ന്യൂയോർക്ക് : ഫോമയുടെ വരുന്ന രണ്ടു വർഷത്തെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ റീജിയനുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് കൾച്ചറൽ കമ്മറ്റിയെ പ്രഖ്യാപിച്ചു, ചെയര്‍മാന്‍ : ബിജു തുരുത്തിമാലില്‍, സെക്രട്ടറി: ഡാനിഷ് തോമസ്, നാഷണൽ കമ്മറ്റി കോര്‍ഡിനേറ്റര്‍ : തോമസ് ഉമ്മന്‍, വൈസ് ചെയര്‍മാന്‍ : പോള്‍സണ്‍ കുളങ്ങര, കമ്മിറ്റി അംഗങ്ങള്‍ : ജെസ്സി ജോര്‍ജ് , ഷീല ഷാജു, അഷിത ശ്രീജിത്ത്, ബിജു തോമസ് തുരുത്തുമാലില്‍ ബിജു തോമസ് തുരുത്തുമാലില്‍ 2011 ലും 2017 ലും ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്റെ (GAMA) പ്രസിഡന്റായിരുന്നു. നിലവില്‍ GAMA ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയര്‍മാനാണ്. 2022 ല്‍ ഫോമ കണ്‍വെന്‍ഷന്‍ ബെസ്റ്റ് കപ്പിള്‍സ് മത്സര സംഘാടക സമിതി ചെയര്‍പേഴ്‌സണായിരുന്നു. 2020- 2022 കള്‍ച്ചറല്‍ കമ്മിറ്റിയുടെ കോ-ചെയര്‍മാനായും 2021-ലെ ആദ്യത്തെ ഫോമ ദേശീയ ചെണ്ടമേളം മത്സരത്തിന്റെ…
Month: February 2023
യു എസ് കോൺഗ്രസ് അംഗം ആൻജി ക്രെയ്ഗ് എലിവേറ്ററിൽ വച്ച് ആക്രമിക്കപ്പെട്ടതായി പോലീസ്
2 018-ൽ മിനസോട്ടയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട , കോൺഗ്രസിലെ ആദ്യ എൽ ജി ബി റ്റി അംഗമായ ആൻജി ക്രെയ്ഗ്, (ഡെമോക്രറ്റിക്) , വ്യാഴാഴ്ച രാവിലെ വാഷിംഗ്ടൺ ഡിസിയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ എലിവേറ്ററിൽ വച്ച് ആക്രമിക്കപ്പെട്ടതായി അവരുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ആക്രമിയിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നതിനിടയിൽ ആൻജിക്കു നിസ്സാരമായി പരിക്കേൽക്കുകയും ചെയ്തു, എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് ചീഫ് ഓഫ് സ്റ്റാഫ് നിക്ക് കോ പറഞ്ഞു. തുടർന്ന് അക്രമി ഓടിപ്പോയെന്നും ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നതിന് തെളിവില്ലെന്നും കോ പറഞ്ഞു. ക്രെയ്ഗ് തന്റെ കെട്ടിടത്തിന്റെ ലോബിയിൽ സംശയിക്കുന്നയാളെ ആദ്യം കണ്ടു, “അജ്ഞാതമായ ഒരു പദാർത്ഥത്തിന്റെ സ്വാധീനത്തിൽ എന്നപോലെ അയ്യാൾ ക്രമരഹിതമായി പ്രവർത്തിച്ചു.”എന്നാണ് ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് പറയുന്നത്, തുടർന്ന് അയാൾ ആഞ്ജിയോടൊപ്പം ലിഫ്റ്റിൽ പ്രവേശിച്ച് പുഷ്അപ്പ് ചെയ്യാൻ തുടങ്ങി, തുടർന്ന് താടിയിൽ ഇടിക്കുകയും…
കൊവിഡിന് ശേഷം കൂടുതൽ യുവാക്കൾ ഹൃദയാഘാതം മൂലം മരിക്കുന്നു: പുതിയ പഠന റിപ്പോർട്ട്
ന്യൂയോർക്ക് :കോവിഡ് -19 പാൻഡെമിക് ആരംഭിച്ചതുമുതൽ, എല്ലാ പ്രായത്തിലുമുള്ള ഹൃദയാഘാത മരണങ്ങൾ യുഎസിൽ കൂടുതൽ സാധാരണമായിരിക്കുന്നുവെങ്കിലും , ലോസ് ഏഞ്ചൽസിലെ സെഡാർസ് സിനായ് ആശുപത്രിയുടെ 2022 സെപ്റ്റംബറിലെ ഒരു പഠനമനുസരിച്ച് ഏറ്റവും കൂടുതൽ ബാധിച്ചത് 25 നും 44 നും ഇടയിൽ പ്രായമുള്ളവരിലാണ്. പാൻഡെമിക്കിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ഹൃദയാഘാത മരണങ്ങളിൽ 29.9% ആപേക്ഷിക വർദ്ധനവ് ഉണ്ടായിരുന്നു. ഇതു ഹൃദയാഘാത മരണങ്ങളുടെ യഥാർത്ഥ എണ്ണം പ്രവചിച്ച സംഖ്യയേക്കാൾ ഏകദേശം 30% കൂടുതലാണ്). “യുവാക്കൾ യഥാർത്ഥത്തിൽ ഹൃദയാഘാതം മൂലം മരിക്കാൻ പാടില്ലാത്തവരാണ്. അവർക്ക് യഥാർത്ഥത്തിൽ ഹൃദയാഘാതം ഉണ്ടാകാൻ പാടില്ല, ”സെഡാർസ് സിനായിലെ കാർഡിയോളജിസ്റ്റും പഠനത്തിന്റെ സഹ-രചയിതാവുമായ ഡോ. സൂസൻ ചെങ്, ഫെബ്രുവരി 9-ന് പറഞ്ഞു. 45 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ ഹൃദയാഘാത മരണങ്ങളിൽ 19.6% ആപേക്ഷിക വർദ്ധനവും 65 വയസും അതിൽ കൂടുതലുമുള്ളവരിൽ 13.7% ആപേക്ഷിക…
പ്രസിഡന്റ് തിരെഞ്ഞെടുപ്പ്: ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു .സ്വതന്ത്ര മോൺമൗത്ത് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഏറ്റവും പുതിയ സർവെയിൽ ട്രംപിനെക്കാൾ 13 ശതമാനം വോട്ടുകൾ നേടിയാണ് റോൺ ഡിസാന്റിസ് കുതികുന്നത് . 2024 ലെ റിപ്പബ്ലിക്കൻ വോട്ടർമാരുടെ ദേശീയ വോട്ടെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് എന്നിവരായിരിക്കും മുഖ്യ എ തിരാളികൾ.അതിനു മുൻപ് ട്രംപ് രംഗത്തു നിന്നും പുറത്തായാൽ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, നിക്കി ഹേലി, മൈക്ക് പോംപിയോ തുടങ്ങിയ മറ്റ് ജിഒപികളിൽ ആരെങ്കിലുമായിരിക്കും ഡിസാന്റിസിനെ എതിരിടുന്നത് “ഡിസാന്റിസിൻറെ പ്രചാരണം മുന്നേറുമ്പോൾ സംമ്പത്തികമായി ട്രംപിനോട് സമനില നിലനിർത്താൻ കഴിയുമോ എന്നതാണ് മുഖ്യ ഘടകം,” സർവേ നടത്തിയ സ്വതന്ത്ര മോൺമൗത്ത് യൂണിവേഴ്സിറ്റി പോളിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പാട്രിക് മുറെ പറഞ്ഞു.സർവേയിൽ പങ്കെടുത്ത GOP വോട്ടർമാരിൽ 40% പേർ…
നാട്ടില്‍ നിന്ന് തിരികെ എത്തി മൂന്നാം ദിവസം പ്രവാസി മലയാളി മരിച്ചു
മനാമ : പ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. മാള കൊച്ചുകടവ് കടപ്പറമ്പിൽ ബാവയുടെ മകൻ ഷമീർ ബാവ (45) ആണ് മരിച്ചത്. മനാമയിലെ കുവൈറ്റ് എംബസി ജീവനക്കാരനായിരുന്ന ഷമീർ ബാവയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ – സുമയ്യ. മൂന്ന് മക്കളുണ്ട്. സഹോദരന്‍ ഷബീര്‍ (ബഹ്റൈന്‍), ഷമീന (മസ്‍കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു
എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും. പ്രചരണ പോസ്റ്റർ ജില്ലാ പ്രസിഡൻ്റ് മോനിച്ചൻ പ്രകാശനം ചെയ്തു. തകഴി ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ എം.എം ഷെരീഫ് , ജോബി തോമസ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ,എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി, ഹരിദാസ് കൈനകരി, കെ.എം മാത്യു, ഡോ. ജോൺസൺ വി. ഇടിക്കുള, എൻ. വിജയൻ, സുനീർ കുന്നുമ്മ എന്നിവർ പ്രസംഗിച്ചു.
സക്കരിയ്യയുടെ ഉമ്മ ബിയ്യുമ്മയെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സന്ദർശിച്ചു
മലപ്പുറം : പരപ്പനങ്ങാടി സ്വദേശി സകരിയ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലില്‍ നീതി നിഷേധത്തിന്‍റെ 14 വർഷങ്ങൾ പിന്നിടുകയാണ്. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. പതിനെട്ടാം വയസ്സില്‍ കുറ്റമെന്തെന്നറിയാതെ അഴിക്കുള്ളിലായ സകരിയ യു.എ.പി.എ ചുമത്തപ്പെട്ട് നീതി നിഷേധത്തിന്‍റെ ജീവിക്കുന്ന ഉദാഹരണമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണിപ്പോഴും. 14 വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ സകരിയക്ക് രണ്ടു തവണ മാത്രമാണ് ജാമ്യം ലഭിച്ചത്. മകന് നീതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിച്ച സക്കരിയയുടെ മാതാവ് ബിയുമ്മയും കുടുംബവും നീതിയുടെ നല്ല നാളുകൾക്കായി നീണ്ട കാത്തിരിപ്പിലാണ്. ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മകന്റെ കൂടെ ജീവിക്കാൻ ആകുമോ എന്നാണ് സക്കരിയുടെ ഉമ്മ ചോദിക്കുന്നത്. സക്കരിയക്ക് എതിരെ നടത്തുന്ന ഈ നീതി നിഷേധത്തിനെതിരെ കേരളീയ സമൂഹം ഒന്നിച്ച് ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് റസാക്ക്…
തുർക്കി – സിറിയ ഭൂകമ്പ ബാധിതർക്ക് കാമ്പസുകളുടെ കൈത്താങ്ങ്
പാലക്കാട്: ഭൂകമ്പ ബാധിതർക്ക് സഹായമെത്തിക്കാനായി ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ കലക്ഷൻ നടത്തി. ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ.കോളേജ്, അട്ടപ്പാടി ആർ.ജി.എം ഗവ. കോളേജ് എന്നിവിടങ്ങളിലടക്കം കലക്ഷൻ നടത്തി. കലക്ഷനിലൂടെ ലഭ്യമാകുന്ന തുക ഉപയോഗിച്ച് ദുരിത ബാധിതർക്കുള്ള വസ്തുക്കൾ വാങ്ങി രാജ്യ തലസ്ഥാനത്തെ തുർക്കി എംബസിയിൽ എത്തിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം കൈപ്പറ്റിയ ശേഷം ഭാര്യമാർ കാമുകന്മാർക്കൊപ്പം ഒളിച്ചോടി; ഭർത്താക്കന്മാർക്ക് വിവരമില്ല
ഉത്തർപ്രദേശിൽ നിന്നുള്ള നാല് പുരുഷന്മാർക്ക് വീട് പണിയാനുള്ള പണം ലഭിച്ചെങ്കിലും ഭാര്യമാർ കബളിപ്പിക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. ഈ നാല് പേരുടെയും ഭാര്യമാർ കാമുകൻമാർക്കൊപ്പം 50,000 രൂപയുമായി ഒളിച്ചോടിയെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരമാണ് പണം ലഭിച്ചത്. പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ പെട്ടവർക്കും (ഇഡബ്ല്യുഎസ്) താഴ്ന്ന, ഇടത്തരം വരുമാനമുള്ളവർക്കും വീട് പണിയാൻ കേന്ദ്രം പണം കൈമാറുന്നു. എന്നാല്‍, പണം സ്ത്രീ കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കുന്നത്. ജില്ലയിലെ നഗർ പഞ്ചായത്ത് ബെൽഹാര, ബാങ്കി, സൈദ്പൂർ, സിദ്ധൗർ എന്നിവിടങ്ങളിലെ ഈ നാല് വനിതാ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കാണ് ആദ്യ ഗഡു അയച്ചത്. രണ്ടാം ഗഡു കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഇവരുടെ ഭർത്താക്കന്മാർ ജില്ലാ നഗരവികസന ഏജൻസിയെ (DUDA) സമീപിച്ചിട്ടുണ്ട്. പണം കൈമാറിയിട്ടും ഗുണഭോക്താക്കളിൽ ചിലർ ഇതുവരെ വീടുപണി തുടങ്ങിയിട്ടില്ലെന്ന് ഡിയുഡിഎ അധികൃതർ…
എങ്കില്‍ എന്നോടു പറ ‘ഐ ലവ് യൂന്ന്’; വിദ്യാര്‍ത്ഥിനിയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയ അദ്ധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു
രാജ്‌കോട്ട്: ക്ലാസിൽ വെച്ച് ‘ഐ ലവ് യു’ എന്ന് പറയാൻ ആവശ്യപ്പെട്ടെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ അദ്ധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. രാജ്‌കോട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.എസ്.കൈലയാണ് ഗണിത അദ്ധ്യാപകന്റെ സേവനം അവസാനിപ്പിച്ചത്. ബുധനാഴ്‌ച, കർണാവതി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും അവളുടെ മാതാപിതാക്കളും മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ ക്ലാസ് മുറിയിൽ വെച്ച് ‘ഐ ലവ് യു’ എന്ന് പറയാൻ ഗണിത അദ്ധ്യാപകൻ തന്നോട് ആവശ്യപ്പെട്ടതായി പരാതിപ്പെട്ടു. രണ്ട് വിദ്യാഭ്യാസ ഇൻസ്പെക്ടർമാർ ക്ലാസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രസ്തുത ദൃശ്യങ്ങളിൽ ശബ്ദം വ്യക്തമല്ല. അദ്ധ്യാപകനെതിരായ പെൺകുട്ടിയുടെ ആരോപണത്തെ മറ്റ് വിദ്യാർത്ഥികൾ പോലും അംഗീകരിക്കുന്നില്ല. എന്നാൽ, വിദ്യാർത്ഥിയുടെയും അവളുടെ മാതാപിതാക്കളുടെയും സംതൃപ്തിയ്ക്കായി, ഗണിത അദ്ധ്യാപകൻ ബൽമുകുന്ദിന്റെ സേവനം ഉടൻ അവസാനിപ്പിച്ചു. “അദ്ധ്യാപകന്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയോട് ഫോർമുല വിവരിക്കാൻ കഴിയാത്തതിനാൽ ‘ഐ ലവ് ഫോർമുല’ എന്ന് പറയാൻ ആവശ്യപ്പെട്ടു.…