതി തുടങ്ങി പ്രവാസികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്നത്. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ ഇനിയും കുറേ പരിഹരിക്കാനുണ്ട്. അതിനുളള നിരന്തര ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രവാസികള്‍ ജോലി ചെയ്യുന്ന നാടിനോടും സംസ്‌കാരത്തോടും ആദരവ് നിലനിര്‍ത്തിയാണ് രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍…
യൂണിയന്‍ കൂപ്: 1,500-ൽ അധികം ഉൽപ്പന്നങ്ങള്‍; 60 ശതമാനം വരെ വിലക്കുറവ്
മൂന്ന് പ്രത്യേക പ്രൊമോഷനൽ ക്യാംപെയ്നുകള്‍ ഫെബ്രുവരിയിൽ അവതരിപ്പിച്ചു. 1500-ൽ അധികം ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ വാങ്ങാം. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയിലര്‍ യൂണിയന്‍ കൂപ് ഫെബ്രുവരിയിൽ പുതിയ പ്രൊമോഷനൽ ക്യാംപെയ്നുകള്‍ പ്രഖ്യാപിച്ചു. ഏതാണ്ട് 1500 ഉൽപ്പന്നങ്ങളിൽ ഉപയോക്താക്കള്‍ക്ക് ഇളവുകള്‍ നേടാനാകും. അവശ്യസാധനങ്ങള്‍ക്കും വീട്ടിലേക്കുള്ള മറ്റുള്ള ഉൽപ്പന്നങ്ങള്‍ക്കും 60% വരെയാണ് ഡിസ്കൗണ്ട്. ഉപയോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ നൽകുകയാണ് യൂണിയന്‍ കൂപ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു. ഡിജിറ്റലായും ഡിസ്കൗണ്ട് നേടാം ദുബായിലെ ബ്രാഞ്ചുകളിൽ മാത്രമല്ല ഫെബ്രുവരി മാസത്തെ പ്രൊമോഷൻ ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലും ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഓൺലൈന്‍ സ്റ്റോര്‍ പോലെയുള്ള ആപ്പുകളെ ആശ്രയിക്കാവുന്നതാണ്. തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിലെ പ്രൊമോഷനുകള്‍ യൂണിയന്‍ കൂപ് വരും ദിവസങ്ങളിൽ ഓൺലൈൻ, ഓഫ്‍ലൈന്‍ മീഡിയ ചാനലുകളിലൂടെ അറിയിക്കും. അന്താരാഷ്ട്ര ക്വാളിറ്റിയിൽ ഉൽപ്പന്നങ്ങള്‍ ഭക്ഷണ ഉൽപ്പന്നങ്ങളും അല്ലാത്തവയും പ്രൊമോഷന്‍ ക്യാംപെയ്നിലൂടെ വാങ്ങാം. എല്ലാ ബജറ്റിനും ഇണങ്ങുന്ന ഉൽപ്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക്…
കൊച്ചിയിൽ ഐ എച്ച് സി എലിന്റെ നാലാമത്തെ ജിഞ്ചർ ഹോട്ടൽ
കൊച്ചി: കൊച്ചിയിൽ തങ്ങളുടെ നാലാമത്തെ ജിഞ്ചർ ഹോട്ടലിനു തുടക്കം കുറിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ എച്ച് സി എൽ). ഇതോടെ കൊച്ചി നഗരത്തിൽ ഐ എച്ച് സി എല്ലിന് കീഴിൽ ജിഞ്ചർ ബ്രാൻഡ് ഹോട്ടലുകൾ ഉൾപ്പടെ ആറ് ഹോട്ടലുകളാണുള്ളത്. ലീസ് അടിസ്ഥാനത്തിലാണ് പുതിയ ഹോട്ടൽ തുറന്നിട്ടുള്ളത്. “ഐ എച്ച് സി എല്ലിന് കേരളവുമായി ദീർഘനാളത്തെ ബന്ധമുണ്ട്. ഐ എച്ച് സി എല്ലിന്റെ എല്ലാ ബ്രാൻഡുകളും ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുണ്ട്. കൊച്ചി എന്ന് പറയുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ മെട്രോപോളിറ്റൻ നഗരം എന്നതിലുപരി കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്. നിലവിലുള്ള ഐ എച്ച് സി എൽ സ്ഥാപനങ്ങളിലേക്ക് പുതിയ ജിഞ്ചർ ഹോട്ടലും കൂടി വരുമ്പോൾ വിപണിയിൽ അത് വൻ മുന്നേറ്റത്തിന് വഴിയൊഴുക്കും. ഈ സംരംഭത്തിന് ഹോട്ടൽ…
ബിബിസി മോദി ഡോക്യുമെന്ററി: സിനിമ നിരോധിക്കണമെന്ന ഹിന്ദുസേന അദ്ധ്യക്ഷന്റെ ഹർജി സുപ്രീം കോടതി തള്ളി
2002-ലെ ഗോധ്ര കലാപത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഡോക്യുമെന്ററി പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി തള്ളി. ഹിന്ദു സേന അദ്ധ്യക്ഷൻ വിഷ്ണു ഗുപ്തയും ബീരേന്ദ്ര കുമാർ സിംഗ് എന്ന കർഷകനും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഇത് തികച്ചും തെറ്റിദ്ധാരണയാണെന്നും ഇതിന് യാതൊരു യോഗ്യതയുമില്ലെന്നും ഹിന്ദു സേന അദ്ധ്യക്ഷൻ സമർപ്പിച്ച റിട്ട് പെറ്റീഷൻ തള്ളിക്കൊണ്ട് ജസ്റ്റിസ് ഖന്ന പറഞ്ഞു. ബിബിസി ഇന്ത്യയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി രാജ്യത്തിന്റെയും മോദിയുടെയും ആഗോള ഉയർച്ചയ്‌ക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ഗുപ്ത തന്റെ ഹർജിയിൽ ആരോപിച്ചു. “2002-ലെ ഗുജറാത്ത് അക്രമവുമായി ബന്ധപ്പെട്ട് ബിബിസിയുടെ ഡോക്യുമെന്ററി ഫിലിം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിനിധീകരിക്കുന്നത് നരേന്ദ്ര മോദിക്കെതിരെയുള്ള ശീതപ്രചാരണത്തിന്റെ പ്രതിഫലനം മാത്രമല്ല അദ്ദേഹത്തിന്റെ പ്രതിച്ഛായ…
നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള റവ. സജു സി. പാപ്പച്ചൻ ഉൾപ്പെടെ മൂന്നുപേർ മാർത്തോമാ എപ്പിസ്കോപ്പൽ നോമിനികൾ
ഡാളസ് : നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള റവ. സജു സി. പാപ്പച്ചൻ (ന്യൂയോർക് സെന്റ് തോമസ് മാർത്തോമാ ചർച്ച ) ഉൾപ്പെടെ മൂന്നുപേരെ മാർത്തോമാ എപ്പിസ്കോപ്പൽ സ്ഥാനത്തേക്കു നാമനിർദേശം ചെയ്യപ്പെട്ടതായി സഭാ സെക്രട്ടറി റവ സി വി സിമോൺ അച്ചൻ ഫെബ്രുവരി 10 നു പുറത്തിറക്കിയ സ്പ്രസ്താവനയിൽ പറയുന്നു മാർത്തോമ്മാ സഭയ്ക്ക് പുതിയ 4 ബിഷപ്പ്മാരെ വാഴിക്കണം എന്ന ഇപ്പോഴത്തെ സഭാ കൗൺസിൽ മുന്നോട്ട് വച്ച നിർദ്ദേശം 2022 ൽ കൂടിയ സഭാ പ്രതിനിധി മണ്ഡലം അത് പൂർണ്ണമായും അംഗീകരിച്ചിരുന്നു . അതിന്റെ തുടർച്ചയായി മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി, സിനഡ് പ്രതിനിധിയും ബാക്കി തിരെഞ്ഞെടുക്കപ്പെട്ടവർ അടക്കം 25 പേരടങ്ങുന്ന എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡും നിലവിൽ വന്നു. 2016 ൽ നാല് ബിഷപ്പുമാരെ തിരെഞ്ഞെടുക്കാൻ തീരുമാനിച്ച പ്രകാരം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 4 പേരുടെ ലിസ്റ്റ് തയ്യാറാക്കി സഭാ…
എഡ്‌മിന്റൺ നമഹ ആന്റി റേസിസം സെമിനാർ സംഘടിപ്പിക്കുന്നു
എഡ്‌മിന്റൺ : എഡ്‌മിന്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന നമഹ (നോർത്തേൺ ആൽബെർട്ട മലയാളം ഹിന്ദു അസോസിയേഷൻ) ആൽബെർട്ട ഗവർണ്മെന്റുമായി ചേർന്ന് വംശീയ വിരുദ്ധ (ആന്റി റേസിസം) സെമിനാർ സംഘടിപ്പിക്കുന്നു . ഫെബ്രുവരി 12 ഞായറാഴ്ച ലെഡുക് ബെസ്ററ് വെസ്റ്റേൺ ഹോട്ടലിൽ(5207-50 Ave-Leduc, AB -T9E 6 V3), 3.00 മണിക്ക് ആരംഭിക്കുന്ന സെമിനാർ ബഹുമാനപ്പെട്ട ജെസ്‌വിർ ഡിയോൾ (MLA Edmonton-Meadows)ഉത്‌ഘാടനം ചെയ്യുന്നതായിരിക്കും . ആൽബെർട്ട സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ തദവസരത്തിൽ സംസാരിക്കുന്നതായിരിക്കും . ഈ പരിപാടിയുടെ വിജയത്തിന് സംഘാടകർ എല്ലാവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.
14 വയസ്സുകാരൻ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ
ഗാർലാൻഡ് (ഡാളസ്): മകൻ ആബേൽ ഏലിയാസ് അക്കോസ്റ്റയെ ഗാർലാൻഡ് കൺവീനിയൻസ് സ്റ്റോറിലേക്ക് ഡ്രൈവ് ചെയ്ത കൊണ്ടുപോയി, അവിടെയുള്ള മൂന്ന് കൗമാരക്കാരെ മാരകമായി വെടിവെച്ച് കൊല്ലുകയും നാലാമനെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പിതാവ് റിച്ചാർഡ്അക്കോസ്റ്റ, 34, കുറ്റക്കാരനാണെന്ന് ഡാളസ് കൗണ്ടി ജൂറി കണ്ടെത്തി ഫെബ്രു 10 വെള്ളിയാഴ്ച നടന്ന വിസ്താരത്തിനിടയിൽ പ്രോസിക്യൂട്ടർമാർ വധശിക്ഷ ആവശ്യപ്പെടാതിരുന്നതിനാൽ പരോളിന്റെ സാധ്യതയില്ലാതെ അക്കോസ്റ്റയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. 2021 ഡിസംബർ 26-ന് രാത്രി അക്കോസ്റ്റ, 34, തന്റെ മകൻ ആബേൽ ഏലിയാസ് അക്കോസ്റ്റയെ ടെക്‌സാക്കോ സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് മൂന്ന് കൗമാരക്കാരെ മാരകമായി വെടിവെച്ച് കൊല്ലുകയും നാലാമനെ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ് പോലീസ് പറഞ്ഞു. സാധാരണയായി ഒരു കുറ്റകൃത്യമാണെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ പേരുനൽകാറില്ല , എന്നാൽ ഇപ്പോൾ 15 വയസ്സുള്ള ആബേൽ അക്കോസ്റ്റ ഇതുവരെ പിടി കൊടുക്കാതെ ഒളിവിൽ കഴിയുന്നതിനാൽ…
വിദേശ യൂണിവേഴ്‌സിറ്റികളുമായി സംയുക്ത എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പദ്ധതികള്‍ സജീവമാക്കും: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍
കൊച്ചി: രാജ്യാന്തരതലത്തില്‍ പ്രശസ്തമായ വിവിധ വിദേശ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് സംയുക്ത എഞ്ചിനീയറിംഗ് വിദ്യാഭ്യാസപദ്ധതി സജീവമാക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ കീഴിലുള്ള കേരളത്തിലെ 14 എഞ്ചിനീയറിംഗ് കോളജുകളുടെ ഈ ചുവടുവെയ്പ് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ വന്‍ കുതിപ്പും വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യാന്തരതലത്തില്‍ കൂടുതല്‍ അവസരങ്ങളും സൃഷ്ടിക്കും. ഫാക്കല്‍റ്റി, സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ഇന്റേണ്‍ഷിപ്പ് എന്നിവയിലൂടെ വിദേശവിദ്യാര്‍ത്ഥികള്‍ കേരളത്തിലും കേരളത്തില്‍ നിന്നുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിനും മികച്ചസ്ഥാപനങ്ങളില്‍ ജോലിക്കും സാധ്യതകളുണ്ടാകും. സര്‍ക്കാരിന്റെ നിലവിലുള്ളതും രണ്ടുപതിറ്റാണ്ട് പഴക്കമുള്ളതുമായ എഞ്ചിനീയറിംഗ് അഡ്മിഷന്‍ രീതികളില്‍ അടിയന്തരമാറ്റമുണ്ടാകണം. ഇതര സംസ്ഥാനങ്ങളിലേതുപോലെ എ.ഐ.സി.റ്റി.യുടെ നിബന്ധനകള്‍ മാത്രം അഡ്മിഷന് മാനദണ്ഡമാക്കണം. ഇത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലേയ്ക്ക് കടന്നുവരാന്‍ സാധ്യതകളുണ്ടാക്കും. സമയബന്ധിതമായി കേരളത്തിലെ എഞ്ചിനീയറിംഗ് കോളജ് അഡ്മിഷനുകള്‍ പൂര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. ഇന്ത്യയിലും വിദേശത്തുമുള്ള വ്യവസായ…
പദയാത്രികർക്ക് പ്രാർത്ഥനാശംസകളുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എത്തി
തിരുവല്ല: സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവകയുടെ നേതൃത്വത്തിൽ മഞ്ഞനിക്കര തീർത്ഥാടകരായ പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ എപ്പിസ്കോപ്പ എത്തി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പയാണ് മഞ്ഞനിക്കര തീർത്ഥാടകരായ പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ കാത്തു നിന്നത്. റവ.ഫാദർ ബേബി ജോസഫ് , റവ.ഫാദർ ഷിജു മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവക യൂത്ത് ഫോറം അംഗങ്ങൾ പദയാത്രികർക്ക് ദാഹശമനിയും വിതരണം ചെയ്തു. പദയാത്രികരോട് സ്നേഹസംഭാഷണം നടത്തുകയും അനുഗ്രഹ പ്രാർത്ഥനകളാൽ അവരെ ആശിർവദിക്കുകയും ചെയ്തതിന് ശേഷമാണ് എപ്പിസ്ക്കോപ്പ മടങ്ങിയത്. മഞ്ഞനിക്കര പെരുനാളുമായി ബന്ധപ്പെട്ട് മഞ്ഞനിക്കര ദയറയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശങ്ങൾ ഫെബ്രുവരി 5 മുതൽ 11 വരെ ഉത്സവ മേഖലയായി കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ പ്രഖ്യാപിച്ചിരുന്നു.…