ഇന്ത്യയിൽ നിന്ന് കാണാതായ കുവൈറ്റ് യുവതിയെ ബംഗ്ലാദേശിൽ കണ്ടെത്തി: പോലീസ്

കൊൽക്കത്ത: ചികിത്സയ്ക്കായി ഇന്ത്യയിലെത്തി കൊൽക്കത്തയിൽ നിന്ന് കാണാതായ 31 കാരിയായ കുവൈറ്റിൽ നിന്നുള്ള യുവതിയെ ഈയാഴ്ച അയൽരാജ്യമായ ബംഗ്ലാദേശിൽ കണ്ടതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം യുവതിയും ഒരു പുരുഷനും ചേർന്ന് അന്താരാഷ്ട്ര അതിർത്തി കടന്ന് ബംഗ്ലാദേശിലേക്ക് കടന്നതായി കൊൽക്കത്ത പോലീസ് കുവൈറ്റ് എംബസിയെ അറിയിച്ചു. തുടർന്ന് കുവൈറ്റ് എംബസി ബംഗ്ലാദേശിന്റെ സഹായം തേടുകയും തിങ്കളാഴ്ച ആ രാജ്യത്തെ ഒരു വീട്ടിൽ നിന്ന് യുവതിയെ കണ്ടെത്തുകയും ചെയ്തു. അവിടെയുള്ള പോലീസ് അവരെ കുവൈറ്റ് അധികാരികൾക്ക് കൈമാറിയെന്ന് പോലീസ് ഓഫീസർ പറഞ്ഞു. ജനുവരി 20ന് ഇളയ സഹോദരനൊപ്പം കൊൽക്കത്തയിലെത്തിയ യുവതി ഈസ്റ്റ് കൊൽക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസമാക്കി. ത്വക്ക് സംബന്ധമായ ചില പ്രശ്നങ്ങൾക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം, ജനുവരി 27 ന് അവര്‍ തന്റെ…

Hindus urge Welsh Government to seriously revisit collective worship in schools

Hindus are urging the Welsh Government to urgently revisit collective worship in schools and rotate it among diverse religions and the thoughts of non-believers. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that Hindus very much liked the idea of prayer in Wales schools, as long as it included the prayers of diverse religions and denominations practiced in Wales and the United Kingdom and the expression of non-believers. Increasingly diverse Wales needed to understand that we were well into 21st century now. Talking about prayer; Zed, who…

ഹൂസ്റ്റൺ മാർത്തോമാ ക്രിക്കറ്റ് ടൂർണ്ണമെന്റിനു ഉജ്ജ്വല തുടക്കം

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മാർത്തോമാ ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് ഇദം പ്രഥമമായി നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിനു ഫെബ്രുവരി 5 നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് സ്റ്റാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമായി. ട്രിനിറ്റി, ഇമ്മാനുവേൽ, സെന്റ് തോമസ് എന്നീ മാർത്തോമാ ഇടവകകളിലെ ക്രിക്കറ്റ് പ്രേമികളായ അംഗങ്ങളെ ഒരുമിച്ചു കൂട്ടി ഇപ്രകാരം ഒരു ടൂർണമെന്റ് നടത്താൻ കഴിയുന്നതിൽ ഉള്ള ചാരിതാർഥ്യം സംഘാടകരിലും ടീം അംഗങ്ങളിലും പ്രകടമായിരുന്നു. സംഘാടക സമിതി അംഗങ്ങളായി റവ റോഷൻ വി മാത്യുസ്, ജോൺ വർഗീസ് (അനിൽ), ബിജോ ബെഞ്ചമിൻ, ക്രിസ് ചെറിയാൻ, ജോൺസൺ ജോർജ്, സാജൻ റ്റി ജോൺ , ഷിബു കളത്തൂർ എന്നിവർ പ്രവർത്തിക്കുന്നു. റവ സോനു വർഗീസ്, റവ റോഷൻ വി മാത്യൂസ് എന്നിവരുടെ സാന്നിധ്യത്തിൽ ട്രിനിറ്റി ഇടവക വികാരി റവ സാം കെ ഈശോയുടെ പ്രാർത്ഥനയോടെയാണ് ടൂർണമെന്റിനു…

“യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” – ഡോക്യൂമെന്ററി റിലീസ് വെള്ളിയാഴ്ച

ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ 21 മത് മെത്രാപ്പോലീത്തായിരുന്ന് സഭയ്ക്കു ധീരമായ നേതൃത്വം നൽകിയ ഭാഗ്യസ്മരണീയനായ കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ ധന്യവും ശ്രേഷ്ടവുമായ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച “യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” എന്ന ഡോക്യുമെന്ററിയുടെ ഔദ്യോഗിക റിലീസ് ഫെബ്രുവരി 10 നു വെള്ളിയാഴ്ച നടത്തും. മാർത്തോമാ സഭ കൗൺസിൽ തീരുമാനപ്രകാരം ചിത്രീകരിച്ച ഡോക്യൂമെൻറ്ററിയുടെ ആദ്യ പ്രദർശനം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡോ അലക്സാണ്ടർ മാർത്തോമാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങു നടത്തപ്പെടുന്നത്. ഡോ.തിയോഡോഷിയാസ് മാർത്തോമാ മെത്രാപ്പൊലീത്ത പോലിത്ത ഉത്‌ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്. അയ്യർ ആദ്യ പ്രദർശനം നിർവഹിക്കും. പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും . കാലത്തിന്റെയും ചരിത്രത്തിന്റെയും ദൃശ്യാവിഷ്‌കാരമാണ് ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിക്കുന്നത്. ജോസഫ് മാർത്തോമ്മയുടെ ജീവിതം 4 ഘട്ടങ്ങളായാണ്…

കാണാതായ സൗത്ത് ടെക്‌സസ് ഡെപ്യൂട്ടി കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതക കുറ്റം ചുമത്തി ജീസസ് വാസ്‌ക്വസിനെ (32) അറസ്റ് ചെയ്തു

ഈഗിൾ പാസ്, ടെക്സസ് – ഈഗിൾ പാസിൽ കാണാതായ ഡെപ്യൂട്ടി കോൺസ്റ്റബിൾ എവ്‌ലിൻ ഗാർഡാഡോയെയുടെ (24) മൃതദേഹം ചൊവ്വാഴ്ച മാവെറിക് കൗണ്ടിയിൽ കണ്ടെത്തിയതായി ഈഗിൾ പാസ് പോലീസ് അറിയിച്ചു. ഫെബ്രുവരി 7 ന് രാവിലെ 9:36 ന് ടെക്സാസിലെ ക്യുമാഡോയിലെ ഒരു റാഞ്ചിന്റെ അതിർത്തിക്ക് സമീപം മരങ്ങൾക്ക് സമീപം വസ്ത്രം ധരിക്കാതെയാണ് ഗാർഡാഡോയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളുടേയും മുറിവുകളുടേയും ലക്ഷണങ്ങളുണ്ടെന്ന് മാവെറിക് കൗണ്ടി ഷെരീഫ് ടോം ഷ്മർബർ പറഞ്ഞു. ജനുവരി 31 ന് ഈഗിൾ പാസ് ഡിറ്റൻഷൻ സെന്ററിൽ നിന്ന് ജോലി കഴിഞ്ഞു ശേഷം വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു എവ്‌ലിൻ. ഫെബ്രുവരി 1 ന് (24) കാണാതാവുകയായിരുന്നു. ഇവരുടെ കാർ പിന്നീട് ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ കണ്ടെത്തിയിരുന്നു. “ആദ്യമായി, കുടുംബത്തിന് ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മകളെ കാണാതായത് അവർക്കും ഒരു ദുരന്തമാണ്, ”പോലീസ്…

മലങ്കരയുടെ സൂര്യതേജസ്സ് ഡോക്യുമെന്ററി വെള്ളിയാഴ്ച്ച ആദ്യ പ്രദർശനം

ന്യൂയോർക്ക് : മലങ്കര മാര്‍ത്തോമ്മാ സഭയുടെ കാലം ചെയ്ത മുന്‍ പരമാദ്ധ്യക്ഷന്‍ യുഗപ്രഭാവനായ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെക്കുറിച്ച് നിര്‍മ്മിച്ച മലങ്കരയുടെ സൂര്യതേജസ്സ് എന്ന ഡോക്യുമെന്ററി ഫിലിം ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകിട്ട് 6.30ന് തിരുവല്ലായിലുള്ള ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന പ്രൗഢ സമ്മേളനത്തില്‍ ആദ്യ പ്രദര്‍ശനം നിര്‍വഹിക്കുന്നു. ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ (ഡോക്യുമെന്ററി കമ്മറ്റി ചെയര്‍മാന്‍) അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സമ്മേളനം മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്. ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശന കര്‍മ്മം നിര്‍വഹിക്കും. ചടങ്ങില്‍ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ സ്റ്റീഫന്‍ ദേവസി, ബിഷപ്പുമാര്‍, വൈദീകർ, കലാ-സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നു. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന…

ഹൂസ്റ്റണിൽ നിര്യാതയായ സാറാ ഫിലിപ്പിന്റെ സംസ്കാരം ശനിയാഴ്ച

ഹൂസ്റ്റൺ: റാന്നി അത്തിക്കയം പനംതോടത്തിൽ ഫിലിപ്പോസ് വർഗീസിന്റെ (ജോയ്) ഭാര്യ സാറാ ഫിലിപ്പ് (കുഞ്ഞുമോൾ) ഹൂസ്റ്റണിൽ നിര്യാതയായി. പരേത റാന്നി ഇടമൺ ചരിവുകാലായിൽ കുടുംബാംഗമാണ്. മക്കൾ: ബ്ലെസി, ജെയ്സൺ (ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ : ബോബി, മെറിൻ (ഇരുവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: ജോനാഥൻ, ജോഷ്വാ, ആര്യ, ശമുവേൽ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ഫെബ്രുവരി 11 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ 11;30 വരെ – സ്റ്റാഫോർഡ് ലിവിങ് വാട്ടർ വാട്ടർ ക്രിസ്ത്യൻ ചർച്ചിൽ വച്ച്‌ (Living Waters Christian Church, 845 Staffordshire Rd, Stafford, TX 77477) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N. Main St, Pearland, TX 77581) മൃതദേഹം സംസ്‌ കരിക്കുന്നതുമാണ്. ശുശ്രൂഷകളുടെ തത്സമയ ലൈവ് സ്ട്രീം ലിങ്ക് : https://www.youtube.com/watch?v=2-pDccRMGAs&ab_channel=MENORAHFILMSPremiere കൂടുതൽ വിവരങ്ങൾക്ക്:…

“സൂം” പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക സ്ഥാപനം

ന്യൂയോർക്ക് : COVID-19 പാൻഡെമിക്കിന്റെ മുഖമുദ്രയായി മാറിയ സൂം , പിരിച്ചുവിടലിലേക്ക് തിരിയുന്ന ഏറ്റവും പുതിയ സാങ്കേതിക കമ്പനിയാണ്. മെറ്റാ, ആമസോൺ, ഗൂഗിൾ, സെയിൽസ്ഫോഴ്സ്, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെ സമീപ മാസങ്ങളിൽ വലിയ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ച ടെക് സ്ഥാപനങ്ങളുടെ ഒരു നീണ്ട പട്ടികയിൽ സൂം ചേരുന്നു. ഏറ്റവും അടുത്തിടെ, ഡെല്ലും ഇബേയും ഇതേ പാത പിന്തുടർന്നിട്ടുണ്ട് . കമ്പനി ഏകദേശം 1,300 ജീവനക്കാരെ ഏകദേശം (15%) തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് സിഇഒ എറിക് യുവാൻ ചൊവ്വാഴ്ച പുറത്തിറക്കിയ പത്ര കുറിപ്പിൽ അറിയിച്ചു. യു.എസ്, യു.എസ് ഇതര ജീവനക്കാരുടെ പിരിച്ചുവിടൽ എത്രയെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. “പാൻഡെമിക്കിന് ശേഷമുള്ള ജീവിതത്തിലേക്ക് ലോകം മാറുമ്പോൾ, ആളുകളും ബിസിനസുകളും സൂമിനെ ആശ്രയിക്കുന്നത് തുടരുന്നത് ഞങ്ങൾ മനസ്സിലാകുന്നു ,” അദ്ദേഹം എഴുതി. “എന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ അനിശ്ചിതത്വവും ഞങ്ങളുടെ ഉപഭോക്താക്കളിൽ അതിന്റെ സ്വാധീനവും അർത്ഥമാക്കുന്നത്, സാമ്പത്തിക അന്തരീക്ഷത്തെ…

ജോ ബൈഡന്റെ ഭരണകൂടം അമേരിക്കക്കാരെ പരാജയപ്പെടുത്തിയെന്ന് സാറ ഹക്കമ്പി

അർകാൻസസ് : രണ്ട് വർഷം മുമ്പ് അധികാരമേറ്റതിന് ശേഷം ജോ ബൈഡന്റെ ഭരണകൂടം അമേരിക്കക്കാരെ പരാജയപ്പെടുത്തിയെന്ന് ആരോപണം ഉയർത്തി അർക്കൻസാസ് ഗവർണർ സാറ ഹക്കമ്പി .പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതികരണം നടത്തവേയാണ് യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായ സാറ ഹക്കമ്പിയുടെ പ്രതികരണം ദക്ഷിണേന്ത്യൻ സംസ്ഥാനമായ അർക്കൻസാസ് ഗവർണറായി 40-കാരിയായ ശ്രീമതി സാൻഡേഴ്‌സ് നാലാഴ്ച മുൻപാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത് . 2017 മുതൽ 2019 വരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ് സെക്രട്ടറി എന്ന നിലയിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.തന്റെ 10 മിനിറ്റ് ഔപചാരിക തിരിച്ചടിയിൽ, മിസ്റ്റർ ബൈഡനെ ആവർത്തിച്ച് വിമർശിച്ചു അവർ അദ്ദേഹത്തിന്റെ പ്രായം എടുത്തുപറഞ്ഞു – 80 വയസ്സുള്ള അദ്ദേഹം യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്. “ഇന്ന് രാത്രി പ്രസിഡന്റ്…

ബ്രോങ്ക്സ് സെൻറ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വൻ തുടക്കം

ബ്രോങ്ക്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ബ്രോങ്ക്‌സ് സെൻറ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയിൽ തുടക്കം കുറിച്ചു. ഫെബ്രുവരി 5 ഞായറാഴ്ച, വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് ഹ്രസ്വമായ കിക്ക് ഓഫ് മീറ്റിംഗ് ഉണ്ടായിരുന്നു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (ട്രഷറർ), സജി എം പോത്തൻ (ഫിനാൻസ് മാനേജർ), മത്തായി ചാക്കോ, സാറാ മത്തായി, സിജു ജേക്കബ് എന്നിവരടങ്ങിയ കോൺഫറൻസ് ടീമിനെ വികാരി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ സ്വാഗതം ചെയ്തു. സജി എം. പോത്തൻ കോൺഫറൻസ് പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തുകയും കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ ആമുഖം നൽകുകയും ചെയ്തു. കോൺഫറൻസ് 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ…